For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണം ഇപ്പോൾ വേണ്ടേ, സേഫ് പിരിയഡ് ഇതാണ്

|

ഗർഭധാരണം എന്നത് എല്ലാ സ്ത്രീകളുടേയും ആഗ്രഹമാണ്. എന്നാൽ പലപ്പോഴും പല സ്ത്രീകളും ഒരു ബ്രേക്കിന് ശേഷം മാത്രമേ ഗർഭത്തെപ്പറ്റി ചിന്തിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ ഉടനേ തന്നെ ഒരു കുഞ്ഞ് എന്ന ചിന്ത പല ദമ്പതിമാരും അൽപ സമയത്തേക്കെങ്കിലും മാറ്റി വെക്കുന്നുണ്ട്. വിവാഹ ശേഷം ഒരു വർഷമോ രണ്ട് വര്‍ഷമോ കഴിഞ്ഞ് മതി കുഞ്ഞ് എന്ന് ചിന്തിക്കുന്ന ദമ്പതിമാരും കുറവല്ല. എങ്കിലും വൈകി വിവാഹം കഴിക്കുന്നവർക്ക് കുഞ്ഞെന്ന ആഗ്രഹത്തിന് മുന്‍തൂക്കം നൽകുന്നുവെങ്കിൽ ഉടൻ തന്നെ ഗർഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം വന്ധ്യത പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങൾ എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇരട്ടകളിലൊന്ന് മറ്റൊരാളിൽ ചേരുന്ന അപൂർവ്വാവസ്ഥഇരട്ടകളിലൊന്ന് മറ്റൊരാളിൽ ചേരുന്ന അപൂർവ്വാവസ്ഥ

പക്ഷേ വിവാഹം കഴിഞ്ഞ് കുഞ്ഞ് ഉടനേ വേണ്ട എന്ന തീരുമാനമെടുത്ത ദമ്പതികളിൽ നല്ലൊരു ശതമാനം പേരേയും അലട്ടുന്ന ഒന്നാണ് അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഗർഭധാരണം. അതിന് പരിഹാരം കാണുക എന്നതിലുപരി അപ്രതീക്ഷിതമായ ഗർഭധാരണം നടക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കാര്യം. പല വിധത്തിലുള്ള ഗർഭനിരോധന ഉപാധികൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ അതിലുപരി സ്ത്രീകളില്‍ സുരക്ഷിത ദിനങ്ങൾ കണ്ടെത്തി അപ്രതീക്ഷിത ഗർഭധാരണത്തെ നമുക്ക് ഒഴിവാക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്താണ് സുരക്ഷിത കാലം?

എന്താണ് സുരക്ഷിത കാലം?

എന്താണ് നിങ്ങളുടെ സുരക്ഷിത കാലം എന്നുള്ളത് പല സ്ത്രീകള്‍ക്കും അറിയുകയില്ല. ഇത് കണക്കാക്കുന്നത് ഗർഭധാരണം ഉടനേ വേണ്ട എന്ന് ആഗ്രഹിക്കുന്ന ദമ്പതിമാർക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. യാതൊരു വിധത്തിലുള്ള ഗർഭനിരോധന ഉപാധികളും ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏത് ദിവസമാണ് അനുകൂലമെന്നതാണ് ഇതിലൂടെ കണക്കാക്കുന്നത്. ഉടൻ തന്നെ ഒരു കുട്ടിയുണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ സുരക്ഷിത കാലയളവ് എങ്ങനെ കണക്കാക്കാമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. മറ്റ് ഗര്‍ഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ അതിന്‍റെ തന്നെ ചില പാര്‍ശ്വഫലങ്ങള്‍ നിങ്ങളെ ബാധിക്കുന്നുമുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ആര്‍ത്തവത്തിന്‍റെ വിവിധ ഘട്ടങ്ങൾ

