For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയുടെ ഓവുലേഷന്‍ അറിയും ഫ്‌ളൂയിഡ് ടെസ്റ്റ്

സ്ത്രീയുടെ ഓവുലേഷന്‍ അറിയും ഫ്‌ളൂയിഡ് ടെസ്റ്റ്

|

ഗര്‍ഭധാരണം പലപ്പോഴും ചില ദമ്പതിമാര്‍ക്കെങ്കിലും അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാകാം. പുരുഷനില്‍ ബീജ സംബന്ധമായ പ്രശ്‌നങ്ങളും സ്ത്രീയില്‍ ആര്‍ത്തവ, ഓവുലേഷന്‍, ഗര്‍ഭപാത്ര സംബന്ധമായ പ്രശ്‌നങ്ങളുമാകും, കാരണം.

ഒരു സ്ത്രീയിലെ ഗര്‍ഭധാരണത്തിന് പ്രധാനപ്പെട്ട, അടിസ്ഥാനമായ രണ്ടു കാര്യങ്ങളുണ്ട്. ആര്‍ത്തവം, ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം എന്നിവയാണ് ഇവ.

ആര്‍ത്തവ ശേഷം അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ ദിവസം നോക്കി ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത ഏറെയാണ്. ഗര്‍ഭധാരണം നടക്കാനും ഒഴിവാക്കാനും സ്ത്രീയിലെ ഓവുലേഷന്‍ തീയതി അറിയേണ്ടത് അത്യാവശ്യവുമാണ്. എന്നാല്‍ പല സ്ത്രീകള്‍ക്കും ഓവുലേഷന്‍ എന്നു നടക്കുന്നുവെന്നു തിരിച്ചറിയുവാന്‍ സാധിയ്ക്കാറില്ല. ആര്‍ത്തവചക്രം കൃത്യമായിരുന്നാല്‍ ഓവുലേഷനും കൃത്യമായിരിയ്ക്കും. ഓവുലേഷന്‍ കിറ്റ് പോലുള്ള വഴികള്‍ ഇല്ലാതെ തന്നെ ഓവുലേഷന്‍ ദിവസം കൃത്യമായി കണ്ടു പിടിയ്ക്കാന്‍ സഹായിക്കുന്ന ചില കണക്കുകളും കാര്യങ്ങളുമറിയു.

22 ദിവസം

22 ദിവസം

22 ദിവസം കൂടുമ്പോഴാണ് ഒരു സ്ത്രീയ്ക്ക് ആര്‍ത്തവം ഉണ്ടാകുന്നതെന്നിരിയ്ക്കട്ടെ, അതായത് 22 ദിവസമാണ് ആര്‍ത്തവ ചക്രമെന്നിരിയ്ക്കട്ടെ, ഇവരുടെ ഓവുലേഷന്‍ ദിവസം 6-10 വരെയുള്ള ദിവസങ്ങളിലായിരിയ്ക്കും. അതായത് ആര്‍ത്തവം തുടങ്ങിയ ആദ്യ ദിവസം മുതല്‍ കണക്കു കൂട്ടിയാല്‍ ആര്‍ത്തവത്തിന്റെ 6-10 വരെയുള്ള തീയതികളില്‍. ഈ ദിവസങ്ങളില്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്.

24

24

24 ദിവസമാണ് ആര്‍ത്തവ ചക്ര ദൈര്‍ഘ്യമെങ്കില്‍ ഇവരുടെ ഓവുലേഷന്‍ ദിവസം 8-12 വരെയുള്ള ദിവസങ്ങളാകും. അതായത് പിരീഡ്‌സ് തുടങ്ങി എട്ടു മുതല്‍. 26 ദിവസം കൂടുമ്പോഴെങ്കില്‍ 10-14 ദിവസം വരെ. 28 ദിവസമെങ്കില്‍ 12-16 ദിവസം വരെയാകും. 30 ദിവസമാണ് ദൈര്‍ഘ്യമെങ്കില്‍ 14-18 വരെയാണ്. 36 ആണ് കണക്കെങ്കില്‍ ഓവുലേഷന്‍ 20-24 വരെയാകും. 42 ദിവസമെങ്കില്‍ ഓവുലേഷന്‍ 26-30 ദിവസം വരെയാകും.

