For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

35-ന് ശേഷം ഗർഭമെങ്കിൽ അപകടം ഇങ്ങനെയാണ്

|

ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടമാണ്. ഗര്‍ഭം ധരിച്ചെന്ന് മനസ്സിലാവുന്നത് മുതല്‍ ഏതൊരു സ്ത്രീയും മാനസികമായും അമ്മയാവാന്‍ തയ്യാറെടുക്കുന്നു. ഓരോ മാസത്തിലും ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ വളരെയധികം ശ്രദ്ധയോടും സന്തോഷത്തോടും കൂടിയാണ് ഏതൊരു സ്ത്രീയും വരവേല്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. ഗര്‍ഭം ധരിക്കുന്നതില്‍ പ്രായം ഒരു പ്രധാനപ്പെട്ട സമയം തന്നെയാണ്. കാരണം പ്രായം കൂടുന്തോറും അത് ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അമ്മക്കും കുഞ്ഞിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

മുപ്പത്തഞ്ചിന് ശേഷമുള്ള ഗര്‍ഭധാരണം വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. കാരണം മുപ്പത്തഞ്ചിനു ശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുകയും ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചിലരില്‍ വന്ധ്യതക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഹെല്‍പ് സിന്‍ഡ്രോം പലപ്പോഴും ഗര്‍ഭിണികളില്‍ കൂടുതല്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല അല്ലാത്ത അവസ്ഥയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ പ്രായം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ഗര്‍ഭം ധരിക്കുന്നവരില്‍ ഹെല്‍പ് സിന്‍ഡ്രത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

most read: കുഞ്ഞുങ്ങളിലെ ഡെങ്കിപ്പനി,ലക്ഷണങ്ങൾ അറിയാൻ പ്രയാസംmost read: കുഞ്ഞുങ്ങളിലെ ഡെങ്കിപ്പനി,ലക്ഷണങ്ങൾ അറിയാൻ പ്രയാസം

ഇത് ഗര്‍ഭത്തിന്റെ ആദ്യ നാളുകള്‍ സാധാരണ പോലെ തന്നെയാവുമെങ്കിലും അവസാനത്തോട് അടുക്കുന്നതിലൂടെ അത് പലപ്പോഴും ഗുരുതരാവസ്ഥകള്‍ അമ്മക്കും കുഞ്ഞിനും സൃഷ്ടിക്കുന്നു. മാത്രമല്ല 29 ആഴ്ചക്ക് ശേഷമെത്തിയ ഗര്‍ഭത്തില്‍ കുഞ്ഞ് മരിച്ചു പോവുന്നതിനുള്ള സാധ്യത വരെ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഈ ഗുരുതരാവസ്ഥയുടെ പ്രത്യാഘാതം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് ഈ ലേഖനം ശ്രദ്ധിക്കാം.

തലവേദന

തലവേദന

സാധാരണ അവസ്ഥയിലും ഹെല്‍പ് സിന്‍ഡ്രത്തിന്റെ പ്രധാന ലക്ഷണം എന്നു പറയുന്നത് തലവേദനയാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ അവസാന ആഴ്ചകളില്‍ അതി കഠിനമായ തലവേദന ഉണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല ഇതോടനുബന്ധിച്ച് തന്നെ പലപ്പോഴും മനം പിരട്ടലും ഛര്‍ദ്ദിയും ഉണ്ടാവുന്നു. എന്നാല്‍ ഇത് അല്‍പം പ്രശ്‌നമുണ്ടാക്കുന്ന ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. ഗര്‍ഭിണികളില്‍ ഇത്തരം അവസ്ഥകള്‍ കണ്ടെത്തിയാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

അതികഠിനമായ വയറു വേദന

അതികഠിനമായ വയറു വേദന

അതികഠിനമായ വയറു വേദന നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും അല്‍പം സീരിയസായി കാണേണ്ടതാണ്. കാരണം ഇതും ഹെല്‍പ് സിന്‍ഡ്രത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ചെറിയ ചില ശാരീരിക മാറ്റങ്ങള്‍ പോലും വളരെയധികം ശ്രദ്ധയോടെ ഗര്‍ഭകാലത്ത് കാണേണ്ടതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ കാണണം. അടിവയറിനേക്കാള്‍ മുകള്‍ഭാഗത്താണ് വേദനയെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

കാഴ്ചയിലെ തകരാറുകള്‍

കാഴ്ചയിലെ തകരാറുകള്‍

കാഴ്ചയിലെ തകരാറുകള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ഹെല്‍പ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് കാഴ്ചക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ഗൗരവത്തോടെ തന്നെ ഇതിനെ കണക്കാക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കാഴ്ചയിലെ തകരാറുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രസവം അടുക്കുന്തോറം കോംപ്ലിക്കേഷനുകളിലേക്ക് നയിക്കുന്നുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പ്രഗ്നന്റ് ആണെങ്കില്‍ അത് കൂടുതല്‍ കോംപ്ലിക്കേഷനുകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഹെൽപ് പോലെയുള്ള പ്രതിസന്ധികൾ ഗർഭാരംഭത്തില്‍ ഉണ്ടായാല്‍ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നുണ്ട്.

വാരിയെല്ലിലെ വേദന

വാരിയെല്ലിലെ വേദന

വാരിയെല്ലിലെ വേദനയാണ് മറ്റൊന്ന്. ഇത് പലപ്പോഴും നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുൻപ് ഡോക്ടറെ സമീപിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

English summary

HELLP Syndrome: Symptoms, Treatment and Prevention

Read on to know the HELLP Syndrome symptoms, treatment and prevention.
X
Desktop Bottom Promotion