For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭസ്ഥശിശു തുടക്കം മുതലേ ആരോഗ്യത്തോടെ വളരാന്‍ ഇവ ശ്രദ്ധിക്കണം

|

ആരോഗ്യകരമായ ഗര്‍ഭകാലമാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞ സമയം മുതല്‍ പലരും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നത്. അമ്മയാവുക എന്നത് സ്ത്രീയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് തന്നെയാണ്. ഒരു കുഞ്ഞ് നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ട കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതാണ്. ഒറ്റക്കോശത്തില്‍ നിന്ന് ആരോഗ്യമുള്ള കുഞ്ഞ് വളര്‍ന്ന് വരുന്നത് വളരെ അത്ഭുതത്തോടെയാണ് ഓരോ സ്ത്രീയും നോക്കിക്കാണുന്നത്. എന്നാല്‍ പ്രസവത്തിന് മുന്‍പും ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആരോഗ്യമുള്ള ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീക്ക് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ തുടക്കം മുതല്‍ തന്നെ ഉണ്ടാക്കുന്നുണ്ട്. തുടക്കം മുതല്‍ തന്നെ ഇത് ശ്രദ്ധിക്കണം. കാരണം ആദ്യത്തെ ട്രൈമസ്റ്റര്‍ എന്നത് എന്തുകൊണ്ടും വളരെയധികം ശ്രദ്ധ വേണ്ട ഒരു സമയമാണ്. ഈ സമയം ഗര്‍ഭിണികളില്‍ ഗര്‍ഭം അലസുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് ഗര്‍ഭിണിയാവാന്‍ പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പോസിറ്റീവ് ടെസ്റ്റ് നടത്തുക

പോസിറ്റീവ് ടെസ്റ്റ് നടത്തുക

ഗര്‍ഭിണിയാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതാണ് ആദ്യ ഘട്ടം. ഇതിന് വേണ്ടി പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ലഭിക്കണം. അതിന് ശേഷം മാത്രമേ നിങ്ങളുടെ ഗര്‍ഭം പോസിറ്റീവാണോ നെഗറ്റീവാണോ എന്നത് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണയായി ഉപയോഗിക്കുന്ന യൂറിന്‍ എച്ച്‌സിജി ടെസ്റ്റ് 75% മുതല്‍ 91% വരെ സെന്‍സിറ്റീവ് ആണ്. എന്നാല്‍ ചില അവസ്ഥകളില്‍ യൂറിന് ടെസ്റ്റ് പോസിറ്റീവ് ഫലം നല്‍കണം എന്നില്ല. അതിനാല്‍ ആര്‍ത്തവം തെറ്റി ആദ്യത്തെ ഒരാഴ്ചക്ക് ശേഷം പരിശോധിക്കുന്നതാണ് നല്ലത്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് പോസിറ്റീവ് ഫലം ലഭിക്കുകയുള്ളൂ. ഗര്‍ഭാവസ്ഥയുടെ ലക്ഷണങ്ങളായ ഓക്കാനം, ആര്‍ത്തവം നഷ്ടപ്പെടല്‍, ഇടക്കിടെ മൂത്രമൊഴിക്കുന്നത് എല്ലാം ഗര്‍ഭലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങള്‍ പോസിറ്റീവ് ഫലം ലഭിച്ചാലും നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ഗര്‍ഭധാരണം സ്ഥിരീകരിക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിക്കേണ്ടതാണ്.

