For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭാരംഭത്തിൽ പരിപ്പ് ശീലമാക്കൂ,കുഞ്ഞ് സ്മാർട്ടാവും

|

ഗർഭകാലം വളരെയധികം അരുതുകളുടേയും കൂടെ കാലമാണ്. എന്നാൽ പലപ്പോഴും പലര്‍ക്കും അരുതുകൾ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഗർഭം ധരിച്ചു എന്ന് ഉറപ്പായിത്തുടങ്ങിയാൽ പിന്നെ അതീവ ശ്രദ്ധയിലൂടെയാണ് പലരും ഓരോ ദിവസവും മുന്നോട്ട് പോവുന്നത് തന്നെ. എന്തൊക്കെ കഴിക്കണം , എത്ര വെള്ളം കുടിക്കണം, എത്രയൊക്കെ ശ്രദ്ധിക്കണം, എത്ര മണിക്കൂർ ഉറങ്ങണം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ ദിവസവും മാസങ്ങളും എല്ലാം അതീവശ്രദ്ധയോടെയാണ് ഓരോ അമ്മമാരും മുന്നോട്ട് പോവുന്നത്.

Most read:ഇരട്ടക്കുട്ടികളെങ്കിൽ പ്രസവസമയത്ത് ഇതെല്ലാം അറിയണംMost read:ഇരട്ടക്കുട്ടികളെങ്കിൽ പ്രസവസമയത്ത് ഇതെല്ലാം അറിയണം

എന്നാൽ ഭക്ഷണത്തിന്‍റെ കാര്യത്തിൽ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന കാര്യം വളരെയധികം അറിഞ്ഞിരിക്കേണ്ടതാണ്. കഴിക്കേണ്ട ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. കാരണ അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്‍റെ വളർച്ചക്ക് ആവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പരിപ്പ് ഇത്തരത്തിൽ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന് മാത്രമല്ല ഗർഭകാലം സുരക്ഷിതമാക്കുന്നതിനും പരിപ്പിന്റെ ഉപയോഗം സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് പരിപ്പ് കഴിക്കുന്നതിലൂടെ ഗർഭകാലത്ത് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

കുഞ്ഞിന്‍റെ വളർച്ച ശരിയല്ലെങ്കിൽ

കുഞ്ഞിന്‍റെ വളർച്ച ശരിയല്ലെങ്കിൽ

ഇന്നത്തെ കാലത്ത് കുഞ്ഞിന് വളർച്ചക്കുറവ് വളരെയധികം വർദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഫോളിക് ആസിഡ് പലപ്പോഴും ഗർഭം ധരിക്കുന്നതിന് മുൻപ് തന്നെ കഴിക്കുന്നവരാണ് പലരും. പക്ഷേ പരിപ്പ് കഴിക്കുന്നതിലൂടെ ഇത് ഫോളിക് ആസിഡിന്റെ കുറവ് പരിഹരിക്കുന്നു. കാരണം ധാരാളം ഫോളിക് ആസിഡ് പരിപ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിനുണ്ടാവുന്ന വൈകല്യങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിനും കുഞ്ഞിന് ഗർഭത്തിൽ വരാൻ ഇടയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് പരിപ്പ് ഒരു കാലത്തും ഒഴിവാക്കേണ്ട ഒരു ഭക്ഷണമല്ല.

