For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്ലത്തിൽ ബീജമില്ലാത്തത് പുരുഷവന്ധ്യത വില്ലൻ

|

നമ്മുടെ നാട്ടിൽ വന്ധ്യത നിരക്ക് വർദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ആധുനിക ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണങ്ങളിൽ ചിലതായി തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ഇതെല്ലാം വന്ധ്യതയുടെ പ്രധാന കാരണങ്ങൾ ആണെങ്കില്‍ പോലും ഇതല്ലാത്ത മറ്റ് ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിയേണ്ടതാണ്. ഏഴ് ജോഡി ദമ്പതിമാരിൽ ഒരാൾക്ക് വീതം വന്ധ്യതയെന്ന പ്രതിസന്ധി ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പലപ്പോഴും തിരിച്ചറിയാതെ പോവുന്നു എന്നതാണ് പ്രശ്നം. കൃത്യസമയത്ത് ചികിത്സ തേടുന്നത് കൊണ്ട് ഒരു പരിധി വരെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്.

Most read: ഗര്‍ഭകാലത്ത് അപകടം പുറകേയുള്ളവര്‍ ഇവരാണ്Most read: ഗര്‍ഭകാലത്ത് അപകടം പുറകേയുള്ളവര്‍ ഇവരാണ്

എന്നാൽ പുരുഷൻമാരെ മാത്രം ബാധിക്കുന്ന ചില രോഗാവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ലക്ഷങ്ങൾ ചിലവാക്കിയാണ് പലരും ചികിത്സക്ക് വേണ്ടി നെട്ടോട്ടമോടുന്നത്. എന്നിട്ടും ഫലം ലഭിക്കാത്ത അവസ്ഥകൾ പലരും ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മർദ്ദം പോലുള്ള അസ്വസ്ഥതകളും പലപ്പോഴും വന്ധ്യതക്ക് കാരണമാകുന്നുണ്ട്. എന്നാൽ വന്ധ്യതയില്‍ പുരുഷൻമാരെ ബാധിക്കുന്ന ഒന്നാണ് അസൂസ്പെർമിയ. എന്താണ് അസൂസ്പെർമിയയുടെ കാരണങ്ങൾ എന്നും എന്താണ് ഇതിന് ഫലപ്രദമായ ചികിത്സ എന്നും നോക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് അസൂസ്പെർമിയ?

എന്താണ് അസൂസ്പെർമിയ?

എന്താണ് അസൂസ്പെർമിയ എന്ന കാര്യം പലർക്കും അറിയുകയില്ല. പുരുഷന്‍മാരിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ് അസൂസ്പെർമിയ. ശുക്ലത്തിൽ ബീജാണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അസൂസ്പെർമിയ. ഇത് രണ്ട് തരത്തിലാണ് ഉള്ളത്. ഒബ്സ്ട്രക്റ്റീവ് അസൂസ്പെർമിയ, നോണ്‍ ഒബ്സ്ട്രക്റ്റീവ് അസൂസ്പെർമിയ എന്നിവയാണ് ഇവ. ഇവ രണ്ടും ചികിത്സിക്കുന്നത് എങ്ങനെയെന്ന കാര്യവും നോക്കാവുന്നതാണ്. ഒബ്സ്ട്രക്റ്റീവ് അസൂസ്പെർമിയയിൽ ഒരു നീഡിൽ ഉപയോഗിച്ചാണ് വൃഷണത്തിൽ നിന്ന് ബീജാണു ശേഖരിക്കുന്നത്. പിന്നീട് ചികിത്സ നടത്തുകയും ചെയ്യുന്നുണ്ട്. നോൺ ഒബ്സ്ട്രക്റ്റീവ് അസൂസ്പെർമിയയിൽ ആണ് അൽപം പ്രയാസം നേരിടുന്നത്. മൈക്രോസ്കോപ്പ് ഉപയോഗിച്ചാണഅ ഈ അവസ്ഥയിൽ ബീജാണു ശേഖരിക്കുന്നത്. ഇതിന് ചികിത്സ ഇല്ല എന്ന് ഭയപ്പെടേണ്ടതില്ല. കാരണം കൃത്യമായ ചികിത്സയിലൂടെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്.

 ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

അസൂസ്പെർമിയയുടെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നമ്മളില്‍ പലർക്കും അറിയുകയില്ല. പ്രകടമായ ചില ലക്ഷണങ്ങൾ ഈ അവസ്ഥയിൽ കാണിക്കുന്നുണ്ട്. ഉദ്ദാരണക്കുറവാണ് പ്രധാന ലക്ഷണം. ശുക്ലത്തിൽ ബീജമില്ലാത്ത അവസ്ഥയിൽ ഉദ്ദാരണക്കുറവ് സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. എന്നാൽ ഇതല്ലാതെ മറ്റ് ചില ലക്ഷണങ്ങൾ ഉണ്ട്. എന്താണെന്ന് നോക്കാം.

