For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണ ശേഷം അബോര്‍ഷന്‍ വേദന ഇങ്ങനെ

|

ഗര്‍ഭധാരണം ഒട്ടുമിക്ക സ്ത്രീകളും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ചിലരെങ്കിലും ഇത് ആഗ്രഹിക്കാത്തവരും ഉണ്ടാവും. എന്നാല്‍ അതിലുപരി ഗര്‍ഭധാരണത്തിന് ശേഷം സംഭവിക്കുന്ന അബോര്‍ഷന്‍ അത് വളരെ ഭീകരമായ അവസ്ഥയായിരിക്കും. ശാരീരികമായും മാനസികമായും ഒരു സ്ത്രീ തളര്‍ന്ന് പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇതിന് മുന്‍പ് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. എല്ലാവര്‍ക്കും ഇത് വ്യത്യസ്തമാണ് എന്നതാണ് സത്യം. ഇത് എങ്ങനെ അനുഭവപ്പെടുമെന്ന് ആര്‍ക്കും കൃത്യമായി പറയാന്‍ കഴിയില്ല.

How Does Abortion Pain Feel Like

യോനിയില്‍ അരമുറിനാരങ്ങ വെച്ച് പ്രാകൃത ഗര്‍ഭനിരോധനംയോനിയില്‍ അരമുറിനാരങ്ങ വെച്ച് പ്രാകൃത ഗര്‍ഭനിരോധനം

ചില ആളുകള്‍ ഈ പ്രക്രിയയെ ആര്‍ത്തവയ സമയത്തുണ്ടാവുന്ന അസ്വസ്ഥതയുമായാണ് താരതമ്യം ചെയ്യുന്നത്. ഈ സമയത്ത് ഉണ്ടാവുന്ന വയറു വേദന പലരിലും ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദനയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ചിലരില്‍ ഇത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അബോര്‍ഷന്‍ സംഭവിക്കുമ്പോള്‍ നിങ്ങളിലുണ്ടാവുന്ന വേദന പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വേദന ഇങ്ങനെ

വേദന ഇങ്ങനെ

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം, അടിസ്ഥാനപരമായ മെഡിക്കല്‍ അവസ്ഥകള്‍ ഉള്‍പ്പെടെയുള്ളവ വളരെയധികം പ്രധാനപ്പെട്ടതാണ്. ഗര്‍ഭധാരണം എത്ര ആഴ്ച പിന്നിട്ടു, നിങ്ങളുടെ വേദന സഹിക്കുന്നതിനുള്ള കഴിവ്, നിങ്ങള്‍ എത് തരത്തിലുള്ള അബോര്‍ഷനിലൂടെയാണ് കടന്നു പോയത്, നിങ്ങളുടെ വികാരങ്ങളും സമ്മര്‍ദ്ദ നിലയും ശസ്ത്രക്രിയ നടത്തി അബോര്‍ഷന്‍ നടത്തുമ്പോള്‍ പ്രതീക്ഷിക്കേണ്ടതെന്നതിനെക്കുറിച്ചും ആദ്യം അറിഞ്ഞിരിക്കണം.

എന്തുകൊണ്ട് അബോര്‍ഷന്‍

എന്തുകൊണ്ട് അബോര്‍ഷന്‍

അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രം കുറ്റകരമായ ഒരു കാര്യമാണ് എന്നുള്ളതാണ്. എന്നാല്‍ കുഞ്ഞിന് ഗര്‍ഭത്തില്‍ തന്നെ എന്തെങ്കിലും തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ, അല്ലെങ്കില്‍ കുഞ്ഞ് ജനിച്ചാല്‍ അത് അമ്മക്ക് ഉണ്ടാക്കുന്ന മരണ തുല്യമായ ആരോഗ്യ പ്രതിസന്ധികളോ, അല്ലെങ്കില്‍ മൂന്ന് മാസത്തിന് മുന്‍പ് സ്വയം അബോര്‍ഷനായി പോവുന്ന അവസ്ഥകളോ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം ചെയ്യുന്ന എല്ലാം കുറ്റകരമാണ് എന്നുള്ളത് ആദ്യം മനസ്സിലാക്കേണ്ടതാണ്.

