For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് അപകടം പുറകേയുള്ളവര്‍ ഇവരാണ്

|

ഗർഭകാലം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികളം സന്തോഷവും നിറഞ്ഞത് തന്നെയാണ്. എന്നാൽ പലപ്പോഴും ചില പ്രതിസന്ധികൾ ഗർഭകാലത്ത് ഉണ്ടാവുന്നുണ്ട്. ഇതിനെ കൃത്യമായി തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഗർഭകാലം വളരെയധികം ശ്രദ്ധിക്കേണ്ട ചിലരുണ്ട്. അല്ലെങ്കിൽ ഒരു പക്ഷേ അത് ജനിക്കാന്‍ പോവുന്ന കുഞ്ഞിന് കൂടി പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്ന കാര്യ അറിഞ്ഞിരിക്കണം.

Most read: ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവുംMost read: ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും

ഹൈറിസ്ക് പ്രഗ്നൻസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന ചില ഗർഭധാരണങ്ങൾ ഉണ്ട്. ഇതിൽ അമ്മക്കോ കുഞ്ഞിനോ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കാവുന്നതാണ്. അതിനെ മറികടക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഹൈറിസ്ക് പ്രഗ്നൻസിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പക്ഷേ ഏതൊക്കെ ഗർഭധാരണത്തിനെയാണ് ഹൈറിസ്ക് പ്രഗ്നൻസി ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടത് എന്ന് പലർക്കും അറിയില്ല. ഗർഭകാലത്തുണ്ടാവുന്ന ചെറിയ അസ്വസ്ഥതകൾക്ക് പോലും വേണ്ടത്ര പ്രാധാന്യം നൽകിയില്ലെങ്കിൽ അത് നിങ്ങളുടെ ഗർഭകാലം അസ്വസ്ഥമാക്കുന്നതാണ്. ഹൈറിസ്ക് പ്രഗ്നൻസി എന്ന് പറയുന്നത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

എന്താണ് ഹൈറിസ്ക് പ്രഗ്നൻസി?

എന്താണ് ഹൈറിസ്ക് പ്രഗ്നൻസി?

എന്താണ് ഹൈറിസ്ക് പ്രഗ്നൻസി എന്ന് പലർക്കും അറിയുകയില്ല. മുൻപ് പല വട്ടം അബോർഷൻ സംഭവിച്ചിട്ടുള്ളവരോ, അല്ലെങ്കിൽ ഗർഭധാരണത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവരോ ഉണ്ടെങ്കിൽ അവർക്ക് വീണ്ടും ഗർഭസമയത്ത് അൽപം കൂടുതല്‍ ശ്രദ്ധ നൽകേണ്ടതായി വരുന്നുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങളും ഹൈറിസ്ക് പ്രഗ്നൻസി കാറ്റഗറിയിൽ ചേർക്കുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാം. എന്തൊക്കെയാണ് ആരോഗ്യത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.

ബ്ലഡ് ഡിസോർഡർ

ബ്ലഡ് ഡിസോർഡർ

ഗർഭകാലത്ത് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാൽ അതിനെ ഒരിക്കലും നിസ്സാരമായി വിടരുത്. ഇത് നിങ്ങളെ കൂടുതൽ പ്രശ്നത്തിൽ ആക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലപ്പോഴും ശ്രദ്ധിക്കണം. സിക്കിൾ സെൽ അനീമിയ പോലുള്ള അവസ്ഥകള്‍ നിങ്ങളുടെ രക്തത്തിൽ ഉണ്ടെങ്കിൽ അത് ഹൈറിസ്ക് പ്രഗ്നന്‍സി വിഭാഗത്തിൽ പെടുന്നതാണ്. പലരിലും ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ പാരമ്പര്യമായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാൽ വൈദ്യ സഹായം തേടാൻ മടിക്കേണ്ടതില്ല.

 കിഡ്നി രോഗികൾ

കിഡ്നി രോഗികൾ

കിഡ്നി രോഗികളായ സ്ത്രീകളുടെ ഗർഭധാരണവും അൽപം ഹൈറിസ്ക് പ്രഗ്നൻസി ആയാണ് കണക്കാക്കുന്നത്. കാരണം ഇവരിൽ മിസ്കാര്യേജിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല പ്രിക്ലാംപ്സിയ എന്ന അവസ്ഥയും പ്രതിസന്ധി ഉണ്ടാക്കുന്നത് കിഡ്നി രോഗികളിലാണ്. അത് കൂടാതെ ഗർഭധാരണം കിഡ്നിക്ക് കൂടുതൽ സ്ട്രെയിൻ നൽകുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് ഇതെല്ലാം ഹൈറിസ്ക് പ്രഗ്നൻസിയിൽ വരുന്നതാണ്.

 മാനസിക സമ്മര്‍ദ്ദമുള്ളവർ

മാനസിക സമ്മര്‍ദ്ദമുള്ളവർ

മാനസിക സമ്മർദ്ദമുള്ളവരും അൽപം ശ്രദ്ധിക്കണം. ഇത് സാധാരണ അവസ്ഥയിൽ ഗർഭകാലത്ത് ഉണ്ടാവുന്നതാണ്. എന്നാൽ മാനസിക സമ്മർദ്ദത്തോട് അനുബന്ധിച്ച് വരുന്ന ഡിപ്രഷൻ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. അത് അമ്മയേക്കാൾ കുഞ്ഞിനെയാണ് ബാധിക്കുന്നത്. ഇതിലൂടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളും കുഞ്ഞിന് അംഗവൈകല്യത്തിന് വരെയുള്ള സാധ്യതയുണ്ട്. ഇതെല്ലാം ഹൈറിസ്ക് പ്രഗ്നൻസിയില്‍ വരുന്നതാണ്.