മൂത്രത്തിന്‍റെ നിറത്തിൽ വ്യത്യാസം

മൂത്രത്തിന്‍റെ നിറത്തിൽ വ്യത്യാസം

മൂത്രത്തിന്‍റെ നിറത്തിൽ ഉണ്ടാവുന്ന വ്യത്യാസമാണ് മറ്റൊന്ന്. ഇത് പുരുഷൻമാരിൽ ശാരീരിക ബന്ധത്തിന് ശേഷമാണ് സംഭവിക്കുന്നത്. അത് പലപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. മാത്രമല്ല മൂത്രമൊഴിക്കുമ്പോൾ വളരെയധികം വേദനയും, പെൽവിക് ഭാഗത്ത് വേദനയും ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ വൃഷണത്തിൽ തടിപ്പും കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ അൽപം ശ്രദ്ധിക്കണം.

 ലൈംഗികാഭിനിവേശം കുറവ്

ലൈംഗികാഭിനിവേശം കുറവ്

പലപ്പോഴും ലൈംഗികാഭിനിവേശം കുറവുള്ള അവസ്ഥയിലും വന്ധ്യത സംശയിക്കേണ്ടതാണ്. വന്ധ്യത മാത്രമല്ല ഇവരിൽ അസൂസ്പെർമിയ എന്ന അവസ്ഥക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇത് കൂടാതെ പേശീബലം നഷ്ടപ്പെടുന്നതും, സ്ത്രീകളെ പോലെ സ്തനങ്ങളിൽ മാറ്റം വരുന്നതും എല്ലാം നിങ്ങളിൽ വന്ധ്യതയെന്ന പ്രശ്നത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

കൃത്യമായ ചികിത്സ തേടിയാൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ആദ്യം നിങ്ങളുടെ പാരമ്പര്യം അറിയേണ്ടത് അത്യാവശ്യമാണ്. ചെറുപ്പത്തിൽ ഉണ്ടായിട്ടുള്ള രോഗാവസ്ഥകൾ എല്ലാം പലപ്പോഴും നിങ്ങളിൽ പ്രായമാവുമ്പോൾ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അൽപം പ്രതിസന്ധികൾ ഉണ്ടാക്കേണ്ടതാണ്.

പരിഹാരം കാണാം

പരിഹാരം കാണാം

സർജറി ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ബ്ലോക്ക് ഉണ്ടെങ്കിൽ അതിനും പരിഹാരം കാണാവുന്നതാണ്. ഇതിലൂടെ ഉദ്ദാരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സെമന്‍ അനാലിസിസ് നടത്തുന്നതിലൂടെ അത് നിങ്ങളുടെ ബീജത്തിന്‍റെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഇത്തരം ഒരു അവസ്ഥയിൽ നിന്ന് പുറത്ത് വരുന്നതിനും സഹായിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ കണ്ടെത്തിയാൽ പൂർണമായും മാറ്റാവുന്ന രോഗാവസ്ഥയാണ് അസൂസ് പെർമിയ എന്ന് പറയുന്നത്. പുരുഷ വന്ധ്യതയുടെ പ്രധാന കാരണമായി മാറുന്നതിന് പലപ്പോഴും അസൂസ്പെർമിയ ഒരു കാരണം തന്നെയാണ്.

ജീവിത ശൈലി മാറ്റുക

ജീവിത ശൈലി മാറ്റുക

ജീവിത ശൈലിയിലെ മാറ്റങ്ങൾ പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ജീവിതശൈലിയിലെ മാറ്റങ്ങൾ. പെട്ടെന്ന് തന്നെ ഒരു മാറ്റം നിങ്ങളിൽ ഉണ്ടാവുന്നില്ലെങ്കിലും പതിയെ പതിയെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇവ കൃത്യമായ ജീവിത ശൈലിയിലൂടെയും കൃത്യമായ ഭക്ഷണ രീതിയിലൂടെയും ഒരു പരിധി വരെ ഈ പ്രതിസന്ധിയെ മാറ്റാവുന്നതാണ്.

English summary

Azoospermia Causes, Symptoms and Treatment

In this article we are discussing about the causes, symptoms and treatment of Azoospermia. Take a look.
X
Desktop Bottom Promotion