Just In
- 12 min ago
Budh Gochar August 2022: ബുധന് കന്നി രാശിയില്; 12 രാശിക്കും ജീവിതത്തില് ഗുണദോഷ ഫലങ്ങള്
- 5 hrs ago
Daily Rashi Phalam: പണം ലഭിക്കും, സൗകര്യങ്ങള് വര്ധിക്കും; ഇന്നത്തെ രാശിഫലം
- 14 hrs ago
റുമാറ്റോയ്ഡ് ആര്ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്
- 15 hrs ago
Janmashtami 2022: കൃഷ്ണന്റെ മയില്പ്പീലിക്ക് പുറകിലെ രഹസ്യം ഇതാണ്
Don't Miss
- News
ജോര്ദാന് കിരീടവകാശി വിവാഹിതനാകുന്നു; വധു സൗദി അറേബ്യയില് നിന്ന്, ചിത്രങ്ങള് കാണാം
- Automobiles
ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ
- Finance
മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണോ? നിക്ഷേപം പിൻവലിക്കുന്നതിനെ പറ്റിയും അറിഞ്ഞിരിക്കണം
- Technology
Vivo V25 Pro: വിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 25 മുതൽ
- Movies
കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ
- Sports
സച്ചിന് തളര്ന്നിരുന്നു, അഫ്രീഡിയടക്കം സ്ലെഡ്ജ് ചെയ്തു! പക്ഷെ വിട്ടുകൊടുത്തില്ലെന്നു വീരു
- Travel
യാത്രകളില് പണം ലാഭിക്കാം.. സന്തോഷങ്ങള് 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്!!
ഗര്ഭധാരണസാധ്യത ഓരോ മാസവും ഇപ്രകാരം
ഗര്ഭധാരണം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അടുത്ത ഘട്ടമാണ്. എന്നാല് ചില അവസ്ഥകളില് ആഗ്രഹിക്കുന്ന സമയത്ത് ഗര്ഭധാരണം സംഭവിക്കാതെ പോവുന്നു. എന്നാല് ഇതിന് പിന്നില് നിരവധി ശാരീരിക മാനസിക ഘടകങ്ങള് ഉണ്ടായേക്കാം. ഇതിനെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല് വന്ധ്യതക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എന്നാല് നിങ്ങള് ഗര്ഭധാരണത്തിന് ആദ്യമായി ശ്രമിക്കുന്ന ദമ്പതികളാണ് എന്നുണ്ടെങ്കില് ചില കാര്യങ്ങള് മുന്കൂട്ടി അറിയണം. ചിലരില് ആദ്യ തവണ തന്നെ ഗര്ഭധാരണത്തിന് സാധ്യത കാണുന്നു, എന്നാല് ചിലരിലാവട്ടെ ആറ് മാസത്തിന് ശേഷമാണ് ഗര്ഭധാരണം സംഭവിക്കുന്നത്. സ്ത്രീയും പുരുഷനും മാനസികമായും ശാരീരുകമായും ഒരു കുഞ്ഞിനെ ഉള്ക്കൊള്ളുന്നതിന് പൂര്ണമായും സജ്ജമായതിന് ശേഷം മാത്രമേ ഗര്ഭധാരണത്തെക്കുറിച്ച് ചിന്തിക്കാവൂ എന്നതാണ് പ്രധാന കാര്യം. വിവാഹത്തിന് ശേഷം ഗര്ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോള് പ്രധാനമായും ഓര്മ്മിക്കേണ്ട കാര്യങ്ങളില് ഒന്നാണ് ഇത്.
