For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30കളില്‍ ഗര്‍ഭധാരണമെങ്കില്‍ സ്ത്രീയറിയണം...

30കളില്‍ ഗര്‍ഭധാരണമെങ്കില്‍ സ്ത്രീയറിയണം...

|

ഗര്‍ഭധാരണത്തിന് അനുകൂലവും പ്രതികൂലവുമായ പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് പ്രായം. ഇതു പുരുഷനും സ്ത്രീയ്ക്കും ബാധകവുമാണ്.

പണ്ടു കാലത്ത് സ്ത്രീകളുടെ ഗര്‍ഭധാരണ പ്രായം ഇരുപതുകളായിരുന്നുവെങ്കില്‍ ഇപ്പോഴത് 30കളാണെന്നു പറയുന്നതില്‍ തെറ്റില്ല. പലരും വിദ്യാഭ്യാസവും തൊഴിലും മുന്‍ഗണനകള്‍ നല്‍കി വിവാഹിതരാകുന്നതും വിവാഹിതരായാല്‍ തന്നെയും ഗര്‍ഭധാരണം അല്‍പം വൈകിപ്പിയ്ക്കുന്നതുമെല്ലാം ഇന്നത്തെ കാലത്തു സാധാരണയാണ്.

30കളില്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഇതിനെക്കുറിച്ചു സ്ത്രീകള്‍ അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. 30കള്‍ക്കു ശേഷം ഗര്‍ഭധാരണം ബുദ്ധിമുട്ടാകുമെന്നും പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭധാരണ സാധ്യത

ഗര്‍ഭധാരണ സാധ്യത

ബയോളജിക്കല്‍ ക്ലോക്ക് എന്നതിനെ അടിസ്ഥാനമാക്കി 30കള്‍ക്കു ശേഷം സ്ത്രീകളിലെ ഗര്‍ഭധാരണ സാധ്യത കുറയുന്നുവെന്നു തന്നെ വേണം, പറയുവാന്‍. എന്നിരുന്നാലും 30നു ശേഷം, അതായത് 30-34 വരെയുള്ള പ്രായത്തിലെ ഗര്‍ഭധാരണ സാധ്യത 86 ശതമാനം വരെയുണ്ട്. ഇതുപോലെ ഈ പ്രായത്തിലെ അബോര്‍ഷന്‍ സാധ്യത 20 ശതമാനവുമാണ്. 35-39 വരെയുള്ള പ്രായത്തിലെ ഗര്‍ഭധാരണ സാധ്യത 78 ശതമാനം വരെയാണ്. പ്രത്യേകിച്ചും 37നു താഴെയെങ്കില്‍. അതേ സമയം അബോര്‍ഷന്‍, കുട്ടിയ്ക്കുണ്ടാകുന്ന ഡൗണ്‍ സിന്‍ഡ്രോം, അസാധാരണമായ ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ എന്നിവ വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

ഈ പ്രായത്തില്‍

ഈ പ്രായത്തില്‍

ഈ പ്രായത്തില്‍ ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍, അതായത് 30 ശേഷം ചില സ്ത്രീകള്‍ക്ക് വൈകിയേ ഗര്‍ഭം ധരിയ്ക്കുവാന്‍ സാധിയ്ക്കൂ. സ്ത്രീകളില്‍ പ്രായമേറുന്തോറും ഓവുലേഷനില്‍ ക്രമക്കേടുകളുണ്ടാകുന്നതാണ് പ്രധാനപ്പെട്ട കാരണം. ഇത് വന്ധ്യതാ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കാം.

30കള്‍ക്കു ശേഷം

30കള്‍ക്കു ശേഷം

30കള്‍ക്കു ശേഷം സ്ത്രീകള്‍ക്ക് ചില ജീവിതശൈലീ രോഗങ്ങള്‍ക്കു സാധ്യതയേറെയാണ്. തൈറോയ്ഡ്, പ്രമേഹം, അമിതവണ്ണം, ഹൈ ബിപി തുടങ്ങിയവയെല്ലാം തന്നെ കുട്ടിയുടെ ആരോഗ്യത്തിനു കേടാണെന്നു മാത്രമല്ല, മാസം തികയാത്ത പ്രസവം പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നു. അമ്മയ്ക്കും പല ആരോഗ്യപരമായ പ്രശ്‌നങ്ങളുമുണ്ടാകുന്നു.

