For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നമാകുന്ന അനീമിയ; ഈ ഡയറ്റ് ശീലിച്ചാല്‍ രക്ഷ

|

ഓരോ സ്ത്രീയിലും ഗര്‍ഭധാരണം വ്യത്യസ്തമാണ്. വ്യത്യസ്തമായ ശാരീരിക മാറ്റങ്ങളോടെയാണ് ഗര്‍ഭാവസ്ഥ വരുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ അവരുടെ ആരോഗ്യം വളരെ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി ശാരീരിക മാറ്റങ്ങള്‍ ഏളുപ്പത്തില്‍ വരുന്ന കാലമാണിത്. അത്തരത്തില്‍ ഗര്‍ഭിണികളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച.

Most read: വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധിMost read: വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധി

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് സാധാരണയായി ഉണ്ടാകുന്ന ഒരു അപകട ഘടകമാണ് അനീമിയ. ഇന്ത്യയില്‍ ഏകദേശം 59% ഗര്‍ഭിണികളും അനീമിയ ബാധിച്ചവരാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ നേരിയ വിളര്‍ച്ച ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, കഠിനമായ അനീമിയ പ്രശ്‌നമാണ്. ഇത് അകാല പ്രസവം, അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.

ഗര്‍ഭകാല അനീമിയ

ഗര്‍ഭകാല അനീമിയ

ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരം കൂടുതല്‍ രക്തം ഉണ്ടാക്കുന്നു. ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങളുടെ ശരീരം ഏകദേശം 5 ലിറ്റര്‍ രക്തം ഉണ്ടാക്കിയ സ്ഥലത്ത് ഗര്‍ഭകാലത്ത് 7 മുതല്‍ 8 ലിറ്റര്‍ വരെ രക്തം ഉത്പാദിപ്പിക്കുന്നു. അധികമായ ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഇതിന് ധാരാളം ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ ബി 12 എന്നിവ ആവശ്യമാണ്. ഈ ആവശ്യങ്ങളില്‍ കുറവുണ്ടെങ്കില്‍ അത് അനീമിയക്ക് കാരണമാകും. കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. ഇത് കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഗുരുത പ്രശ്‌നമായേക്കാം.

ഗര്‍ഭകാല അനീമിയയുടെ ദോഷങ്ങള്‍

ഗര്‍ഭകാല അനീമിയയുടെ ദോഷങ്ങള്‍

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അനീമിയ. ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ച ഉണ്ടാകാനുള്ള കാരണങ്ങളില്‍ ചിലത് ഇവയാണ്:

* കഠിനമായ ക്ഷീണം

* ഗര്‍ഭം അലസല്‍

* മാസം തികയാതെയുള്ള ജനനം

* നവജാജശിശുവിന്റെ ഭാരക്കുറവ്

* അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പാരമ്പര്യമായി വരുന്ന അനീമിയ

* കുഞ്ഞിന് വികാസ പ്രശ്‌നങ്ങള്‍

* പ്രസവാനന്തര വിഷാദം

Most read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴിMost read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴി

ഗര്‍ഭകാല അനീമിയ തടയാന്‍

ഗര്‍ഭകാല അനീമിയ തടയാന്‍

അനീമിയ എന്നത് ഒരു നിസ്സാര പ്രശ്‌നമാണെന്ന് തോന്നുമെങ്കിലും അത് കൃത്യസമയത്ത് ചികിത്സിച്ചാല്‍ മാത്രമേ ഭേദമാക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തിലും പോഷണത്തിലും ശ്രദ്ധിക്കുന്നതാണ് ഇതില്‍ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല വഴി. ഇരുമ്പ് അടങ്ങിയ പോഷകാഹാരത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം ഗര്‍ഭിണികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗര്‍ഭകാലത്ത് അനീമിയയുടെ അപകടസാധ്യതകള്‍ തടയുന്നതിനായി ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. ഗര്‍ഭകാലത്തെ വിളര്‍ച്ച തടയുന്നതിനുള്ള ചില ഡയറ്റ് ടിപ്‌സ് ഇതാ.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് അനീമിയ തടയാനുള്ള ഏറ്റവും നല്ല വഴി. ഇരുമ്പ് അടങ്ങിയ ഏറ്റവും മികച്ച ഭക്ഷണങ്ങളാണ് കോഴി, മുട്ട, ഇരുണ്ട പച്ച ഇലക്കറികള്‍, ചീര, ബ്രോക്കോളി, കെയ്ല്‍, വിത്തുകള്‍, നട്‌സ്, ബീന്‍സ്, പയര്‍, ബീറ്റ്‌റൂട്ട്, വാഴപ്പഴം എന്നിവ.

Most read:രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി കൂട്ടാന്‍ ശൈത്യകാലത്ത് കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍Most read:രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി കൂട്ടാന്‍ ശൈത്യകാലത്ത് കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍

സപ്ലിമെന്റുകള്‍

സപ്ലിമെന്റുകള്‍

നിങ്ങള്‍ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കും. എന്നാല്‍ അവ ചിലപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടതിലും കുറവായിരിക്കാം. ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. വൈറ്റമിന്‍, ഫോളിക് ആസിഡ്, ഇരുമ്പ് തുടങ്ങിയ സപ്ലിമെന്റുകള്‍ കഴിക്കാനായി ഡോക്ടറുടെ നിര്‍ദേശം തേടുക. ഗര്‍ഭധാരണത്തിനുമുമ്പ് സപ്ലിമെന്റുകള്‍ കഴിക്കുന്നത് അനീമിയ തടയുന്നതിന് വളരെയധികം സഹായിക്കും.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. നവജാത ശിശുക്കളിലെ വിളര്‍ച്ചയും ജനന വൈകല്യങ്ങളും തടയാന്‍ നിങ്ങള്‍ 400 മില്ലിഗ്രാം ഫോളിക് ആസിഡ് കഴിക്കണം. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ് പയര്‍, ബ്രോക്കോളി, ബ്രസ്സല്‍ നട്‌സ്, ശതാവരിച്ചെടി എന്നിവ.

Most read:തലവേദനയെക്കാള്‍ കഠിനമായ വേദന; മൈഗ്രേന്‍ വഷളാക്കും നിങ്ങളുടെ ഈ മോശം പ്രവൃത്തികള്‍Most read:തലവേദനയെക്കാള്‍ കഠിനമായ വേദന; മൈഗ്രേന്‍ വഷളാക്കും നിങ്ങളുടെ ഈ മോശം പ്രവൃത്തികള്‍

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

ഗര്‍ഭിണികളില്‍ ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന ഇരുമ്പ് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളാണ് സിട്രസ് പഴങ്ങള്‍, സ്‌ട്രോബെറി, കിവി, തക്കാളി, മണി കുരുമുളക് എന്നിവ.

ഈ ശീലങ്ങള്‍ ഒഴിവാക്കുക

ഈ ശീലങ്ങള്‍ ഒഴിവാക്കുക

മദ്യം, ചായ, സിഗരറ്റ്, കാപ്പി എന്നിവ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ ഇവയുടെ ഉപയോഗം നിര്‍ത്തുക.

Most read:പ്രമേഹത്തെ പിടിച്ചുകെട്ടാം; ജീവിതശൈലിയിലെ ഈ മാറ്റം മതിMost read:പ്രമേഹത്തെ പിടിച്ചുകെട്ടാം; ജീവിതശൈലിയിലെ ഈ മാറ്റം മതി

English summary

Diet Tips To Prevent Anemia During Pregnancy in Malayalam

Here are some dietary tips to prevent anemia during pregnancy. Take a look.
Story first published: Tuesday, November 22, 2022, 11:13 [IST]
X
Desktop Bottom Promotion