For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭത്തിനുത്തമം ദമ്പതികളിലെ ഈ പൊസിഷന്‍

|

ഗര്‍ഭധാരണം പലപ്പോഴും സംഭവിക്കാത്തതിന് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ മാനസിക കാരണങ്ങള്‍ ഉണ്ട്. എങ്കിലും യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും പലരും ഗര്‍ഭം ധരിക്കുന്നില്ല. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് പൊസിഷന്‍ കൃത്യമല്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിലേക്ക് നയിക്കുന്നില്ല എന്നുള്ളതാണ്. ലൈംഗികബന്ധങ്ങളിലെ സ്ഥാനങ്ങള്‍ക്കു ഗര്‍ഭധാരണവുമായി ബന്ധമുണ്ടോ? ഉണ്ടെന്നു വേണം കരുതാന്‍. അധിക പേരും ചിന്തിക്കുന്നത് മിഷനറി പൊസിഷന്‍ (അതായത് പുരുഷന്‍ മുകളിലും സ്ത്രീ താഴെയും ) ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായതെന്നാണ്. പക്ഷേ ഇതു ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ല.

ആണും പെണ്ണും മനസ്സിലാക്കണം ഈ കിടപ്പറ തെറ്റുകള്‍ആണും പെണ്ണും മനസ്സിലാക്കണം ഈ കിടപ്പറ തെറ്റുകള്‍

ചുരുക്കിപ്പറഞ്ഞാല്‍ ഏതുതരത്തിലുള്ള ലൈംഗിക ബന്ധം ആയാലും ശുക്ലം സെര്‍വിക്‌സില്‍ അല്ലെങ്കില്‍ യോനിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്. ബീജം യോനിഗളത്തില്‍ എത്തിയാല്‍ അതിനു സ്വയം സഞ്ചരിച്ചു അണ്ഡവുമായി സംയോജിക്കനാവും.ഈ ലേഖനത്തില്‍ നമുക്ക് ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില പൊസിഷനുകളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇത് കുട്ടികളില്ലാതെ വിഷമിക്കുന്ന പല ദമ്പതികള്‍ക്കും ഉപകാരപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പൊസിഷനുകള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പൊസിഷനുകള്‍

പുരുഷന്‍ മുകളിലും സ്ത്രീ താഴെയുമായ മിഷനറി പൊസിഷന്‍, സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായ ആയ പൊസിഷന്‍, വശങ്ങളിലുള്ള പൊസിഷന്‍, ഡോഗ്ഗി പൊസിഷന്‍ അല്ലെങ്കില്‍ പുറകുവശം ചേര്‍ന്നുള്ള പൊസിഷന്‍, കട്ടിലിന്റെ അരികു ചേര്‍ന്നുള്ള പൊസിഷന്‍, റൈറ്റ് ആംഗിളിലുള്ള പൊസിഷന്‍, എന്നിവയൊക്കെ ഉള്‍പ്പെടും.സ്ഖലനം നടക്കുമ്പോള്‍ സ്ത്രീ പുറകുവശം ചേര്‍ന്നാണ് കിടക്കുന്നതെങ്കില്‍ ഗര്‍ഭധാരണ സാധ്യത കൂടുമെന്ന് പറയപ്പെടുന്നു.

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പൊസിഷനുകള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പൊസിഷനുകള്‍

ഇന്നും ഗര്‍ഭധാരണത്തിനുതകുന്ന ശരീരികബന്ധത്തിന്റെ പൊസിഷനുകളെ പറ്റി ആധികാരികമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ഇതേപ്പറ്റിയുള്ള ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്താന്‍ വളരെയധികം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. എന്നിരുന്നാല്‍ കൂടി ഇന്‍ട്രയുട്ടറിന്‍ ഇന്‍സെമിനേഷനില്‍ (IUI ട്രീറ്റ്‌മെന്റ്)നടന്ന റിസര്‍ച്ചില്‍ സ്ഥാനങ്ങള്‍ക്ക് അനുസരിച്ച് വിജയ സാധ്യതകള്‍ക്കു മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്

