For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറുവേദനയുമായെത്തിയ യുവതി പ്രസവിച്ചു, കാര്യമിത്...

വയറുവേദനയുമായെത്തിയ യുവതി പ്രസവിച്ചു, കാര്യമിത്....

|

പലപ്പോഴും പത്രത്താളുകളില്‍ നാം വായിക്കുന്ന, നമുക്ക് അവിശ്വസനീയമെന്നു തോന്നാവുന്ന ചില വാര്‍ത്തകളുണ്ട്. വയറുവേദനയുമായെത്തിയ യുവതി പ്രസവിച്ചു. ബാത്‌റൂമില്‍ പോയ പെണ്‍കുട്ടി പ്രസവിച്ചു, ഗര്‍ഭിണിയായിരുന്നുവെന്നറിഞ്ഞിരുന്നില്ല തുടങ്ങിയ ചില വാര്‍ത്തകര്‍. ഇതെല്ലാം സത്യമോയെന്ന് നമുക്കു തന്നെ വിശ്വസിയ്ക്കാന്‍ പറ്റാത്ത ചില വാര്‍ത്തകള്‍ എന്നു വേണം, പറയുവാന്‍.

ഇതെല്ലാം കളവാണെന്നും ഗര്‍ഭിണിയെങ്കില്‍ അറിയാതിരിയ്ക്കുന്നതെങ്ങനെയെന്നുമെല്ലാമുള്ള സംശയങ്ങള്‍ പലര്‍ക്കുമുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം ഗര്‍ഭധാരണങ്ങളുമുണ്ട്. അപൂര്‍വമായെങ്കില്‍ പോലും നടക്കുന്നവ. 475ല്‍ ഒരു കേസുകള്‍ ഇത്തരത്തിലുള്ളതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ.

ക്രിപ്റ്റിക് പ്രഗ്നന്‍സി

ക്രിപ്റ്റിക് പ്രഗ്നന്‍സി

ക്രിപ്റ്റിക് പ്രഗ്നന്‍സി എന്നാണ് ഇത്തരം സാഹചര്യം അറിയപ്പെടുന്നത്. സാധാരണ ഗര്‍ഭധാരണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതിനുണ്ടാകില്ല. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മോണിംഗ് സിക്‌നസോ തല ചുറ്റലോ ഒന്നും തന്നെ.

സാധാരണ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനുള്ള ഗര്‍ഭ പരിശോധനകള്‍ ഒന്നും തന്നെ ഇവിടെ പൊസറ്റീവാകില്ല. നെഗറ്റീവ് ഫലമായിരിയ്ക്കും ഇതു കാണിയ്ക്കുക. ഇതു കൊണ്ടു തന്നെ ആര്‍ത്തവം തെറ്റിയുള്ള പരിശോധനകള്‍ നെഗറ്റീവായി വരുന്നതു കൊണ്ടു തന്നെ ഇത് മറ്റെന്തെങ്കിലും കാരണമായി നാം കരുതുകയും ചെയ്യും.

ക്രിപ്റ്റിക് പ്രഗ്നന്‍സിയില്‍

ക്രിപ്റ്റിക് പ്രഗ്നന്‍സിയില്‍

ക്രിപ്റ്റിക് പ്രഗ്നന്‍സിയില്‍ കുറഞ്ഞ തോതില്‍ മാത്രമേ ഗര്‍ഭസമയത്തുണ്ടാകുന്ന ഹോര്‍മോണുകള്‍ ശരീരം ഉല്‍പാദിപ്പിയ്ക്കുന്നുള്ളൂ. ഇതാണ് ഗര്‍ഭലക്ഷണങ്ങളും ഇതു സംബന്ധിച്ച പരിശോധനയുമെല്ലാം നെഗറ്റീവാകാന്‍ കാരണം. എച്ച്‌സിജി ഹോര്‍മോണ്‍ ഗര്‍ഭധാരണ സമയത്ത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഒന്നാണ്. കുഞ്ഞിന്റെ സംരക്ഷണത്തിനായി ശരീരം ഉല്‍പാദിപ്പിയ്ക്കുന്ന ഒന്നാണിത്. പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളിലാണ് ഇതിന്റെ ഉല്‍പാദനം കൂടുതലുള്ളത്. ഇതിനു ശേഷം അബോര്‍ഷന്‍ സാധ്യത കുറയുന്നതിനാല്‍ ഈ ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. ഈ ഹോര്‍മോണ്‍ സാന്നിധ്യം മൂത്ര പരിശോധനയില്‍ വെളിപ്പെടുന്നു. ഇതാണ്ഗര്‍ഭ പരിശോധനാ ഫലം പൊസറ്റീവാക്കുന്നു.

