For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന്‍ ശേഷം ഗര്‍ഭധാരണം ഉറപ്പാക്കും ഓരോ മാസത്തേയും ദിവസങ്ങള്‍

|

ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടമാണ് ഓവുലേഷന്‍. ഓവുലേഷന്‍ ദിനങ്ങളില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. കാരണം 28 ദിവസം ആര്‍ത്തവമുള്ള ഒരു സ്ത്രീയില്‍ അണ്ഡോത്പാദനം നടക്കുന്നത് പതിനാലാമത്തെ ദിവസമാണ്. ഈ ദിവസം സ്ത്രീ പുറത്തേക്ക് വിടുന്ന അണ്ഡവുമായി ബീജം സംയോജിക്കുകയും ബീജസങ്കലനം നടക്കുകയും ചെയ്യുന്നു. എന്നാല്‍ ബീജസങ്കലനം നടക്കാത്ത അവസ്ഥയില്‍ അണ്ഡം ഗര്‍ഭാശയപാളിയില്‍ വിഘടിക്കപ്പെടുകയും പിന്നീട് ആര്‍ത്തവം സംഭവിക്കുകയും ചെയ്യുന്നു.

 Pregnant After Ovualation

എന്നാല്‍ അണ്ഡോപാദനം നടക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത എപ്പോഴാണ്, ഏതൊക്കെ ദിവസങ്ങളിലാണ് എന്നത് എല്ലാ ദമ്പതിമാരും അറിഞ്ഞിരിക്കണം. ബീജത്തിന് സ്ത്രീ ശരീരത്തില്‍ അഞ്ച് ദിവസം വരെ ജീവനോടെ നിലനില്‍ക്കാന്‍ സാധിക്കും. എന്നാല്‍ അണ്ഡത്തിന്റെ ആയുസ്സ് ഒരു ദിവസം മാത്രമാണ് ഉള്ളത്. സ്ത്രീ ശരീരത്തില്‍ അണ്ഡോത്പാദനം 12-24 മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കുന്നുണ്ട്. മാസത്തില്‍ ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ള ഓവുലേഷന്‍ സമയത്താണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

എന്താണ് ഫെര്‍ട്ടൈല്‍ വിന്‍ഡോ എന്ന് നമുക്ക് നോക്കാം?

എന്താണ് ഫെര്‍ട്ടൈല്‍ വിന്‍ഡോ എന്ന് നമുക്ക് നോക്കാം?

ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്ന ദമ്പതികള്‍ എപ്പോഴും അറിഞ്ഞിരിക്കേണ്ട ഒരു സമയമാണ് ഫെര്‍ട്ടൈല്‍ വിന്‍ഡോ അഥവാ പ്രത്യുത്പാദന ശേഷി കൂടിയ സമയം. ഇത് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കുന്നു. അണ്ഡോത്പാദനം അഥവാ ഓവുലേഷന്‍ നടക്കുന്ന സമയമാണ് ഇത്. അണ്ഡത്തില്‍ ബീജസങ്കലനം നടത്തുന്നതിന് മുമ്പ് ബീജത്തിന് സെര്‍വിക്‌സിനുള്ളില്‍ ജീവിക്കാന്‍ കഴിയുന്ന സമയവും പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്നു. അണ്ഡോത്പാദനത്തിന് 5 ദിവസം മുമ്പ് മുതല്‍ 1 ദിവസം വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത ഉണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.

ആര്‍ത്തവവും ഓവുലേഷനും

ആര്‍ത്തവവും ഓവുലേഷനും

സ്ത്രീകളില്‍ സാധാരണ അവസ്ഥയില്‍ ആര്‍ത്തവചക്രം എന്ന് പറയുന്നത് 28 ദിവസമാണ്. ഇതില്‍ പതിനാലാമത്തെ ദിവസമാണ് ഓവുലേഷന്‍ നടക്കുന്നത് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. എന്നാല്‍ ഓരോ സ്ത്രീകളിലും ഓവുലേഷനും ആര്‍ത്തവ ദിനങ്ങളും വ്യത്യസ്തമായിരിക്കും. ചിലരില്‍ 28- ദിവസത്തില്‍ കൂടുതലായിരിക്കും ആര്‍ത്തവ ചക്രം, എന്നാല്‍ ചിലരിലാകട്ടെ 28 ദിവസത്തില്‍ കുറവായിരിക്കും ആര്‍ത്തവ ചക്രം. അതുകൊണ്ട് തന്നെ ഇവരില്‍ ഓവുലേഷന്‍ സമയം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടാം. 28 ദിവസം ആര്‍ത്തവമുള്ളവരില്‍ അവരുടെ ആര്‍ത്തവത്തിന് അഞ്ച് ദിവസത്തിന് ശേഷം അണ്ഡോത്പാദനത്തിന് ശരീരം തയ്യാറെടുക്കുന്നു.

ഗര്‍ഭധാരണ സാധ്യത എപ്പോള്‍?

ഗര്‍ഭധാരണ സാധ്യത എപ്പോള്‍?

