For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ഈ പ്രായത്തിനപ്പുറം; അറിയണം ഈ അപകടങ്ങള്‍

|

ഒരു സ്ത്രീ പ്രായമാകുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാദ്ധ്യത കുറയുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പൂര്‍ണ്ണമായും അസാധ്യമാണെന്ന് അവര്‍ കരുതുന്ന പ്രായത്തില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകുന്നത് വന്ധ്യതാ ചികിത്സയിലൂടെ ഇപ്പോള്‍ സാധ്യമാണ്. മെഡിക്കല്‍ പ്രശ്നങ്ങളോ ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങളോ ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ പ്രയാസമാണ് എന്ന് നമുക്കെല്ലാം അറിയാം. അത് 50നു മുന്‍പാണെങ്കിലും സംഭവിക്കുന്നുണ്ട്. ഇന്ന്, 30-കളുടെ മധ്യത്തിലും 40-കളുടെ മധ്യത്തിലുമുള്ള നിരവധി സ്ത്രീകള്‍ ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളുണ്ടാക്കാനും ശ്രമിക്കുന്നു, പക്ഷേ 50-കളിലെ സ്ത്രീകളുടെ കാര്യമോ?

അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ഫലപ്രദം 6 വഴികള്‍അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ഫലപ്രദം 6 വഴികള്‍

അമ്പതുകളിലെ ഒരു സ്ത്രീക്ക് സ്വാഭാവികമായും ഗര്‍ഭം ധരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, മിക്കവാറും അസാധ്യമാണ്. സഹായകരമായ പ്രത്യുത്പാദന വിദ്യകള്‍ ഉപയോഗിച്ചതിനുശേഷവും, ഈ പ്രായത്തിലുള്ള ഒരു സ്ത്രീക്ക് ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. നിങ്ങളുടെ 50 കളില്‍ ഗര്‍ഭിണിയാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്നും ഇത് സാധ്യമാണോ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സ്വാഭാവിക ഗര്‍ഭധാരണം

സ്വാഭാവിക ഗര്‍ഭധാരണം

അമ്പതുകളില്‍ ഒരു സ്ത്രീക്ക് സ്വാഭാവികമായും ഗര്‍ഭിണിയാകാന്‍ കഴിയുമോ എന്നുള്ള ചോദ്യം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. 50 വയസ്സിന് മുകളിലുള്ള സ്ത്രീയുടെ പ്രത്യുല്‍പാദന നിലവാരം കുറവാണ്. ഈ സമയത്ത് അവശേഷിക്കുന്ന അണ്ഡമാണെങ്കില്‍ പോലും അതിന് ഒരു പക്ഷേ ഗര്‍ഭധാരണത്തിനുള്ള പ്രാപ്തിയുണ്ടാവില്ല. അതിനാല്‍, 50 വയസ്സുള്ള ഒരു സ്ത്രീക്ക് സ്വാഭാവികമായും ഗര്‍ഭിണിയാകാനും ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കാനും വളരെ ബുദ്ധിമുട്ടാണ്. 50 വയസ്സിനു ശേഷം ആരോഗ്യകരമായ പ്രകൃതിദത്ത ഗര്‍ഭധാരണത്തിനുള്ള സാധ്യത 1% മാത്രമാണ്.

 സ്വാഭാവിക ഗര്‍ഭധാരണം

സ്വാഭാവിക ഗര്‍ഭധാരണം

അമ്പതുകളില്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ പോലും, കുഞ്ഞ് ജനന വൈകല്യങ്ങളോടെ ജനിക്കാനോ ഗര്‍ഭം അബോര്‍ഷനില്‍ കലാശിക്കാനോ ഉയര്‍ന്ന സാധ്യതയുണ്ട്. ഒരു സ്ത്രീക്ക് 50 കളില്‍ ഗര്‍ഭം ധരിക്കാനാകും, പക്ഷേ അവര്‍ക്ക് സ്വാഭാവിക ഗര്‍ഭധാരണം സാധ്യമല്ല. അമ്പതുകളിലുള്ള ഒരു സ്ത്രീക്ക് വിപുലമായ ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ക്കും ദാതാക്കളുടെ അണ്ഡശേഖരണത്തിനും ശേഷം മാത്രമേ ഗര്‍ഭം ധരിക്കാനാകൂ. എന്നിരുന്നാലും, സമീപകാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു സ്ത്രീക്ക് അവളുടെ അമ്പതുകളില്‍ ഐവിഎഫ് ഓപ്ഷന്‍ നല്‍കില്ല.

