For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഈ മുഴ

|

ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ ഗർഭധാരണത്തിനും പ്രാധാന്യം നൽകേണ്ടതും അത്യാവശ്യമാണ്. ഗർഭധാരണത്തിന് വെല്ലുവിളിയാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിൽ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ് പലപ്പോഴും ഫൈബ്രോയ്ഡുകൾ. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഫൈബ്രോയ്ഡുകൾ രൂപപ്പെടുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ എന്താണ് കൃത്യമായ കാരണം എന്ന കാര്യം പലർക്കും അറിയുകയില്ല. ഗർഭകാലത്ത് ഈസ്ട്രജ‍ന്‍റെ അളവ് കൂടുമ്പോൾ അത് പലപ്പോഴും ഇത്തരം അവസ്ഥകൾ സ്ത്രീകളിൽ ഉണ്ടാവുന്നുണ്ട്.

കൂടുതൽ വായനക്ക്: ബീജത്തിന്‍റെ എണ്ണവും ആരോഗ്യം ഉറപ്പ് നൽകും ഒറ്റമൂലികൂടുതൽ വായനക്ക്: ബീജത്തിന്‍റെ എണ്ണവും ആരോഗ്യം ഉറപ്പ് നൽകും ഒറ്റമൂലി

വളരെ സാധാരണമായി പല സ്ത്രീകളും ചികിത്സ തേടുന്ന ഒന്നാണ് ഫൈബ്രോയ്ഡ്. ഗർഭാശയത്തിൽ ഉണ്ടാവുന്ന മുഴകളാണ് പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് പിന്നിലെ കാരണം. എന്നാൽ എല്ലാ മുഴകളും അപകടകാരികളല്ല. പലപ്പോഴും ജീവിത ശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഇത്തരത്തിലുള്ള അവസ്ഥകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഇത് ഗർഭധാരണത്തിന് തടസ്സം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. എന്നാൽ ഈ അവസ്ഥയിൽ ഇത് ഗർഭധാരണത്തിന് എങ്ങനെയെല്ലാം ബാധിക്കുന്ന അവസ്ഥയാണ് എന്ന് നോക്കാവുന്നതാണ്. ഗർഭധാരണത്തിന് വില്ലനാവുന്ന ഫൈബ്രോയ്ഡിനെക്കുറിച്ച് കൂടുതൽ അറിയാവുന്നതാണ്.

ഫൈബ്രോയ്ഡ് സാധാരണം

ഫൈബ്രോയ്ഡ് സാധാരണം

ഫൈബ്രോയ്ഡ് എന്ന് പറയുന്നത് സാധാരണമാണ്. ഗർഭാശയ ഭിത്തിയിൽ ഉണ്ടാവുന്ന ചെറിയ തരത്തിലുള്ള മുഴകളാണ് ഇത്തരത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. ഇത് ക്യാൻസർ ആയി രൂപാന്തരപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. 50-80% സ്ത്രീകളിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് സാധാരണ കാണപ്പെടുന്ന ഒന്നാണ് എന്നുള്ളത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ അത് അൽപം ശ്രദ്ധിക്കണം. കാരണം അതിന് പിന്നിൽ ഫൈബ്രോയ്ഡ് ആവുന്നതിനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നുണ്ട്.

