For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുസംബി ജ്യൂസ്: വയറ്റിലെ കുഞ്ഞിന്‍റെ ബുദ്ധി തെളിയും

|

ഗർഭകാലത്ത് പല വിധത്തിലുള്ള ശാരീരിക മാനസിക അസ്വസ്ഥതകൾ എല്ലാവരേയും ബാധിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ അസ്വസ്ഥതകൾക്ക് എല്ലാം ഒരു പരിധി വരെ പരിഹാരം ഭക്ഷണത്തിൽ ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മാത്രം ആരോഗ്യത്തെ അല്ല സ്വാധീനിക്കുന്നത്, ഗർഭകാലത്ത് കുഞ്ഞിന്‍റെ ആരോഗ്യത്തെക്കൂടി ഇത് ബാധിക്കുന്നുണ്ട്. നല്ല ഭക്ഷണമാണ് കഴിക്കുന്നത് എങ്കിൽ അത് നല്ല രീതിയിൽ കുഞ്ഞിനെ ബാധിക്കുന്നു, എന്നാൽ അനാരോഗ്യം ഉണ്ടാക്കുന്ന ഭക്ഷണമാണ് ഗർഭകാലത്ത് കഴിക്കുന്നത് എങ്കിൽ അത് കുഞ്ഞിനെ മോശം രീതിയിലാണ് ബാധിക്കുന്നത്.

Most read: ഗർഭം ആരോഗ്യമുള്ളതാണോ അറിയാം ഹാര്‍ട്ട്ബീറ്റ് നോക്കിMost read: ഗർഭം ആരോഗ്യമുള്ളതാണോ അറിയാം ഹാര്‍ട്ട്ബീറ്റ് നോക്കി

ഗർഭം ധരിച്ച് കഴിഞ്ഞാൽ പിന്നീട് അമ്മ എന്ന നിലയിലേക്ക് ഓരോ സ്ത്രീയും മാറുകയാണ്. അതുകൊണ്ട് തന്നെ ഏത് അസ്വസ്ഥതകളേയും നിസ്സാരമായി കാണുന്നതിന് അമ്മക്ക് കഴിയുന്നു. ഭക്ഷണത്തിന്‍റെ കാര്യത്തിൽ ആരോഗ്യമുള്ള ഭക്ഷണങ്ങളെ തിരഞ്ഞെടുത്ത് കഴിക്കുന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ നാം കഴിക്കുന്നതും കുടിക്കുന്നതും ആയ ഭക്ഷണങ്ങളെ വളരെയധികം ശ്രദ്ധിക്കണം. മുസംബി ജ്യൂസ് ഇത്തരത്തിൽ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ഗർഭകാലത്ത് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്‍റേയും അമ്മയുടേയും ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുസംബി ജ്യൂസ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഗർഭകാലം വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ശരീരത്തിലെ ടോക്സിന പുറന്തള്ളുന്നതിന് പലപ്പോഴും കഴിയുന്നില്ല. ഈ പ്രതിസന്ധിയെ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് മുസംബി ജ്യൂസ് ഗർഭകാലത്ത് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ഗർഭകാലം ഉഷാറാക്കുന്നതിനും മുസംബി ജ്യൂസ് കഴിക്കാം.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ പലപ്പോഴും ഗര്‍ഭകാലം അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്ന ഒന്നായി മാറുന്നുണ്ട്. എന്നാൽ ഇനി ഗർഭകാല അസ്വസ്ഥതകൾക്ക് നമുക്ക് വീട്ടിൽ ഇരുന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. അതിന് സഹായിക്കുന്ന ഒന്നാണ് മുസംബി ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും മലബന്ധമെന്ന പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നുണ്്.

കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസം

കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസം

കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസം ഗർഭാവസ്ഥയിൽ തന്നെ നടന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിലുള്ള ഫൊളേറ്റ്, വിറ്റാമിൻ സി, മറ്റ് മിനറൽസ് എന്നിവയെല്ലാം ഗർഭത്തിന്‍റെ ഓരോ ഘട്ടത്തിലും കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തെപ്പോലും ബാധിക്കുന്നതാണ്. ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി മുസംബി ജ്യൂസ് ശീലമാക്കാവുന്നതാണ്. ഒരു തരത്തിലും ആരോഗ്യ പ്രതിസന്ധികൾ കുഞ്ഞിന് ഉണ്ടാവുന്നില്ല എന്നത് തന്നെയാണ് കാര്യം.

പ്രമേഹം കുറക്കുന്നു

പ്രമേഹം കുറക്കുന്നു

ഗർഭകാലത്തെ പ്രമേഹം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മുസംബി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് ഗർഭകാല പ്രമേഹത്തിന് പരിഹാരം കാണുന്നതിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഗർഭകാല പ്രമേഹം വളരെയധികം അപകടങ്ങളാണ് നിങ്ങളിൽ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മുസംബി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുസംബി ജ്യൂസ്. ഗർഭകാല അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കി നല്ല ആരോഗ്യവും ഗർഭകാലവും നൽകുന്നതിന് മുസംബി ജ്യൂസ് എന്നും മുന്നിൽ നിൽക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരമാക്കാവുന്നതാണ് മുസംബി ജ്യൂസ്. അതുകൊണ്ട് തന്നെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് മുസംബി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

യൂറിനറി ഇൻഫെക്ഷൻ

യൂറിനറി ഇൻഫെക്ഷൻ

ഗർഭകാലത്ത് സ്ത്രീകളെ വലക്കുന്ന ഒന്നാണ് യൂറിനറി ഇൻഫെക്ഷൻ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെ പരിഹരിച്ചാൽ അത് നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുകയാണ് ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യേണ്ടത്. എന്നാൽ മുസംബി ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

നിർജ്ജലീകരണത്തിന് പരിഹാരം

നിർജ്ജലീകരണത്തിന് പരിഹാരം

ശരീരത്തിൽ ഗർഭകാലത്ത് പലപ്പോഴും നിർജ്ജലീകരണം പോലുള്ള അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുസംബി കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ നിർജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പ്രസവം എളുപ്പത്തിൽ വേദന കുറച്ച് നടത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കുടിക്കുന്നത് നൽകുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

English summary

Benefits of Drinking Mosambi Juice During Pregnancy

Here we talking about the benefits of drinking mosambi juice (lime juice) during pregnancy. Read on.
X
Desktop Bottom Promotion