ഗര്‍ഭധാരണത്തിനായി എങ്ങനെ തയ്യാറാകാം

ഗര്‍ഭധാരണത്തിനായി എങ്ങനെ തയ്യാറാകാം

ഒരു സ്ത്രീക്ക് 50 കളില്‍ ഗര്‍ഭം ധരിക്കണമെങ്കില്‍, അവള്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) സ്വീകരിക്കേണ്ടതായി വരും. അവിടെ ബീജവും അണ്ഡവും ഒരു ലാബില്‍ സംയോജിപ്പിച്ച് ഗര്ഭപാത്രത്തിലേക്ക് ഒരു ബീജസങ്കലന ഭ്രൂണമായി മാറ്റപ്പെടും. പ്രായമായ സ്ത്രീക്ക് ഗര്‍ഭിണിയാകുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഗര്‍ഭിണിയാകാനുള്ള സാദ്ധ്യത 1% മാത്രമാണ്, എന്നാല്‍ ഒരു സ്ത്രീക്ക് 50 കളില്‍ ഒരു കുട്ടിയുണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. നിങ്ങളുടെ പ്രായം 50 വയസ്സിനു മുകളിലാണെങ്കില്‍, ഈ കാര്യങ്ങള്‍ സഹായിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സ്വയം പരിശോധിക്കുക

സ്വയം പരിശോധിക്കുക

ഇപ്പോള്‍, ഇത് നിര്‍ബന്ധമാണ്. നിങ്ങള്‍ ഒരു 50 വയസ്സുള്ള സ്ത്രീയോ അല്ലെങ്കില്‍ ആ പ്രായത്തിന് മുകളിലോ ആണെങ്കില്‍, ഗര്‍ഭിണിയാകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകയും ഇതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ഗര്‍ഭാശയം ഒരു കുഞ്ഞിനെ വഹിക്കാന്‍ ശക്തമാണോ, നിങ്ങളുടെ ട്യൂബുകള്‍ എല്ലാം ആരോഗ്യകരമാണോ ഒരു പുതിയ ജീവിതത്തെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് അണ്ഡം ഉണ്ടോ എന്നെല്ലാം ഡോക്ടറോട് ചോദിക്കേണ്ടതാണ്.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക

ഗര്‍ഭധാരണത്തിനായി പദ്ധതിയിടുമ്പോള്‍, ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ 50 കളിലെ ഒരു സ്ത്രീയുടെ കാര്യത്തിലും ഇത് ബാധകമാണ്. നിങ്ങള്‍ നിങ്ങളുടെ പ്രധാന പ്രായത്തിലാണെങ്കില്‍, നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നത് അസാധാരണമാണ്, അതിനാല്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രധാനമാണ്. നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നുവെന്നും മതിയായ വ്യായാമം നേടുന്നുവെന്നും അതിനിടയില്‍ ധാരാളം വിശ്രമം നേടുന്നുണ്ടെന്നും ഉറപ്പാക്കുക.

നല്ല ദാതാവിനെ കണ്ടെത്തുക

നല്ല ദാതാവിനെ കണ്ടെത്തുക

50 വയസ്സുള്ളപ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അണ്ഡം ഉപയോഗിക്കാന്‍ കഴിയുകയില്ല. അമ്പതുകളിലെ സ്ത്രീകള്‍ സാധാരണയായി അണ്ഡം ഉത്പാദിപ്പിക്കും. എങ്കിലും നിങ്ങള്‍ക്ക് ഒരു ദാതാവിനെ കണ്ടെത്തേണ്ടി വന്നേക്കാം. നിങ്ങളുടെ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി ദാതാവിനെ തിരഞ്ഞെടുക്കും. ഒരു വ്യക്തിക്ക് നിങ്ങളുടേതിന് സമാനമായ ശാരീരിക സ്വഭാവമുണ്ടെങ്കില്‍, അവള്‍ ഒരു നല്ല ദാതാവാണെന്ന് കണക്കാക്കാം. എന്നാല്‍ അവരും ആരോഗ്യവതിയായിരിക്കണം എന്നുള്ള കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ടെസ്റ്റുകള്‍ നടത്തുക