നിങ്ങള്‍ ഓവുലേഷന്‍ നടക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ എത്ര സമയത്തിനുള്ളില്‍ ഗര്‍ഭധാരണ സാധ്യത പറയാന്‍ സാധിക്കും എന്ന് നമുക്ക് നോക്കാം. ഓവുലേഷന് ശേഷം 12-24 മണിക്കൂര്‍ കഴിഞ്ഞ് ഗര്‍ഭം സാധ്യമാണ്. കാരണം, ബീജത്തിന് ബീജസങ്കലനം നടത്താന്‍ 24 മണിക്കൂര്‍ മുമ്പ് മാത്രം പുറത്ത് വിടുന്ന ആരോഗ്യകരമായ അണ്ഡവുമായി മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ബീജം അഞ്ച് ദിവസം വരെ ആയുസ്സോടെ സെര്‍വിക്‌സില്‍ നിലനില്‍ക്കുകയും എന്നാല്‍ അണ്ഡോത്പാദനം നടന്നതിന് ശേഷം ബീജസങ്കലനം നടത്തുകയും ചെയ്യുന്നു.

ഓവുലേഷനും ഗര്‍ഭധാരണ സാധ്യതയും

ഓവുലേഷനും ഗര്‍ഭധാരണ സാധ്യതയും

ഓരോ സ്ത്രീകളിലും ആര്‍ത്തവ ചക്രം വ്യത്യസ്തമായതിനാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യതയും വ്യത്യസ്തമാണ്. എന്നാല്‍ അണ്ഡോത്പാദനത്തിന് മുന്‍പും ശേഷവും സാധാരണ ആര്‍ത്തവ ചക്രം അനുസരിച്ച് ഗര്‍ഭധാരണ സാധ്യത എത്ര ശതമാനമാണെന്ന് നമുക്ക് നോക്കാം. ആരോഗ്യമുള്ള 221 നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ 192 പേരും ഗര്‍ഭിണികളായി. അണ്ഡോത്പാദനത്തിന് അഞ്ച് ദിവസം മുന്നേയെങ്കില്‍ 10%മാണ് ഗര്‍ഭധാരണ സാധ്യത, എന്നാല്‍ ഇത് നാല് ദിവസം മുന്നേയെങ്കില്‍ 16%മാണ് ഗര്‍ഭധാരണ സാധ്യത. എന്നാല്‍ മൂന്ന് ദിവസം മുന്നെയേങ്കില്‍ ഇവരില്‍ 14%മാണ് ഗര്‍ഭധാരണ സാധ്യത, എന്നാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് അണ്ഡോത്പാദനം നടക്കുന്നത് എങ്കില്‍ ഇവരില്‍ 27% ആണ് സാധ്യത, എന്നാല്‍ ഒരു ദിവസം മുന്നേയെങ്കില്‍ 31%വും ഓവുലേഷന്‍ ദിനമെങ്കില്‍ 33% ആണ് ഗര്‍ഭധാരണ സാധ്യത.

മറ്റ് ഘടകങ്ങള്‍

മറ്റ് ഘടകങ്ങള്‍

ഗര്‍ഭധാരണ സാധ്യത ഓവുലേഷനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. ഓവുലേഷന്‍ നടന്നാലും മറ്റ് ചില ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. വയസ്സ്, ലൈംഗിക ബന്ധത്തിന്റെ ആവൃത്തി, ആര്‍ത്തവ ചക്രം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത് കൂടാതെ ബീജാരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികളും നിങ്ങളില്‍ ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അണ്ഡോത്പാദനം ശരീരത്തില്‍ നടക്കുന്നുണ്ടോ എന്ന് അറിയാന്‍ കൃത്യമായ ചില രീതികള്‍ അവലംബിക്കാവുന്നതാണ്. ഇതില്‍ ഒന്നാണ് ശരീരത്തിന്റെ ചൂട്. കൂടാതെ ഓവുലേഷന്‍ കിറ്റുകള്‍, ശാരീരികമായുണ്ടാവുന്ന മാറ്റങ്ങള്‍, സെര്‍വ്വിക്കല്‍ മ്യൂക്കസ് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ഗര്‍ഭധാരണത്തിന് അനുകൂല ഘടകങ്ങളാണ്.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

നിങ്ങളില്‍ അണ്ഡോത്പാദനം നടക്കുന്ന അവസ്ഥയിലും നിങ്ങള്‍ ഗര്‍ഭിണിയാവുന്നില്ല എന്നുണ്ടെങ്കിലും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കൂടാതെ നിങ്ങളുടെ പ്രായം 35-നും മുകളിലാണെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രമിക്കാവുന്നതാണ്. സ്ഥിരമായുണ്ടാവുന്ന അബോര്‍ഷന്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അതിലുപരി നിങ്ങളുടെ ആര്‍ത്തവ ചക്രം കൃത്യമാണോ എന്ന് മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം.

രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസിരണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

ഓവുലേഷന്‍ ദിനം കൃത്യമായി മനസ്സിലാക്കാം: പെട്ടെന്ന് ഗര്‍ഭധാരണവും നടക്കുംഓവുലേഷന്‍ ദിനം കൃത്യമായി മനസ്സിലാക്കാം: പെട്ടെന്ന് ഗര്‍ഭധാരണവും നടക്കും

English summary

How Long Does It Take to Get Pregnant After Ovualation In Malayalam

Here in this article we are discussing about how many dayes after ovulation can you get pregnant in malayalam. Take a look.
X
Desktop Bottom Promotion