For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവാടിസ്ഥാനത്തില്‍ ഗര്‍ഭധാരണ സാധ്യതാ തീയതി

ഒരു മാസത്തെ ഗര്‍ഭധാരണ സാധ്യത ഈ തീയതികളില്‍

|

ഗര്‍ഭധാരണത്തിന് സ്ത്രീയുടെ കാര്യമെടുത്താല്‍ അനുകൂലവും പ്രതികൂലവുമായ പല ഘടകങ്ങളും ഉണ്ട്. പ്രധാനമായും ആര്‍ത്തവം എന്ന സ്ത്രീ ശരീരത്തിലെ പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കണക്കാക്കുന്നത്. ആര്‍ത്തവ ദിവസങ്ങളുടെ അടിസ്ഥാനത്തില്‍ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം എന്ന പ്രക്രിയ നടക്കുന്നു. സ്ത്രീ ശരീരത്തില്‍ പ്രായപൂര്‍ത്തിയായ അണ്ഡം ഓവറിയില്‍ നിന്നും ഫെല്ലോപിയന്‍ ട്യൂബിലേയ്ക്കു പതിയ്ക്കുന്ന, ബീജവുമായി സംയോജിച്ച് ഗര്‍ഭധാരണം നടക്കുന്ന പ്രക്രിയയിലേയ്ക്കുള്ള ചുവടു വയ്‌പ്പെന്നു വേണം, പറയുവാന്‍.

ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം പല സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിയ്ക്കും. 28 ദിവസമാണ് ആരോഗ്യകരമായ ആര്‍ത്തവ ചക്രമെന്നു വേണം, പറയുവാന്‍. ഇത്തരം ദിവസങ്ങളില്‍ 12-14 ദിവസങ്ങളില്‍ ഏതെങ്കിലും ദിവസമാണ് അണ്ഡവിസര്‍ജനം നടക്കുക. ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള ദിവസം എന്നു പറയാം. ചിലരില്‍ ആര്‍ത്തവ ചക്രം നീണ്ടും കുറഞ്ഞുമെല്ലാമിരിയ്ക്കും. ഇതെല്ലാം തന്നെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ടു സംഭവിയ്ക്കുന്നവയാണ്. ഇതനുസരിച്ച് ഓവുലേഷന്‍ ദിവസങ്ങളിലും വ്യത്യാസമുണ്ടാകും.

ആര്‍ത്തവ ചക്രം കണക്കാക്കിയാല്‍ ചില പ്രത്യേക ദിവസങ്ങളില്‍ ഗര്‍ഭധാരണ സാധ്യത കൂടുതല്‍, ചിലതില്‍ നടന്നേക്കാം, ചിലതില്‍ ഇല്ല എന്നു പറയാം. ആര്‍ത്തവ ചക്രത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ചില ദിവസങ്ങളെക്കുറിച്ചറിയൂ.,

28 ദിവസമുള്ള ആര്‍ത്തവ ചക്രം

28 ദിവസമുള്ള ആര്‍ത്തവ ചക്രം

28 ദിവസമുള്ള ആര്‍ത്തവ ചക്രം ഉദാഹരണമായെടുക്കാം. ഇവിടെ കൊടുത്തിരിയ്ക്കുന്ന ചാര്‍ട്ടും ഇതിനെ അടിസ്ഥാനമാക്കിയാണ്. ഇതനുസരിച്ച് സാധ്യത, സാധ്യതയുണ്ടാകാം, ഇല്ല എന്നിവങ്ങനെ മൂന്നായി തരം തിരിച്ചിരിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ.

28 ദിവസമെങ്കില്‍ തന്നെയും

28 ദിവസമെങ്കില്‍ തന്നെയും

28 ദിവസമുള്ള ആര്‍ത്തവ ചക്രത്തില്‍, അല്ലെങ്കില്‍ 28-30 വരെയുള്ള ചക്രത്തില്‍ 11-21 വരെയാണ് സാധ്യത. 28 ദിവസമെങ്കില്‍ 12-16 സാധ്യ എന്നു പറയാം. ആര്‍ത്തവ ചക്ര നീളം കുറയുന്നതും കൂടുന്നതുമനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. അണ്ഡം 24-48 മണിക്കൂറുകള്‍ വരെ മാത്രമേ ജീവനോടെ ഇരിയ്ക്കൂ. ഈ സമയത്ത് ബീജ സംയോഗം നടന്നാല്‍ ഫലം പ്രതീക്ഷിയ്ക്കാം.28 ദിവസമെങ്കില്‍ തന്നെയും ഒന്നോ രണ്ടോ ദിവസം വ്യത്യാസവുമുണ്ടാകാം.

