For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശ്നങ്ങളില്ലെങ്കിൽ ഗർഭധാരണസാധ്യത ആദ്യ ആറ് മാസം

|

ഗർഭം ധരിക്കുക അമ്മയാവുക എന്നുള്ളത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന സന്തോഷത്തെ നശിപ്പിക്കുന്ന ചിലതുണ്ട്. അതാണ് പലപ്പോഴും നിങ്ങളിൽ ഉണ്ടാക്കുന്ന വന്ധ്യത എന്ന പ്രതിസന്ധി.

എന്നാൽ സാധാരണ അവസ്ഥയിൽ ഗർഭധാരണത്തിന് ദമ്പതികൾ എടുക്കുന്ന ചില അടിസ്ഥാന സമയമുണ്ട്. അത് എന്താണെന്ന് പലർക്കും അറിയുകയില്ല. ഭാര്യക്കും ഭർത്താവിനും വന്ധ്യത പോലുള്ള പ്രതിസന്ധികൾ ഒന്നും ഇല്ലെങ്കിൽ വിവാഹ ശേഷം ഗർഭധാരണം എപ്പോൾ നടക്കും എന്നുള്ളത് പലർക്കും അറിയുകയില്ല.

മാനസികമായും ശാരീരികമായും സന്തോഷഷത്തോടെ ഇരിക്കുന്ന സമയത്താണ് ഗർഭധാരണത്തിന് ശ്രമിക്കേണ്ടത്. വിവാഹം കഴിഞ്ഞ് പെട്ടെന്ന് തന്നെ ഗർഭിണിയാവുന്നവരും വിവാഹത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് ഗർഭം ധരിക്കുന്നവരും ഉണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങളിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് കൊണ്ട് സംഭവിക്കുന്ന ഒന്നല്ല.

average time to get pregnant

Most read: ഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേക്ക്; യാത്ര ഇങ്ങനെMost read: ഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേക്ക്; യാത്ര ഇങ്ങനെ

ഗർഭധാരണത്തിന് സാധാരണ അവസ്ഥയിൽ എടുക്കുന്ന സമയം എന്ന് പറയുന്നത് ഒരു വര്‍ഷമാണ്. ഒരു വർഷം കഴിഞ്ഞിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ മാത്രം നിങ്ങള്‍ ഡോക്ടറെ കണ്ടാൽ മതിയാവും. സാധാരണ അവസ്ഥയിൽ ഗർഭധാരണത്തിന് എടുക്കുന്ന സമയം എത്രയെന്ന് നോക്കാം.

20-25 %- 1-ാം മാസം

20-25 %- 1-ാം മാസം

20 മുതല്‍ 25 % ആളുകളും വിവാഹം കഴിഞ്ഞ് ആദ്യ മാസം തന്നെ ഗര്‍ഭം ധരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ചിലരിൽ അൽപം വേഗത്തില്‍ നടക്കുന്ന ഒന്നാണ്. ഇവരുടെ പ്രായവും വളരെയധികം കുറവായിരിക്കും എന്നുള്ളതാണ് സത്യം. ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കാതെ തന്നെയാണ് പലരും ആദ്യ മാസത്തിൽ തന്നെ ഗർഭം ധരിക്കുന്നത്. 19-25 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് സംഭവിക്കുന്നത്. ഇവരിൽ വന്ധ്യതക്കുള്ള സാധ്യതയേ കാണുന്നില്ല. അതിലപ്പുറം ഗർഭധാരണത്തിന് പറ്റിയ ഒരു പ്രായമായാണ് ഇത് കണക്കാക്കുന്നത്.

 60-68% - 1-3 മാസം വരെ

60-68% - 1-3 മാസം വരെ

വിവാഹം കഴിഞ്ഞ് 1-3 മാസം വരെയുള്ള കാലയളവിൽ 60-68 % ആളുകളും ഗർഭം ധരിക്കുന്നുണ്ട്. ഇവരിൽ ആരോഗ്യപരമായും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്നുള്ളതാണ് സൂചിപ്പിക്കുന്നതും. 60-68 ശതമാനം വരെയുള്ള ആളുകളില്‍ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ഗർഭധാരണം സംഭവിക്കുന്നത് 25 നും 28നും ഇടയിൽ പ്രായമുള്ളവരിൽ ആണ്. അതുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഇത് വളരെയധികം നല്ല സമയമാണ് ഗർഭധാരണത്തിന്.

