For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടി

By Aparna
|

ഗര്‍ഭനിരോധന ഉപാധികള്‍ സ്ത്രീകളില്‍ പലപ്പോഴും പല വിധത്തിലാണ് ഉപയോഗിക്കുന്നത്. പില്‍സ് മുതല്‍ വജൈനയിലേക്ക് കടത്തി വെക്കുന്ന തരത്തിലുള്ളവ ഇതില്‍ പെടുന്നുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വിധത്തിലുള്ള ഗര്‍ഭനിരോധന ഉപാധികളും വിജയിക്കണം എന്നില്ല. എന്നാല്‍ ചിലതാകട്ടെ നൂറ് ശതമാനം ഉറപ്പ് പറയുന്നതാണ്. സ്ത്രീകള്‍ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് കോപ്പര്‍ ടി. എന്നാല്‍ ഇപ്പോഴും കോപ്പര്‍ടിയെ കുറിച്ച് അറിയാത്ത് സ്ത്രീകള്‍ ഉണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം.

സെക്‌സ് ശേഷം ഗര്‍ഭമുറപ്പിക്കേണ്ട കാലയളവ് എത്ര?സെക്‌സ് ശേഷം ഗര്‍ഭമുറപ്പിക്കേണ്ട കാലയളവ് എത്ര?

ടി ആകൃതിയില്‍ ഉള്ള ചെമ്പിന്റെ ഒരു ഉപകരണമാണ് കോപ്പര്‍ ടി. ഇത് ഫലോപിയന്‍ ട്യൂബിലേക്കാണ് കടത്തി വെക്കുന്നത്. ഇത് ഗര്‍ഭധാരണം നടക്കാതെ ബീജത്തെ ഇല്ലാതാക്കിയും നശിപ്പിച്ചുമാണ് ഗര്‍ഭനിരോധനമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോപ്പര്‍ ടി ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ കോപ്പര്‍ടി എന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അറിഞ്ഞിരിക്കേണ്ടത് ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

 നിശ്ചിത കാലത്തേക്ക് മാത്രം

നിശ്ചിത കാലത്തേക്ക് മാത്രം

ഗര്‍ഭനിരോധന ഉപാധികള്‍ എപ്പോഴും ഒരു നിശ്ചിത കാലത്തേക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കോപ്പര്‍ ടിയും ഇത്തരത്തില്‍ ഒന്ന് തന്നെയാണ്. പ്രസവിക്കാത്ത സ്ത്രീകള്‍ ഇത് ഉപയോഗിക്കാറില്ല. ഇത് ഗര്‍ഭധാരണത്തിന് വളരെയധികം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാധാരണ അവസ്ഥയില്‍ പ്രസവശേഷമോ അല്ലെങ്കില്‍ ഒരു പ്രസവത്തിന് ശേഷം അടുത്ത പ്രസവം ഉടനേ വേണ്ട എന്ന് ആഗ്രഹിക്കുന്നവ സ്ത്രീകളോ മാത്രമേ കോപ്പര്‍ ടി ഉപയോഗിക്കാറുള്ളൂ. പ്രസവിച്ച സ്ത്രീകളിലാണെങ്കില്‍ സെര്‍വിക്‌സ് അല്‍പം വികസിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഉള്ളിലേക്ക് എളുപ്പത്തില്‍ നിക്ഷേപിക്കാവുന്ന ഒന്നാണ് കോപ്പര്‍ടി. എന്നാല്‍ പ്രസവിക്കാത്തവരില്‍ ആണെങ്കില്‍ ഇത് കൂടുതല്‍ പ്രതിസന്ധികളും ചിലപ്പോള്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

പ്രസവം ഏതാണെങ്കിലും

പ്രസവം ഏതാണെങ്കിലും

ഇന്നത്തെ കാലത്ത് നോര്‍മല്‍ പ്രസവത്തേക്കാള്‍ സിസേറിയന്‍ തിരഞ്ഞെടുക്കുന്നവരാണ് പലരും. എന്നാല്‍ ഇതില്‍ ഏതാണെങ്കിലും ഗര്‍ഭനിരോധന മാര്‍ഗ്ഗമെന്ന നിലക്ക് കോപ്പര്‍ ടി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ സിസേറിയന് ശേഷം 4-6 ആഴ്ചകള്‍ക്ക് ശേഷമാണ് ഇത് നിക്ഷേപിക്കേണ്ടത്. സാധാരണ പ്രസവം കഴിഞ്ഞാല്‍ പക്ഷേ ഉടനേ തന്നെ കോപ്പര്‍ ടി നിക്ഷേപിക്കാവുന്നതാണ്. എങ്കിലും ആര്‍ത്തവ സമയത്ത് ഉള്ള ദിവസങ്ങളില്‍ വെക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ കോപ്പര്‍ ടി വെച്ചതിന് ശേഷം ആദ്യത്തെ മാസമുറ കഴിഞ്ഞ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് അണുബാധയും രക്തസ്രാവവും ഒന്നും ഇല്ല എന്ന് തന്നെ ഉറപ്പാക്കാവുന്നതാണ്.

