For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോണ്ടം ഉപയോഗിച്ചാലും ഗര്‍ഭം നിശ്ചയം, കാരണം

By Aparna
|

ഗര്‍ഭധാരണം ശാരീരികമായും മാനസികമായും തയ്യാറെടുത്ത് സംഭവിക്കേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ഗര്‍ഭധാരണം വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ചിലരില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാലും പലപ്പോഴും ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? ടെന്‍ഷന്‍ ഇല്ലാതെ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് എന്തുകൊണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ് ഗര്‍ഭനിരോധന ഉപാധികള്‍. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടിബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടി

ധാരാളം പേര്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഇവ ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ ബാലന്‍സ് തെറ്റുകയാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. ഇത്തരം ഗുളികകള്‍ ഓവുലേഷന്‍ തടയുന്നു. ഗുളികകള്‍ നിറുത്തുമ്പോള്‍ ഇവയിലെ ഹോര്‍മോണ്‍ ശരീരത്തില്‍ എത്താതിരിക്കുന്നതു കാരണമാണ് മാസമുറ വരുന്നത്. സാധാരണയായി അവസാനം കഴിയ്‌ക്കേണ്ട രണ്ടു മൂന്നു ഗുളികകളില്‍ ഹോര്‍മോണ്‍ തോത് വളരെ കുറവായിരിക്കും. ചിലതില്‍ ഹോര്‍മോണ്‍ ഇല്ലാതിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇവ നിര്‍ത്തിയാല്‍ മാസമുറ വരുന്നതും.

സേഫ് സെക്‌സിന് വേണ്ടി കോണ്‍ട്രാസെപ്റ്റീവുകള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ഇതില്‍ പില്‍സമ മുതല്‍ ഐയുഡി വരെ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ട്രാസെപ്റ്റീവ് ഉപയോഗിച്ചാലും പലപ്പോഴും ചിലരെങ്കിലും ഗര്‍ഭം ധരിക്കാറുണ്ട്. ലൈംഗിക ജന്യ രോഗങ്ങള്‍ തടയുന്നതിനും അനാവശ്യ ഗര്‍ഭധാരണത്തിന് തടയിടുന്നതിനും വേണ്ടിയാണ് പലരും കോണ്ടം പോലുള്ളവ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ചതിന് ശേഷവും പലപ്പോഴും ചിലരില്‍ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. അതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പില്‍സ് കഴിക്കുന്നവര്‍

പില്‍സ് കഴിക്കുന്നവര്‍

പില്‍സ് കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്ന് കരുതി അതിന് ശ്രമിക്കുന്നവര്‍ നിരധിയാണ്. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മുന്‍കരുതലുകള്‍ ഒന്നുമില്ലാതെ സെക്‌സില്‍ ഏര്‍പ്പെടുന്നവരാണ് ഇത്തരം പില്‍സ് കഴിക്കുന്നത്. ഇത് 80%ത്തിലധികം സുരക്ഷിതമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കാരണം സെക്‌സില്‍ ഏര്‍പ്പെട്ട് കൃത്യസമയത്ത് ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഇത് കഴിച്ച് കഴിഞ്ഞ് ഛര്‍ദ്ദിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ പുറത്തേക്ക് പോവുകയോ ചെയ്താല്‍ അത് അല്‍പം റിസ്‌കാണ്. കാരണം ഇവരില്‍ ഗര്‍ഭധാരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

കോണ്ടം ഉപയോഗിക്കുന്നത്

കോണ്ടം ഉപയോഗിക്കുന്നത്

കോണ്ടം ഉപയോഗിക്കുന്നത് എന്തുകൊണ്ടും സുരക്ഷിതമായിട്ടുള്ള മാര്‍ഗ്ഗമാണ്. എന്നാല്‍ ഇത് പരാജയപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കുറവാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് തുറക്കുമ്പോള്‍ പലപ്പോഴും നഖം കൊണ്ട് കീറുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മാത്രമല്ല കൃത്യമായ രീതിയില്‍ ധരിക്കാത്തത് എന്തുകൊണ്ടും ഗര്‍ഭധാരണത്തിലേക്ക് എത്തിക്കുന്നുണ്ട്. ഇത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല കോണ്ടംസിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതും പലപ്പോഴും ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്.

ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത്

ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത്

ലൂബ്രിക്കന്റുകള്‍ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. കാരണം ഓയില്‍ബേസ് ആയ ലൂബ്രിക്കന്റുകള്‍ പലപ്പോഴും കോണ്ടത്തിലുണ്ടാവുന്ന ലാറ്റക്‌സിനെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് പലപ്പോഴും ഇത് കോണ്ടം കീറുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ അനാവശ്യ ഗര്‍ഭധാരണത്തിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഐയുഡികള്‍

ഐയുഡികള്‍

ഐയുഡികള്‍ ഉപയോഗിക്കുന്നവരും നിരവധിയാണ്. കോപ്പര്‍ടി പോലുള്ളവ ഉപയോഗിക്കുന്നവര്‍ പ്രസവ ശേഷം ആണ് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയും ചിലപ്പോള്‍ പരാജയപ്പെട്ടെന്ന് വരാം. ചിലപ്പോള്‍ ഇവ ഉപയോഗിക്കുന്നതിലൂടെ അത് സ്ഥാനം തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതും നിശ്ചിത വര്‍ഷം ഉപയോഗിക്കുന്നരും നിരവധിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി അല്ല ഇട്ടതെന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ഗര്‍ഭധാരണത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

കൃത്യമായി കഴിക്കുന്ന പില്‍സ്

കൃത്യമായി കഴിക്കുന്ന പില്‍സ്

കൃത്യമായി കഴിക്കുന്ന പില്‍സ് ധാരാളമുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കഴിക്കാന്‍ മറന്നാല്‍ അത് നിങ്ങളില്‍ ഗര്‍ഭധാരണത്തിലേക്ക് എത്തിക്കുന്നു. സമയം തെറ്റി മരുന്ന് കഴിക്കുന്നത് എന്തുകൊണ്ടും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ഇത് കൃത്യമായി കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് ഛര്‍ദ്ദിച്ച് പോയാലും അത് ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. ഓറല്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് കഴിക്കുന്നതിന് മറന്നാലും ഇത് ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്.

പുള്‍ഔട്ട് മെത്തേഡ്

പുള്‍ഔട്ട് മെത്തേഡ്

പുള്‍ഔട്ട് മെത്തേഡ് ഇത്തരത്തില്‍ നിങ്ങളില്‍ ഗര്‍ഭധാരണത്തിലേക്ക് എത്തിക്കുന്നുണ്ട്. സ്ഖലനത്തിന് മുന്‍പായി ലിംഗം പുറത്തെടുക്കുന്ന രീതിയിലാണ് ഇത്തരം ഗര്‍ഭനിരോധനം ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയില്ല. ഇതിന്റെ വിജയ സാധ്യത എന്ന് പറയുമ്പോള്‍ 30-40 ശതമാനം മാത്രം വിജയ സാധ്യതയേ ഉള്ളൂ. ഇത്തരം മുന്‍കരുതലുകള്‍ ഒന്നും തന്നെ ഗര്‍ഭനിരോധനത്തിന് ഉതകില്ല എന്ന് മാത്രമല്ല ഇത് ഗര്‍ഭധാരണത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സേഫ് പിരിയഡ്

സേഫ് പിരിയഡ്

സേഫ് പിരിയഡ് ഗര്‍ഭധാരണത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. കാരണം കൃത്യമായ ആര്‍ത്തവമില്ലാത്ത അവസ്ഥയില്‍ പലപ്പോഴും സേഫ് പിരിയഡ് കണ്ടെത്തുന്നതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ സേഫ് പിരിയഡ് എന്ന് കരുതി ബന്ധപ്പെട്ടാല്‍ അത് പലപ്പോഴും ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എങ്കിലും ഓവുലേഷന്‍ സമയമല്ല എന്ന് ഉറപ്പാക്കി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍ കൃത്യമല്ലാത്ത ആര്‍ത്തവമുള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

English summary

How Contraceptives Lead To Pregnancy

Here in this article we are discussing about how contraceptives lead to pregnancy. Read on.
X
Desktop Bottom Promotion