For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് വയറ്റിലെ ചൊറിച്ചിൽ കൂടുന്നുണ്ടോ, അപകടം

|

ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിൽ ഓരോ മാസം കഴിയുന്തോറും നിങ്ങളിൽ ശാരീരികമായ അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. വയറിന്‍റെ വലിപ്പം വർദ്ധിക്കുന്നതോടൊപ്പം തന്നെ വയറ്റിലെ ചർമ്മത്തിന് വലിച്ചിൽ സംഭവിക്കുകയും ഇത് ചർമ്മത്തില്‍ ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് സാധാരണ ഉണ്ടാവുന്ന ഒന്നാണ്. പക്ഷേ അത് വയറ്റിൽ മാത്രമല്ലാതെ കൈകാലുകളിലേക്ക് വ്യാപിക്കുന്ന അവസ്ഥുണ്ടാവുന്നുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കണം.

Most read: ആദ്യ അബോർഷന് ശേഷം ഗർഭധാരണത്തിന് തടസ്സം ഇതാണ്Most read: ആദ്യ അബോർഷന് ശേഷം ഗർഭധാരണത്തിന് തടസ്സം ഇതാണ്

സ്ഥിരമായി ഗർഭകാലത്ത് കൈകാലുകളിലും വയറ്റിലും ചൊറിച്ചിൽ അനുഭവിക്കുന്നുണ്ടോ? ഇത് കൊളസ്റ്റാസിസിന്റെ ലക്ഷണമാകാം. അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗാവസ്ഥയാണ് ഇത്. ഗർഭകാലത്ത് ഉണ്ടാവുന്ന കരൾ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. പിത്തരസത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് പലപ്പോഴും ഈ പ്രതിസന്ധിയെ വർദ്ധിപ്പിക്കുന്നത്. ഇതിന്‍റെ ഫലമായി ഉണ്ടാവുന്ന ചൊറിച്ചിൽ വളരെയധികം തീവ്രമായിരിക്കും. മാത്രമല്ല അത് പലപ്പോഴും നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെ വരെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

സംഭവിക്കുന്നത് ഇങ്ങനെയാണ്

സംഭവിക്കുന്നത് ഇങ്ങനെയാണ്

കൊളസ്റ്റാസിസ് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ പിത്തരസം ടിഷ്യൂകളിലേക്ക് നിക്ഷേപിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു. ഇത് ഗർഭകാലത്ത് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നില്ല. എങ്കിലും നിങ്ങളുടെ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം, പിത്തരസത്തിന്റെ അളവ് അൽപം ടോക്സിക് ആയിട്ടുള്ളവയാണ്. ഇതിന്‍റെ ഫലമായി മാസം തികയാതെ പ്രസവിക്കുക, പ്രസവ സമയത്ത് കുഞ്ഞിനുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, പ്രസവത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം പ്രശ്നമാവുന്നുണ്ട്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

നിങ്ങളിൽ ഗർഭകാലത്ത് കൊളസ്റ്റാസിസ് ഉണ്ട് എന്ന കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് പലർക്കും അറിയുകയില്ല. സാധാരണ ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ചൊറിച്ചിലാണോ അതോ അസാധാരണമായി ഉണ്ടാവുന്ന അൽപം ബലപ്പെട്ട ചൊറിച്ചിൽ ആണോ എന്ന് ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കൊളസ്റ്റാസിസിന്‍റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

മൂത്രത്തിന്‍റെ നിറത്തിൽ മാറ്റങ്ങൾ, അമിത ക്ഷീണം, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചർമ്മവും കണ്ണും മഞ്ഞ നിറത്തിൽ കാണപ്പെടുക, വിശപ്പില്ലാത്ത അവസ്ഥ, മനം പിരട്ടൽ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കൊളസ്റ്റാസിസിന്‍റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. എന്നാൽ ഈ രോഗം പ്രസവത്തിന് ശേഷം പൂർണമായും ഇല്ലാതാവുന്നുണ്ട്. പക്ഷേ വീണ്ടും ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ ഇതേ അവസ്ഥ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്.

 ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

എന്തൊക്കെയാണ് ഈ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഗർഭകാലമായത് കൊണ്ട് തന്നെ കണ്ണിൽകണ്ട മരുന്നുകളും ക്രീമുകളും കഴിക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെ കുഞ്ഞിനും പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാൻ ശ്രമിക്കണം. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. ചൊറിച്ചിൽ കൂടുതലാവുന്നതിന് മുൻപ് തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം.

സ്കാൻ ചെയ്യുക

സ്കാൻ ചെയ്യുക

കുഞ്ഞിന് ഇത് കൊണ്ട് യാതൊരു വിധത്തിലുള്ള കുഴപ്പവും ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പിന്നീട് ചികിത്സിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല നിങ്ങളുടെ ശരീരത്തിലെ പിത്തരസത്തിന്‍റെ അളവ് കൃത്യമാണോ എന്നും കരളിന്‍റെ പ്രവർത്തനം ശരിയായ രീതിയിൽ ആണോ നടക്കുന്നത് എന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യം മാത്രമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

 സാധാരണ ചൊറിച്ചിൽ

സാധാരണ ചൊറിച്ചിൽ

എന്നാൽ ഗർഭകാലത്ത് സാധാരണ ചൊറിച്ചിൽ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഗർഭകാലത്ത് വയറ്റിലാണ് ഇത്തരത്തിലുള്ള സാധാരണ ചൊറിച്ചിൽ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നമുക്ക് തേടാവുന്നതാണ്. ഇത് പിന്നീട് സ്ട്രെച്ച് മാർക്സ് ആയി മാറുന്നുണ്ട്. പരിഹാരങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഗർഭാവസ്ഥയിലെ ഈ പ്രശ്നങ്ങൾക്ക് എന്തൊക്കെ പരിഹാരങ്ങൾ ഉണ്ട് എന്ന് നോക്കാം.

മോയ്സ്ചുറൈസർ ഉപയോഗിക്കുക

മോയ്സ്ചുറൈസർ ഉപയോഗിക്കുക

മോയ്സ്ചുറൈസർ ഉപയോഗിച്ച് നോക്കാവുന്നതാണ്. കുളി കഴിഞ്ഞ ഉടനേ തന്നെ മോയ്സ്ചുറൈസർ ഉപയോഗിക്കാവുന്നതാണ്. ഇത് ഡ്രൈനസ്സും ചൊറിച്ചിലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കലാമിൻ ലോഷന്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് പെട്ടെന്നാണ് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ചൂടുവെള്ളത്തിലെ കുളി വേണ്ട ഇത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചർമ്മം കൂടുതൽ വരണ്ടതായി മാറുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക, ഓട്സ് ഇട്ട് കുളിക്കാൻ ശ്രദ്ധിക്കുക. ഇതും ചൊറിച്ചില്‍ മാറ്റുന്നതിന് സഹായിക്കുന്നുണ്ട്.

English summary

cholestasis During Pregnancy Causes, Symptoms And Treatment

Here we are discussing about the causes, symptoms and treatment for cholestasis during pregnancy. Read on.
X
Desktop Bottom Promotion