ഗര്‍ഭധാരണം തടയുന്നത് എങ്ങനെ?

ഗര്‍ഭധാരണം തടയുന്നത് എങ്ങനെ?

ഗര്‍ഭധാരണം തടയുന്നത് എങ്ങനെ എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. കോപ്പര്‍ ടി ഉപയോഗിക്കുന്നവരില്‍ അതിലെ ചെമ്പ് ആണ് ബീജങ്ങളെ നശിപ്പിച്ച് ഗര്‍ഭധാരണം തടയുന്നത്. എന്നാല്‍ ഇത് നിക്ഷേപിക്കുന്ന സ്ഥാനം മാറിയാല്‍ അത് പലപ്പോഴും ഗര്‍ഭനിരോധനത്തിന് പകരം ഗര്‍ഭധാരണത്തിന് കാരണമാകുന്നു എന്നുള്ളതാണ് സത്യം. ചില സ്ത്രീകളില്‍ കോപ്പര്‍ ടി നിക്ഷേപിച്ചതിന് ശേഷം തടി വര്‍ദ്ധിക്കുന്നു എന്നൊരു പരാതി ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും സ്ത്രീകളില്‍ തടി കൂട്ടില്ല എന്ന് തന്നെയാണ് പറയുന്നത്. ഇതിലുള്ള ഹോര്‍മോണ്‍ വ്യത്യാസം ഒരിക്കലും തടി വര്‍ദ്ധിപ്പിക്കുന്നില്ല എന്നുള്ളതാണ് സത്യം.

നൂല്‍പോലുള്ള ഭാഗം

നൂല്‍പോലുള്ള ഭാഗം

ചില സ്ത്രീകളില്‍ കോപ്പര്‍ ടിയില്‍ ഉണ്ടാവുന്ന നൂല്‍ പോലുള്ള ഭാഗം പലപ്പോഴും വജൈനയില്‍ ഇറങ്ങിക്കിടക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും സ്ത്രീകളില്‍ ചെറിയ രീതിയില്‍ ഉള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കോപ്പര്‍ടി സ്ഥാനം കൃത്യമാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാവുന്നുള്ളൂ. അതുകൊണ്ട് തന്നെ 100% സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണ് ഇതെന്ന് നമുക്ക് മനസ്സിലാക്കാം. ഇത്തരം കാര്യങ്ങളില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്നുള്ളതാണ്.

ബീജക്കുറവോ, ഗര്‍ഭധാരണത്തിന് ഇത്ര ബീജം നിര്‍ബന്ധം

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍

കോപ്പര്‍ ടി ഇട്ടവരില്‍ നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ഇവരില്‍ നടു വേദന പോലുള്ള പ്രശ്‌നങ്ങ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. എന്നാല്‍ ചിലരില്‍ അമിത രക്തസ്രാവം ആര്‍ത്തവ സമയത്ത് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇവര്‍ ഇത്തരം അവസ്ഥ തുടരുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് കോപ്പര്‍ ടി നീക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് കാരണം എന്‍ഡോമെട്രിയല്‍ ലൈനിംഗ് കൂടുതല്‍ പൊഴിയുകയും ഇത് ആര്‍ത്തവം വേദനയുള്ളതാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ലൈംഗിക ജീവിതത്തില്‍

ലൈംഗിക ജീവിതത്തില്‍

ലൈംഗിക ജീവിതത്തില്‍ കോപ്പര്‍ ടി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല. അത് മാത്രമല്ല ഇത് ശാരീരിക ബന്ധം കൂടുതല്‍ മികച്ചതാക്കുകയും ആണ് ചെയ്യുന്നത്. എത് പൊസിഷന്‍ വേണമെങ്കിലും പരീക്ഷിക്കാവുന്നതാണ്. ഇത് ഗര്‍ഭധാരണ സാധ്യത ഉണ്ടാക്കും എന്ന ടെന്‍ഷന്റെ ആവശ്യമില്ല. എന്നാല്‍ സ്ഥാനം തെറ്റിക്കിടക്കുന്ന കോപ്പര്‍ ടി ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ആശങ്കക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

English summary

Facts Women Should Know About Intra-Uterine Device (IUDs)

Here in this article we are discussing facts about intra uterine device women should know. Read on.
X
Desktop Bottom Promotion