ആര്‍ത്തവത്തിന്‍റെ വിവിധ ഘട്ടങ്ങൾ

ആർത്തവത്തിന്‍റെ വിവിധ ഘട്ടങ്ങൾ നോക്കിയാണ് സേഫ് പിരിയഡ് കണ്ടെത്തേണ്ടത്. അതിന് വേണ്ടി ആർത്തവചക്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. ഫോളികുലാർ ഘട്ടം (അണ്ഡോത്പാദനത്തിനു മുമ്പുള്ള ഘട്ടം), അണ്ഡോത്പാദന ഘട്ടം, ലുട്ടെൽ ഘട്ടം (അണ്ഡോത്പാദനത്തിന് ശേഷമുള്ള ഘട്ടം). എന്നാൽ ഓരോ സ്ത്രീകളിലും ആർത്തവ ചക്രത്തിൽ ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ശരാശരി ആർത്തവചക്രം 28 ദിവസമാണ്. ആർത്തം തുടങ്ങുന്ന ആദ്യ ദിവസം മുതൽ ആർത്തവചക്രം കണക്കാക്കുന്നു. ഓരോ ഘട്ടത്തിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

ആര്‍ത്തവത്തിന്‍റെ വിവിധ ഘട്ടങ്ങൾ

ആര്‍ത്തവത്തിന്‍റെ വിവിധ ഘട്ടങ്ങൾ

അണ്ഡോത്പാദനത്തിന് മുമ്പായി ഫോളികുലാർ ഘട്ടം സംഭവിക്കുന്നു. ഈ ഘട്ടം ഗർഭധാരണത്തിന് അനുയോജ്യമായ അവസ്ഥ ഉണ്ടാക്കുന്ന ഒരു ഘട്ടം കൂടിയാണ്. എങ്കിലും സാധ്യതകൾ വളരെ കുറവാണ്. എന്നാല്‍ ഈ ഘട്ടം അണ്ഡോത്പാദനത്തോടെ അവസാനിക്കുന്നു. ഇതിന് ശേഷം വരുന്ന ഘട്ടമാണ് ഓവുലേഷൻ. ഈ സമയത്ത് ഗർഭധാരണത്തിനുള്ള സാധ്യത 95%ത്തില്‍ അധികമാണ്. ഓവുലേഷന്‍ സമയത്ത് എപ്പോള്‍ ബന്ധപ്പെട്ടാലും ഗർഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ആര്‍ത്തവത്തിന്‍റെ വിവിധ ഘട്ടങ്ങൾ

ആര്‍ത്തവത്തിന്‍റെ വിവിധ ഘട്ടങ്ങൾ

ആർത്തവചക്രത്തിന്റെ അവസാന ഘട്ടമാണ് ലുട്ടെൽ ഘട്ടം. ഈ സമയത്ത് സ്ത്രീക്ക് സുരക്ഷിത കാലഘട്ടം എന്ന് ഉറപ്പിച്ച് പറയാവുന്ന സമയമാണ്. സാധാരണ സ്ത്രീകളിൽ ആർത്തവ ചക്രം എന്ന് പറയുന്നത് 28 ദിവസങ്ങളാണ്. അങ്ങനെയാണെങ്കിൽ ആർത്തവചക്രത്തിന്‍റെ 14 ആം ദിവസം അണ്ഡോത്പാദനം നടക്കുന്നു. ഓരോ സ്ത്രീക്കും അണ്ഡോത്പാദന സമയം വ്യത്യാസപ്പെടുന്നു, ഇത് സൈക്കിളിന്റെ 12 ആം ദിവസം മുതൽ 19 ദിവസം വരെ സംഭവിക്കാം. ഒരു ബീജം സാധാരണയായി 3 മുതൽ 5 ദിവസം വരെ ജീവനോട് ഇരിക്കുന്നുണ്ട്. അതിനാൽ, അണ്ഡോത്പാദനത്തിന് അഞ്ച് ദിവസം മുമ്പ് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണത്തിനുള്ള സാധ്യതയുണ്ട്. എന്നാൽ അണ്ഡത്തിന്‍റെ ആയുസ്സ് വളരെ കുറവാണ്. 24 മണിക്കൂറിനുള്ളിൽ ബീജസങ്കലനം നടന്നില്ലെങ്കിൽ ആ അണ്ഡത്തിന് പ്രത്യുേത്പാദന ശേഷി ഉണ്ടാവില്ല.