ടെസ്റ്റുകള്‍ നടത്തുക

രക്തപരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന, മൂത്ര പരിശോധന എന്നിവ സാധാരണ പ്രസവത്തിനു മുമ്പുള്ള പരിശോധനകളില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭിണിയാകാന്‍ ഒരു സ്ത്രീ ആരോഗ്യവതിയാണോയെന്ന് തിരിച്ചറിയുന്നതിനും ഒരു കുഞ്ഞിനെ ദീര്‍ഘകാലത്തേക്ക് വഹിക്കുന്നതിനും ഈ പരിശോധനകള്‍ നടത്തുന്നു. ഈ പരിശോധനകള്‍ ഒഴിവാക്കരുത്. നിങ്ങളുടെ കുഞ്ഞ് ജനന വൈകല്യങ്ങളോടെ ജനിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ നിങ്ങള്‍ മറ്റ് ചില പരിശോധനകളും നടത്തേണ്ടിവരും. അതിനാല്‍ ആവശ്യമായ പരിശോധനകള്‍ നടത്താന്‍ ഡോക്ടറോട് അങ്ങോട്ട് ആവശ്യപ്പെടാവുന്നതാണ്.

അപകടങ്ങള്‍ ഇതെല്ലാം

അപകടങ്ങള്‍ ഇതെല്ലാം

50 കളില്‍ ഒരു കുഞ്ഞ് ജനിക്കുന്നതിന്റെ അപകടങ്ങളും സങ്കീര്‍ണതകളും ധാരാളമുണ്ട്. പലപ്പോഴും അവയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. 45-50ന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, ഈ സ്ത്രീകള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന ആശങ്കയുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത വരെ ഇവ ഉള്‍പ്പെടുന്നു. 50 വയസ്സിനു മുകളിലുള്ള പ്രസവവുമായി ബന്ധപ്പെട്ട ചില അപകടസാധ്യതകള്‍ ഇതൊക്കെയാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഗര്‍ഭിണിയാകാന്‍ ഫെര്‍ട്ടിലിറ്റി ചികിത്സ തേടുന്ന പ്രായമായ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാം. അധിക ലൈംഗിക ഹോര്‍മോണുകളുടെ അഡ്മിനിസ്‌ട്രേഷന്‍ സ്തനകോശങ്ങളുടെ സ്വാഭാവിക വാര്‍ദ്ധക്യത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയുണ്ട്. ഇത് കൂടാതെ ഇവരെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവും ബുദ്ധിമുട്ടും ഒരു മാരത്തണ്‍ ഓടിക്കുന്നതിനോട് താരതമ്യപ്പെടുത്താം, അതിനാലാണ് പ്രായമായ ഒരു സ്ത്രീകളില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ പ്രീക്ലാമ്പ്സിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മറുപിള്ള പ്രശ്‌നങ്ങള്‍

മറുപിള്ള പ്രശ്‌നങ്ങള്‍

പ്രായമായ സ്ത്രീകളില്‍ പ്ലാസന്റപ്രിവിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭപാത്രത്തില് മറുപിള്ള കുറയുകയും ഗര്‍ഭാശയത്തെ തടയുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് അകാല പ്രസവം അല്ലെങ്കില്‍ കഠിനമായ രക്തസ്രാവത്തിന് കാരണമായേക്കാം. ഇത് കൂടാതെ കുഞ്ഞിനുള്ള അപകടങ്ങളും നിരവധിയാണ്. അമ്പതുകളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് അകാല കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ ജനന വൈകല്യങ്ങളോടെ ജനിച്ചേക്കാം. ഈ കുഞ്ഞുങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

English summary

Getting Pregnant in Your 50s Chances and Complications

Here in this article we are discussing about getting pregnant in your 50s chances and complications. Read on.
X
Desktop Bottom Promotion