For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പ്രസവത്തിന് ശേഷം അടുത്ത ഗർഭം എപ്പോള്‍

|

ഗർഭധാരണം എല്ലാവരിലും സന്തോഷം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ഇതിന്‍റെ കാര്യത്തിൽ ചെറിയ പാളിച്ചകൾ പല ദമ്പതികളിലും സംഭവിക്കുന്നുണ്ട്. ഇതിൽ ഒരു ഗർഭധാരണത്തിന് ശേഷം അടുത്ത ഗർഭധാരണം അടുത്ത് തന്നെ സംഭവിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ? അല്ലെങ്കിൽ ഒരു പ്രസവത്തിന് ശേഷം അടുത്ത ഗർഭധാരണത്തിന് എത്ര സമയം കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.

ഇതെല്ലാം പലർക്കും അറിയാത്തതാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് അറിയേണ്ട ചിലതുണ്ട്. എന്നാൽ ഇന്നും പലരും വിശ്വസിച്ചിരിക്കുന്നത് ഒരു ഗർഭധാരണത്തിന് ശേഷം അടുത്ത ഗർഭധാരണത്തിന് പെട്ടെന്ന് സാധ്യതയില്ല എന്നാണ്. പക്ഷേ ഇത് തെറ്റായ കാര്യമാണ്. കാരണം ചിലരിൽ വളരെ എളുപ്പത്തിൽ തന്നെ അടുത്ത ഗർഭധാരണം സംഭവിക്കുന്നുണ്ട്.

നിങ്ങൾക്ക് പ്രസവത്തിന് ശേഷം എത്ര സമയം അടുത്ത ഗർഭധാരണത്തിന് വേണ്ടി കാത്തിരിക്കണം എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ആർത്തവം എത്ര സമയത്തിന് ശേഷം കൃത്യമാവുന്നു, പ്രത്യുത്പാദന ശേഷി എപ്പോൾ വർദ്ധിക്കുന്നു എന്നുള്ളതെല്ലാം വളരെയധികം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ്.

3 വയസ്സുകാരിക്ക് കൊറോണ; കുട്ടികളിൽ ലക്ഷണങ്ങള്‍3 വയസ്സുകാരിക്ക് കൊറോണ; കുട്ടികളിൽ ലക്ഷണങ്ങള്‍

ഒരു പ്രസവത്തിന് ശേഷം ഗർഭധാരണം ഉടനേ ആഗ്രഹിക്കാത്തവർക്ക് അതിന് വേണ്ട മുൻകരുതൽ എടുക്കുന്നതിന് സാധിച്ചിരിക്കണം. അല്ലെങ്കിൽ അത് അപ്രതീക്ഷിത ഗർഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഗർഭധാരണത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

 പ്രത്യുത്പാദന ശേഷി എപ്പോൾ?

പ്രത്യുത്പാദന ശേഷി എപ്പോൾ?

പ്രസവ ശേഷം സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി എപ്പോൾ തിരിച്ച് വരും എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങൾ സാധാരണ പ്രസവമാണെങ്കിലും സിസേറിയൻ വഴി പ്രസവിച്ചാലും പ്രസവശേഷം ആദ്യ ആഴ്ചകളിൽ തന്നെ ഫെർട്ടിലിറ്റി മടങ്ങിവരാം. എങ്കിലും അണ്ഡോത്പാദന കാലഘട്ടം സ്ത്രീകളിൽ വളരെ വ്യത്യസ്തമായി അനുഭവപ്പെടാവുന്നതാണ്. ആദ്യത്തെ പ്രസവാനന്തരമുണ്ടാവുന്ന ആർത്തവം അണ്ഡോത്പാദനമില്ലാതെ സംഭവിക്കാം. എങ്കിലും ആർത്തവം സംഭവിക്കുന്നുണ്ട്. അതിന് ശേഷം സ്ത്രീകളിൽ സാധാരണ അവസ്ഥയിൽ ആറ് ആഴ്ചക്ക് ശേഷം അണ്ഡോത്പാദനം സംഭവിക്കുന്നുണ്ട്. ഈ സമയത്ത് ബന്ധപ്പെട്ടാൽ അത് വീണ്ടുമൊരു ഗർഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പ്രസവ ശേഷം എപ്പോൾ?

പ്രസവ ശേഷം എപ്പോൾ?

