For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ അബോര്‍ഷന് ശേഷം ലൈംഗിക ബന്ധവും ഗർഭധാരണവും

|

ഗർഭഛിദ്രം സ്ത്രീ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തുന്നുണ്ട്. എന്നാൽ ഇവയിൽ ശാരീരികമായുണ്ടാവുന്ന വെല്ലുവിളികളേക്കാൾ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നതാണ് പലപ്പോഴും മാനസികമായുണ്ടാവുന്ന ആഘാതം. അബോര്‍ഷന് ശേഷം വളരെയധികം അപകടം പിടിച്ച അവസ്ഥയിലേക്ക് എത്തുന്ന സ്ത്രീകളുണ്ട്. ഗർഭാവസ്ഥയാണ് എന്ന് അറിയുന്ന സമയം മുതൽ വളരെയധികം സന്തോഷത്തിലായിരിക്കും എല്ലാ സ്ത്രീകളും. എന്നാല്‍ ഈ സന്തോഷത്തിന് വിരാമമിടുന്നതാണ് പലപ്പോഴും അബോർഷൻ. ആദ്യമായുണ്ടാവുന്ന അബോർഷൻ പലപ്പോഴും സ്ത്രീകളിൽ സൃഷ്ടിക്കുന്ന ആഘാതം ചില്ലറയല്ല.

Most read:പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെMost read:പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ നേരത്തെ കണ്ടെത്തിയാൽ ഒരു പരിധി വരെ നമുക്ക് അബോർഷൻ തടയാൻ സാധിക്കുന്നുണ്ട്. എന്നാൽ ആദ്യത്തെ മൂന്ന് മാസത്തെ അബോർഷൻ പലപ്പോഴും ഒഴിവാക്കാൻ സാധിക്കാത്തതായിരിക്കും. എങ്കിലും ഏത് മാസത്തിൽ ആയാലും അബോർഷൻ സ്ത്രീകളിൽ ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. എന്നാൽ അബോർഷന് ശേഷം അടുത്ത കുഞ്ഞിന് വേണ്ടി എപ്പോൾ ശ്രമിക്കണം എന്നുള്ളത് പലർക്കും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. അബോർഷന് ശേഷം അടുത്ത ശാരീരിക ബന്ധം എപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

അബോര്‍ഷന് ശേഷം എപ്പോൾ ശാരീരിക ബന്ധം?

അബോര്‍ഷന് ശേഷം എപ്പോൾ ശാരീരിക ബന്ധം?

ആദ്യ അബോർഷന് ശേഷം എപ്പോൾ ശാരീരിക ബന്ധം വീണ്ടും തുടങ്ങാം എന്നുള്ളത് പല ദമ്പതികളും അറിഞ്ഞിരിക്കേണ്ടതാണ്. കാരണം പ്രസവം അല്ലെങ്കിൽ അബോർഷൻ ഇതെല്ലാം കഴിഞ്ഞാൽ പല ദമ്പതികളും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇക്കാര്യം. അബോർഷന് ശേഷം സ്ത്രീകളിൽ രക്തസ്രാവം ഒരാഴ്ചയിൽ കൂടുതല്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ബ്ലീഡിംങ് നിൽക്കുന്നത് വരെ കാത്തിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് ബ്ലീഡിങ് സ്ഥിരമായി ഇല്ലെങ്കിലും ഇടക്കിടെ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്.

ഗർഭപാത്രം സോഫ്റ്റ് ആവുന്നു

ഗർഭപാത്രം സോഫ്റ്റ് ആവുന്നു

ഗർഭപാത്രം സോഫ്റ്റ് ആവുന്ന അവസ്ഥ പലപ്പോഴും അബോർഷന് ശേഷം സംഭവിക്കുന്നുണ്ട്. ഡി ആൻ സി ആണെങ്കിലും അല്ലാതെയും ഉള്ള അബോർഷന് ശേഷം ഗർഭപാത്രത്തിൽ ചെറിയ ഞരമ്പുകൾക്ക് പൊട്ടലുകൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ അനാരോഗ്യത്തിനും അണുബാധയിലേക്കും നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് കുറച്ച് കാലത്തേക്കെങ്കിലും നിങ്ങൾ പങ്കാളിയുമായുള്ള ശാരീരിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതൽ കോംപ്ലിക്കേഷന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വം വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം അബോർഷന് ശേഷം സെർവിക്സ് തുറന്നിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പലപ്പോഴും അണുബാധക്ക് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധ നൽകിയില്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. വ്യക്തി ശുചിത്വം ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അടുത്ത ഗർഭത്തിന് വരെ പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ട്.

