Just In
Don't Miss
- Automobiles
വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- News
ആറ് മണിക്കൂര്‍ ഹൃദയം നിലച്ച യുവതിക്ക് പുനര്ജന്മം!! ഡോക്ടര്‍മാരെ അതിശയിപ്പിച്ച് മാഷ്
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
- Finance
വാഹന നിർമ്മാണ ഘടകങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് ഇടിവ്
- Sports
ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍
- Movies
അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ
- Technology
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാവാൻ ഗഗൻയാൻ 2021ൽ പുറപ്പെടും
ഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേക്ക്; യാത്ര ഇങ്ങനെ
ഗർഭം ധരിക്കുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം ഉളവാക്കുന്ന ഒന്നാണ്. വളരെ മനോഹരമായ ഒരു പ്രോസസ് ആണ് എന്തുകൊണ്ടും ഗർഭധാരണവും പ്രസവവും. അതിനെ ടെൻഷനില്ലാതെ സമ്മർദ്ദമില്ലാതെയാണ് കൊണ്ട് പോവേണ്ടത്. ഗർഭധാരണം എങ്ങനെ സംഭവിക്കുന്നു എപ്പോള്‍ സംഭവിക്കുന്നു ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നു പോവുന്നു എന്നത് അറിയേണ്ട ഒന്ന് തന്നെയാണ്.
Most read: ഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺ
സ്ത്രീകളിൽ ഗർഭധാരണം സംഭവിച്ച ശേഷം എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നു എന്നുള്ളതും എങ്ങനെ അത് ഗർഭസ്ഥശിശുവിനെ ബാധിക്കുന്നുണ്ട് എന്നതും വളരെയധികം കൗതുകമുണര്‍ത്തുന്ന ഒരു കാര്യം തന്നെയാണ്. ജീവിതത്തിൽ നിങ്ങളിൽ ഉണ്ടാവുന്ന ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന് തന്നെയാണ് ഗർഭധാരണം സംഭവിക്കുന്നതും പ്രസവിക്കുന്നതും. ഓവുലേഷൻ മുതൽ ഗർഭധാരണം സംഭവിക്കുന്ന ഓരോ ഘട്ടത്തിലും എങ്ങനെയെല്ലാം കുഞ്ഞിന് മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് ലേഖനം വായിക്കുക.

ഓവുലേഷന്‍ സംഭവിക്കുന്നു
സ്ത്രീകളിൽ ഓവുലേഷൻ സംഭവിക്കുന്ന സമയത്താണ് പ്രത്യുത്പാദന ശേഷി ഏറ്റവും കൂടുതല്‍. ഈ സമയത്ത് ഭാര്യാഭർതൃബന്ധം നടക്കുമ്പോഴാണ് ഗർഭധാരണം സംഭവിക്കുന്നത്. ഓവുലേഷൻ സമയത്ത് അണ്ഡം ബീജവുമായി സംയോജിക്കുമ്പോള്‍ ഗർഭധാരണത്തിന് വഴി തെളിയിക്കുന്നു. ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ബീജവുമായി അണ്ഡം സംയോജിക്കുന്നു
ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് ബീജവുമായി അണ്ഡം സംയോജിച്ച് ബീജസങ്കലനം സംഭവിക്കുന്നതാണ്. ഈ സമയത്താണ് ഇംപ്ലാൻറേഷൻ സംഭവിക്കുന്നത്. ഇതിന്‍റെ ഫലമായി ഫലോപിയൻ ട്യൂബിൽ നിന്ന് സങ്കലനത്തിന് ശേഷം ബീജം ഗര്‍ഭപാത്രത്തിൽ സ്ഥാനം പിടിക്കുന്നു. ഈ സമയത്ത് ചെറിയ രീതിയിൽ ഉള്ള സ്പോട്ടിംങ് ചില സ്ത്രീകളിൽ ഉണ്ടാവുന്നുണ്ട്.

ബീജസങ്കലനത്തിന് ശേഷം ഭ്രൂണമായി മാറുന്നു
ബീജസങ്കലനത്തിന് ശേഷം ഭ്രൂണമായി മാറിയ അവസ്ഥയിൽ ഇത് ഗർഭപാത്രത്തിൽ ഒട്ടിപ്പിടിക്കുന്നു. ആരോഗ്യകരമായി വളർച്ചയോടെയാണ് ഭ്രൂണം വളരുന്നത് എന്നതിന്‍റെ ആദ്യ സൂചനയാണ് എട്ടാമത്തെ ആഴ്ചയില്‍ ഉണ്ടാവുന്ന കുഞ്ഞിന്‍റെ ഹാർട്ട്ബീറ്റ്. ഹാര്‍ട്ട്ബീറ്റിന്‍റെ കുറവ് കുഞ്ഞിൻറെ വളർച്ച ശരിയായി നടക്കുന്നില്ല അല്ലെങ്കിൽ കുറവാണ് എന്ന് കാണിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്.

