Just In
- 6 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്ഗ്ഗങ്ങള്
- 7 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്കും സ്വപ്നങ്ങള്: ഈ സ്വപ്നങ്ങള് നിങ്ങള് കാണാറുണ്ടോ?
- 9 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 10 hrs ago
2021ല് രാഹുദോഷം നീക്കാന് 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള് അവതരിപ്പിച്ച് ഭാരത് ബെന്സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മ കഴിച്ചാല് കുഞ്ഞ് സ്മാര്ട്ട്, സൂപ്പര്ബുദ്ധി
ഗര്ഭിണിയുടെ ആരോഗ്യമാണ് കുഞ്ഞിന്റേയും ആരോഗ്യം. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ, ആരോഗ്യ ശീലങ്ങളുടെ ഫലം ലഭിയ്ക്കുന്നതു കുഞ്ഞിനു കൂടിയാണ്. കാരണം ഒന്പതു മാസം പൂര്ത്തീകരിച്ചു പുറത്തു വരുന്നതു വരെ കുഞ്ഞിന് ആശ്രയിക്കാന് മറ്റാരുമില്ല.
ഗര്ഭിണികള് ഗര്ഭകാലത്തു കഴിയ്ക്കേണ്ട ഭക്ഷണങ്ങളുടെ കാര്യത്തില് കൂടുതല് ശ്രദ്ധ വേണം. കാരണം അമ്മ കഴിയ്ക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെയും ആരോഗ്യവും അനാരോഗ്യവുമെല്ലാം. ഇതു കൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് അനാരോഗ്യകരമായവ ഒഴിവാക്കാന് അമ്മ ശ്രമിയ്ക്കുകയും വേണം.
വരാത്ത പ്രസവവേദനയെ ക്ഷണിച്ചു വരുത്തുമ്പോള്....
കുഞ്ഞിന് ആരോഗ്യം മാത്രമല്ല, ബുദ്ധിശക്തിയും എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നു തന്നെയാണ്. ഇതിനായി തലച്ചോറിന്റെ വികാസം അത്യാവശ്യവുമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങള് ഗര്ഭിണി കഴിച്ചാല് കുഞ്ഞിന് ബുദ്ധിശക്തി ലഭിയ്ക്കുമെന്ന കാര്യത്തില് സംശയം വേണ്ട.
അമ്മ കഴിച്ചാല് കുഞ്ഞിന് ബുദ്ധി ശക്തി നല്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളെ കുറിച്ചറിയൂ, കുഞ്ഞിനെ സ്മാര്ട്ടും ബുദ്ധിയുമുള്ളതാക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങള്.

ഫാറ്റി ഫിഷ്
ഫാറ്റി ഫിഷ് ഇത്തരത്തില് അമ്മ ഗര്ഭകാലത്തു കഴിയ്ക്കേണ്ട ഒരു ഭക്ഷണം തന്നെയാണ്. പ്രത്യേകിച്ചും സാല്മണ് അഥവാ കോര മീന്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ പ്രത്യേക ഗുണം നല്കുന്നത്. തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമായ ഒരു ഭക്ഷണ വസ്തുവാണിത്. ഇതു പോലെ കക്കയറിച്ചി പോലുള്ളവ അയോഡന് സമ്പുഷ്ടമാണ്. അയൊഡിന് കുറവ് തലച്ചോറിന്റെ വികാസത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

ചീര
ചീര പോലുള്ള ഇലക്കറികള്, പയര് വര്ഗങ്ങള് എന്നിവ ഫോളിക് ആസിഡ് സമ്പുഷ്ടമാണ്. ഇവ കുട്ടിയുടെ തലച്ചോറിനെ ക്ഷതമേല്ക്കാതെ സംരക്ഷിയ്ക്കുവാന് പ്രധാനമാണ്. പ്രത്യേകിച്ചും തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിയ്ക്കുവാന്. തലച്ചോറിന് മാത്രമല്ല, കുഞ്ഞുങ്ങളില് മുറിച്ചുണ്ടു വരുന്നതു തടയാനും ഹൃദയ പ്രശ്നങ്ങള് തടയാനുമെല്ലാം ഇത് ഏറെ അത്യാവശ്യമാണ്. ഗര്ഭിണികളിലെ പ്രീ ക്ലാംസിയ, അതായത് ഗര്ഭകാലത്തുണ്ടാകുന്ന ഹൈ ബിപി തടയാന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഇലക്കറികള്. ഗര്ഭകാലത്തു ഹൈ ബിപി കു്ഞ്ഞിനും അമ്മയ്ക്കും ദോഷം വരുത്തും.

