For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ കഴിയ്ക്കും ച്യവനപ്രാശം കുഞ്ഞിനും ഗുണം

ഗര്‍ഭിണി ച്യവനപ്രാശം കഴിച്ചാല്‍ കുഞ്ഞിനും നല്ലത്‌

|

ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ പലതാണ്. ആരോഗ്യത്തിനു ഗുണകരമായ ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടി വരും.

പൊതുവേ ആരോഗ്യകരമായി കരുതുന്ന ഒന്നാണ് ച്യവനപ്രാശം. അങ്ങാടി മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിനു ഗുണകരമാണ് ഇവ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഒരു പോലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ച്യവന പ്രാശം എന്നു വേണം, പറയുവാന്‍.

ഗര്‍ഭിണികള്‍ ച്യവനപ്രാശം കഴിയ്ക്കാമോയെന്നതാണ് ചോദ്യം. ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്ന ഏറെ നല്ലൊരു ലേഹമാണ് ച്യവനപ്രാശം. ഇതു കഴിയ്ക്കാം എന്നല്ല, കഴിയ്ക്കണം എന്നു തന്നെ വേണം, പറയുവാന്‍. ഗര്‍ഭിണി ച്യവനപ്രാശം ശീലമാക്കിയാല്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാകും. ഗര്‍ഭകാലത്ത് ച്യവനപ്രാശം കഴിയ്ക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ച്യവനപ്രാശത്തിലെ പ്രധാനപ്പെട്ട ചേരുവകളിലൊന്നാണ് നെല്ലിക്ക. ഇതു കൊണ്ടു തന്നെ ച്യവനപ്രാശം വൈറ്റമിന്‍ സി സമ്പുഷ്ടവുമാണ്. കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. നല്ലൊരു ആന്റിഓക്‌സിഡന്റായതു കൊണ്ടു തന്നെ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതു കുഞ്ഞിന്റെ എല്ലുകള്‍, തരുണാസ്ഥി, ചര്‍മം എന്നിവയ്‌ക്കെല്ലാം ഏറെ നല്ലതാണ്.

അയേണ്‍

അയേണ്‍

അയേണ്‍ ഗര്‍ഭകാലത്തു പ്രധാനമാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്. ഗര്‍ഭകാലത്ത് വിളര്‍ച്ച പല ഗര്‍ഭിണികളിലും പതിവാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇതു സഹായിക്കുന്നു. കുഞ്ഞിനും ഇതു വഴി ഗുണം ലഭിയ്ക്കുന്നു. രക്തപ്രവാഹത്തിലൂടെ ഓക്‌സിഡന്‍ ലഭ്യമാകുന്നു. ഇതു പോലെ കുഞ്ഞിനു തൂക്കം നല്‍കുവാനും അമ്മ ച്യവനപ്രാശം കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു.

ചര്‍മത്തെ

ചര്‍മത്തെ

ഗര്‍ഭകാലത്ത് ശരീരത്തിലെ പോഷകങ്ങള്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നു. ഇത് ഗര്‍ഭിണിയുടെ ചര്‍മത്തെ ബാധിയ്ക്കും. പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ച്യവനപ്രാശം. ഇത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നത് തടുക്കുന്നു. ഇതില്‍ ഇതിനായിസഹായിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

പ്രസവശേഷമുള്ള പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു കാരണം. ച്യവനപ്രാശത്തിലെ നെല്ലിക്ക ഇതിനുളള നല്ലൊരു പരിഹാരമാണ്. മുടിയ്ക്കും ചര്‍മത്തിനുമല്ലൊം ഒരു പോലെ ഗുണകരം. മുടിയുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

 ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക്

ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക്

ഇതിലെ ഘടകങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനമാണ്. കുഞ്ഞിന് നാഡീസംബന്ധമായ തകരാറുകള്‍ ഒഴിവാക്കി ബുദ്ധിയുള്ള കുഞ്ഞിനെ ലഭിയ്ക്കാന്‍ ച്യവനപ്രാശം സഹായിക്കുന്നു.

 പ്രമേഹമുളളവര്‍

പ്രമേഹമുളളവര്‍

എന്നാല്‍ ഗര്‍ഭകാലത്ത് പ്രമേഹമുളളവര്‍ ച്യവനപ്രാശം ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ മധുരമടങ്ങിയിട്ടുള്ളതു തന്നെയാണ് കാരണം. ഇതുപോലെ വയറിളക്കം, വയര്‍ വന്നു വീര്‍ത്തു മുട്ടുക, ദഹന പ്രശ്‌നം എന്നിവയെങ്കില്‍ കഴിയ്ക്കാതിരിയ്ക്കുക. അല്ലെങ്കില്‍ ഡോക്ടറോടു ചോദിച്ചു കഴിയ്ക്കുക.

നല്ല ഗുണമുള്ള, ശുദ്ധമായ ച്യവനപ്രാശം

നല്ല ഗുണമുള്ള, ശുദ്ധമായ ച്യവനപ്രാശം

നല്ല ഗുണമുള്ള, ശുദ്ധമായ ച്യവനപ്രാശം 2-3 ഗ്രാം വരെ കഴിയ്ക്കാം. ഇതിനൊപ്പം പാലു കുടിയ്ക്കുന്നതും നല്ലതാണ്. ഗര്‍ഭകാലം മുഴുവന്‍ ഇതു കഴിയ്ക്കാം. കാരണം ഇതിന് പാര്‍ശ്വഫലങ്ങളില്ല. പാലു കുടിയ്ക്കാത്തവര്‍ക്ക് ഇതു കഴിച്ച് ചൂടുവെള്ളവും കുടിയ്ക്കുന്നതും നല്ലതാണ്. രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതും രാത്രി കിടക്കാന്‍ നേരത്തു കഴിയ്ക്കുന്നതുമെല്ലാം നല്ലതു തന്നെയാണ്രാവിലെ പ്രാതലിന് 20 മിനിറ്റു മുന്‍പും രാത്രി അത്താഴ ശേഷവും കഴിയ്ക്കാം.

English summary

Chawaprash Health Benefits During Pregnancy

Chawaprash Health Benefits During Pregnancy, Read more to know about,
Story first published: Wednesday, August 21, 2019, 14:06 [IST]
X
Desktop Bottom Promotion