For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജസങ്കലനം നടക്കും മുന്‍പ് ബീജത്തെ നശിപ്പിക്കും യോനീസ്രവം

By Aparna
|

ഗര്‍ഭധാരണം പലരും ആഗ്രഹിക്കുന്ന സമയത്ത് സംഭവിക്കേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും പലരിലും അപ്രതീക്ഷിത ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഗര്‍ഭധാരണം സംഭവിക്കാതിരിക്കാന്‍ പങ്കാളികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭം ധരിയ്ക്കുവാന്‍ പല ഘടകങ്ങളും അനൂകൂലമായി വരേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പുരഷനേക്കാള്‍ ശ്രദ്ധ വേണ്ടത് സ്ത്രീകള്‍ക്ക് തന്നെയാണ്. എങ്കിലും ഇരുവരുടേയും പങ്ക് തുല്യമാണ് എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാല്‍ ഗര്‍ഭധാരണത്തിനായി കൂടുതല്‍ ശ്രദ്ധിക്കേണ്ടത് സ്ത്രീശരീരത്തെ തന്നെയാണ്. അണ്ഡോല്‍പാദനം നടത്തുവാന്‍ മാത്രമല്ല, പുരുഷ ശരീരത്തില്‍ നിന്നെത്തുന്ന ബീജത്തെ സ്വീകരിയ്ക്കുവാനും സ്ത്രീ ശരീരം സജ്ജമാകണം. അല്ലാത്ത പക്ഷം ഗര്‍ഭധാരണം സംഭവിക്കുന്നില്ല.

പുരുഷ ശരീരത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ബീജത്തെ സ്ത്രീശരീരം സ്വീകരിക്കുമ്പോള്‍ പല വിധത്തിലുള്ള കാര്യങ്ങളും അനുകൂല ഫലങ്ങള്‍ നല്‍കേണ്ടതാണ്. ഇതില്‍ സ്വകാര്യഭാഗത്തെ പി എച്ച് ബാലന്‍സ് മുതല്‍ യോനീസ്രവം വരെ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. സെര്‍വിക്കല്‍ മ്യൂകസ് അഥവാ യോനീസ്രവം ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നതാണ്. ഇത് സെര്‍വിക് അടുത്തായാണ് കാണപ്പെടുന്നത്. ഗര്‍ഭനിരോധനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ സെര്‍വിക്കല്‍ മ്യൂക്കസ് ഇല്ലാതാക്കിയാണ് ഗര്‍ഭനിരോധന ഉപാധികള്‍ ഇതിന് വിലങ്ങ് തടിയാവുന്നത്. എന്നാല്‍ സെര്‍വ്വിക്കല്‍ മ്യൂക്കസ് എങ്ങനെ സ്ത്രീകളില്‍ ഗര്‍ഭധാരണത്തെ തടയുന്നു എന്ന് നമുക്ക് നോക്കാം.

Cervical Mucus Method For Natural Family Planning

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

ഇത് കൂടാതെ സെര്‍വ്വിക്കല്‍ മ്യൂക്കസ് രീതിയില്‍ ഗര്‍ഭധാരണത്തെ ഒഴിവാക്കുന്നതിനും സാധിക്കുന്നുണ്ട്. സ്വാഭാവികമായി തന്നെ ഗര്‍ഭനിരോധനത്തിന് പലരും ശ്രമിക്കുന്ന രീതിയാണ് ഇത്. നിങ്ങളുടെ ആര്‍ത്തവത്തിന് ശേഷം കൃത്യമായി യോനീസ്രവത്തെ നിരീക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യതയെ തള്ളിക്കളയാവുന്നതാണ്. ഇത് തിരിച്ചറിഞ്ഞാല്‍ ഏത് ദിവസമാണ് നിങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ ബന്ധപ്പെടാവുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനെക്കുറിച്ചും സെര്‍വ്വിക്കല്‍ മ്യൂക്കസ് ഹോസ്റ്റിലിറ്റിയെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്.

