For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ആരോഗ്യം: അറിയേണ്ടതെല്ലാം

|

യഥാര്‍ത്ഥ ഡെലിവറി തീയതിക്ക് മൂന്നാഴ്ച മുമ്പാണ് മാസം തികയാതെയുള്ള ജനനം സംഭവിക്കുന്നത്, മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എന്തൊക്കെയാണ് അമ്മമാരും അച്ഛന്‍മാരും അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. മാസം തികയാതെയുള്ള കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം നിങ്ങളുടെ കുഞ്ഞിനെ പതിവായി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുഞ്ഞിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കും.

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

ഇത്തരത്തില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അകാല ശിശുക്കളില്‍ ഉണ്ടാവുന്ന ശ്വാസകോശ രോഗം, അണുബാധകള്‍ അല്ലെങ്കില്‍ നവജാതശിശു സെപ്‌സിസ്, ശ്വസനം താല്‍ക്കാലികമായി നിര്‍ത്തുക, നവജാത ശിശുവിന്റെ കുടലുകളെ ബാധിക്കുന്ന എന്ററോകോളിറ്റിസ് (എന്‍ഇസി എന്നും അറിയപ്പെടുന്നു) നെക്രോട്ടൈസിംഗ്, റെറ്റിനോപ്പതി അന്ധത, കേള്‍വിക്കുറവ്, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്ന, ജനിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഒരു കുഞ്ഞിന്റെ റെറ്റിന പൂര്‍ണമായി വികസിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന നേത്രരോഗമാണ് പ്രിമെച്യുരിറ്റി (ROP) എന്നിവയെല്ലാം ഇത്തരത്തില്‍ കുഞ്ഞിന്റെ അകാല ജനനത്തിന് പിന്നില്‍ ഉണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥകള്‍ ആണ്. മാസം തികയാതെയുള്ള കുഞ്ഞിന്റെ കാര്യത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പരിശോധനകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ആരോഗ്യം

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ആരോഗ്യം

ആദ്യം, നിങ്ങളുടെ കുഞ്ഞിന്റെ രക്തഗ്രൂപ്പ് കണ്ടെത്തുക

രക്തത്തിലെ ഓക്സിജന്റെ അളവ് മനസ്സിലാക്കുക (ശ്വാസകോശം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ശ്വസനപ്രശ്നങ്ങള്‍ നേരിടുന്ന കുഞ്ഞുങ്ങളില്‍ ചികിത്സ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അറിയാന്‍ ഇത് സഹായിക്കുന്നു)

ഗ്ലൂക്കോസ്, ലവണങ്ങള്‍, കാല്‍സ്യം, മറ്റ് ധാതുക്കള്‍ എന്നിവയുടെ അളവ് പരിശോധിച്ച് കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

ഏതെങ്കിലും അണുബാധ ഉണ്ടോ എന്ന് നോക്കേണ്ടതാണ്.

വിളര്‍ച്ച പരിശോധിക്കാന്‍ കുഞ്ഞിന്റെ ഹീമോഗ്ലോബിന്‍ (ചുവന്ന രക്താണുക്കളുടെ) അളവ് അറിയുക, കൂടാതെ മഞ്ഞപ്പിത്തം സാധാരണയായി മാസം തികയാതെയുള്ള കുട്ടികളില്‍ കാണപ്പെടുന്നു.

സ്‌ക്രീനിംഗ് ടെസ്റ്റുകള്‍

സ്‌ക്രീനിംഗ് ടെസ്റ്റുകള്‍

മാസം തികയാതെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ചികിത്സ ഏറ്റവും ഫലപ്രദമാകുമ്പോള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിന് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് വേണ്ടി ഡോക്ടര്‍ വിശദ പരിശോധന നടത്തുന്നുണ്ട്. അതിന് വേണ്ടി നല്ല ഒരു ഡോക്ടറെ കാണേണ്ടതാണ്. സ്‌ക്രീനിംഗ് ടെസ്റ്റുകളെക്കുറിച്ചും അവ നിങ്ങളുടെ കുഞ്ഞിന് എങ്ങനെ പ്രയോജനപ്പെടുമെന്നതിനെക്കുറിച്ചും ഡോക്ടര്‍ക്ക് നിങ്ങളെ സഹായിക്കാനാകും

സ്‌ക്രീനിംഗ് ടെസ്റ്റുകള്‍

സ്‌ക്രീനിംഗ് ടെസ്റ്റുകള്‍

ഏത് നവജാത ശിശുവും എപ്പോള്‍ ജനിച്ചുവെന്നത് പരിഗണിക്കാതെ തന്നെ നടത്തേണ്ട പതിവ് പരിശോധനകളാണിത്. ഈ പരിശോധനകള്‍ ഒരിക്കലും ഒഴിവാക്കരുത്. ഹൃദയം, കണ്ണുകള്‍, ഇടുപ്പ് എന്നിവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഡോക്ടര്‍ നിങ്ങളുടെ കുഞ്ഞിന്റെ വിശദമായ പരിശോധന നടത്തും. ഹൃദയം, കണ്ണ് തുടങ്ങിയ ഏതെങ്കിലും രോഗങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവയെല്ലാം കുഞ്ഞിനും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, അകാല ശിശുക്കളില്‍ കേള്‍വിക്കുറവ് സാധാരണമാണ്. അങ്ങനെ, ഒരു നവജാത ശ്രവണ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. പിന്നീട് കുഞ്ഞ് വലുതായാല്‍ ഉടനെ തന്നെ കേള്‍വിശക്തി പരിശോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കണ്‍ജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസത്തിനായുള്ള പരിശോധനയും റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി (ROP) പരിശോധനയും കുഞ്ഞിന് ആവശ്യമായി വരും.

കുഞ്ഞിന്റെ ആരോഗ്യം എങ്ങനെ?

കുഞ്ഞിന്റെ ആരോഗ്യം എങ്ങനെ?

നിങ്ങളുടെ മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മൃദുവായി മാത്രമേ കരയുകയുള്ളൂ, അല്ലെങ്കില്‍ ശ്വാസതടസ്സം ഉണ്ടായേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ ശ്വസനവ്യവസ്ഥ ഇപ്പോഴും പക്വതയില്ലാത്തതാണ് ഇതിന് കാരണം. ഇത് കൂടാതെ കുഞ്ഞിന്റെ ശ്വാസതടസ്സം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും, കാരണം കുഞ്ഞിന്റെ ശരീരത്തിലെ മറ്റ് പക്വതയില്ലാത്ത അവയവങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല. ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, കാര്‍ഡിയോ-റെസ്പിറേറ്ററി മോണിറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് ശ്വസനവും ഹൃദയമിടിപ്പും ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നു.

English summary

Premature Baby Care Tips: What Parents Need to Know In Malayalam

Here in this article we are sharing what parents need to know about caring for a premature baby. Take a look.
X
Desktop Bottom Promotion