For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണ പ്രതീക്ഷയുള്ള ഓവുലേഷന് ശേഷമുള്ള രണ്ടാഴ്ച: സാധ്യത വര്‍ദ്ധിപ്പിക്കും യോഗ

|

ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഓവുലേഷന്‍ സമയത്തിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച വളരെയധികം നിര്‍ണായകമായിരിക്കും. ഓവുലേഷന്‍ സമയത്തിന് ശേഷമുള്ള രണ്ടാഴ്ചയാണ് ഏറെ നിര്‍ണായകം. കാരണം ഈ സമയത്താണ് ബിജസങ്കലനം നടക്കുകയും ഇംപ്ലാന്റേഷന്‍ നടന്ന് ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഈ രണ്ടാഴ്ച സമയം എന്നത് പലരിലും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഒരു സമയം തന്നെയായിരിക്കും. 'എനിക്ക് ഇത് ചെയ്യാന്‍ കഴിയുമോ?,' 'എനിക്ക് അത് ചെയ്യാന്‍ കഴിയുമോ?' എന്നിങ്ങനെയുള്ള നിരന്തരമായ ചോദ്യങ്ങള്‍ പലരിലും ഉണ്ടാവുന്നതാണ്.

Fertility Yoga Poses

എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകളെങ്കില്‍ ഇവര്‍ പലപ്പോഴും വ്യായാമം പോലും ഒഴിവാക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ വ്യായാമം വരെ നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ സമയം നിങ്ങള്‍ വ്യായാമം ചെയ്യുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. ഇത് നിങ്ങളുടെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഈ രണ്ടാഴ്ച നിങ്ങള്‍ക്ക് ചെയ്യാവുന്ന ഫെര്‍ട്ടിലിറ്റി യോഗ എന്താണെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

വിപരിത കരണി

വിപരീത കരണി ചെയ്യേണ്ടത് എപ്രകാരം എന്ന് നോക്കാം. ആദ്യം ഭിത്തിക്ക് സമീപം യോഗ മാറ്റ് വിരിച്ച് ഇരിക്കുക. പിന്നീട് ശ്വാസം സാധാരണ പോലെ എടുക്കുക. മലര്‍ന്ന് കിടന്ന് കാലുകളുടെ അടിഭാഗം എപ്പോഴും ഭിത്തിയില്‍ അമര്‍ത്തുകയും പിന്നീട് നിങ്ങളുടെ പാദങ്ങള്‍ മുകളിലേക്ക് അഭിമുഖീകരിക്കുകയും ചെയ്യുന്ന തരത്തില്‍ വരുകയും ചെയ്യുക. ഇതില്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ നിതംബം ചുവരില്‍ നിന്ന് അല്‍പം നീട്ടി വെക്കണം എന്നതാണ്. പുറക് വശവും തലയും തറയില്‍ ഉറപ്പിച്ച് നിര്‍ത്തണം. പിന്നീട് നിങ്ങളുടെ ശരീരം 90 ഡിഗ്രി കോണില്‍ വരുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇടുപ്പിന് മുകളില്‍ കൈകള്‍ കൊണ്ട് സപ്പോര്‍ട്ട് ചെയ്തതിന് ശേഷം പിന്നീട് കാലുകള്‍ പതുക്കെ സാധാരണ സ്ഥാനത്തേക്ക് തന്നെ കൊണ്ട് വരിക. അഞ്ച് മിനിറ്റെങ്കിലും ഇത് ചെയ്യാവുന്നതാണ്.

Fertility Yoga Poses

എന്തുകൊണ്ട്?

എന്തുകൊണ്ട് ഈ യോഗ പോ്‌സ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ സഹായിക്കുന്നു എന്ന് നോക്കാം. ഇത് നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ എന്‍ഡോക്രൈന്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നു. ഭിത്തിക്ക് മുകളിലുള്ള കാലുകള്‍ പാദങ്ങളില്‍ നിന്നും കാലുകളില്‍ നിന്നും രക്തം പ്രത്യുത്പാദന അവയവങ്ങളിലേക്ക് കൃത്യമായി എത്തുന്നുയ ഞരമ്പിലെ ലിംഫ് നോഡുകളിലേക്ക് രക്തം ഒഴുകുന്നതിനാല്‍ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുന്ന ടോക്‌സിനുകളെ ഇത് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം ഈ സമയം ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു. കൂടാതെ ആഴത്തിലുള്ള ശ്വസനം നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. വാസ്തവത്തില്‍ നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കാന്‍ ശാസ്ത്രം കണ്ടെത്തിയ മാര്‍ഗ്ഗമാണ് സൂര്യ നമസ്‌കാരം എന്ന് പറയുന്നതും തെറ്റില്ല. ഒരു സൂര്യനമസ്‌കാരത്തിലും ശ്വാസത്തില്‍ ഉണ്ടാവുന്ന സാധാരണ ചലനങ്ങളിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം പരമാവധി കുറയുന്നതിന് സഹായിക്കുന്നു. ഇത് ഈ രണ്ടാഴ്ചയിലെ സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