ഉയർന്ന ബിപിയുള്ളവര്‍

ഉയർന്ന ബിപിയുള്ളവര്‍

ഉയർന്ന ബിപിയുള്ളവർക്ക് പലപ്പോഴും കാര്യങ്ങളെല്ലാം കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ഹൈറിസ്ക് വിഭാഗത്തിൽ ആണ് പെടുത്തുന്നത്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. ചികിത്സിക്കാനാവാത്ത അവസ്ഥയിലേക്ക് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പ്ലാസന്‍റല്‍ അബ്രപ്ഷൻ എന്ന അവസ്ഥയിലേക്ക് എത്തുന്നു. അതിന് പരിഹാരം കാണുന്നതിലൂടെ പലപ്പോഴും പ്രശ്നങ്ങൾ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

 എയ്ഡ്സ് രോഗികൾ

എയ്ഡ്സ് രോഗികൾ

എയ്ഡ്സ് രോഗം അഥവാ എച്ച് ഐ വി പോസിറ്റീവ് ആവുന്ന അവസ്ഥയും കുഞ്ഞിനെ ബാധിക്കുന്നുണ്ട്. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ബാധിക്കാവുന്ന അവസ്ഥയിലേക്ക് ഈ രോഗം വ്യാപകമാവുന്നുണ്ട്. മുലപ്പാല്‍ നൽകുന്നതിലൂടെയും കുഞ്ഞിനെ ബാധിക്കുന്നുണ്ട് ഈ ഭീകരാവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഹൈറിസ്ക് പ്രഗ്നൻസി കാറ്റഗറിയിലേക്ക് ഈ ഗർഭധാരണം മാറുന്നുണ്ട്.

 പ്രായക്കൂടുതൽ

പ്രായക്കൂടുതൽ

ഗർഭകാലത്ത് പ്രായം ഒരു വെല്ലുവിളി തന്നെയാണ്. 35 നു ശേഷമാണ് ഗര്‍ഭധാരണമെങ്കിൽ അത പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനെ മറികടക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. 33ന് ശേഷമുള്ള ഗര്‍ഭധാരണം തന്നെ വളരെയധികം പ്രതിസന്ധികൾ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇതും ഹൈറിസ്ക് പ്രഗ്നൻസിയിൽ ആണ് വരുന്നത്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് ഡ‍ോക്ടറുടെ നിർദ്ദേശ പ്രകാരം ആണെങ്കിൽ പ്രശ്നങ്ങളില്ലാതെ കുഞ്ഞിന് ജന്മം നൽകാവുന്നതാണ്.

 അമിതവണ്ണം

അമിതവണ്ണം

ഗർഭകാലത്ത് സ്ത്രീകൾ അൽപം വണ്ണം വെക്കുന്നുണ്ട്. എന്നാൽ ഇത് അമിതവണ്ണത്തിലേക്ക പോവുമ്പോൾ കാര്യങ്ങൾ കൈ വിട്ട് പോവുന്നു. പലപ്പോഴും അമിതവണ്ണം പ്രസവത്തിൽ വരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അതുകൊണ്ട് ഗർഭാവസ്ഥയിൽ അമിതവണ്ണത്തിനുള്ള സാധ്യത കുറക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ പ്രസവം ബുദ്ധിമുട്ടിലാക്കുകയും അത് അമ്മക്കും കുഞ്ഞിനും വരെ പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

 തൈറോയ്ഡ്

തൈറോയ്ഡ്

കുഞ്ഞിനും അമ്മക്കും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നതാണ് തൈറോയ്ഡ്. ഇത് പലപ്പോഴും ഹോർമോൺ ഇംബാലൻസ് കൊണ്ട് സംഭവിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അബോർഷനിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിച്ചാല്‍ ഹൈറിസ്ക് പ്രഗ്നൻസി എന്ന കാറ്റഗറിയിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്.

 പ്രമേഹ രോഗികൾ

പ്രമേഹ രോഗികൾ

പ്രമേഹം ഗർഭകാലത്ത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് വൈകല്യങ്ങൾ വരെ ഉണ്ടാക്കുന്നതിനും അബോർഷൻ പോലുള്ള പ്രതിസന്ധികളിലേക്കും നയിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കൃത്യമായ വൈദ്യ നിർദ്ദേശം അത്യാവശ്യമാണ്. അല്ലെങ്കിൽ പ്രമേഹ രോഗാവസ്ഥയുള്ള ഗർഭകാലം ഹൈറിസ്ക് പ്രഗ്നൻസി എന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

English summary

High Risk Pregnancy Causes, Risks and Prevention

In this article we are discussing about what is high risk pregnancy and what are the causes, risks and prevemntion. Read on.
Story first published: Monday, December 9, 2019, 12:58 [IST]
X
Desktop Bottom Promotion