എന്താണ് സെര്‍വ്വിക്കല്‍ മ്യൂക്കസ്

എന്താണ് സെര്‍വ്വിക്കല്‍ മ്യൂക്കസ്

സെര്‍വിക്സിലാണ് സെര്‍വിക്കല്‍ മ്യൂകസ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഇതിന് സഹായിക്കുന്നതും അനുകൂല ഘടകങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും നിരവധി ഹോര്‍മോണുകളാണ്. ഗര്‍ഭധാരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ഇതു ചെയ്യുന്നത്. അതിലൂടെ ഗര്‍ഭാശയമുഖത്തെത്തുന്ന ബീജത്തിന് എളുപ്പത്തില്‍ തന്നെ ബീജസങ്കലനം നടത്തുന്നതിനും ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നു.

സെര്‍വ്വിക്കല്‍ മ്യൂക്കസ് ഹോസ്റ്റിലിറ്റി

സെര്‍വ്വിക്കല്‍ മ്യൂക്കസ് ഹോസ്റ്റിലിറ്റി

സ്ത്രീ ശരീരത്തിലെ സെര്‍വ്വിക്കല്‍ മ്യൂക്കസ് ബീജങ്ങള്‍ക്ക് എളുപ്പത്തില്‍ അണ്ഡവുമായി ചേരാനുള്ള സാഹചര്യം ഒരുക്കുന്നു. ഓവുലേഷന്റെ അടുത്ത സമയത്താണ് ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് അനുകൂല സാഹചര്യം ഉണ്ടാവുന്നത്. എന്നാല്‍ ഇതല്ലാതെ ആരോഗ്യത്തിന് വെല്ലുവിളിയും ഗര്‍ഭധാരണത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി പലപ്പോഴും സെര്‍വ്വിക്കല്‍ മ്യൂക്കസ് കാരണമാകുന്നുണ്ട്. ഇതിന് പറയ.ുന്ന അവസ്ഥയാണ് സെര്‍വിക്കല്‍ മ്യൂകസ് ഹോസ്റ്റിലിറ്റി എന്ന് പറയുന്നത്. വന്ധ്യതയ്ക്കുള്ള കാരണത്തില്‍ 3-83 ശതമാനം വരെ ഇതിന് റോള്‍ ഉണ്ട് എന്നാണ് പറയുന്നത്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മ്യൂക്കസ് തന്നെ ബീജത്തെ ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇത്.

മ്യൂകസ് ഹോസ്റ്റിലിറ്റിയ്ക്ക് കാരണം

മ്യൂകസ് ഹോസ്റ്റിലിറ്റിയ്ക്ക് കാരണം

എന്നാല്‍ എന്താണ് ഇത്തരത്തില്‍ മ്യൂക്കസ് ഹോസ്റ്റിലിറ്റിക്ക് കാരണം എന്നുള്ളത് നമുക്ക് നോക്കാം. ഹോര്‍മോണുകളാണ് സെര്‍വിക്കല്‍ മ്യൂകസിനു കാരണമാകുന്നത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സംഭവിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് കൂടുതല്‍ കട്ടിയുള്ള, കൂടുതല്‍ പശിമയുള്ള തരം സ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടും. അല്ലെങ്കില്‍ വല്ലാതെ ഉണങ്ങിയ വിധത്തിലായിരിക്കും ഇത് ഉണ്ടാവുന്നത്. ഇതു രണ്ടും ബീജങ്ങളെ നശിപ്പിയ്ക്കുന്നു. ചിലപ്പോള്‍ മ്യൂകസിന് അസിഡിറ്റി വര്‍ദ്ധിയ്ക്കകയും ചെയ്യും. ഇതിനും കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ്. ഇതും ബീജത്തെ ഇല്ലാതാക്കും. വജൈനല്‍ ഭാഗത്തെ പിഎച്ച് വര്‍ദ്ധിയ്ക്കാനും അണുബാധകള്‍ക്കുമെല്ലാം പലപ്പോഴും ഈ അവസ്ഥ കാരണമാകുന്നുണ്ട്.