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം

മാത്രമല്ല, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ആര്‍ത്തവം പോലുള്ള ചെറിയ രീതിയിലെ ബ്ലീഡിംഗ് ഉണ്ടാക്കുകയും ചെയ്യും. ഇതെല്ലാം തന്നെ ഗര്‍ഭിണി എന്ന തോന്നല്‍ ഇല്ലാതിരിയ്ക്കാന്‍ കാരണവുമാണ്. ഇത്തരമൊരു സംശയവും ആര്‍ക്കുമുണ്ടാകുന്നുമില്ല.

ഇത്തരം ഗര്‍ഭധാരണത്തിന്

ഇത്തരം ഗര്‍ഭധാരണത്തിന്

ഇത്തരം ഗര്‍ഭധാരണത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് ഒരു കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും ഇതു വഴി ആര്‍ത്തമില്ലാതിരിയ്ക്കുന്നതിനുമെല്ലാം കാരണമാകുന്നു.പെരിമെനോപോസ് സമയത്തും ക്രിപ്റ്റിക് പ്രഗ്നന്‍സി എന്ന അവസ്ഥയുണ്ടാകാം. ഈ സമയത്ത് ആര്‍ത്തവ ക്രമക്കേടുകളുണ്ടാകും, മെല്ലെ ആര്‍ത്തവം നിലയ്ക്കും. ഈ സമയത്തു ഗര്‍ഭധാരണം നടക്കുന്നതു പലപ്പോഴും മെനോപോസ് ലക്ഷണമായി നാം കണക്കാക്കും. ഗര്‍ഭധാരണം എന്ന സംശയമേ ഉണ്ടാകില്ല.

ഗര്‍ഭനിരോധനോപാധികള്‍

ഗര്‍ഭനിരോധനോപാധികള്‍

ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുമ്പോഴും ഗര്‍ഭധാരണമുണ്ടാകാം. എന്നാല്‍ ഈ സമയത്തു ഗര്‍ഭധാരണം നടക്കില്ലെന്ന ധൈര്യമുള്ളതു കൊണ്ടു തന്നെ ഗര്‍ഭധാരണ സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ, പ്രത്യേകിച്ച് ആര്‍ത്തവം പോലുള്ളവ വരാതിരുന്നാലും നാം ഗര്‍ഭധാരണം സംശയിക്കില്ല. ഇത്തരം ഘട്ടത്തിലും ക്രിപ്റ്റിക് ഗര്‍ഭധാരണമാണ് നടന്നതെങ്കില്‍ ഇതു തിരിച്ചറിയാന്‍ സാധ്യതയില്ല.

 മുലയൂട്ടുന്ന സമയത്ത്

മുലയൂട്ടുന്ന സമയത്ത്

ഇതു പോലെ മുലയൂട്ടുന്ന സമയത്ത് ആര്‍ത്തവം വരാന്‍ സാധ്യതയില്ല. ഈ സമയത്തും ഗര്‍ഭധാരണ സാധ്യതയുണ്ട്. ഗര്‍ഭധാരണം നടന്നാലും ഹോര്‍മോണ്‍ പ്രക്രിയകള്‍ കാരണം ഇതറിയണമെന്നുമില്ല. സ്‌പോര്‍ട്‌സ് പോലുള്ളവയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ സാധാരണയാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ പോലുള്ളവ കുറയുന്നതാണ് കാരണം. ഇത്തരം ഘട്ടത്തിലും ഇത്തരം ഗര്‍ഭധാരണം നടന്നാല്‍ ഇത് ഗര്‍ഭധാരണമെന്നു സംശയിക്കാതിരിയ്ക്കാന്‍ ഇവയെല്ലാം കാരണമാകുന്നു.

അള്‍ട്രാസൗണ്ട് സ്‌കാന്‍

അള്‍ട്രാസൗണ്ട് സ്‌കാന്‍

ഗര്‍ഭപരിശോധനകള്‍ മാത്രമല്ല, അള്‍ട്രാസൗണ്ട് സ്‌കാന്‍ വരെ ഇത്തരം ഘട്ടത്തില്‍, അതായത് ക്രിപ്റ്റിക് ഗര്‍ഭധാരണം നടക്കുന്ന ഘട്ടത്തില്‍ ഗര്‍ഭം തിരിച്ചറിയുവാന്‍ പരാജയപ്പെടുന്നു. പലപ്പോഴും ക്രിപറ്റിക് ഗര്‍ഭധാരണം ഹോര്‍മോണ്‍ കുറവു കാരണം തന്നെ സാധാരണ ഗര്‍ഭധാരണത്തേക്കാള്‍ കൂടുതല്‍ സമയമുണ്ടാകാം.

English summary

Cryptic Pregnancy :An Unknown Pregnancy

Cryptic Pregnancy :An Unknown Pregnancy, Read more to know about the pregnancy
Story first published: Monday, October 28, 2019, 14:49 [IST]
X
Desktop Bottom Promotion