ഏക പാദ രാജകപോതാസനം

ഏക പാദ രാജകപോതാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇടുപ്പ് ഭാഗത്തേക്കും പ്രത്യുത്പാദന ഭാഗത്തേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ പ്രത്യുത്പാദനം കൃത്യമായി നടക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. രണ്ടാഴ്ചയുള്ള കാത്തിരിപ്പ് സമയത്തില്‍ ഫലം പോസിറ്റീവ് ആയി മാറുന്നതിനും ഈ യോഗാസനം സഹായിക്കുന്നു. മാത്രമല്ല നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഈ പോസിലൂടെ സാധിക്കുന്നു.

സുപ്ത ബദ്ധകോണസനം

Fertility Yoga Poses

ഈ പോസ് ചെയ്യുന്നതിലൂടെയും രണ്ടാഴ്ച സമയത്തെ നമുക്ക് പോസിറ്റീവ് ആയി എടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഉള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം സുപ്തബദ്ദകോണാസനം സഹായിക്കുന്നു. രണ്ടാഴ്ച പിരിയഡില്‍ നിങ്ങള്‍ക്ക് എന്തായാലും ചെയ്യാന്‍ സാധിക്കുന്ന ഒരു യോഗ പോസാണ് ഇത്.

ശവാസനം

ശവാസനം ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം. അതിന് വേണ്ടി ആദ്യം യോഗമാറ്റില്‍ മലര്‍ന്ന് കിടക്കണം. ശേഷം കണ്ണുകള്‍ പതുക്കെ അടച്ച് കാലുകള്‍ ഒരടി അകലത്തില്‍ വെക്കുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് മലര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇനി നിങ്ങളുടെ ശരീരത്തിന്റെ ഓരോ അവയവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം പതുക്കെ ശ്വാസോച്ഛ്വാസം നടത്തുക. ഉറക്കം വരുന്നവര്‍ കൃത്യമായി ആഴത്തില്‍ ശ്വാസം എടുക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ഏകാഗ്രമായ മനസ്സോട് 10-15 മിനിറ്റ് വരെ ശവാസനത്തില്‍ കിടക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും മറ്റ് മോശം ചിന്തകളില്‍ നിന്ന് ശരീരത്തെ മോചിപ്പിക്കുകയും ചെയ്യുന്നു.

എത്ര തവണ പരിശീലിക്കണം

Fertility Yoga Poses

നിങ്ങളുടെ രണ്ടാഴ്ച സമയത്തില്‍ എത്ര സമയം എത്ര തവണ ഈ യോഗാസനങ്ങള്‍ പരിശീലിക്കണം എന്ന് നോക്കാം. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും പലരും ഈ സമയം ശ്രദ്ധിക്കുന്നു. എന്നാല്‍ അതില്‍ നിന്നും മനസ്സിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഈ യോഗ പോസ് സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ യോഗ പോസുകള്‍ ദിവസവും പരിശീലിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണ്. എന്നാല്‍ നല്ലൊരു യോഗാചാര്യനെ സമീപിച്ച ശേഷം മാത്രമേ ഇതെല്ലാം ചെയ്യാന്‍ പാടുകയുള്ളൂ എന്നത് നിങ്ങള്‍ എപ്പോഴും ഓര്‍മ്മയില്‍ വെക്കണം.

ശവാസനം വെറും കിടപ്പ് മാത്രമല്ല: അനേകം ഫലങ്ങള്‍ നിങ്ങള്‍ക്ക്ശവാസനം വെറും കിടപ്പ് മാത്രമല്ല: അനേകം ഫലങ്ങള്‍ നിങ്ങള്‍ക്ക്

വിപരീത കരണിയില്‍ ഒതുങ്ങാത്ത പ്രഷറും ഷുഗറുമില്ല: ചെയ്യേണ്ടത് ഇപ്രകാരംവിപരീത കരണിയില്‍ ഒതുങ്ങാത്ത പ്രഷറും ഷുഗറുമില്ല: ചെയ്യേണ്ടത് ഇപ്രകാരം

English summary

Fertility Yoga Poses For The Two Week Wait Period

Here in this article we are sharing some fertility yoga poses for the two week wait period after ovulation in malayalam
Story first published: Monday, January 2, 2023, 21:19 [IST]
X
Desktop Bottom Promotion