For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

25-30വയസ്സിൽ ഗർഭസാധ്യത കൂടുന്നതിനുള്ള കാരണം അറിയണം

|

കൃത്യമായ ആർത്തവവും ആർത്തവത്തിന് ശേഷമുണ്ടാവുന്ന ഓവുലേഷനും ആണ് നിങ്ങളുടെ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതും കുറക്കുന്നതും എല്ലാം. സാധാരണ അവസ്ഥയിൽ 28 ദിവസം കൃത്യമായി ആർത്തവചക്രം ഉള്ള സ്ത്രീകളിൽ ഓവുലേഷൻ വരുന്നത് 14-ാമത്തെ ദിവസമാണ്. ഈ സമയത്ത് ബന്ധപ്പെട്ടാൽ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

Most read: ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സംMost read: ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

എന്നാൽ 28 ദിവസം അല്ലാതെ അതിൽ കൂടുതലും കുറഞ്ഞും വരുന്നവർക്ക് ഓവുലേഷൻ ദിനം അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞ് വേണം ഗർഭധാരണത്തിന് ശ്രമിക്കേണ്ടത്. ഓവുലേഷൻ സമയത്ത് ബന്ധപ്പെടുമ്പോൾ പുരുഷനിൽ നിന്ന് പുറത്തേക്ക് വരുന്ന ബീജവും സ്ത്രീകളിൽ ഓവുലേഷൻ സമയത്ത് വിസർജിക്കപ്പെടുന്ന അണ്ഡവും ചേര്‍ന്ന് സംയോജിക്കുമ്പോഴാണ് ഗർഭധാരണം നടക്കുന്നത്. എന്നാൽ ഓരോ പ്രായം കഴിയുന്തോറും അണ്ഡവിസർജനം സംഭവിക്കാതിരിക്കുകയും വന്ധ്യതയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീകളിൽ ഗർഭധാരണ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ള സമയം എന്ന് പറയുന്നത് 25-30 വരെയുള്ള പ്രായമാണ്. കൂടുതല്‍ വായിക്കാൻ

ഓവുലേഷനും കൃത്യമായ ആർത്തവവും

ഓവുലേഷനും കൃത്യമായ ആർത്തവവും

ഓവുലേഷനും കൃത്യമായ ആർത്തവവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. സന്താനോത്പാദനത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് ഇത് രണ്ടും. എന്നാൽ ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ 7 ലക്ഷം മുതൽ 2 മില്ല്യൺ അണ്ഡം വരെ ഉണ്ടാവുന്നുണ്ട്. പ്രായപൂർത്തിയാകുന്നതുവരെ അവളുടെ കൗമാരജീവിതത്തിൽ ഓരോ മാസവും ഏകദേശം 11,000 അണ്ഡങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. കൗമാരപ്രായത്തിൽ അവൾക്ക് 300,000-400,000 അണ്ഡങ്ങൾ ഉണ്ട്.

അണ്ഡവിസർജ്ജനം

അണ്ഡവിസർജ്ജനം

ഇവയിൽ 500 ൽ താഴെ അണ്ഡങ്ങളാണ് അണ്ഡവിസർജ്ജനം നടത്തുന്നതും. എന്നാല്‍ പ്രായപൂർത്തിയാവുമ്പോൾ മുതൽ, ഒരു സ്ത്രീക്ക് ഓരോ മാസവും ആയിരത്തോളം അണ്ഡങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ ഹോർമോൺ ഉത്പാദനം, മറ്റ് മാറ്റങ്ങള്‍, ശാരീരിക ആരോഗ്യം എന്നിവയെല്ലാം നോക്കി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അണ്ഡോത്പാദനം നടക്കാത്ത അവസ്ഥയിൽ അണ്ഡം തീർന്നുപോകുമ്പോൾ ഒരു സ്ത്രീ വന്ധ്യതയിലാകുന്നു. ഇത് സാധാരണയായി 40 വയസ്സിനിടയിലാണ് സംഭവിക്കുന്നത്, തുടർന്ന് പത്ത് വർഷത്തിന് ശേഷം ആർത്തവവിരാമം സംഭവിക്കുന്നു.

ഓരോ മാസം സംഭവിക്കുന്നത് ഇതാണ്

ഓരോ മാസം സംഭവിക്കുന്നത് ഇതാണ്

ഓരോ മാസവും ആർത്തവം വരുമ്പോൾ അതിന് ശേഷം അണ്ഡവിസര്‍ജനം ഉണ്ടാവുമ്പോൾ എത്ര അണ്ഡം നഷ്ടപ്പെടുന്നുണ്ട് എന്ന് അറിയാമോ? മെച്വർ ആയ ഒരു അണ്ഡം അണ്ഡവിസർജനത്തിലൂടെ പുറത്തേക്ക് വരുമ്പോൾ അത് ബീജവുമായി ചേരുമ്പോഴാണ് പലപ്പോഴും ഗർഭധാരണം നടക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഫെർട്ടിലിറ്റി കൂടുതൽ ഉള്ള സ്ത്രീകൾക്ക് പ്രതിമാസം ശരാശരി 1,000 അണ്ഡങ്ങൾ നഷ്ടപ്പെടും. ഇത് ഓരോ പ്രായം ചെല്ലുന്തോറും കുറഞ്ഞ് കുറഞ്ഞ് വരുകയും നാല്‍പ്പതിന് ശേഷം അണ്ഡവിസർജനം ഇല്ലാതെ വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യും.