 രക്തസമ്മർദ്ദം നിയന്ത്രണത്തിൽ

രക്തസമ്മർദ്ദം നിയന്ത്രണത്തിൽ

രക്തസമ്മർദ്ദം നിയന്ത്രണത്തിൽ ആക്കാൻ പറ്റാത്തത് പലപ്പോഴും ഗർഭകാലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭിണികളിൽ പലപ്പോഴും രക്തസമ്മര്‍ദ്ദം ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ഗർഭകാലം അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇനി പരിപ്പ് കഴിക്കുന്നതിലൂടെ അത് ഗർഭകാലത്ത് രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുന്നതിന് സഹായിക്കുന്നുണ്ട്. കാരണം പരിപ്പിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഗർഭകാലത്ത് പലരും പല വഴികളും തേടാറുണ്ട്. എന്നാൽ പലപ്പോഴും ഇതെല്ലാം പരാജയപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. മലബന്ധത്തിന് പരിഹാരം കാണുന്നതിന് ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മതി. അതിൽ ഏറ്റവും അധികം ഫൈബർ അടങ്ങിയ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് പരിപ്പ്. പരിപ്പ് കഴിക്കുന്നതിലൂടെ ഇത് മലബന്ധത്തിന് പരിഹാരം നൽകി ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

 മാനസിക സമ്മർദ്ദത്തിന് പരിഹാരം

മാനസിക സമ്മർദ്ദത്തിന് പരിഹാരം

ഗർഭകാലത്ത് പല വിധത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പരിപ്പ് കഴിക്കാവുന്നതാണ്. കാരണം ധാരാളം വിറ്റാമിൻ ബി 5 പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാനസിക സമ്മർദ്ദമെന്ന പ്രതിസന്ധിക്ക് കാരണമാകുന്ന ഹോർമോൺ മാറ്റങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും പരിപ്പ് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഗർഭകാലത്ത് പരിപ്പ് ശീലമാക്കാവുന്നതാണ്.

അനീമിയ പരിഹാരം

അനീമിയ പരിഹാരം

ഗർഭകാലത്ത് സ്ത്രീകളെഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ് അനീമിയ അഥവാ വിളർച്ച. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങൾ ഗർഭസ്ഥശിശുവിനേയും പലപ്പോഴും ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്നം കൂടുതൽ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.. അനീമിയ പരിഹാരം കാണുന്നതിന് നമുക്ക് പരിപ്പ് കഴിക്കാവുന്നതാണ്. ധാരാളം അയേൺ അടങ്ങിയിട്ടുണ്ട് പരിപ്പിൽ. ഇത് നിങ്ങളുടെ വിളർച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഗർഭകാലത്ത് മാത്രമല്ല അല്ലാത്ത അവസ്ഥയിലും നമുക്ക് പരിപ്പ് കഴിക്കാവുന്നതാണ്.

 കൊളസ്ട്രോൾ നിലക്ക് നിർത്തുന്നു

കൊളസ്ട്രോൾ നിലക്ക് നിർത്തുന്നു

ഗർഭകാലത്ത് കഴിക്കുന്ന ഭക്ഷണത്തിലൂടെ അത് പലപ്പോഴും നിങ്ങളിൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പരിപ്പ് കഴിക്കാവുന്നതാണ്. പരിപ്പ് കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

 കുഞ്ഞിന്‍റെ വളർച്ച

കുഞ്ഞിന്‍റെ വളർച്ച

കുഞ്ഞിന്‍റെ വളർച്ചക്കും പരിപ്പ് സഹായിക്കുന്നുണ്ട്. ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വെല്ലുവിളിയുണ്ടാക്കുന്ന പല പ്രശ്നങ്ങളും ഉണ്ട്. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പരിപ്പ്. ഇത് കുഞ്ഞിക്കാലിന്റേയും കൈയ്യിന്റേയും വളർച്ചക്കും കരുത്തിനും മികച്ച ഫലം നൽകുന്ന ഒന്നാണ്. കുഞ്ഞിന്റെ വളർച്ചയോടൊപ്പം തന്നെ കുഞ്ഞിന്റെ മസിലിന്റേയും ആരോഗ്യത്തിന്റേയും വളർച്ചക്ക് സഹായിക്കുന്നുണ്ട് പരിപ്പ്.

English summary

health benefits of lentil during pregnancy

We have listed some of the health benefits of lentils during pregnancy. Read on
X
Desktop Bottom Promotion