മരുന്നുകള്‍ കഴിക്കുന്നത്

മരുന്നുകള്‍ കഴിക്കുന്നത്

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുള്ള അബോര്‍ഷന് വേണ്ടി ഡോക്ടര്‍ തന്നെയാണ് മരുന്നുകള്‍ നല്‍കുന്നത്. അത് ഗര്‍ഭത്തിന്റെ പ്രായം മനസ്സിലാക്കിയാണ് നല്‍കുന്നത്. ഗുളികകളാണ് നല്‍കുന്നത് എന്നുണ്ടെങ്കില്‍ ഈ മരുന്നുകള്‍ ഗര്‍ഭധാരണ ഹോര്‍മോണുകളെ തടയുകയും ഗര്‍ഭാശയത്തിലെ സങ്കോചങ്ങളെ ഭ്രൂണത്തെ പുറത്തേക്ക് തള്ളിവിടുകയും ചെയ്യുന്നു. ടിഷ്യു പുറന്തള്ളാന്‍ നാലോ അഞ്ചോ മണിക്കൂര്‍ എടുക്കും.

സംഭവിക്കുന്നത്

സംഭവിക്കുന്നത്

ഈ പ്രക്രിയ ഒരു സാധാരണ ആര്‍ത്തവത്തേക്കാള്‍ കൂടുതല്‍ രക്തസ്രാവത്തിന് കാരണമാകുന്നു. നിങ്ങള്‍ക്ക് മികച്ച പാഡുകള്‍ ആവശ്യമാണെന്ന് ഇതിനര്‍ത്ഥം. കുറച്ച് വലിയ രക്തകട്ടകളും ഇതിന്റെ ഫലമായി പുറത്തേക്ക് പോവുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇത് കുറയുന്നു. പക്ഷേ ചിലരില്‍ ഇത് രണ്ടാഴ്ചയോളം നില്‍ക്കുകയും പതുക്കെ സ്‌പോട്ടിംങ് ആയി പിന്നീട് നില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ഭയപ്പെടാനില്ല എന്നുള്ളതാണ് സത്യം.

അബോര്‍ഷന് ശേഷം

അബോര്‍ഷന് ശേഷം

അബോര്‍ഷന് ശേഷം നിങ്ങളില്‍ ഉണ്ടാവാന്‍ ഇടയുള്ള ചില ലക്ഷണങ്ങള്‍ ഉണ്ട്. ലക്ഷണങ്ങള്‍ മാത്രമല്ല ഇത് നിങ്ങളുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണവ എന്ന് നോക്കാവുന്നതാണ്. മിതമായതോ കഠിനമായതോ ആയ മലബന്ധം, തലവേദന, സ്തനാര്‍ബുദം, വയറ്റില്‍ അസ്വസ്ഥത, ഓക്കാനം,ഛര്‍ദ്ദി, കുറഞ്ഞ ഗ്രേഡ് പനി, അതിസാരം, തലകറക്കം, ക്ഷീണം. എന്നാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ സാധാരണയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇല്ലാതാവുന്നുണ്ട്.

ആദ്യ മൂന്ന് മാസങ്ങളില്‍

ആദ്യ മൂന്ന് മാസങ്ങളില്‍

ആദ്യത്തെ മൂന്ന് മാസങ്ങളില്‍ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. ഭ്രൂണത്തിന്റെ ക്രോമസോമുകളിലെ തകരാറ്, ജനിതകമായ മറ്റ് തകരാറുകള്‍, എന്നിവയെല്ലാം സ്വാഭാവിക അബോര്‍ഷനിലേക്ക് എത്തിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഒരു കാരണം കൊണ്ടും അബോര്‍ഷനെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുകയില്ല. ഇത് സംഭവിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശരീരം കാണിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള അബോര്‍ഷനുകള്‍.

അബോര്‍ഷന്‍ വയറു വേദന

അബോര്‍ഷന്‍ വയറു വേദന

സാധാരണ ആര്‍ത്തവ വേദനയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തരത്തിലുള്ള വേദന. ഗര്‍ഭപാത്രം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന തരത്തിലുള്ള വേദനയായിരിക്കും ഉണ്ടാവുന്നത്. ഇതിനൊടൊപ്പം തന്നെ പുറം വേദന, കൈകാല്‍ കഴപ്പ്, എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. ഇതില്‍ വയറുവേദനയുടെ കൂടെ ബ്ലീഡിംങ്, സ്‌പോട്ടിംങ് എന്നിവ ഉണ്ടാവുന്നുണ്ട്. ഇത് അബോര്‍ഷന്‍ പോലുള്ള അവസ്ഥയില്‍ വളരെ കൂടുതലായിരിക്കും. എന്നാല്‍ ചിലരില്‍ രക്തസ്രാവം കുറവും ആയിരിക്കും. ഓരോരുത്തരിലും ഇത്തരം കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും.

English summary

How Does Abortion Pain Feel Like

Here in this article we are discussing about the abortion pain and how to recognize it. Read on.
X
Desktop Bottom Promotion