For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭപരിശോധന വീട്ടില്‍ ചെയ്യാന്‍ ഉപ്പും പഞ്ചസാരയും

ഗര്‍ഭപരിശോധന വീട്ടില്‍ ചെയ്യാന്‍ ഉപ്പും പഞ്ചസാരയും

|

ഗര്‍ഭധാരണം നടന്നുവോയെന്നു തെളിയിക്കാന്‍ ഇപ്പോഴത്തെ കാലത്തു പല തരം വഴികളുമുണ്ട്. സ്ത്രീ ശരീരം തന്നെ ഇതിനു പലപ്പോഴും പല തെളിവുകളും കാണിയ്ക്കുന്നു. ആര്‍ത്തവം മുടങ്ങുന്നതാണ് ഗര്‍ഭധാരണത്തിന്റെ പ്രധാന കാരണം. എന്നാല്‍ ആര്‍ത്തവം മുടങ്ങുന്നതു കൊണ്ടു മാത്രം ഗര്‍ഭധാരണമെന്നു പറയാനാകില്ല. ഇതിനൊപ്പം മനംപിരട്ടല്‍ പ്രത്യേകിച്ചും മോണിംഗ് സിക്‌നസ്, തലചുറ്റല്‍ തുടങ്ങിയ പല ലക്ഷണങ്ങളും ഗര്‍ഭിണിയ്ക്കുണ്ടാകും.

ഇപ്പോഴത്തെ കാലത്തു നമുക്കു തന്നെ ഉപയോഗിയ്ക്കാവുന്ന പ്രഗ്നന്‍സി കിറ്റുകളുണ്ട്. ഗര്‍ഭധാരണം നടന്നുവോയെന്നു വീട്ടില്‍ തന്നെ അറിയാന്‍ കഴിയുന്ന രീതിയാണിത്. ലബോറട്ടറികളില്‍ ഉപയോഗിയ്ക്കുന്ന മൂത്രം ടെസ്റ്റു ചെയ്യുന്ന രീതി തന്നെയാണ് ഇവിടെയും ഉപയോഗിയ്ക്കുന്നത്.

ഇതൊന്നുമില്ലാതിരുന്ന കാലത്തും നമ്മുടെ മുന്‍തലമുറയിലുള്ളവര്‍ ഗര്‍ഭധാരണം നടന്നുവോയെന്നു തെളിയിക്കാന്‍ കണ്ടെത്തിയിരുന്ന ചില രീതികളുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന വളരെ ലളിതമായ ചില വഴികള്‍. ഇതില്‍ ഒന്നാണ് ഉപ്പും പഞ്ചസാരയും ഉപയോഗിച്ചുള്ള ചില വഴികള്‍. അടുക്കളയിലെ ചേരുവകളായ ഉപ്പും പഞ്ചസാരയുമെല്ലാം പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ഗര്‍ഭധാരണം നടന്നുവോന്ന് അറിയുവാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ.

പഞ്ചസാര

പഞ്ചസാര

ഗര്‍ഭധാരണം നടന്നുവോയെന്നറിയാനുള്ള പഞ്ചസാര അഥവാ ഷുഗര്‍ ഉപയോഗിച്ചുള്ള ടെസ്റ്റിനു നല്ലത് തരികളുള്ള പഞ്ചസാരയാണ്. പൊടി പഞ്ചസാരയല്ല കൂടുതല്‍ ഫലം തരിക. നല്ല ശുദ്ധമായ പഞ്ചസാര വേണം, ഇതിനായി ഉപയോഗിയ്ക്കുവാന്‍. കലര്‍പ്പുള്ള പഞ്ചസാരയെങ്കില്‍ ഫലം ചിലപ്പോള്‍ കൃത്യമായി ലഭിയ്ക്കില്ല.

 മൂത്രം

മൂത്രം

നല്ല വൃത്തിയുള്ള ബൗളില്‍ അല്‍പം പഞ്ചസാര ഇടുക. ഇതിലേയ്ക്ക് മൂത്രം ചേര്‍ക്കണം. രാവിലെ ആദ്യമുള്ള മൂത്ര സാമ്പിളാണ് ഗര്‍ഭപരിശോധനയ്ക്ക് ഏറ്റവും ഉത്തമം. ബൗളിലേയ്ക്ക് ഈ മൂത്രം ചേര്‍ക്കുക. അല്‍പസമയം കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ പഞ്ചസാര മൂത്രത്തില്‍ അലിഞ്ഞു ചേരും. എന്നാല്‍ അലിയാതെ കട്ട പിടിയ്ക്കുകയാണെങ്കില്‍ ഗര്‍ഭപരിശോധന പൊസറ്റീവ് എന്ന ഫലമാണ് പറയുന്നത്. നെഗറ്റീവെങ്കില്‍ മൂത്രത്തില്‍ പഞ്ചസാര അലിഞ്ഞു ചേരും.