ഇന്‍ഫ്ളമേറ്ററി കോശങ്ങള്‍ ഒരു കാരണം

ഇന്‍ഫ്ളമേറ്ററി കോശങ്ങള്‍ ഒരു കാരണം

ഇന്‍ഫ്ളമേറ്ററി കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ട്. ഇവ ചിലപ്പോള്‍ സെര്‍വിക്സിലോ വജൈനയിലോ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവ ബീജങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതു പോലെ ആന്റിസ്പേം ആന്റിബോഡികളും നമ്മുടെ ശരീരത്തില്‍ ഉണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധ സിസ്റ്റത്തിന്റെ ഭാഗമായി രൂപം കൊള്ളുന്നവയാണ്. ഇത്തരത്തിലുള്ള ആന്റിബോഡികളും പലപ്പോഴും ബീജത്തെ ആക്രമിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്യും. എന്താണ് സെര്‍വ്വിക്കല്‍ മ്യൂക്കസ് രീതി എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതനുസരിച്ച് അനാവശ്യമായ ഗര്‍ഭധാരണം നമുക്ക് ഒഴിവാക്കാവുന്നതാണ്.

സെര്‍വ്വിക്കല്‍ മ്യൂക്കസും ഗര്‍ഭവും

സെര്‍വ്വിക്കല്‍ മ്യൂക്കസും ഗര്‍ഭവും

സെര്‍വ്വിക്കല്‍ മ്യൂക്കസ് രീതിയും ഗര്‍ഭധാരണവും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനോ അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനോ ഏറ്റവും നല്ല ദിവസങ്ങള്‍ കണക്കാക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് ഓവുലേഷന്‍ സമയത്ത് മ്യൂക്കസിലുണ്ടാവുന്ന മാറ്റങ്ങളാണ്. ഫെര്‍ട്ടിലിറ്റി അല്ലെങ്കില്‍ ഗര്‍ഭനിരോധനത്തിനായി നിങ്ങളുടെ സെര്‍വിക്കല്‍ മ്യൂക്കസ് ട്രാക്കുചെയ്യുന്നത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ്.

 സെര്‍വ്വിക്കല്‍ മ്യൂക്കസും ഗര്‍ഭവും

സെര്‍വ്വിക്കല്‍ മ്യൂക്കസും ഗര്‍ഭവും

സെര്‍വിക്കല്‍ മ്യൂക്കസ് രീതി ഏറ്റവും സുരക്ഷിതമായ രീതിയാണ്. അതായത് അടിസ്ഥാന ശരീര താപനില ട്രാക്കുചെയ്യുന്നതിലൂടെയാണ് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിന് വേണ്ടി നിങ്ങളുടെ മൂത്രത്തിലെ ഹോര്‍മോണ്‍ അളവ് അളക്കാന്‍ നിങ്ങള്‍ക്ക് ഒരു ഇലക്ട്രോണിക് ഫെര്‍ട്ടിലിറ്റി മോണിറ്റര്‍ ഉപയോഗിക്കാം, ഇത് നിങ്ങളുടെ ഓവുലേഷന്‍ ദിവസങ്ങളെക്കുറിച്ച് പറയുന്നു. ഇതില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ജനന നിയന്ത്രണത്തിനായി സെര്‍വിക്കല്‍ മ്യൂക്കസ് രീതി ഉപയോഗിക്കുന്നത് നേരിട്ടുള്ള അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ല. പക്ഷേ ഇത് ലൈംഗികരോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നില്ല. കൂടാതെ, സെര്‍വിക്കല്‍ മ്യൂക്കസ് രീതി ഉപയോഗിച്ച് ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണത്തിനുള്ള സാധ്യത മറ്റ് ജനന നിയന്ത്രണ രീതികളേക്കാള്‍ അല്‍പം കൂടുതലാണ്. അതുകൊണ്ട് തന്നെ പൂര്‍ണമായും ഇതിനെ ആശ്രയിക്കാന്‍ സാധിക്കുകയില്ല എന്നുളളതാണ് സത്യം.

English summary

Cervical Mucus Method For Natural Family Planning

Here in this article we are discussing about how cervical mucus methods helps for natural family planning. Take a look
Story first published: Saturday, July 10, 2021, 19:31 [IST]
X
Desktop Bottom Promotion