For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീവന്ധ്യതയുടെ ആദ്യസൂചനകള്‍ ഇവയില്‍

സ്ത്രീവന്ധ്യതയുടെ ആദ്യസൂചനകള്‍ ഇവയില്‍

|

വന്ധ്യതാ പ്രശ്‌നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയുള്ള ഒന്നാണ്. പങ്കാളികള്‍ ആരുടെ പ്രശ്‌നം കാരണമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിയ്ക്കാം.

ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കാതെ ആറുമാസം മുതല്‍ 1 വര്‍ഷം വരെ റെഗുലറായി ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം നടക്കാതിരുന്നാലാണ് ഇത വന്ധ്യതാ പ്രശ്‌നമാണോയെന്നു സംശയിക്കേണ്ടത്.

സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രശ്‌നങ്ങളും വന്ധ്യതയ്ക്കുള്ള കാരണങ്ങളും ഏറെ വ്യത്യസ്തമാണ്. സ്ത്രീകളില്‍ ജന്മനാ തന്നെ ഈ ശേഷിയില്ലാത്തവരുണ്ട്. ഇതല്ലാതെ അണ്ഡവാഹിനിക്കുഴലുകളിലെ തടസം, യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍, ആര്‍ത്തവ, ഓവുലേഷന്‍ ക്രമക്കേടുകള്‍ ഇവയെല്ലാം തന്നെ സ്ത്രീയില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.
ഇതെക്കുറിച്ചു കൂടുതലറിയൂ.

ആര്‍ത്തവം

ആര്‍ത്തവം

സ്ത്രീകളില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള ആദ്യ വഴിയാണ് ആര്‍ത്തവം. ക്രമമല്ലാത്ത ആര്‍ത്തവം, ബ്ലീഡിംഗ് സാധാരണയില്‍ നിന്നും കൂടുതലാകുന്നതോ തീരെ കുറയുന്നതോ എന്നിവ വന്ധ്യതാ സൂചനകള്‍ തന്നെയാണ്.

ആര്‍ത്തവ ക്രമക്കേടുകള്‍

ആര്‍ത്തവ ക്രമക്കേടുകള്‍

ആര്‍ത്തവ ക്രമക്കേടുകള്‍ വന്ധ്യതയുടെ പ്രധാന കാരണമാണ്. ഓരോ ആര്‍ത്തവത്തിനും ഇടയിലുള്ള ദിവസങ്ങള്‍ ഒരോ തവണയും വ്യത്യാസമാകുന്നത് നല്ല ലക്ഷണല്ലെന്നും വേണം, പറയുവാന്‍. അതായത് രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള ഇടവേളകള്‍ വ്യത്യാസപ്പെട്ടിരിയ്ക്കുകയെന്നത്ഇത് ഓവുലേറ്ററി ഡിസ്ഫംഗ്ഷന്‍, ഒവേറിയന്‍ ഏജിംഗ്, യൂട്രൈന്‍ അല്ലെങ്കില്‍ ഇന്‍ഡോമെട്രിയില്‍ ഡിസ്ഫംഗ്ഷന്‍ എന്നിവ കാരണവുമാകാം. ഇതെല്ലാം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങളുമാകാം.

വേദന

വേദന

ആര്‍ത്തവമില്ലാതിരിയ്ക്കുന്നതും ആര്‍ത്തവം പൊടുന്നനേ നിലയ്ക്കുന്നതുമെല്ലാം സ്ത്രീ വന്ധ്യതയുടെ സൂചനകള്‍ തന്നെയാണ്. ഇതെല്ലാം തന്നെ ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് കാണിയ്ക്കുന്നതും. സഹിയ്ക്കാന്‍ വയ്യാത്തത്ര വേദന നിറഞ്ഞ ആര്‍ത്തവ ദിനങ്ങളുടെ സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷി സംബന്ധിച്ചു നല്ല ലക്ഷണങ്ങളല്ല, നല്‍കുന്നത്. ഇവ എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡുകള്‍, ഒവേറിയന്‍ സിസ്റ്റുകള്‍ തുടങ്ങിയ പല കാരണങ്ങളാലുമുണ്ടാകും.ഇതെല്ലാം തന്നെ സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷിയ്ക്ക് തടസങ്ങളാകുന്നവയാണ്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ സംബന്ധമായ മറ്റു ചില തകരാറുകളും സ്ത്രീയിലെ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്. ഇത്തരം ഹോര്‍മോണ്‍ തകരാറുകള്‍ പല ലക്ഷണങ്ങളായി സ്ത്രീയുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഒന്ന്. മുഖക്കുരു പോലുള്ളവ. ക്രമ രഹിതമായ ആര്‍ത്തവവും ഒപ്പം മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുകയുമായാല്‍ ഇതിനു കാരണം പോളി സിസ്റ്റിക് ഓവറിയാകാം. വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വന്ധ്യത വരുത്താവുന്ന ഒന്ന്.

ശരീര ഭാരം കൂടുക

ശരീര ഭാരം കൂടുക

ലൈംഗിക താല്‍പര്യങ്ങളിലും കഴിവിലും വ്യത്യാസങ്ങള്‍ വരിക, ചുണ്ടുകള്‍, നെഞ്ച്, താടി എന്നിവിടങ്ങളില്‍ രോമ വളര്‍ച്ച, മുടിയുടെ ഉള്ളു കുറയുക, മുടി കൊഴിയുക, ശരീര ഭാരം കൂടുക എന്നിവയെല്ലാം തന്നെ ഹോര്‍മോണ്‍ സംബന്ധമായ വന്ധ്യതാ പ്രശ്‌നങ്ങളിലേയ്ക്കു വിരല്‍ ചൂണ്ടുന്നവയാണ്.

സ്ത്രീകളുടെ സ്തനങ്ങളില്‍ നിന്നും

സ്ത്രീകളുടെ സ്തനങ്ങളില്‍ നിന്നും

സ്ത്രീകളുടെ സ്തനങ്ങളില്‍ നിന്നും പാല്‍ നിറത്തിലെ ഡിസ്ചാര്‍ജുണ്ടാകുന്നത് വന്ധ്യതാ ലക്ഷണമാണ്. ഇത് പ്രോലാക്ടിന്‍ എന്ന പിറ്റിയൂറ്ററി ഹോര്‍മോണ്‍ ഉല്‍പാദനം അധികരിയ്ക്കുന്നതിനെയാണ് കാണിയ്ക്കുന്നത്. ഇത് വന്ധ്യതയോ ചിലരില്‍ അബോര്‍ഷനോ എല്ലാം കാരണമാകാം.ഇതുപോലെ ബന്ധപ്പെടുന്ന സമയത്തുണ്ടാകുന്ന കഠിന വേദനയും ചിലപ്പോഴെങ്കിലും സ്ത്രീയിലെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മറ്റു ചില കാരണങ്ങള്‍ കാരണം ഈ വേദനയുണ്ടാകാമെങ്കിലും ഇവയല്ലാതെയുള്ളവയെങ്കില്‍ പ്രത്യേകിച്ചും.

Read more about: fertility pregnancy
English summary

First Common Signs Of Infertility In Women

First Common Signs Of Infertility In Women, Read more to know about,
Story first published: Wednesday, October 30, 2019, 15:28 [IST]
X
Desktop Bottom Promotion