പഞ്ചസാര കട്ടിയായി കിടക്കാന്‍

പഞ്ചസാര കട്ടിയായി കിടക്കാന്‍

പഞ്ചസാര കട്ടിയായി കിടക്കാന്‍ കാരണം ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരത്തില്‍ രൂപപ്പെടുന്ന എച്ച്‌സിജി എന്ന ഹോര്‍മോണാണ്. ഗര്‍ഭിണിയായി ആദ്യ മൂന്നുമാസം വരെ ഈ ഹോര്‍മോണ്‍ തോതുയരും. ഇതു കുഞ്ഞിന്റെ സുരക്ഷിതത്വം കണക്കാക്കിയാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഗര്‍ഭത്തിന്റെ തുടക്കത്തിലുണ്ടാകുന്ന മനം പിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതാണ് കാരണമാകുന്നത്. കുഞ്ഞിന്റെ പ്ലാസന്റ രൂപീകരിയ്ക്കാനും ഇതാണ് കാരണമാകുന്നത്. ഈ എച്ച്‌സിജി ഹോര്‍മോണാണ് പഞ്ചസാര മൂത്രത്തില്‍ അലിഞ്ഞു ചേരുന്നതു തടയുന്നത്. രാവിലെ ആദ്യമുള്ള മൂത്രത്തിലാണ് ഈ ഹോര്‍മോണ്‍ അംശം കൂടുതലുള്ളത്. അതു കൊണ്ടാണ് ആദ്യമൂത്രം പരിശോധിയ്ക്കണമെന്നു പറയുന്നത്.

 ഉപ്പും

ഉപ്പും

അടുക്കളയിലെ മറ്റൊരു ചേരുവയായ ഉപ്പും ഗര്‍ഭ പരിശോധനയ്ക്ക് ഉപയോഗിയ്ക്കാം. ഇതിനും രാവിലെയുളള മൂത്രം തന്നെയെടുക്കുക. നല്ല വൃത്തിയുള്ള ബൗളില്‍ ഉപ്പെടുത്ത് ഇതിലേയ്ക്കു മൂത്രം ചേര്‍ക്കുക. മൂത്രം പതഞ്ഞു വന്ന് പാല്‍നിറത്തിലായി മാറുന്നുവെങ്കില്‍ ഗര്‍ഭപരിശോധനാ ഫലം പൊസറ്റീവെന്നര്‍ത്ഥം. നെഗറ്റീവാണ് ഫലമെങ്കില്‍ മൂത്രത്തിന് നിറവ്യത്യാസമുണ്ടാകില്ല. മൂത്രത്തില്‍ ഉപ്പ് അല്‍പസമയം കഴിഞ്ഞാല്‍ അലിഞ്ഞു ചേരുകയും ചെയ്യും.

സോപ്പ്, ടൂത്ത്‌പേസ്റ്റ്

സോപ്പ്, ടൂത്ത്‌പേസ്റ്റ്

സോപ്പ്, ടൂത്ത്‌പേസ്റ്റ് എന്നിവയും വീട്ടില്‍ നടത്തുന്ന ഗര്‍ഭപരിശോധനയ്ക്ക് ഉപയോഗിയ്ക്കാറുണ്ട്. രാവിലെയുള്ള മൂത്രം ഒരു കഷ്ണം സോപ്പില്‍ ചേര്‍ത്താല്‍ ഇതു പതഞ്ഞു വരികയെങ്കില്‍ ഇതിനര്‍ത്ഥം ഗര്‍ഭപരിശോധന പൊസറ്റീവ് എന്നതാണ്. നെഗറ്റീവെങ്കില്‍ പതഞ്ഞു വരില്ല. ഇതു പോലെ വെളുത്ത നിറത്തിലെ ടൂത്ത് പേസ്റ്റില്‍ അല്‍പം മൂത്ര സാമ്പിള്‍ ചേര്‍ത്താന്‍ പേസ്റ്റിന്റെ നിറം നീലയായി മാറുന്നുവെങ്കില്‍, ഇതിനൊപ്പം കുമിളകളുണ്ടാകുന്നുവെങ്കില്‍ ഇതിനര്‍ത്ഥം പൊസറ്റീവ് എന്നാണ്. നെഗറ്റീവെങ്കില്‍ ഈ മിശ്രിതത്തിന് മാറ്റമുണ്ടാകില്ല.

വിനാഗിരി നടത്തുമ്പോള്‍

വിനാഗിരി നടത്തുമ്പോള്‍

വിനാഗിരി ഉപയോഗിച്ചും ഈ പരിശോധന നടത്താം. 1 കപ്പ് വിനെഗറില്‍ അര-1 കപ്പ് മൂത്ര സാമ്പിള്‍ ചേര്‍ക്കുക. ഇത് മിനിററിനു ശേഷം നിറം മാറുന്നുവെങ്കില്‍ പൊസറ്റീവാണ് ഫലം. ഇല്ലെങ്കില്‍ നെഗറ്റീവും.

മൂത്ര പരിശോധന നടത്തുമ്പോള്‍

മൂത്ര പരിശോധന നടത്തുമ്പോള്‍

ഇത്തരത്തില്‍ മൂത്ര പരിശോധന നടത്തുമ്പോള്‍ എടുക്കുന്ന മൂത്രമടക്കമുള്ള എല്ലാ ചേരുവകളും ഏറെ വൃത്തിയുള്ളതാകണം. എടുക്കുന്ന ബൗളും വൃത്തിയുള്ളതാകണം. ഇല്ലെങ്കില്‍ പരിശോധനാഫലം കൃത്യമാണമന്നില്ല.

English summary

How To Conduct Pregnancy Test At Home Using Sugar And Salt

How To Conduct Pregnancy Test At Home Using Sugar And Salt, Read more to know about,
X
Desktop Bottom Promotion