For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് ഗര്‍ഭധാരണം ഉറപ്പ് നല്‍കും ഫെങ്ഷൂയി

|

നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? എപ്പോള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോളും അത് പരാജയപ്പെടുന്നതിന് പിന്നില്‍ ആരോഗ്യപരമല്ലാത്ത ചില കാരണങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ഉത്കണ്ഠ, ഭയം, പുനര്‍വിചിന്തനം എന്നിവ ഉണ്ടാവുന്നുണ്ട്.

ഗര്‍ഭം ധരിക്കാന്‍ ഒരുദിവസം ഏറ്റവും പറ്റിയ സമയം ഇതാഗര്‍ഭം ധരിക്കാന്‍ ഒരുദിവസം ഏറ്റവും പറ്റിയ സമയം ഇതാ

വീട്ടിലും നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലും നിലനില്‍ക്കുന്ന നെഗറ്റീവ് എനര്‍ജിയെ ഉന്‍മൂലനം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ചൈനീസ് ഫെങ്ഷൂയി. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി നല്ല പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു. ഗര്‍ഭധാരണത്തിന് സഹായിക്കുന്നതിനും ഇത്തരത്തില്‍ ഫെങ്ഷൂയി സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലമാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങളുടെ കിടപ്പുമുറിയില്‍ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികള്‍ നീക്കംചെയ്യുക. ഇത്തരത്തില്‍ ഒഴിവാക്കാന്‍ പറ്റുന്നത് നെഗറ്റീവ് എനര്‍ജിയാണ്. ഇത് കൂടാതെ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ധാരാളം വെളിച്ചം ബെഡ്‌റൂമിലേക്ക് എത്തുന്ന തരത്തില്‍ വീട് അലങ്കരിക്കേണ്ടതാണ്. ഇത് കൂടാതെ ഏതെങ്കിലും നെഗറ്റീവ് എനര്‍ജി വരുന്ന തരത്തിലുള്ള എല്ലാ വിടവും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രധാന വാതിലിന് മുന്നില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്ത് നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കാന്‍ പോസിറ്റീവ് എനര്‍ജിക്ക് വഴിയൊരുക്കണം. അതിലുപരി കട്ടിലിന് അടുത്ത് ചെറിയ ഒരു ഡ്രാഗണ്‍ ചെയര്‍ വെക്കുന്നത് നല്ലതാണ്. ഇലക്ട്രോണിക് ഡിവൈസുകള്‍ കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്മാര്‍ കട്ടിലിന്റെ ഇടതുവശത്തും സ്ത്രീകള്‍ വലതുവശത്തും ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങളുടെ കട്ടിലില്‍ ഒരു കുഞ്ഞിനായി ഇടം സൂക്ഷിക്കുക. പുതിയ അതിഥിയെ വരവേല്‍ക്കുന്നതിന് വേണ്ടി വീടും റൂമും ഒരുക്കാന്‍ ശ്രദ്ധിക്കുക. ഇവിടെ എപ്പോഴും പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വീടിന് ചുറ്റും എവിടെയും മാതളനാരങ്ങകള്‍ വെച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിന്റെ വിത്തുകള്‍ ഫലഭൂയിഷ്ഠതയെ പ്രതിനിധീകരിക്കുന്നു. അത് മാത്രമല്ല വീട്ടില്‍ നിറയെ മാതള നാരങ്ങ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിനകത്തോ പുറത്തോ ഒരു ഫലവൃക്ഷം വളര്‍ത്തുക. ഇത് ഫലഭൂയിഷ്ഠതയെ കാണിക്കുന്നു. ആനകളുടെ ചിത്രങ്ങളോ പ്രതിമകളോ ബെഡ്‌റൂമില്‍ വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം. കുട്ടികളുടെയും കുഞ്ഞു മൃഗങ്ങളുടെയും ഛായാചിത്രങ്ങള്‍ വെക്കുക. ഇവ ചുവരുകളില്‍ തൂക്കിയിടുന്നത് വളരെയധികം നേട്ടങ്ങള്‍ ഉള്ള ഒന്നായി മാറുന്നു എന്നാണ് വിശ്വാസം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് വശത്തെ എര്‍ത്ത് എലമന്റ്‌സുകള്‍ കൊണ്ട് അലങ്കരിക്കേണ്ടതാണ്. കാരണം അവ കുട്ടികളെയും വീടിനെ ശക്തിപ്പെടുത്തുന്ന പോസിറ്റീവ് ഊര്‍ജ്ജത്തെയും പ്രതീകപ്പെടുത്തുന്നു. സസ്യങ്ങള്‍, പൂക്കളുള്ള പാത്രങ്ങള്‍, സമാന ഘടകങ്ങള്‍ എന്നിവ ഉപയോഗിക്കുക, മെഴുകുതിരികള്‍ അല്ലെങ്കില്‍ വിളക്കുകള്‍ പോലുള്ളവ ഒരിക്കലും സൂക്ഷിക്കരുത്. ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ കിടപ്പുമുറിയുടെ വടക്കുപടിഞ്ഞാറന്‍ കോണില്‍ ഒരു മത്സ്യ പ്രതിമ സ്ഥാപിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആമ പ്രതിമകളോ വളര്‍ത്തുമൃഗങ്ങളുടെ ആമകളോ ഉള്ളത് വീട്ടില്‍ ഫലഭൂയിഷ്ഠതയുടെ നല്ല അടയാളങ്ങള്‍ ഉണ്ടാക്കുന്നു. അവ നല്ല ഭാഗ്യവും വ്യക്തമായ പോസിറ്റീല് ഊര്‍ജ്ജവും ആകര്‍ഷിക്കുന്നു. നിങ്ങളുടെ വീടിന്റെ വലതുഭാഗത്ത് മധ്യഭാഗത്ത് ഒരു മത്സ്യ സിംബല്‍ വെക്കുക. ഇത് ബന്ധങ്ങളിലെ ഐക്യത്തെ പ്രതീകപ്പെടുത്തുകയും ദമ്പതികളെ ആരോഗ്യകരമായ ബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഫെങ്ഷൂയി പാലിക്കാതിരിക്കുമ്പോള്‍

ഫെങ്ഷൂയി പാലിക്കാതിരിക്കുമ്പോള്‍

നിങ്ങള്‍ ഫെങ്ഷൂയി പാലിക്കാതിരിക്കുമ്പോള്‍ അത് ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ഫെര്‍ട്ടിലിറ്റി എനര്‍ജി സജീവമാക്കിയ ശേഷം കട്ടിലിനടിയില്‍ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്.

English summary

Feng Shui Tips to Improve Your Fertility

Here in this article we are discussing about some feng shui tips to improve your fertility. Take a look.
Story first published: Friday, April 3, 2020, 13:02 [IST]
X
Desktop Bottom Promotion