Just In
Don't Miss
- Finance
ഓഹരി വിപണിയില് ഉണര്വ്; സെന്സെക്സ് 50,100 -ല്, നിഫ്റ്റി 14,850 നിലയ്ക്ക് മുകളിലും
- Movies
ആറ് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി മടങ്ങി വരുന്നു; തിരിച്ചുവരവ് മഞ്ജുവിനൊപ്പം
- News
ഇസ്രായേലിലേക്ക് അംബാസഡറെ നിയോഗിച്ച് യുഎഇ; മുഹമ്മദ് അല് ഖാജ ജറുസലേമിലെത്തി
- Automobiles
36 ശതമാനം വളർച്ചയോടെ വിൽപ്പനയിൽ മികവുകാട്ടി ടൊയോട്ട
- Travel
ചത്പാല്..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള് ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില് ഇവര്, തലപ്പത്ത് ഹിറ്റ്മാന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയാവാൻ ഒരുങ്ങുന്നവർ ആദ്യമറിയേണ്ടത് ആർത്തവത്തെ
ആർത്തവം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. സ്ത്രീ ആരോഗ്യവതിയാണ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് സൂചിപ്പിക്കുന്നതാണ് അവളിലുണ്ടാവുന്ന കൃത്യമായ ആർത്തവവും ഓവുലേഷനും എല്ലാം. എന്നാൽ ചിലരിലെങ്കിലും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല സ്ത്രീകളും ഡോക്ടറെ സമീപിക്കുന്നുണ്ട്. എന്നാൽ ആർത്തവവും നിങ്ങളുടെ ഗർഭധാരണവും തമ്മിൽ വളരെയടുത്ത ബന്ധമാണ് ഉള്ളത്.
Most read:പ്രശ്നങ്ങളില്ലെങ്കിൽ ഗർഭധാരണസാധ്യത ആദ്യ ആറ് മാസം
കാരണം ആർത്തവ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവരിൽ പലപ്പോഴും ഗർഭധാരണത്തിന് തടസ്സം നേരിടുന്നുണ്ട്. ഇത് പിന്നീട് നിങ്ങളിൽ വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ഏത് ദമ്പതികളും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ഗർഭധാരണത്തിനും ആർത്തവം എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

ആര്‍ത്തവം കൃത്യമാണോ എന്ന് തിരിച്ചറിയണം
നിങ്ങളിൽ ആർത്തവം കൃത്യമാണോ എന്നുള്ളതാണ് ആദ്യം തിരിച്ചറിയേണ്ടത്. ഓരോ മാസവും ആർത്തവം വരുന്ന സമയവും എത്ര ദിവസം ആർത്തവം നീണ്ട് നിൽക്കുന്നുണ്ട് എന്ന കാര്യവും മനസ്സിലാക്കണം. 28 മുതൽ 32 ദിവസം വരെയുള്ള കാലയളവിൽ ആര്‍ത്തവം വരുക എന്ന പറയുന്നത് ആരോഗ്യകരമായ കൃത്യമായ ആർത്തവ കാലം നിങ്ങളിൽ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇവരിൽ ഗർഭധാരണത്തിന് അത്രക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ആരോഗ്യ പ്രതിസന്ധികൾ ഒന്നും തന്നെ ഇവരുട ഗർഭധാരണത്തിന് തടസ്സം നിൽക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ചില മാസങ്ങളിൽ ഉണ്ടാവുന്ന ഒന്നോ രണ്ടോ ദിവസത്തെ മാറ്റങ്ങൾ സാധാരണമാണ്. ഇത് വലിയ പ്രശ്നമായി കണക്കാക്കേണ്ടി വരുന്നില്ല.

ആര്‍ത്തവം കൃത്യമല്ലെങ്കിൽ
ഇനിയിപ്പോൾ കൃത്യമായ ആർത്തവമല്ല നിങ്ങളിൽ ഉള്ളത് എന്നുണ്ടെങ്കിൽ ഗര്‍ഭധാരണത്തിന് ചെറിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സാധാരണ അവസ്ഥയിൽ 28-32 ദിവസം വരെയുള്ള ആർത്തവം പ്രശ്നമുണ്ടാക്കുന്നതല്ല. എന്നാല്‍ 35നും 42നും ഇടയിലാണ് നിങ്ങളുടെ ആർത്തവ സമയം എന്നുണ്ടെങ്കില്‍ അത് ഗർഭധാരണത്തിന് അൽപം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ആദ്യം തന്നെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി കൃത്യമായ ചികിത്സക്ക് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് മുൻതൂക്കം നൽകി വേണം ഓരോ കാര്യവും ചെയ്യുന്നതിന്.