സിസേറിയന്‍

സിസേറിയന്‍

30കള്‍ക്കു ശേഷം ഗര്‍ഭധാരണമെങ്കില്‍ സിസേറിയന്‍ സാധ്യതകള്‍ കൂടുതല്‍ ഉയരുകയാണ് ചെയ്യുന്നത്. കാരണം ഈ പ്രായത്തില്‍ ഗര്‍ഭാശയ ഗളം അഥവാ സെര്‍വിക്‌സ് വേണ്ട രീതിയില്‍ വികസിയ്ക്കില്ല, കുഞ്ഞിന്റെ ചലനം ശരിയായിരിയ്ക്കില്ല, കുഞ്ഞിനെ പുറന്തള്ളുവാന്‍ പാകത്തില്‍ ഗര്‍ഭാശയ ചലനങ്ങള്‍ കൂടുതല്‍ ശക്തമായിരിയ്ക്കുകയുമില്ല. ഇതെല്ലാം തന്നെ സിസേറിയനിലേയ്ക്കു നയിക്കുന്ന ഘടകങ്ങളാണ്.

30കളില്‍

30കളില്‍

30കളില്‍ സ്ത്രീയുടെ ഓവം അഥവാ അണ്ഡത്തിന്റെ ഗുണം കുറയുന്നു. ഇത് അബോര്‍ഷനും കുഞ്ഞു പ്രസവത്തില്‍ തന്നെ മരിയ്ക്കുവാനുള്ള സാധ്യതകള്‍ക്കും കാരണമാകുന്നു. മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനും ഈ പ്രായത്തിലെ ഗര്‍ഭധാരണം ചില പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഡൗണ്‍ സിന്‍ഡ്രോം, സ്‌പൈനല്‍ കോഡിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കുഞ്ഞുങ്ങള്‍ക്കുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നു വേണം, പറയുവാന്‍.

30കളില്‍

30കളില്‍

30കളില്‍ ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന സ്ത്രീകള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നതിന് കുറച്ചു മാസങ്ങള്‍ മുന്‍പു തന്നെ ഇത്തരം ഗുളികകള്‍ നിര്‍ത്തുക. കാരണം ഇവയിലെ ഹോര്‍മോണുകള്‍ ദോഷം വരുത്താന്‍ സാധ്യതയേറെയാണ്.

ഇതു പോലെ പുകവലി, മദ്യപാന ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇതു സ്ത്രീയും പുരുഷനും അനുവര്‍ത്തിയ്‌ക്കേണ്ട ഒന്നാണ്. ഇതുപോലെ അമിതവണ്ണമെങ്കില്‍ ഇതു കുറയ്ക്കുക. ശരീരത്തിന്റെ തൂക്കം ഉയരത്തിന് ത്തിന് ആനുപാതികമായിരിയ്ക്കണം.

ഗര്‍ഭധാരണത്തിനു മുന്‍പ്

ഗര്‍ഭധാരണത്തിനു മുന്‍പ്

ഗര്‍ഭധാരണത്തിനു മുന്‍പ് ഡോക്ടറെ കണ്ട് അലര്‍ജി, പ്രമേഹ പ്രശ്‌നങ്ങള്‍ ഇല്ലെന്നുറപ്പു വരുത്തുക. ഇതുപോലെ മറ്റെന്തെങ്കിലും മരുന്നുകള്‍ കഴിയ്ക്കുന്നുവെങ്കില്‍ ഇതേക്കുറിച്ചു ഡോക്ടറുടെ നിര്‍ദേശം തേടുക. ആരോഗ്യകരമായ ഭക്ഷണ, ജീവിത ശൈലികള്‍ സ്വീകരിയ്ക്കുക. വ്യായാമം ചെയ്യുക. ഇതെല്ലാം 30കളിലും ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.

English summary

Facts Women Should Know About Pregnancy In 30's

Facts Women Should Know About Pregnancy In 30's , Read more to know about,
X
Desktop Bottom Promotion