17-28

17-28

28 ദിവസത്തെ ആര്‍ത്തവ ചക്രത്തില്‍ 17-28 ദിവസം വരെ സാധ്യയില്ലെന്നു തന്നെ പറയാം. കാരണം അണ്ഡോല്‍പാദനം നടന്നാല്‍ അണ്ഡത്തിന്റെ ആയുസു കഴിയുന്നതു തന്നെ കാരണം. ആര്‍ത്തവ ചക്രത്തില്‍ വരുന്ന ദൈര്‍ഘ്യ വ്യത്യാസമനുസരിച്ച് ഇത്തരം ദിവസങ്ങളുടെ കാര്യത്തിലും വ്യതിയാനം വരാം. മുന്നോട്ടോ പിന്നോട്ടോ എന്ന രീതിയില്‍.

1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍

1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍

1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഗര്‍ഭധാരണ സാധ്യതയുണ്ടാകാം. അതായത് 1 എന്നത് ആര്‍ത്തവത്തിന്റെ ഒന്നാം ദിനമായെടുക്കാം. ആര്‍ത്തവ ദിനങ്ങളില്‍ ഗര്‍ഭധാരണ സാധ്യത കുറവെങ്കിലും ഇതു പൂര്‍ണമായും ഇല്ല എന്നു പറയാനാകില്ല. സുരക്ഷിത ബന്ധം എന്നത് ഈ സമയത്തു പ്രായോഗികമല്ലെന്നര്‍ത്ഥം. ഗര്‍ഭനിരോധനോപാധികള്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യാത്തവര്‍ക്ക് അത്യാവശ്യം.

കൃത്യമായി ആര്‍ത്തവം

കൃത്യമായി ആര്‍ത്തവം

കൃത്യമായി ആര്‍ത്തവം വരുന്ന സ്ത്രീകളിലാണ് ഇത് കൃത്യമായി പറയാനാകുക. ചിലരില്‍ ആര്‍ത്തവ ക്രമക്കേടുകളും ഓവുലേഷന്‍ ക്രമക്കേടുകളുമെല്ലാം സാധാരണയാണ്. ഇതിനു കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവ ക്രമക്കേടുകളെങ്കില്‍, കൃത്യമായ ആര്‍ത്തവ ചക്രമില്ലെങ്കില്‍ ഇത്തരം ദിവസങ്ങളുടെ കണക്കു കൂട്ടലിലും വ്യത്യാസം വന്നേക്കാം.

ചില സ്ത്രീകളില്‍

ചില സ്ത്രീകളില്‍

ചില സ്ത്രീകളില്‍ ആര്‍ത്തവം വന്നാലും ഓവുലേഷന്‍ വന്നില്ലെന്നിരിയ്ക്കാം. ഇത്തരം ഘട്ടങ്ങളില്‍ ഇത്തരം കണക്കുകൂട്ടലുകളില്‍ പ്രസക്തിയുമില്ല. എന്നാല്‍ കൃത്യമായി ആര്‍ത്തവ ചക്രമുള്ളവരില്‍ ഒരു പരിധി വരെ ഇതു ശരി തന്നെയാണ്. ഉദാഹരണത്തിന് ഇന്ന്, അതായത് 29 ഒക്ടോബര്‍ 2019ന് ആര്‍ത്തവം തുടങ്ങിയെങ്കില്‍, 28 ദിവസമുള്ള ആര്‍ത്തവ ചക്രമെങ്കില്‍ 9 നവംബര്‍ 2019 - 15 നവംബര്‍ 2019 ഫെര്‍ട്ടൈല്‍ ദിവസങ്ങളായി എടുക്കാം. അതായത് ഗര്‍ഭധാരണം നടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസം. ഓവുലേഷന്‍ കലണ്ടര്‍ എന്നാണ് ഇതറിയപ്പെടുന്നത്. ഈ കലണ്ടര്‍ കൃത്യമായ ഗര്‍ഭധാരണ സാധ്യത വിലയിരുത്തുവാന്‍ സഹായിക്കുന്ന ഒന്നാണ്.

English summary

How To Find Out Fertile Chances In A Month Cycle

How To Find Out Fertile Chances In A Month Cycle, Read more to know about,
Story first published: Tuesday, October 29, 2019, 13:59 [IST]
X
Desktop Bottom Promotion