ആർത്തവ സമയത്ത് ഗർഭധാരണമോ?
ആർത്തവ സമയത്ത് ഗർഭധാരണം നടക്കുമോ എന്നുള്ളത് എല്ലാവരുടേയും സംശയമാണ്. എന്നാൽ ആർത്തവത്തിന് ശേഷം വരുന്ന ഓവുലേഷൻ സമയത്താണ് ഗർഭധാരണം സംഭവിക്കുന്നത്. ആർത്തവ സമയത്ത് ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. 21 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയിൽ അണ്ഡവിസര്‍ജനം നടക്കുന്നത് പലപ്പോഴും ഏഴാമത്തെ ദിവസമാണ്. 28 ദിവസം ആർത്തവ ചക്രമുള്ള സ്ത്രീകളിൽ ഓവുലേഷൻ നടക്കുന്നതാവട്ടെ 14-ാമത്തെ ദിവസമാണ്. ഇത് മനസ്സിലാക്കി വേണം ഗർഭധാരണത്തിന് ശ്രമിക്കാൻ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

ഗർഭനിരോധ മരുന്നുകൾ
ഗർഭനിരോധന മരുന്നുകൾ പലപ്പോഴും നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഗർഭധാരണത്തിന് ശ്രമിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ മൂന്ന് മാസമെങ്കിലും ഒരു തരത്തിലും ഗർഭനിരോധന മരുന്നുകൾ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് പകരമായി പുരുഷൻമാർ ഉപയോഗിക്കുന്ന തരത്തിലുള്ള ഗർഭനിരോധ ഉപാധികൾ ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ മരുന്നിന്‍റെ പാർശ്വഫലമായി പലപ്പോഴും ഗർഭധാരണം പലരിലും സാധ്യമാവാതെ വരുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക.

എപ്പോൾ പ്രഗ്നൻസി ടെസ്റ്റ് ചെയ്യാം
എപ്പോൾ പ്രഗ്നൻസി ടെസ്റ്റ് ചെയ്യാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ഗർഭധാരണത്തിന് സാധ്യതയുള്ള മാസമാണെങ്കിൽ ആർത്തവം നിലച്ച് ഒരാഴ്ചക്ക് ശേഷം മാത്രമേ ഇത് ടെസ്റ്റ് ചെയ്യാൻ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്. ശരീരത്തിൽ പ്രഗ്നൻസി ഹോര്‍മോൺ ആയ എച്ച് സി ജി ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ അത് ഗര്‍ഭധാരണ ടെസ്റ്റിലൂടെ പോസിറ്റീവ റിസള്‍ട്ട് കാണിക്കുകയുള്ളൂ.

ആര്‍ത്തവശേഷം പോസിറ്റീവ് റിസൾട്ട്
ഗർഭധാരണത്തിന് വേണ്ടി ശ്രമിച്ചിട്ടും ആ മാസം ആർത്തവം വന്നാൽ അത് ഏതൊരു സ്ത്രീയേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാൽ ആർത്തവത്തിന് ശേഷം ഒരു കാരണവശാലും പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയിരിക്കുന്നതിനുള്ള സാധ്യതയില്ല. എന്നാൽ ചില അവസരങ്ങളിൽ ഭ്രൂണം ഗര്‍ഭപാത്രത്തിൽ ഒട്ടിപ്പിടിക്കുന്ന സമയത്തുണ്ടാവുന്ന ചെറിയ രക്തസ്രാവം പലരും ആർത്തവമെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇംപ്ലാന്റേഷൻ ബ്ലീഡിംങ് എന്നാണ് അറിയപ്പെടുന്നത്.

ഓവുലേഷൻ തിരിച്ചറിയുക
ഓവുലേഷൻ സമയം തിരിച്ചറിയുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഈ സമയത്ത് ബന്ധപ്പെട്ടാൽ അത് ഗർഭധാരണത്തിന് സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ പല സ്ത്രീകളിലും കൃത്യമായ ഓവുലേഷൻ കണ്ടെത്തുക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഓവുലേഷൻ കിറ്റ് വഴിയും സ്ത്രീകളിൽ ഓവുലേഷൻ കണ്ടെത്താവുന്നതാണ്.