 എത്ര അണ്ഡങ്ങൾ ബാക്കിയുണ്ട്?

എത്ര അണ്ഡങ്ങൾ ബാക്കിയുണ്ട്?

നിങ്ങളില്‍ അണ്ഡവിസർജനത്തിന് ശേഷം എത്ര അണ്ഡങ്ങൾ ബാക്കിയുണ്ട് എന്നുള്ളത് അറിയേണ്ടതാണ്. പലപ്പോഴും ഇത് തിരിച്ചറിയാൻ സാധിക്കാതെ വരുന്നുണ്ട്. എന്നാൽ എഎംഎച്ച് ടെസ്റ്റിലൂടെ ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ആരോഗ്യവതിയായ ഒരു സ്ത്രീക്ക് ഇത്തരം ടെസ്റ്റിന്‍റെ ആവശ്യം വരുന്നില്ല. എന്നാൽ ആരോഗ്യവതിയല്ലാത്ത ആർത്തവ തകരാറുകൾ ഉള്ള സ്ത്രീകളിൽ പലപ്പോഴും ഡോക്ടർമാർ ഈ ടെസ്റ്റ് നടത്തുന്നതിന് ശ്രദ്ധിക്കാറുണ്ട്. ആർക്കൊക്കെയാണ് ഇത്തരം ടെസ്റ്റുകൾ നടത്തേണ്ടത് എന്ന് നോക്കാം.

35 വയസ്സിന് ശേഷമുള്ളവർ

35 വയസ്സിന് ശേഷമുള്ളവർ

35 വയസ്സിന് ശേഷവും ഗർഭധാരണം സംഭവിക്കാത്തവർക്കും വിവാഹം കഴിഞ്ഞ് ആറ് മാസം ശ്രമിച്ചിട്ടും ഗർഭധാരണത്തിന് തയ്യാറായില്ലെങ്കിലും ഇവരിൽ പലപ്പോഴും ഡോക്ടര്‍ ഇത്തരം പരിശോധനക്ക് വേണ്ടി നിർദ്ദേശിക്കാറുണ്ട്. ഇത് പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. 35 വയസ്സിന് ശേഷം ഇവരിൽ എത്ര അണ്ഡം ബാക്കിയുണ്ട് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് ഗർഭധാരണത്തിനും നിങ്ങളെ സഹായിക്കുന്നുണ്ട്.

 ഐവിഎഫ് ചെയ്യുന്നവർ

ഐവിഎഫ് ചെയ്യുന്നവർ

ഐവിഎഫ് ചെയ്യുന്നവരിൽ പലപ്പോഴും ഇത്തരം അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. ഐവിഎഫ് ചെയ്യുന്നവരോ വന്ധ്യതക്ക് ചികിത്സ നടത്തുന്നവരോ ആയവർക്ക് കുറഞ്ഞ എഎംഎച്ച് ലെവൽ ആയിരിക്കും എന്നുള്ളതാണ് സത്യം. ഇത് പലപ്പോഴും ഐവിഎഫിന്‍റെ വിജയ സാധ്യതയെ കുറക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് അണ്ഡത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണവും ഡയറ്റും ശ്രദ്ധിക്കേണ്ടതാണ്.

 കീമോതെറാപ്പി ചെയ്യുന്നവർ

കീമോതെറാപ്പി ചെയ്യുന്നവർ

കീമോതെറാപ്പി പോലുള്ള പരിശോധനകൾ ചെയ്യുന്നവരിൽ പലപ്പോഴും ഇത് ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ഓവറിയൻ സർജറിയും മറ്റും ചെയ്യുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ അണ്ഡത്തിന്‍റെ ഗുണനിലവാരം കുറക്കുന്നതിനും അണ്ഡോത്പാദനത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിക്കുന്നുണ്ട്. ഓവേറിയൻ ട്യൂമർ ഉള്ളവരും അൽപം ശ്രദ്ധിക്കണം. ഇതെല്ലാം എഎംഎച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കാരണം ഗർഭധാരണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവർക്ക് നല്ലതാണ് ഇത്.

ഗർഭധാരണ സാധ്യത സാധാരണ അവസ്ഥയിൽ

ഗർഭധാരണ സാധ്യത സാധാരണ അവസ്ഥയിൽ

25-30 വയസ്സിനുള്ളിലാണ് ഗർഭധാരണ സാധ്യത ഏറ്റവും കൂടുതൽ ഉള്ള സമയം. ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ ചില കാര്യങ്ങൾ ദമ്പതികൾ അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ മാസത്തിലും ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 1 മാസത്തിനുള്ളിൽ - 20% സാധ്യത , 6 മാസത്തിനുള്ളിൽ - 60%സാധ്യത, 9 മാസത്തിനുള്ളിൽ - 75% സാധ്യത, 12 മാസത്തിനുള്ളിൽ - 80% സാധ്യത, 18 മാസത്തിനുള്ളിൽ - 90% സാധ്യത എന്നിവയാണ് സാധാരണ അവസ്ഥയിൽ ഗർഭധാരണത്തിനുള്ള സാധ്യത ദമ്പതികളിൽ. ഇതിന് ശേഷവും നിങ്ങളിൽ ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ അത് നിങ്ങളിൽ വന്ധ്യതയുണ്ടെന്നതിന്‍റെ സൂചനയാണ്.

English summary

How many Eggs Does Women Have?

Here in this article we are discussing about how many eggs do women have. Take a look.
X
Desktop Bottom Promotion