ദമ്പതികള് ഗര്ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോള് എത്ര സമയം കഴിഞ്ഞാലാണ് പോസിറ്റീവ് ആയ ഫലം ലഭിക്കുക എന്നത് പലര്ക്കും അറിയാന് താല്പ്പര്യമുള്ളതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള് ഗര്ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്ന ഓരോ മാസത്തിലും എത്ര മാസത്തിന് ശേഷമാണ് വിജയകരമായ ഗര്ഭധാരണം സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഗര്ഭധാരണത്തിന് ശ്രമിക്കുന്നവര് അറിയാന്
ഗര്ഭധാരണത്തിന് ശ്രമിക്കുന്നവര് ചില കാര്യങ്ങള് അറിയേണ്ടതാണ്. ഗര്ഭം ധരിക്കാന് ശ്രമിക്കുന്നവരെങ്കില് ആദ്യത്തെ ഒരു വര്ഷത്തിനുള്ളില് ഗര്ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും വ്യക്തിയുടെ പ്രായത്തെ കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും. 35 വയസ്സിന് താഴെയുള്ളവരിലാണ് ഇതിന് ഏറ്റവും സാധ്യത കൂടുതല്. ദമ്പതികള് ഒരുമിച്ച് ഒരു വര്ഷം താമസിച്ചിട്ടും ഗര്ഭധാരണം സംഭവിച്ചില്ല എങ്കില് ഇവര് വന്ധ്യത സംശയിക്കുകയും ഡോക്ടറെ കാണുകയും വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗര്ഭധാരണത്തിന് ഉള്ള സാധ്യത ഓരോ മാസവും ഇപ്രകാരമാണ്. ആദ്യ മാസത്തിനുള്ളില് - 38%, മൂന്ന് മാസത്തിനുള്ളില് - 68%, ആറ് മാസത്തിനുള്ളില് - 81%, ഒരു കൊല്ലത്തിനുള്ളില് - 92% എന്നിങ്ങനെയാണ്.

ഗര്ഭിണിയാകാന് എത്ര സമയം?
ഓരോ സ്ത്രീകളുടേയും ആരോഗ്യവും പ്രത്യുത്പാദന ശേഷിയും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഗര്ഭധാരണത്തിന് എടുക്കുന്ന സമയവും വ്യത്യസ്തമാണ്. ചിലര്ക്ക്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന്റെ ആദ്യ രണ്ട് മാസങ്ങളില് തന്നെ ഗര്ഭധാരണം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല് ചിലരില് പലപ്പോഴും ഗര്ഭധാരണത്തിന് തടസ്സം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്ക്ക് പലപ്പോഴും കുറച്ച് കൂടി കാത്തിരുന്നതിന് ശേഷം നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഗര്ഭിണിയാകാത്തതിന്റെ കാരണം
ചില ആളുകള് ഒരു വര്ഷത്തിന് ശേഷവും ഗര്ഭധാരണം സംഭവിക്കുന്നില്ല എന്നതാണ് സത്യം. ഇവര്ക്ക് ഗര്ഭധാരണത്തിന് വെല്ലുവിളി ഉയര്ത്തുന്ന ചില ഘടകങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഗര്ഭധാരണം സംഭവിക്കാത്തതിന് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല് സ്ത്രീക്കും പുരുഷനും ഇതില് തുല്യ പ്രാധാന്യം ഉണ്ട് എന്നതാണ് യാഥാര്ത്ഥ്യം. ഗര്ഭധാരണത്തിന് വെല്ലുവിളി ഉയര്ത്തുന്ന പ്രശ്നങ്ങളില് ബീജത്തിന്റെ ആരോഗ്യം ഒരു പ്രധാന പ്രശ്നമാണ്. ഇത് കൂടാതെ സ്ത്രീകളില് ഉണ്ടാവുന്ന ആര്ത്തവ പ്രശ്നങ്ങള്, അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങള്, ദമ്പതികളുടെ പ്രായം, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രായം, ഗര്ഭപാത്രത്തിന്റെ ആകൃതിയിലെ അസാധാരണകള്, ഫലോപിയന് ട്യൂബിലുണ്ടാവുന്ന തടസ്സങ്ങള്, മാനസിക സമ്മര്ദ്ദം, തിരിച്ചറിയപ്പെടാന് സാധിക്കാത്ത വന്ധ്യത എന്നിവയെല്ലാം ഗര്ഭധാരണത്തിന് വെല്ലുവിളി ഉയര്ത്തുന്ന പ്രശ്നങ്ങളാണ്.