13-17 ആഴ്ച ; അവയവങ്ങൾ രൂപപ്പെടുന്നു
സെക്കന്‍റ് ട്രൈമസ്റ്ററിലേക്ക് നിങ്ങൾ പ്രവേശിക്കുമ്പോൾ കുഞ്ഞിന്‍റെ അവയവങ്ങൾ തന്നെയാണ് പതുക്കെ പതുക്കെ രൂപപ്പെടുന്നത്. ഈ സമയത്ത് കുഞ്ഞിന്റെ കൺപീലികൾ രൂപപ്പെടുന്നതിന് സമയം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണുകൾ എപ്പോഴും അടഞ്ഞ് തന്നെയാണ് കിടക്കുന്നത്. ചെറിയ രീതിയിൽ പുറത്ത് നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നതിനും തുടങ്ങുന്നത് സെക്കന്റ് ട്രൈമസ്റ്ററിൽ ആണ്. ആന്തരാവയവങ്ങൾ രൂപപ്പെടുന്നതും സെക്കന്‍റ് ട്രൈമസ്റ്ററിൽ ആണ്.

18-21 കുഞ്ഞിന് ചലിക്കാന്‍ സാധിക്കുന്നു
ബേബി കിക്ക് എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? നിങ്ങൾ കാത്തിരിക്കുന്ന നിങ്ങളുടെ പൊന്നോമന വയറ്റിൽ കിടന്ന് അനങ്ങുന്നതാണ് ഇത്. ഗർഭകാലത്തെ ഏറ്റവും നല്ല സന്തോഷകരമായ അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ 18-21 വരെയുള്ള ആഴ്ചകളിലാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് കുഞ്ഞിന്‍റെ വളർച്ച പെട്ടെന്നാണ് സംഭവിക്കുന്നത്. ഒരു പൊതിച്ച തേങ്ങയുടെ അത്രയും നിങ്ങളുടെ കുഞ്ഞിന് ഈ സമയത്ത് വലിപ്പം ഉണ്ടാവുന്നുണ്ട്.

22-25 കുഞ്ഞിന് മണം, രുചി അറിയാൻ സാധിക്കും
പുറമേ നടക്കുന്ന കാര്യങ്ങൾ കുഞ്ഞിന് അറിയാൻ സാധിക്കുന്നത് എന്തുകൊണ്ടും 22-25 വരെയുള്ള ആഴ്ചകളിലാണ്. ഈ അവസ്ഥയിൽ കുഞ്ഞിന് രുചി, മണം, കേൾവി എന്നിവ അറിയാൻ സാധിക്കുന്നുണ്ട്. ദിവസങ്ങൾ ഓരോന്നും കഴിയുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞ് നല്ല ആരോഗ്യത്തോടെയാണ് വളരുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. ഈ സമയത്ത് കുഞ്ഞ് പെട്ടെന്നാണ് വളരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ കുഞ്ഞിന്‍റെ ആരോഗ്യത്തെക്കുറിച്ച് നമുക്ക് ഒരു ചിത്രം നല്‍കുന്നുണ്ട്.

26-30 ഉറങ്ങാനും ഉണരാനും സാധിക്കുന്നു
26-30 ആഴ്ച വരെയുള്ള സമയത്താണ് കുഞ്ഞ് കണ്ണുകൾ അടക്കുകയും തുറക്കുകയും ചെയ്യുന്നത്. മാത്രമല്ല കംഫര്‍ട്ട് സോണിലേക്ക് കുഞ്ഞ് എത്തുന്നതും ഈ ആഴ്ചയിലാണ്. ദിവസവും ഇത് കൃത്യമായി അറിയുന്നതിന് അമ്മക്ക് സാധിക്കുന്നുണ്ട്. കുഞ്ഞ് ഉണർന്നിരിക്കുമ്പോൾ വളരെയധികം ആക്ടീവ് ആയിരിക്കും.

31-34 കുഞ്ഞിന്‍റെ തൂക്കം 1.30 കിലോ
കുഞ്ഞ് ഏകദേശം പുറത്തേക്ക് വരുന്നതിനുള്ള തയ്യാറെടുപ്പിലായിരിക്കും ഈ സമയത്ത്. ഒരു മത്തങ്ങയുടെ വലിപ്പം കുഞ്ഞിന് ഈ സമയത്ത് ഉണ്ടാവുന്നുണ്ട്. മാത്രമല്ല കുഞ്ഞിന്‍റെ തൂക്കം 1.30 കിലോ ആയി മാറുന്നത് ഈ സമയത്താണ്. ഈ സമയം വരെ കുഞ്ഞ് വളർന്നു കൊണ്ടേ ഇരിക്കുന്നുണ്ട്.

35 ആഴ്ച കുഞ്ഞ് പുറംലോകത്തേക്ക്
അവസാനം നിങ്ങൾ കാത്തിരുന്ന നിങ്ങളുടെ കുഞ്ഞ് പുറത്തേക്ക് വരുന്നു. വളരെയധികം അത്ഭുതം നിറഞ്ഞ ഒരു യാത്രയുടെ അവസാനമാണ് ഇത്. ഇതിലൂടെ കുഞ്ഞ് പുറം ലോകത്തേക്ക് എത്തുന്നുണ്ട്. ആണോ പെണ്ണോ ഏതായാലും നിങ്ങളുടെ കുഞ്ഞ് ആരോഗ്യത്തോടെ പുറത്തേക്ക് വരുന്നതിനാണ് എല്ലാ മാതാപിതാക്കളും പ്രാർത്ഥിക്കുന്നത്.