കട്ടിയുള്ള ദ്രവം

കട്ടിയുള്ള ദ്രവം

കൃത്യമായി ആര്‍ത്തവ ചക്രം വരുന്നവരിലാണ് ഈ കണക്കു കൃത്യമാകുന്നത്. എങ്കില്‍ പോലും ചിലപ്പോഴെങ്കിലും വ്യത്യാസം വരാം. ഇതല്ലാതെ തന്നെ ഓവുലേഷന്‍ നടക്കുമ്പോള്‍ ശരീരം തരുന്ന ചില ലക്ഷണങ്ങളുണ്ട്. ഇതിലൊന്നാണ് ഈ ദിവസങ്ങളില്‍ വജൈനല്‍ ഭാഗം വളരെ മൃദുവാകും. മറ്റു ദിവസങ്ങളില്‍ ഈ ഭാഗം സ്പര്‍ശിച്ചാല്‍ തന്നെ വ്യക്തമായി തിരിച്ചറിയാം. രണ്ടാമതായി യോനീ ഭാഗത്തു നിന്നും ഡിസ്ചാര്‍ജ് നടക്കുന്നു. കട്ടിയുള്ള ദ്രവമാണിത്. യോനീഭാഗത്തു നിന്നും ഇത്തരത്തിലെ കട്ടിയുള്ള ദ്രവം പുറപ്പെടുവിയ്ക്കും. ഈ ഭാഗത്ത് ഇത്തരം ദ്രവമുണ്ടാക്കുന്ന വഴുവഴുപ്പുമുണ്ടാകും. സാധാരണ ഗതിയിലെ ഡിസ്ചാര്‍ജല്ല, ഈ സമയത്തുണ്ടാകുന്നത് കൂടുതല്‍ കട്ടിയുള്ളതാകും. കഫം പോലെയുള്ള ഒന്ന്.

യോനീസ്രവത്തിന്റെ പശിമയേറുന്ന ദിവസമാണ്

യോനീസ്രവത്തിന്റെ പശിമയേറുന്ന ദിവസമാണ്

ഇത് ഒരു ടെസ്റ്റു കൊണ്ടും മനസിലാക്കാവുന്നതാണ്. ഫ്‌ളൂയിഡ് ടെസ്റ്റ് എന്നു പറയാം. ഇങ്ങനെ ഡിസ്ചാര്‍ജുണ്ടാകുന്ന ഈ ദ്രാവകം കയ്യിലെടുക്കുക. ഇതില്‍ അറപ്പോ വെറുപ്പോ കരുതേണ്ടതില്ല. കാരണം സ്ത്രീയെ ഗര്‍ഭധാരണത്തിനു പ്രാപ്തയാക്കുന്ന ഒന്നാണിത്. ഈ ഫ്‌ളൂയിഡ് രണ്ടു വിരലുകളില്‍ക്കിടയില്‍ വച്ചു പതുക്കെ വിരലുകള്‍ അകറ്റുക. ആദ്യദിവസമെങ്കില്‍ ഇതു പെട്ടെന്നു പൊട്ടിപ്പോകും. രണ്ടാമത്തെ ദിവസമെങ്കില്‍ വലിയ്ക്കുമ്പോള്‍ അല്‍പം കൂടി വലിയും. എങ്കിലും പൊട്ടിപ്പോകും. മൂന്നാമത്തെ ദിവസവും അല്‍പം കൂടുതല്‍ വലിയും, പൊട്ടിപ്പോകും. ഇത്തരം ദിവസങ്ങളില്‍ വിരലുകള്‍ ഇങ്ങനെ അകറ്റുമ്പോള്‍ ഇത് വലിഞ്ഞ് പൊട്ടാതിരിയ്ക്കുന്ന ദിവസമാണ് ഗര്‍ഭധാരണ സാധ്യത ഏറെക്കൂടുതലുള്ള ദിവസം. യോനീസ്രവത്തിന്റെ പശിമയേറുന്ന ദിവസമാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണ സാധ്യത എന്നു പറയാം.

ഏതാണ്ട്

ഏതാണ്ട്

ഏതാണ്ട് 99 ശതമാനവും സാധ്യതയുണ്ടെന്നു പറയാം. ഓവുലേഷന്‍ കിറ്റൊന്നും തന്നെ ഉപയോഗിയ്ക്കാതെ തന്നെ ഗര്‍ഭധാരണ സാധ്യതയുള്ള ദിവസം.

ഇതല്ലാതെ

ഇതല്ലാതെ

ഇതല്ലാതെ ഈ സമയത്ത് ശരീരത്തിന്റെ താപനില വര്‍ദ്ധിയ്ക്കും. സ്ത്രീയ്ക്കു ശാരീരിക താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കും. വയറ്റില്‍ ഒരു വശത്തോയി വേദനയുണ്ടാകും.

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം സ്ത്രീയ്ക്കു സൗന്ദര്യം വര്‍ദ്ധിയ്ക്കും. പുരുഷനെ ആകര്‍ഷിയ്ക്കാനുള്ള പ്രകൃതി ദത്ത വഴിയാണെന്നു പറയാം.

English summary

How To Calculate Proper Ovulation Date In Women

How To Calculate Proper Ovulation Date In Women, Read more to know about,
X
Desktop Bottom Promotion