ഗര്ഭധാരണ സാധ്യത വര്ദ്ധിപ്പിക്കാന്
ഗര്ഭധാരണ സാധ്യത വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില വഴികള് പ്രയോഗിക്കാവുന്നതാണ്. അതും വീട്ടില് തന്നെ നമുക്ക് ചെയ്യാവുന്നതാണ്. ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരഭാരം കൃത്യമാക്കുക എന്നതാണ്, അമിതഭാരം കൂടുതലുള്ളവരെങ്കില് ഇവരില് ഗര്ഭധാരണം സംഭവിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അമിതഭാരം മാത്രമല്ല ശരീരഭാരം കുറയുന്നതും ഗര്ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ആരോഗ്യകരമായ ഭഷണം ക്രമം ശ്രദ്ധിക്കണം, പ്രീനറ്റാല് വിറ്റാമിനുകള് കഴിക്കുന്നതിന് ശ്രദ്ധിക്കുക, അണ്ഡോത്പാദനവും പ്രത്യുത്പാദന ദിനങ്ങളും ശ്രദ്ധയോടെ ട്രാക്ക് ചെയ്യുക. ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കുക, മോശം ശീലങ്ങള് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇതെല്ലാം നിങ്ങളില് ഗര്ഭധാരണ സാധ്യത വര്ദ്ധിപ്പിക്കുന്നു.

ഗര്ഭധാരണ സാധ്യത വര്ദ്ധിപ്പിക്കാന്
ആര്ത്തവ ചക്രം ക്രമരഹിതമായി വരുന്നവര്ക്ക് അതിന്റെ കാരണം മനസ്സിലാക്കുക. കൃത്യമായ ചികിത്സ തേടുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പുരുഷന്മാരിലെ ശുക്ലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള് ഉണ്ടെങ്കില് കൃത്യസമയത്ത് ചികിത്സ എടുക്കണം. മാസത്തിലെ ശരിയായ സമയത്ത് ലൈംഗിക ബന്ധത്തില് ഏര്പ്പെടുകയും അണ്ഡോത്പാദനം മനസ്സിലാക്കുകയും ചെയ്യുക. നിങ്ങളുടെ ആര്ത്തവം ക്രമരഹിതമാണെങ്കില് അണ്ഡോത്പാദന ചക്രത്തിന്റെ 9-21 ദിവസങ്ങള്ക്കിടയില് ഏത് സമയത്തും അണ്ഡോത്പാദനം സംഭവിക്കാം. ഈ ദിനം മനസ്സിലാക്കുന്നതിന് വേണ്ടി ഓവുലേഷന് പ്രെഡിക്ഷന് കിറ്റ് ഉപയോഗിക്കാവുന്നതാണ്.

എപ്പോള് ഡോക്ടറെ കാണണം?
ഒരു വര്ഷം ശ്രമിച്ചിട്ടും ഗര്ഭധാരണം സംഭവിക്കുന്നില്ല എന്നുണ്ടെങ്കില് ഇവര് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്ക്ക് ഗര്ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കില് ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. 35 വയസ്സിന് താഴെയുള്ളവര്ക്ക് 1 വര്ഷത്തിന് ശേഷവും ഗര്ഭധാരണം സംഭവിച്ചില്ലെങ്കില് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണിക്കേണ്ടതാണ്. ഫെര്ട്ടിലിറ്റി പ്രശ്നങ്ങള് നിലനില്ക്കുന്നുവെങ്കില് ഒരു കാരണവശാലും അതിനെ അവഗണിക്കരുത്. വേണ്ട ചികിത്സ നല്കി പ്രതിരോധം തീര്ക്കുന്നതിന് ശ്രദ്ധിക്കണം. കുറഞ്ഞ പ്രത്യുല്പാദനക്ഷമതയ്ക്ക് കാരണമായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല് ഫലം ഉണ്ടാവുന്നു.
ഗര്ഭമുണ്ടെന്നറിയും
മുന്പ്
അബോര്ഷന്:
പക്ഷേ
അടുത്തഗര്ഭധാരണം
ശ്രദ്ധിക്കണം