വലിപ്പത്തിൽ വ്യത്യാസം

വലിപ്പത്തിൽ വ്യത്യാസം

ഫൈബ്രോയ്ഡുകൾ വലിപ്പത്തിൽ വ്യത്യാസമുണ്ടാവുന്നതിനുള്ള സാധ്യതകൾ ഉണ്ട്. ചിലത് വളരെ ചെറുതായിരിക്കും. എന്നാൽ മധുരനാരങ്ങയുടെ വലിപ്പത്തിൽ വരെ ഉള്ള ഫൈബ്രോയ്ഡുകൾ ഉണ്ടാവുന്നുണ്ട്. ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ പലപ്പോഴും ഗർഭകാലത്തോടൊപ്പം തന്നെ ഇത് വളരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഓരോ സ്ത്രീകളിലും ഇത് വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. മാത്രമല്ല ഫൈബ്രോയ്‍ഡ് ഉണ്ട് എന്നതിനുള്ള ലക്ഷണങ്ങളും ഓരോ സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കും.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇത് ഗര്‍ഭധാരണത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. അതികഠിനമായ വയറു വേദന, ഇടക്കിടെയുള്ള മൂത്രശങ്ക, അതികഠിനമായ ആർത്തവം, രക്തസ്രാവം കൂടുതൽ, പെൽവിക് പ്രഷർ എന്നിവയെല്ലാം ഇത്തരത്തിലുള്ള അസ്വസ്ഥതകൾ പലപ്പോഴും ഫൈബ്രോയ്ഡ് ഉണ്ടാവുന്നതിനുള്ള ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വന്ധ്യതക്ക് കാരണം

വന്ധ്യതക്ക് കാരണം

ചികിത്സിക്കാതെ വിടുന്ന ഫൈബ്രോയ്ഡുകൾ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇതിൽ വന്ധ്യതയും ഗർഭധാരണവും എല്ലാം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് കൃത്യമായ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഡോക്ടറെ കാണിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകള്‍ വരും സമയത്ത് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം. വന്ധ്യതയിലേക്ക് ഇത് പലപ്പോഴും നിങ്ങളെ എത്തിക്കുന്നുണ്ട്.

മുഴകളുടെ വലിപ്പം

മുഴകളുടെ വലിപ്പം

മുഴകളുടെ വലിപ്പം അൽപം ശ്രദ്ധിക്കണം. കാരണം പെട്ടെന്ന് വലുതാവുന്ന മുഴകൾ പലപ്പോഴും അപകടം സൃഷ്ടിക്കുന്നവയാണ്. എന്നാൽ ചെറിയ മുഴകൾ പലപ്പോഴും അത്ര വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നവയല്ല. എന്നാൽ ഹോർമോൺ വ്യതിയാനം വരുത്തിയും നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. വലിയ മുഴകൾ ആണെങ്കിൽ അത് ശസ്ത്രക്രിയ വഴി ഇല്ലാതാക്കാം. ഇതിന് പരിഹാരം കണ്ടതിന് ശേഷം മാത്രമേ എന്തുകൊണ്ടും ഗർഭധാരണത്തിന് ശ്രമിക്കാവൂ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

ആരിലെല്ലാം സാധ്യത

ആരിലെല്ലാം സാധ്യത

നിങ്ങളിൽ ആർക്കൊക്കെ ഫൈബ്രോയ്ഡിനുള്ള സാധ്യത കൂടുതലായി ഉണ്ട് എന്നുള്ളത് അറിയേണ്ടതാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളിൽ, റെഡ് മീറ്റ് കൂടുതൽ കഴിക്കുന്നവരില്‍, കൃത്യമായ ആര്‍ത്തവം ഇല്ലാത്തവരിൽ, ഹോർമോൺ മാറ്റങ്ങൾ ഉള്ളവരിൽ എല്ലാം പലപ്പോഴും ഫൈബ്രോയ്ഡിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ക്യാൻസർ സാധ്യത

ക്യാൻസർ സാധ്യത

ഫൈബ്രോയ്ഡുകൾക്ക് ക്യാൻസർ സാധ്യത ഉണ്ടാവുന്നുണ്ട് എന്ന് പേടിച്ച് പലരും പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് നേരത്തെ തന്നെ ചികിത്സ തേടുന്നുണ്ട്. എന്നാൽ ക്യാൻസർ സാധ്യത പേടിച്ച് പലരും ഇത്തരം മുഴകളെ നേരത്തെ ഇല്ലാതാക്കുന്നുണ്ട്. എന്നാല്‍ ചെറിയ രീതിയിൽ ക്യാൻസർ സാധ്യത ഇത്തരം മുഴകൾ വലുതാവുന്നതിലൂടെ ഉണ്ടാവുന്നുണ്ട്.

English summary

Fibroid Affect Your Chances Of Getting Pregnant

Here in this article we are discussing about can fibroid affect your chances of getting pregnant. Read on.
X
Desktop Bottom Promotion