വിശ്രമിക്കുകയും സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുക

വിശ്രമിക്കുകയും സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുക

ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള വൈകാരിക മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത് പക്ഷേ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആര്‍ത്തവത്തിന് മുന്നോടിയായി മാനസിക സംഘര്‍ഷം ഉണ്ടാവുന്ന സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഇത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. നിങ്ങളുടെ ആശങ്കകളെക്കുറിച്ച് നിങ്ങളുടെ പങ്കാളിയുമായും കുടുംബാംഗങ്ങളുമായും സംസാരിക്കുക, ഒഴിവുസമയങ്ങള്‍ ആക്റ്റീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക, എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ കുഞ്ഞിന് സന്തോഷവും വിശ്രമവുംനല്‍കുന്നതിന് ആരോഗ്യവുമുള്ള അമ്മയെ ആവശ്യമാണെന്ന് ഓര്‍മ്മിക്കുക. അതുകൊണ്ട് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഫോളിക് ആസിഡ് കഴിക്കേണ്ടത്

ഫോളിക് ആസിഡ് കഴിക്കേണ്ടത്

ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിറ്റാമിന്‍ സപ്ലിമെന്റാണ്. ഇത് ഗര്‍ഭകാലത്ത് ആദ്യത്തെ മൂന്ന് മാസം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. ഇതാണ് ആദ്യത്തെ സ്റ്റെപ് എന്ന് പറയുന്നത്. ഇത് കുഞ്ഞിന്റെ മസ്തിഷ്‌കം, നട്ടെല്ല് അല്ലെങ്കില്‍ സുഷുമ്‌നാ നാഡി എന്നിവയുടെ ജനന വൈകല്യങ്ങള്‍ കുറക്കുന്നതിന് സഹായിക്കുന്നു. മുന്‍പ് അബോര്‍ഷന്‍ പോലുള്ളവ ഉണ്ടായവര്‍ക്ക് ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഫോളിക് ആസിഡ് കഴിക്കാവുന്നതാണ്. നിങ്ങള്‍ കഴിക്കേണ്ട ഫോളിക് ആസിഡിന്റെ കൃത്യതയും അളവിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.

ഡോക്ടറെ കാണാന്‍ വൈകരുത്

ഡോക്ടറെ കാണാന്‍ വൈകരുത്

ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഗര്‍ഭിണിയാണ് എന്ന് വീട്ടിലെ ടെസ്റ്റില്‍ ഉറപ്പിച്ച് കഴിഞ്ഞാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരു തരത്തിലും ഇത് വൈകിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. 8-ആഴ്ച ഗര്‍ഭാവസ്ഥയില്‍ എത്തുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിലെ സന്ദര്‍ശനം അമ്മയെയും കുഞ്ഞിനെയും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യത്തോടെ ഇരിക്കേണ്ടതിനെക്കുറിച്ചും എല്ലാം നിങ്ങളെ അറിയിക്കുന്നു. ഗര്‍ഭാവസ്ഥയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അപകട ഘടകങ്ങള്‍ തിരിച്ചറിയാനും ഡോക്ടര്‍ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവ് കുഞ്ഞിന്റെ ജനനഭാരത്തെ ബാധിക്കുന്നു. ഇത് പലപ്പോഴും കുഞ്ഞില്‍ അസ്വസ്ഥതകളും വളര്‍ച്ചയെ ബാധിക്കുന്ന അവസ്ഥയിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ തന്നെ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് ഏകദേശം 11 മുതല്‍ 16 കിലോഗ്രാം വരെ ഭാരം കൂടുന്നത് നല്ലതാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍, വിറ്റാമിനുകളും നാരുകളും നല്‍കുന്ന ധാരാളം പഴങ്ങളും പച്ചക്കറികള്‍ എന്നിവയെല്ലാം ശീലമാക്കേണ്ടതാണ്. ഇത് കൂടാതെ ധാരാളം പഞ്ചസാര, ഉപ്പ്, അല്ലെങ്കില്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുക എന്നതാണ് ആദ്യ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. മിതമായ തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. നിങ്ങള്‍ വ്യായാമം ചെയ്ത് കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കില്‍ ഗര്‍ഭകാലത്ത് അത് നിര്‍ത്തേണ്ടതില്ല. എന്നാല്‍ നിങ്ങള്‍ പുതിയതായി വ്യായാമം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം പലപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ചെയ്യുന്ന ഇത്തരം വ്യായാമങ്ങള്‍ പിന്നീട് ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതികഠിനമായ കായിക വിനോദങ്ങള്‍ ഒഴിവാക്കണം. സ്‌കൂബ ഡൈവിംഗ് പോലുള്ളവ ഗര്‍ഭസ്ഥശിശുവിന് ജനന വൈകല്യങ്ങളും മറ്റും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വ്യായാമം ചെയ്യുന്നതിനും ആക്റ്റീവ് ആയി ഇരിക്കുന്നതിനും ശ്രദ്ധിക്കുക.