80-81% - 1 - 6 മാസം വരെ

80-81% - 1 - 6 മാസം വരെ

വിവാഹത്തിന് ശേഷം 1-6 മാസം വരെയുള്ള സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള സാധ്യത 80-86 ശതമാനം വരെയാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ ആറ് മാസത്തിനുള്ളിൽ ഗർഭധാരണം നടക്കുന്നത് വളരെ അനുയോജ്യമായിട്ടുള്ള സമയം തന്നെയാണ്. വിവാഹം കഴിഞ്ഞത് വൈകിയാണെന്നുണ്ടെങ്കില്‍ ഇവരിൽ പെട്ടെന്ന് തന്നെ ഗർഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ആരോഗ്യത്തോടെയുള്ള ഒരു ഗർഭകാലത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

85-96% - ഒരുവര്‍ഷത്തിനുള്ളിൽ

85-96% - ഒരുവര്‍ഷത്തിനുള്ളിൽ

വിവാഹത്തിന് ശേശം ഒരു വർഷത്തിനുള്ളിൽ തന്നെ ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എന്തുകൊണ്ടും നല്ല സമയമാണ് എന്ന് വേണം കണക്കാക്കുന്നതിന്. കാരണം എന്തുകൊണ്ടും ഗർഭം ധരിക്കുന്നതിന് ആരോഗ്യകരവും മാനസികപരവും ആയ ഏറ്റവും നല്ല സമയമാണ് ഇത്. ഒരു തരത്തിലും പ്രശ്നങ്ങള്‍ ഇല്ലാതെ പോവുന്നതിന് ആരോഗ്യകരമായ ഒരു ഗർഭകാലം തന്നെയായിരിക്കും ഈ സമയത്തേത്.

ഗർഭധാരണത്തെ ബാധിക്കുന്ന ഘടകങ്ങൾ

ഗർഭധാരണത്തെ ബാധിക്കുന്ന ഘടകങ്ങൾ

എന്നാൽ ഗർഭധാരണത്തെ ബാധിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. ഇവ എന്താണെന്ന് ആദ്യം തിരിച്ചറിയണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നിങ്ങളുടെ പ്രായം, മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യം, പ്രത്യുത്പാദന ശേഷി, എത്ര തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതെല്ലാം നിങ്ങളുടെ ഗർഭധാരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 വന്ധ്യതയെന്ന് തിരിച്ചറിയാം

വന്ധ്യതയെന്ന് തിരിച്ചറിയാം

വന്ധ്യതയെന്ന് എപ്പോൾ തിരിച്ചറിയാം എന്ന് നോക്കാവുന്നതാണ്. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളിൽ ഗർഭധാരണം സംഭവിച്ചെങ്കിൽ യാതൊരു വിധത്തിലുള്ള പ്രശ്നം ഇല്ല എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞും ഗർഭം ധരിച്ചില്ലെങ്കിൽ ഒന്ന് ഡോക്ടറെ കാണുന്നത് നല്ലതാണ്. 19-26 വരെ പ്രായമുള്ളവരിൽ 92% പേരും ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ ഗർഭം ധരിക്കുന്നു. 35-39 വരെ പ്രായമുള്ളവരിൽ ഒന്ന് മുതൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കുന്നു. എന്നാൽ ഈ സമയം കഴിഞ്ഞിട്ടും ഗർഭം ധരിച്ചില്ലെങ്കിൽ അത് വന്ധ്യതയെന്ന പ്രശ്നത്തിന് തുടക്കമാണ് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കുക.

English summary

average time to get pregnant

Here in this article we are discussing about how long does it usually take to get pregnant. Read on.
X
Desktop Bottom Promotion