ഗവേഷണങ്ങള്‍

ഗവേഷണങ്ങള്‍

ഇന്‍ട്രയൂട്ടറിന്‍ ഇന്‍സെമിനേഷന്‍ എന്ന വന്ധ്യതാ ചികിത്സാ രീതിയില്‍ പ്രത്യേകരീതിയില്‍ വേര്‍തിരിച്ചെടുത്ത ശുക്ലത്തില്‍ നിന്നും ബീജം ഒരു പ്രത്യേക കത്തീറ്റര്‍ ഉപയോഗിച്ച് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് നേരിട്ട് എത്തിക്കുന്ന പ്രക്രിയയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സ്ത്രീ പുറകുവശം ചേര്‍ന്നാണ് കിടക്കേണ്ടത്. ബീജത്തെ നിക്ഷേപിച്ച ശേഷം കുറച്ചു നേരം കൂടി തിരശ്ചീനമായി കിടക്കുന്നത് ഗര്‍ഭധാരണ സാധ്യത ഒരുപക്ഷേ വര്‍ധിപ്പിച്ചേക്കാമെന്നു ഡോക്ടര്‍മാര്‍ കരുതുന്നു. ബീജനിക്ഷേപം കഴിഞ്ഞ് 15 മിനിട്ടോളം കിടക്കുന്ന സ്ത്രീകള്‍ക്ക് 3 സൈക്കിളുകള്‍ക്ക് ശേഷം 27% ഗര്‍ഭധാരണനിരക്കുണ്ടെന്നും അതേസമയം ബീജ നിക്ഷേപം കഴിഞ്ഞ ഉടനെ എഴുന്നേറ്റ സ്ത്രീകള്‍ക്ക് 18 ശതമാനം മാത്രമേ ഗര്‍ഭധാരണ സാധ്യതയുള്ളതെന്നും ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഡോഗി സ്‌റ്റൈല്‍

ഡോഗി സ്‌റ്റൈല്‍

ലൈംഗികനിലകളില്‍ മിഷനറി പൊസിഷനാണോ അതോ ഡോഗ്ഗി സ്‌റ്റൈലിനാണോ സെര്‍വിക്‌സിനോട് ഏറ്റവും അടുത്തുള്ള സ്ഖലനം സാധ്യമാവുക എന്നതിനെക്കുറിച്ച് ഗവേഷകര്‍ എംആര്‍ഐ സ്‌കാനിംഗ് ഉപയോഗിച്ച് ഒരു താരതമ്യ പഠനം നടത്തിയിട്ടുണ്ട്. പുരുഷന്‍ മുകളിലായുള്ള പൊസിഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിന്‍വശം ചേര്‍ന്ന് കിടക്കുന്നത് ലിംഗത്തെ ബീജം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥാനത്തെത്തിക്കുന്നു. ഇത് ഗര്‍ഭധാരണത്തെ എത്രത്തോളം സഹായിക്കുമെന്ന് പറയാറായിട്ടില്ലെങ്കിലും, സ്ഖലനം സെര്‍വിക്‌സിനോട് അടുത്തണെങ്കില്‍ സാധ്യത കൂടുതലാണ്. ഇനി പുരുഷന്‍ മുകളിലായുള്ള പൊസിഷനു മടുപ്പു അനുഭവപ്പെടുകയും എന്നാല്‍ ഗര്‍ഭധാരണത്തിനു അനുയോജ്യമായ ഒരു പൊസിഷനും ആണ് ആവശ്യമെങ്കില്‍ പിന്‍വശ പ്രവേശനവും നല്ലതായിരിക്കും.

മികച്ച പൊസിഷന്‍

മികച്ച പൊസിഷന്‍

യഥാര്‍ത്ഥ പൊസിഷന്‍ എന്തുമായിക്കൊള്ളട്ടെ എത്രത്തോളം നിങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്നു എന്നതാണ് പ്രധാനം. സ്ഖലനത്തിനു മുന്‍പ് ഉള്ള ഫോര്‍ പ്ലേ കളുടെ ദൈര്‍ഘ്യവും ഉയര്‍ന്ന രീതിയിലുള്ള ലൈംഗിക ഉത്തേജനവും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്ന് ചില ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രത്യേക രീതി തന്നെ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാം.