യാത്ര ചെയ്യുക

യാത്ര ചെയ്യുക

നിങ്ങള്‍ അമ്മയാവാന്‍ തയ്യാറെടുക്കുന്ന വ്യക്തിയാണെങ്കില്‍ യാത്ര അല്‍പം ശ്രദ്ധിക്കണം. ആദ്യത്തെ മൂന്ന് മാസം യാത്ര ചെയ്യുന്നത് അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നു. എന്നാല്‍ രണ്ടാം ട്രൈമസ്റ്റര്‍ മുതല് നിങ്ങള്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. നിങ്ങളുടെ ഗര്‍ഭകാലം സങ്കീര്‍ണതകള്‍ ഇല്ലാത്തതാണ് എന്നുണ്ടെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. എപ്പോഴും രണ്ടാം ട്രൈമസ്റ്ററാണ് യാത്രക്ക് ഏറ്റവും അനുയോജ്യം. അല്ലാത്ത പക്ഷം അത് അല്‍പം ആശങ്ക അമ്മയുടേയും കുഞ്ഞിന്റേയും കാര്യത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. മോണിംഗ് സിക്‌നനെസ് ഉള്ളവരിലും ഈ സമയത്തെ യാത്ര കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുകയും രക്തചംക്രമണം കൃത്യമായി നടക്കുന്നതിനുള്ള സ്‌ട്രെച്ചുകള്‍ നടത്തുകയും ചെയ്യുക. യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിച്ച് തീരുമാനം എടുക്കുന്നതിന്.

നിങ്ങളുടെ ഗര്‍ഭധാരണം മറ്റുള്ളവരെ അറിയിക്കുന്നത്

നിങ്ങളുടെ ഗര്‍ഭധാരണം മറ്റുള്ളവരെ അറിയിക്കുന്നത്

ഗര്‍ഭധാരണം എപ്പോഴും മറ്റുള്ളവരെ അറിയിക്കുക എന്നത് വളരെയധികം സന്തോഷമുള്ള ഒരു കാര്യം തന്നെയാണ്. എന്നാല്‍ ആദ്യത്തെ മൂന്ന് മാസത്തില്‍ ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം മറ്റുള്ളവരോട് പറയുന്നതാണ് ഏറ്റവും ഉചിതം. മറ്റുള്ളവരുടെ പിന്തുണയില്ലാതെ ഗര്‍ഭത്തിന്റെ ആദ്യകാല ഗര്‍ഭം പിന്നിചുക എന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് പിന്തുണ ആവശ്യമായി വന്നേക്കാവുന്ന ഘട്ടത്തില്‍ അവരെ അറിയിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ കുഞ്ഞിനേയും അമ്മയേയും സ്‌ന്തോഷത്തോടെ നിലനിര്‍ത്തും എന്ന് ഉറപ്പുള്ളവരോട് നിങ്ങള്‍ക്ക് ഗര്‍ഭകാലം പറയാവുന്നതാണ്. എന്ത് തന്നെയായാലും ആരോഗ്യത്തോടെയുള്ള ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞ് എപ്പോഴും നാവ് പുറത്തേക്കിടുന്നോ: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഗര്‍ഭിണികളിലെ അയോഡിന്‍ കുറവ് കുഞ്ഞിന് അപകടം

English summary

Early Care Pregnancy Tips For Healthy Baby And Pregnancy In Malayalam

Here in this article we are sharing some early pregnancy care tips for healthy baby and pregnancy in malayalam. Take a look.
Story first published: Friday, November 4, 2022, 16:25 [IST]
X
Desktop Bottom Promotion