പ്രസവ ശേഷം എപ്പോൾ നിങ്ങൾക്ക് വീണ്ടും ഗർഭം ധരിക്കാനുള്ള സാധ്യത എന്നുള്ളത് പലർക്കും അറിയില്ല. നിങ്ങൾ ആര്‍ത്തവത്തിൽ എത്തിയില്ലെങ്കിൽ പോലപം ഡെലിവറി കഴിഞ്ഞ് മൂന്നാഴ്ച മുമ്പേ തന്നെ നിങ്ങൾക്ക് ഗർഭം ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രസവശേഷം അഞ്ച് മുതൽ ആറ് ആഴ്ച വരെ നിങ്ങളുടെ ആർത്തവം സാധാരണമാണെങ്കിലും, ഗർഭിണിയാകാനുള്ള നിങ്ങളുടെ കഴിവ് പലപ്പോഴും നിങ്ങളുടെ നവജാതശിശുവിന് എത്ര തവണ മുലയൂട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാരണം ഇവരിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറവെങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. പ്രിക്വേഷൻസ് എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മുലയൂട്ടലും പ്രത്യുത്പാദന ശേഷിയും

മുലയൂട്ടലും പ്രത്യുത്പാദന ശേഷിയും

മുലയൂട്ടൽ സ്വാഭാവിക ഗർഭനിരോധന മാർഗ്ഗമാണ്. നിങ്ങൾ മുലയൂട്ടൽ മാത്രമാണെങ്കിൽ, അണ്ഡോത്പാദനത്തിന് കാരണമാകുന്ന ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ ഉത്പാദനം കുറയുന്നു. അതിനാൽ പതിവായി മുലയൂട്ടൽ ഡെലിവറി കഴിഞ്ഞ് ആദ്യത്തെ ആറ് ആഴ്ച മുതൽ ആറുമാസം വരെയുള്ള ആർത്തവം വൈകിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ പല സ്ത്രീകളും രക്തസ്രാവം അല്ലെങ്കിൽ സ്പോട്ടിംങ് ഈ കാലയളവിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ പിന്നീട് ഇത് പ്രസവശേഷം 2-3 ആഴ്ചകൾക്കുള്ളിൽ ഇല്ലാതാവുന്നുണ്ട്. എങ്കിലും അൽപ കാലങ്ങള്‍ക്ക് ശേഷം ക്രമരഹിതമായ ആർത്തവം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

 എത്ര സമയം കാത്തിരിക്കണം?

എത്ര സമയം കാത്തിരിക്കണം?

നിങ്ങളിൽ ആദ്യ പ്രസവം കഴിഞ്ഞ് എത്ര കാലം കഴിഞ്ഞ് വേണം അടുത്ത ഗർഭത്തിന് കാത്തിരിക്കേണ്ടത് എന്ന് പലർക്കും അറിയുകയില്ല. ഇത് പലപ്പോഴും പെട്ടെന്ന് തന്നെ നിങ്ങളുടെ അടുത്ത ഗര്‍ഭധാരണത്തിന് ശരീരത്തെ സജ്ജമാക്കിയേക്കാം. കുഞ്ഞിന് രണ്ടോ മൂന്നോ വയസ്സാവുന്നത് വരെയെങ്കിലും അടുത്ത ഗർഭധാരണം മാറ്റി വെക്കേണ്ടതാണ്. എന്നാൽ 35 വയസ്സിന് ശേഷമാണ് ആദ്യത്തെ ഗർഭധാരണം സംഭവിച്ചത് എന്നുണ്ടെങ്കിൽ അടുത്ത ഗർഭധാരണം ഉടനേ തന്നെ ആയാലും അതിൽ തെറ്റില്ല എന്നുള്ളതാണ് സത്യം.

ഉടനെ ഗർഭധാരണമെങ്കിൽ അപകടം

ഉടനെ ഗർഭധാരണമെങ്കിൽ അപകടം

ഒരു പ്രസവത്തിന് ശേഷം ഉടനേ അടുത്ത ഗര്‍ഭധാരണം നടന്നു എന്നുണ്ടെങ്കിൽ അതിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം. പലപ്പോഴും ഗർഭപാത്രത്തിന് ഉടനേ തന്നെ മറ്റൊരു ഗർഭത്തെ താങ്ങുന്നതിന് സാധിക്കുന്നില്ല, ഇത് പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ അനീമിയ, പ്ലാസന്‍റൽ അബ്രപ്ഷൻ, കുഞ്ഞിന്‍റെ ഭാരക്കുറവ്, പ്രീക്ലാംസിയ എന്നീ അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഉടനേയുള്ള ഗർഭധാരണത്തില്‍ ഇതെല്ലാം പലപ്പോഴും വെല്ലുവിളികൾ ഉയർത്തുന്നതാണ്.

English summary

How Soon Can You Get Pregnant After Child Birth

Here in this article we are discussing about how soon can you get pregnant after child birth. Take a look.
Story first published: Thursday, March 12, 2020, 16:15 [IST]
X
Desktop Bottom Promotion