ബെറി
ബ്ലൂ ബെറിയാണ് അമ്മ ഗര്ഭകാലത്തു കഴിയ്ക്കേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണം. ഇവയിലെ ആന്റി ഓക്സിഡന്റുകള് കുട്ടിയുടെ തലച്ചോറിന്റെ വികാസത്തിന് പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നു. ബ്ലൂ ബെറി മാത്രമല്ല, ബെറി ഇനത്തില് പെട്ട സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ബെറി, ബീന്സ്, തക്കാളി, താമരത്തണ്ട് തുടങ്ങിയവയെല്ലാം തന്നെ ഏറെ നല്ലതാണ്.

മുട്ട
ധാരാളം പ്രോട്ടീന് അടങ്ങിയ, കലോറി കുറവുള്ള മുട്ട ഗര്ഭിണികള് കഴിയ്ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ്. ഇതിലെ കൊളീന് എന്ന അമിനോ ആസിഡുകള് കുട്ടികളുടെ തലച്ചോറിന് ഏറെ അത്യാവശ്യമാണ്. ഓര്മ ശക്തി വര്ദ്ധിപ്പിയ്ക്കാനും ഇത് ഏറെ അത്യാവശ്യാണ്. പുഴുങ്ങിയ മുട്ടയാണ് കഴിയ്ക്കേണ്ടത്. നല്ല പോലെ വേവിച്ചു മാത്രം കഴിയ്ക്കുക. ഇത് അണുബാധ ഒഴിവാക്കാന് അത്യാവശ്യമാണ്.

ബദാം
ബദാം ഗര്ഭകാലത്ത് കുഞ്ഞിനു ബുദ്ധിശക്തി നല്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, വൈറ്റമിന് ഇ, പ്രോട്ടീന് എന്നിവ ആരോഗ്യപരമായ ഏറെ ഗുണങ്ങള് നല്കും. തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ഇതില് ധാരാളമുണ്ട്. നിലക്കടല അഥവാ കപ്പലണ്ടി, വാള്നട്ട് എന്നിവയെല്ലാം ഈ ഗുണം നല്കുന്ന ഭക്ഷണ വസ്തുക്കള് തന്നെയാണ്.

തൈര്, ചീസ്
തൈര്, ചീസ് തുടങ്ങിയവ ഗര്ഭകാലത്തു കഴിയ്ക്കുന്നത് കുഞ്ഞിന് ഏറെ ബുദ്ധിശക്തിയും ഓര്മയുമെല്ലാം നല്കാന് നല്ലതാണ്. പ്രോട്ടീന്, കാല്സ്യം, അയൊഡിന് സമ്പുഷ്ടമാണ് ഇത്തരം ഭക്ഷണങ്ങള്. ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് മാത്രമല്ല, കുഞ്ഞിന് ആവശ്യത്തിനു തൂക്കമുണ്ടാകാനും നല്ലതാണ്. ചീസില് വൈറ്റമിന് ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാല്സ്യം ആഗിരണം ചെയ്യാനും അത്യാവശ്യമാണ്. വൈറ്റമിന് ഡി കുറവോടെ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്ക്ക് ഐക്യു പവര് കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്.

മത്തങ്ങക്കുരു
മത്തങ്ങക്കുരുവും ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. സിങ്ക് തലച്ചോറിന്റെ സ്ട്രക്ചറിന് അത്യാവശ്യമായ ഒന്നാണ്. ധാരാളം പോഷകങ്ങള് അടങ്ങിയ ഇത് ആന്റി ഓക്സിഡന്റുകളാല് സമ്പുഷ്ടമായ ഒന്നു കൂടിയാണ്. ഇതും ഗര്ഭിണികള് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.