For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭ സമയത്തുണ്ടാകുന്ന സ്തന മാറ്റം

ഗര്‍ഭ സമയത്തുണ്ടാകുന്ന സ്തന മാറ്റം

|

ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ പല തരത്തിലെ മാറ്റങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു പുറകിലെ പ്രധാന കാരണമായി പറയാവുന്നത്. സ്ത്രീയ്ക്ക് ഭാരം കൂടുന്നതും തടി കൂടുന്നതുമെല്ലാം സാധാരണയാണ്. സ്വകാര്യ ഭാഗങ്ങളിലും മാറ്റമുണ്ടാകുന്നു.

ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തിലുണ്ടാകുന്ന പ്രധാനപ്പെട്ടൊരു മാറ്റമാണ് സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്ന ഒന്ന്. സ്തനങ്ങളില്‍ പല വിധത്തിലും ഗര്‍ഭകാലത്ത് മാറ്റമുണ്ടാകുന്നു. ഇത്തരം മാറ്റം ഗര്‍ഭധാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും വ്യക്തമാകുകയും ചെയ്യും.

ഗര്‍ഭിണികളില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന സ്തന മാറ്റം ഏപ്രകാരമെന്നറിയൂ,.

 4 വരെയുളള ആഴ്ചകളില്‍

4 വരെയുളള ആഴ്ചകളില്‍

ഗര്‍ഭധാരണം നടന്ന് 4 വരെയുളള ആഴ്ചകളില്‍ മുലപ്പാലുല്‍പാദനത്തിനായുള്ള ചെറിയ കുഴലുകള്‍ അഥവാ മില്‍ക് ഡക്ടുകള്‍ രൂപം കൊള്ളുന്നു. ഗര്‍ഭധാരണം നടന്ന് 4 വരെയുളള ആഴ്ചകളില്‍ മുലപ്പാലുല്‍പാദനത്തിനായുള്ള ചെറിയ കുഴലുകള്‍ അഥവാ മില്‍ക് ഡക്ടുകള്‍ രൂപം കൊള്ളുന്നു. മൂന്നാമത്തെ ആഴ്ച മുതല്‍ മാറിടങ്ങള്‍ കൂടുതല്‍ മൃദുവാകുന്നു. ഇതു ഗര്‍ഭധാരണം നടക്കുന്നതിന്റെ പ്രകടമായ ലക്ഷണം കൂടിയാണ്. നിപ്പിളിനു ചുററും സെന്‍സിററീവിറ്റി അനുഭവപ്പെടും

5-8, 9-12

5-8, 9-12

5-8 വരെയുളള ആഴ്ചകളില്‍ പ്ലാസന്റല്‍ ലാക്ടോജനുകള്‍ എന്ന ഹോര്‍മോണുകള്‍ പ്രവര്‍ത്തനം തുടങ്ങും. മാറിടങ്ങള്‍ക്കു വളര്‍ച്ചയും മാറിടങ്ങള്‍ നിറഞ്ഞതായ തോന്നലുമുണ്ടാകും. നിപ്പിളിനു ചുറ്റുമുള്ള ഭാഗം പിഗ്മെന്റേഷന്‍ കാരണം കൂടുതല്‍ ഇരുണ്ടതാകും.ഇത് കുഞ്ഞിന് സ്തനങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള പ്രകൃതിദത്ത വഴി കൂടിയാണ്. 9-12 ആഴ്ചകളില്‍ ഏരിയോളയ്ക്കു ചുറ്റുമുള്ള ഭാഗം ഏറെ കറുത്ത നിറത്തിലാകും.പന്ത്രണ്ട് ആഴ്ചകളില്‍ നിപ്പിള്‍ ഉള്ളിലേയ്ക്കു വലിയാനും സാധ്യതയുണ്ട്.

13-20

13-20

13-20 വരെയുള്ള ആഴ്ചകളില്‍ ഏരിയോള നല്ല രീതിയില്‍ ദൃശ്യമാകും. കൊളസ്ട്രം പുറപ്പെടും. പതിനെട്ടാമത്തെ ആഴ്ചയില്‍ കൊഴുപ്പ് മാറിടത്തില്‍ അടിഞ്ഞു കൂടുന്നു. ചിലരില്‍ സ്തനങ്ങളില്‍ മുഴ പോലെയും കാണപ്പെടാറുണ്ട്. 20-ാമത്തെ ആഴ്ച മുതല്‍ മാറിടത്തിന്റെ താഴ്ഭാഗത്ത് പ്രത്യേകിച്ചും സ്‌ട്രെച്ച്മാര്‍ക്‌സ് രൂപപ്പെടും.

21-28

21-28

21-28 വരെയുള്ള ആഴ്ചകളില്‍ മാറിടത്തിന് വലിപ്പം വര്‍ദ്ധിയ്ക്കുന്നത് ഏതാണ്ടു പൂര്‍ണമാകും. കൊളസ്ട്രം പുറത്തേയ്ക്കു വന്നു തുടങ്ങും. 27 ആഴ്ചകള്‍ പ്രായമാകുമ്പോഴേയ്ക്കും പാലുല്‍പാദത്തിന് ശരീരം എല്ലാ തരത്തിലും സജ്ജമായിക്കഴിയും. നിപ്പിളിനു ചുറ്റും പിഗ്മെന്റേഷന്‍ കൂടുതല്‍ വ്യക്തമാകും.

29-36

29-36

29-33 വരെയുള്ള ആഴ്ചകളില്‍ വിയര്‍പ്പു കാരണമുണ്ടാകുന്ന സ്വെറ്റ് റാഷുകള്‍ കൂടുതല്‍ കണ്ടു തുടങ്ങും. 33-36 വരെയുളള ആഴ്ചകളില്‍മാറിടങ്ങള്‍, പ്രത്യേകിച്ചും നിപ്പിളുകള്‍ കൂടുതല്‍ പ്രത്യക്ഷമാകും. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണാണ് ഇതിനു കാരണം. ഗര്‍ഭകാലത്തെ സ്തന വളര്‍ച്ച 36-ാമത്തെ ആഴ്ചയില്‍ പൂര്‍ണമാകും.

English summary

Breast Changes During Pregnancy Every Women Should Know About

Breast Changes During Pregnancy Every Women Should Know About,Read more to know about,
Story first published: Thursday, October 24, 2019, 15:23 [IST]
X
Desktop Bottom Promotion