മികച്ച പൊസിഷന്‍

മികച്ച പൊസിഷന്‍

പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ഉത്തേജനം മാത്രമല്ല സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിനിടയിലോ മുന്‍പോ സ്ഖലനത്തിനുശേഷമോ സംഭവിക്കുന്ന രതിമൂര്‍ച്ഛയും ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കുന്ന രീതിയിലുള്ള പൊസിഷനും നല്ല ഫലം തരുന്നു. സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്താനുള്ള സമയം ശുക്ലത്തിന് അളവ് വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു. ഓറല്‍ സെക്‌സിനു പ്രത്യുല്‍പാദനത്തിനുള്ള സാധ്യതകളെപ്പറ്റി ഇന്നും അജ്ഞാതമാണ്. എന്നിരുന്നാലും ഓറല്‍ സെക്‌സ് പിന്നീടുള്ള ലൈംഗികബന്ധത്തില്‍ പുരുഷന്റെ ശുക്ലം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ഗര്‍ഭധാരണത്തിന് കുറഞ്ഞ ഫലം പ്രതീക്ഷിക്കുന്ന പൊസിഷനുകള്‍ ചിലപ്പോള്‍ കൂടുതല്‍ ഫലം തന്നേക്കാം.

മാറ്റങ്ങള്‍

മാറ്റങ്ങള്‍

ഗര്‍ഭധാരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ ലൈംഗികത ഒരു ജോലിക്ക് സമാനമായി അനുഭവപ്പെടും. കിടപ്പുമുറിയില്‍ മടുപ്പ് തോന്നി തുടങ്ങും. ലൈംഗിക പൊസിഷനുകളില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്നത് ലൈംഗിക ജീവിതത്തിലെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെങ്കിലും പങ്കാളികള്‍ തമ്മിലുള്ള വൈകാരിക ബന്ധം വര്‍ദ്ധിപ്പിക്കുന്നു

ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഒരുപക്ഷേ പുരുഷന്‍ മുകളിലുള്ള പൊസിഷനില്‍ താല്പര്യം ഇല്ലാതിരിക്കുകയും എന്നാല്‍ ഗര്‍ഭധാരണസാധ്യത കൂടുതലുള്ളതിനാല്‍ അത് ഉപേക്ഷിക്കാന്‍ വൈമുഖ്യം ഉണ്ടാവുകയുമാണെങ്കില്‍ ഇതൊന്നു പരീക്ഷിച്ചുനോക്കൂ. അതായത് നിങ്ങള്‍ ഏതു പൊസിഷനിലാണെങ്കിലും സ്ഖലനത്തിന് തൊട്ടുമുന്‍പ് പുരുഷന്‍ മുകളില്‍ ഉള്ള പൊസിഷനിലേക്ക് വരുക.ഡോഗ്ഗി സ്‌റ്റൈലും, പിന്‍വശ പ്രവേശനവും ഗര്‍ഭധാരണത്തിന് മികച്ചതാണ്. ഗര്‍ഭധാരണത്തിന് ഒട്ടും അനുയോജ്യമല്ല എന്നു കരുതുന്ന പൊസിഷനുകള്‍ പോലും ഒരിക്കലും വന്ധ്യതക്ക് കാരണമാകുന്നില്ല. സെര്‍വിക്‌സിനടുത്തോ യോനിയിലോ ബീജങ്ങള്‍ നിക്ഷേപിക്കപെടുകയാണെങ്കില്‍ ഗര്‍ഭധാരണം സംഭവ്യമാകും.

English summary

Best Position to Get Pregnant

Here in this article we are discussing about best positions to get pregnant. Read on.
Story first published: Wednesday, November 11, 2020, 16:21 [IST]
X
Desktop Bottom Promotion