For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടികളുടെ പ്രസവത്തിൽ ഈ പ്രശ്നങ്ങൾ

|

ഗര്‍ഭം ധരിക്കുക എന്നത് ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. ഗര്‍ഭിണിയാവുക പ്രസവിക്കുക എന്നത് എല്ലാം വളരെയധികം സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്. എന്നാൽ ഗർഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികളും സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ അവസാനം ഉണ്ടാവുന്ന സന്തോഷത്തിൽ അത് വരെ നമ്മൾ അനുഭവിച്ച പ്രശ്നങ്ങളെല്ലാം ഇല്ലാതാവുന്നു. എന്നാൽ ഗര്‍ഭത്തിൽ എന്തൊക്കെ അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇത് ഇരട്ടക്കുട്ടികളെങ്കിൽ അത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

Most read: ഗർഭധാരണം ഈ പ്രായത്തിന് ശേഷമെങ്കിൽ അപകടംMost read: ഗർഭധാരണം ഈ പ്രായത്തിന് ശേഷമെങ്കിൽ അപകടം

ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചവർ അനുഭവിക്കേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാം. ഇത് പല വിധത്തിലാണ് നിങ്ങളുടെ ഗർഭത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത്. ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിച്ചതെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

പ്രസവ സമയത്തുണ്ടാവുന്ന പ്രശ്നങ്ങള്‍

പ്രസവ സമയത്തുണ്ടാവുന്ന പ്രശ്നങ്ങള്‍

ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിച്ചതെങ്കിൽ പ്രസവ സമയത്ത് അൽപം പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവുന്നു. ഇവരിൽ പലപ്പോഴും മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇവരിൽ 37 ആഴ്ചക്ക് മുൻപ് തന്നെ പ്രസവം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലരിൽ പലപ്പോഴും ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് വളർച്ചക്കുറവിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കുഞ്ഞിൻറെ ഭാരം

കുഞ്ഞിൻറെ ഭാരം

കുഞ്ഞിന്റെ ഭാരമാണ് മറ്റൊരു ഘടകം. ഇരട്ടക്കുട്ടികളെയാണ് പ്രസവിക്കുന്നതെങ്കിൽ കുഞ്ഞിന്റെ ഭാരം കുറയുന്നതിനുള്ള സാധ്യത വളരെ കുറവാണ്. 2.5 കിലോയിൽ കുറവായിരിക്കും കുഞ്ഞിന്റെ ഭാരം എന്നതാണ് സത്യം. ഇവരിൽ റിസ്കും വളരെയധികം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ഡോക്ടറെ കൃത്യമായി കാണേണ്ടത് അത്യാവശ്യമാണ്.

വളർച്ചക്കുറവ്‌

വളർച്ചക്കുറവ്‌

പലപ്പോഴും വളർച്ചക്കുറവ് സംഭവിക്കുന്നത് ഇരട്ടക്കുട്ടികളിൽ ആണ്. ഇത് കുഞ്ഞിന്റെ വളർച്ച വളരെയധികം കുറക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരിൽ പ്ലാസന്റക്ക് പലപ്പോഴും രണ്ട് കുഞ്ഞുങ്ങളുടേയും വളർച്ചക്ക് ആവശ്യമായ പ്രോട്ടീൻ നൽകുന്നതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

പ്ലാസന്റ പ്രശ്നങ്ങൾ

പ്ലാസന്റ പ്രശ്നങ്ങൾ

പലപ്പോഴും പ്ലാസന്റക്ക് പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം ഇവരിൽ ചില ഇരട്ടകളിൽ ഒരു പ്സാസന്റയും ചില ഇരട്ട ഗർഭത്തിൽ രണ്ട് പ്ലാസന്റകളും ഉണ്ടാവുന്നുണ്ട്. എന്നാൽ ഒരു പ്ലാസന്റയുള്ള സമയത്ത് അത് ഗർഭത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രീക്ലാംസിയ പോലുള്ള അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്.

പ്രമേഹ സാധ്യത

പ്രമേഹ സാധ്യത

ഗർഭകാലത്ത് പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ഇരട്ടഗർഭം അല്ലെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രമേഹത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ തീർച്ചയായും ചികിത്സയും മരുന്നും തുടരേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ ഇരട്ട ഗർഭത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

 അബോർഷൻ സാധ്യത

അബോർഷൻ സാധ്യത

അബോര്‍ഷനുള്ള സാധ്യത പലപ്പോഴും ഇരട്ടക്കുട്ടികളിൽ കൂടുതലായിരിക്കും. ഈ അവസ്ഥയിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. പ്രത്യേകിച്ച് മുപ്പത് വയസ്സിന് ശേഷം ഇത് വളരെധികം ശ്രദ്ധിക്കണം. അബോർഷൻ സാധ്യതക്കുള്ള സാധ്യത വളരെധിക കൂടുതലുള്ളവർ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധ നൽകിയില്ലെങ്കിൽ അത് കുഞ്ഞിന് അപകടങ്ങൾ ഉണ്ടാക്കുന്നു.

English summary

Common Complications Associated With Twin Pregnancy

Here in this article we explain some common complications associated with Twin Pregnancy.Read on.
Story first published: Thursday, September 12, 2019, 17:10 [IST]
X
Desktop Bottom Promotion