For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണികൾക്ക് ഉച്ചയൂണ് മോര് കൂട്ടി; കുഞ്ഞിനാണ് ഗുണം

|

ആരോഗ്യത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ് പലപ്പോഴും ഗർഭകാലം. ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ മാറ്റുന്നതിന് ഭക്ഷണവും മരുന്നും തന്നെയാണ് ഏറ്റവും അത്യാവശ്യം. അതുകൊണ്ട് തന്നെ നല്ല പ്രോട്ടീനും വിറ്റാമിനും ഉള്ള ഭക്ഷണം തന്നെയാണ് ഏറ്റവും അത്യാവശ്യം. ഓരോ ഘട്ടത്തിലും കുഞ്ഞിന്റെ വളർച്ചക്ക് സഹായിക്കുന്നുണ്ട് അമ്മ കഴിക്കുന്ന ഭക്ഷണം. അതുകൊണ്ട് തന്നെയാണ് ഭക്ഷണത്തിന്‍റെ കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് ഗർഭകാലത്ത്.

മോര് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. ഗർഭകാലത്ത് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മോര്. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിന്റെ വളർച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട്.ചോറ് കഴിക്കുമ്പോള്‍ അൽപം മോര് കൂട്ടി നോക്കൂ. ഇത് നിങ്ങളിൽ നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. മോര് കുടിക്കുന്നതും നല്ലതാണ്.

<strong>Most read: അബോര്‍ഷന് ശേഷം വന്ധ്യത, സ്തനാർബുദ സാധ്യത, ശരിയോ?</strong>Most read: അബോര്‍ഷന് ശേഷം വന്ധ്യത, സ്തനാർബുദ സാധ്യത, ശരിയോ?

മോര് സംഭാരമാക്കി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇടക്ക് ഒരു ഗ്ലാസ്സ് സംഭാരവും മോരും കഴിക്കുന്നത് ഗർഭകാലത്ത് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയാണ് ഇത്തരത്തിൽ ഗർഭകാലത്ത് മോര് കഴിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നല്ലൊരു ഗർഭകാലത്തിന് മോര് അത്യന്താപേക്ഷിതമാണ്. കൂടുതൽ വായിക്കാൻ.

കുടൽ ക്ലീന്‍ ചെയ്യുന്നതിന്

കുടൽ ക്ലീന്‍ ചെയ്യുന്നതിന്

കുടല്‍ ക്ലീൻ ചെയ്യുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മോര്. മോര് പുളിക്കുമ്പോൾ പല വിധത്തിലുള്ള നല്ല ബാക്ടീരിയകള്‍ ഉണ്ടാവുന്നുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. ഇത് ഡയറിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഗർഭകാലത്ത് ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് ഡയറിയ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും കുടൽ ക്ലീൻ ചെയ്യുന്നതിനും സഹായിക്കുന്നുണ്ട് മോര്. സംഭാരമാക്കി കുടിക്കുന്നതിലൂടെ ഇത്തരം ഗുണങ്ങൾ ധാരാളം ലഭിക്കുന്നുണ്ട്.

 നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം എന്ന അവസ്ഥ കുഞ്ഞിനെയും അമ്മയേയും വളരെയധികം ബാധിക്കുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് നമുക്ക് സംഭാരം അല്ലെങ്കിൽ മോര് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ നിർജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിർജ്ജലീകരണം ഗർഭകാലത്തുണ്ടാക്കുന്ന അസ്വസ്ഥതകളും അപകടങ്ങളും ചില്ലറയല്ല. അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മോര് കഴിക്കാവുന്നതാണ്.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ വളരെയധികം വേട്ടയാടുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മോര് സ്ഥിരമാക്കാവുന്നതാണ്. ഗർഭകാലത്ത് പല വിധത്തിലാണ് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മോര്. മോര് കഴിക്കുന്നതിലൂടെ അത് ആരോഗ്യസംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കി ഗർഭം ഉഷാറാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ മോര് കുടിച്ചാൽ നമുക്ക് ഈ പ്രശ്നത്തെ എല്ലാം ഇല്ലാതാക്കുന്നുണ്ട്.

കുഞ്ഞിന്റെ വളർച്ചക്ക്

കുഞ്ഞിന്റെ വളർച്ചക്ക്

കുഞ്ഞിന്റെ വളർച്ചക്ക് സഹായിക്കുന്ന ഒന്നാണ് മോര്. ഇതിൽ അടങ്ങിയിട്ടുള്ള കാൽസ്യം വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റെ വളർച്ചക്കും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ്. ഇത് കുഞ്ഞിന്റെ ഓരോ ഘട്ടത്തിലെ വളർച്ചക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അമ്മമാരിൽ ഉണ്ടാവുന്ന അമിത രക്തസമ്മർദ്ദത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് മോര്. മോരും സംഭാരവും എല്ലാം ഇത്തരത്തിൽ കുഞ്ഞിൻറെ ആരോഗ്യത്തിനെ ഗർഭാവസ്ഥയിൽ തന്നെ മികച്ചതാക്കുന്നു.

അമിതവണ്ണം

അമിതവണ്ണം

ഗർഭാവസ്ഥയിൽ പല സ്ത്രീകളിലും അമിതവണ്ണം എന്ന പ്രതിസന്ധി ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥയെ പ്രതിരോധിക്കാൻ ഒരു കാരണവശാലും അനാവശ്യ വ്യായാമം ചെയ്യരുത്. എന്നാൽ മോര് കഴിക്കുന്നതിലൂടെ അത് അമിതവണ്ണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണത്തെ ഇല്ലാതാക്കി ഗർഭകാലത്തെ ആരോഗ്യകരമാക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നത് ഗർഭാവസ്ഥയിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണാം.

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് കുഞ്ഞിന്റെ ആരോഗ്യം നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് മോര് സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്നാണ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് മോര് കഴിക്കാവുന്നതാണ്. ഇത് കൂടാതെ ഗർഭാവസ്ഥയിൽ പ്രസവത്തിന്റെ വേദന കുറക്കുന്നതിനും പെട്ടെന്ന് പ്രസവം നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മോര്.

English summary

health benefits of buttermilk during pregnancy

we have listed some of the health benefits of buttermilk during pregnancy, check it out.
X
Desktop Bottom Promotion