 ഓവുലേഷന്‍ കണക്കാക്കാം

ഓവുലേഷന്‍ കണക്കാക്കാം

സുരക്ഷിതമായ കാലഘട്ടവും അണ്ഡോത്പാദനവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, കാരണം അണ്ഡോത്പാദനത്തെ അടിസ്ഥാനമാക്കിയാണ് സുരക്ഷിതമായ ദിവസങ്ങൾ കണക്കാക്കുന്നത്. 26 മുതൽ 32 ദിവസം വരെ നീണ്ടുനിൽക്കുന്ന ഒരു സാധാരണ ആർത്തവചക്രത്തിൽ ദിവസം 1 മുതൽ 7 വരെ സുരക്ഷിത കാലമായാണ് കണക്കാക്കുന്നത്. ഫെര്‍ട്ടൈൽ പിരിയഡിൽ ശുക്ലത്തിന്റെ ആയുസ്സ് 3 മുതൽ 5 ദിവസമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ആർത്തവത്തിന്‍റെ 19-ാംദിവസം അണ്ഡോത്പാദനം സംഭവിച്ചാൽ നിങ്ങളുടെ ആർത്തവ ചക്രത്തിന്‍റെ ഇരുപതാം ദിവസം വരെ ബീജസങ്കലനം സംഭവിക്കാം. എന്നാൽ ഇതെല്ലാം ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ട് കിടക്കുന്നതാണ്.

പ്രത്യുത്പാദന ദിനങ്ങൾ ഒഴിവാക്കുക

പ്രത്യുത്പാദന ദിനങ്ങൾ ഒഴിവാക്കുക

പ്രത്യുത്പാദന ദിനങ്ങൾ ഒഴിവാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ സേഫ് പിരിയഡ് തീരുമാനിക്കപ്പെടുന്നത് എന്തുകൊണ്ടും ആർത്തവ ദിനത്തിലെ ദൈർഘ്യം കണക്കു കൂട്ടി തന്നെയാണ്. ഇത് തിരിച്ചറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് സുരക്ഷിത കാലം കണ്ടെത്തുന്നതിന് സാധിക്കുകയുള്ളൂ. സുരക്ഷിത സമയം കണ്ടെത്തിയാൽ അതിനനുസരിച്ച് നിങ്ങൾക്ക് ഫാമിലി പ്ലാനിംങ് ആരംഭിക്കാവുന്നതാണ്.

 ഗർഭധാരണ സാധ്യത ഈ ദിവസങ്ങളിൽ

ഗർഭധാരണ സാധ്യത ഈ ദിവസങ്ങളിൽ

ഗർഭധാരണ സാധ്യത നിങ്ങളിൽ ഏതൊക്കെ ദിവസങ്ങളിലാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. ഈ ദിവസങ്ങൾ തിരിച്ചറിഞ്ഞാല്‍ നിങ്ങളില്‍ സേഫ് പിരിയഡ് കണക്കാക്കുന്നതിന് സാധിക്കുന്നുണ്ട്. ഏതൊക്കെയാണ് ഇത്തരത്തിൽ ഗര്‍ഭധാരണ സാധ്യത ഉള്ള ദിവസങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. 24 ദിനം ആർത്തവ ദിനം ആണെന്നുണ്ടെങ്കിൽ ഇവരിൽ ആർത്തവശേഷം 5-10 ദിവസത്തിനുള്ളിലാണ് ഓവുലേഷൻ സംഭവിക്കുന്നത്. 28 ദിനം ആർത്തവമുള്ളവരിൽ 9-14 ദിവസം വരെയാണ് ഗര്‍ഭധാരണ സാധ്യത ഉണ്ടാവുന്നത്. ഇനി 30 ദിനം ആർത്തവമാണ് ഉള്ളതെങ്കിൽ 11-16 ദിവസം വരെയാണ് ഗർഭധാരണ സാധ്യത ഉള്ളത്. ഇനി 35 ദിനമാണ് ആർത്തവം എന്നുണ്ടെങ്കിൽ 16-21 ദിവസം വരെയാണ് ഗർഭധാരണ സാധ്യത.

English summary

Easy Ways To Calculate Safe Period To Avoid Pregnancy

Here in this article we are discussing about the easy ways to calculate safe period to avoid pregnancy. Take a look.
X
Desktop Bottom Promotion