പെൽവിക് മസിൽ വ്യായാമം

പെൽവിക് മസിൽ വ്യായാമം

പെൽവിക് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം സാധാരണ പ്രസവത്തിലൂടെ തന്നെ പലപ്പോഴും ഗർഭപാത്രത്തിന്‍റെ ശക്തി കുറച്ച് ദിവസങ്ങളിലേക്ക് ക്ഷയിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. പെൽവിക് മസിൽ വ്യായാമം ചെയ്യുന്നതിലൂടെ ഇത് ഗർഭപാത്രത്തിനും മൂത്രാശയത്തിനും എല്ലാം ബലം നൽകുന്നതിനും സഹായിക്കുന്നുണ്ട്. അബോർഷൻ സംഭവിക്കുമ്പോഴും ഇതേ അവസ്ഥയിലൂടെയാണ് ഓരോ സ്ത്രീയും കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പൂർണമായും പരിഹാരം കാണുന്നതിന് മുൻപ് ഒരു കാരണവശാലും ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്.

അബോർഷന് ശേഷം ശ്രദ്ധിക്കാന്‍

അബോർഷന് ശേഷം ശ്രദ്ധിക്കാന്‍

അബോർഷന് ശേഷം ശ്രദ്ധിക്കേണ്ട ചില അനാരോഗ്യകരമായ അവസ്ഥകൾ ചില്ലറയല്ല. ഇത് ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ അടുത്ത ഗർഭം ആരോഗ്യമുള്ളതാക്കി മാറ്റാവുന്നതാണ്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് അബോർഷൻ സമയത്ത് ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ അടുത്ത ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

രക്തസ്രാവം

രക്തസ്രാവം

അബോർഷന് ശേഷം സ്ത്രീകളിൽ രക്തസ്രാവം സാധാരണയാണ്. എന്നാൽ ചിലരിൽ ശക്തമായ ബ്ലീഡിംങ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ചിലരിൽ രക്തസ്രാവം കുറവായിരിക്കും. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ഡോക്ടറെ കാണാൻ മടിക്കേണ്ടതില്ല. ഒന്നു മുതൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പാഡ് മാറ്റേണ്ട അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യം തിരിച്ചറിഞ്ഞാൽ അതിന് വേണ്ടി ശ്രദ്ധിക്കണം. വലിയ ക്ലോട്ടുകളായി രക്തം പുറത്തേക്ക് പോവുന്നതിന് കാരണം പലപ്പോഴും യൂട്രസിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത് കൊണ്ടാവാം. അതുകൊണ്ട് ഇതെല്ലാം ശ്രദ്ധിക്കണം. ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പല വിധത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

 വയറു വേദന

വയറു വേദന

വയറു വേദന പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകാവുന്നതാണ്. അബോർഷന് ശേഷം പല വിധത്തിൽ വയറു വേദന ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി വേദന സംഹാരികളും ചൂടുവെള്ളവും കഴിക്കാവുന്നതാണ്. അമിത വയറു വേദന അബോർഷന് ശേഷം ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. ഇടക്കിടക്ക് ഇതിനോടൊപ്പം രക്തസ്രാവം കൂടി ഉണ്ടാവുകയാണെങ്കിൽ അത് അൽപം ശ്രദ്ധിക്കണം. കാരണം അബോർഷൻ മുഴുവനായി സംഭവിച്ചിട്ടില്ല എന്നതാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

ഗർഭലക്ഷണങ്ങൾ

ഗർഭലക്ഷണങ്ങൾ

അബോർഷന് ശേഷം അനാരോഗ്യകരമായ രീതിയില്‍ നിങ്ങൾ ബന്ധപ്പെട്ട് വീണ്ടും ഗർഭധാരണം സംഭവിച്ചാൽ അത് വീണ്ടും ഒരു അബോർഷനിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ബാത്ത് ടബ്ബിലെ ചൂടുവെള്ളത്തിലെ കുളിയും അനാരോഗ്യകരമായ ലൈംഗിക ബന്ധവും നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

English summary

How Long To Wait For Intimacy After Miscarriage

Here in this article we are discussing about how long couples to wait for intimacy after a miscarriage. Read on.
X
Desktop Bottom Promotion