For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം പറയും, കുഞ്ഞുണ്ടാകുമോ ഇല്ലയോ എന്ന്

ആര്‍ത്തവം പറയും, കുഞ്ഞുണ്ടാകുമോ ഇല്ലയോ എന്ന്

|

സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ക്ഷമത കുറവാണെന്നു സൂചിപ്പിയ്ക്കുന്ന വാക്കാണ് ഇന്‍ഫെര്‍ട്ടിലിറ്റി അഥവാ വന്ധ്യത. ഇത് സ്ത്രിയില്‍ മാസമുറ, ഓവുലേഷന്‍ എന്നിവയും പുരുഷന്മാരില്‍ ബീജവുമായി ബന്ധപ്പെട്ടുമാണ്.

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ അഥവാ മെന്‍സസ് പ്രത്യുല്‍പാദന ശേഷിയുമായി ബന്ധപ്പെട്ട ഒന്നാണ്. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന്റെ ലക്ഷണമാണ് ആര്‍ത്തവം. അതായത് അവളുടെ ശരീരം പ്രത്യുല്‍പാദനത്തിന്, ഗര്‍ഭധാരണത്തിനു തയ്യാറായി എന്നതിന്റെ സൂചന. ആര്‍ത്തവം നിലയ്ക്കുമ്പോള്‍, അതായത് മെനോപോസാകുമ്പോള്‍ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷി നഷ്ടപ്പെട്ടുവെന്നാണ് അര്‍ത്ഥമാക്കുന്നത്.

ആര്‍ത്തവ ശേഷം നടക്കുന്ന ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനമാണ് ബീജവുമായി കൂടിച്ചേര്‍ന്ന് സന്താനോല്‍പാദനത്തിന് കാരണമാകുന്നത്.

ആര്‍ത്തവത്തിന് പല സ്ത്രീകളിലും പല വ്യത്യാസങ്ങളുമുണ്ടാകും. ചിലരില്‍ നീണ്ടു നില്‍ക്കും, ചിലരില്‍ കുറവാകും, ചിലരില്‍ വൈകി വരും, ചിലരില്‍ നേരത്തെ.

സ്ത്രീകളുടെ ഇത്തരം മാസമുറ മാറ്റങ്ങള്‍ പ്രത്യുല്‍പാദനത്തെ പറ്റി പറയുന്ന പല സത്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഭ്രൂണം

ഭ്രൂണം

സ്ത്രീയുടെ ശരീരത്തില്‍ നിന്നും വരുന്ന അണ്ഡവും ബീജവും തമ്മില്‍ സംയോഗമുണ്ടാകാതെയാകുമ്പോള്‍ യൂട്രസിലെ എന്‍ഡോമെട്രിയം ബ്ലീഡിംഗിലൂടെ പുറന്തള്ളപ്പെടുന്നു. ഇതാണ് മാസമുറ. അതായത് കുഞ്ഞിനായി തയ്യാറാക്കുന്ന എന്‍ഡോമെട്രിയം ഈ പ്രക്രിയ സംഭവിയ്ക്കാതെയാകുമ്പോള്‍ ശേഖരിച്ച രക്തം പുറന്തള്ളുന്നു. ഗര്‍ഭാശയ ഭിത്തിയില്‍ അതായത് എന്‍ഡോമെട്രിയത്തില്‍ പറ്റിപ്പിടിച്ചാണ് ഭ്രൂണം വളര്‍ച്ച ആരംഭിയ്ക്കുന്നത്.

സാധാരണ മാസമുറ

സാധാരണ മാസമുറ

സാധാരണ മാസമുറയുടെ ദൈര്‍ഘ്യം 3-8 ദിവസമാണ്. അതായത് മൂന്നു ദിവസമാണു ബ്ലീഡിംഗ് എന്നാലും 8 ആണെങ്കിലും ഇത് സാധാരണ മെന്‍സസ് എന്നു പറയാം. ഇതുപോലെ സാധാരണ ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം 21-35 ദിവസം വരെയാണ്. മാസമുറ തുടങ്ങി ആദ്യദിവസം മുതല്‍ അടുത്ത മാസം മാസമുറ ആകുന്ന ദിവസം വരെയാണ് ചക്ര ദൈര്‍ഘ്യം.

ആര്‍ത്തവത്തിന്റെ ഓരോ സ്വഭാവവും

ആര്‍ത്തവത്തിന്റെ ഓരോ സ്വഭാവവും

ആര്‍ത്തവത്തിന്റെ ഓരോ സ്വഭാവവും നിങ്ങളുടെ പ്രത്യുല്‍പാദന ശേഷി കൂടി വെളിപ്പെടുത്തുന്നതാണ്. കാരണം ഇതിനു കാരണം ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ്. ഹോര്‍മോണുകളാണ് ആത്യന്തികമായി പ്രത്യുല്‍പാദനത്തിലേയ്ക്കു ശരീരത്തെ നയിക്കുന്നത്.

വളരെ കുറഞ്ഞ തോതിലേ രക്തം

വളരെ കുറഞ്ഞ തോതിലേ രക്തം

ചിലരില്‍ ആര്‍ത്തവ ദിവസങ്ങള്‍ വളരെ കുറഞ്ഞ തോതിലേ രക്തം പോകൂ. ചിലരില്‍ ഇത് ബ്രൗണ്‍ സ്‌പോട്ടിംഗ് പോലെ മാത്രമേ ഉണ്ടാകൂ. ഇതെല്ലാം പ്രത്യുല്‍പാദനത്തെ സംബന്ധിച്ചിടത്തോളം നല്ല ലക്ഷണങ്ങളല്ല.

കുഞ്ഞിന്

കുഞ്ഞിന്

ഇത്തരം കുറവു ബ്ലീഡിംഗും കുറഞ്ഞ അളവുമെല്ലാം എന്‍ഡോമെട്രിയത്തില്‍ കുഞ്ഞിന് വളരാന്‍ ആവശ്യമായ, ഗര്‍ഭധാരണം ആരോഗ്യകരമാക്കാന്‍ ആവശ്യമായ ബ്ലഡ് സപ്ലെ ഇല്ല എന്നതിന്റെ സൂചനയാണ്. അതായത് യൂട്രസ് ലൈനിംഗ് അതായത് എന്‍ഡോമെട്രിയം തീരെ കട്ടി കുറഞ്ഞതാണെന്നര്‍ത്ഥം. ഇതിന് കുഞ്ഞിനു സംരക്ഷണം നല്‍കാന്‍ സാധിയ്്ക്കില്ല.

ചിലരില്‍

ചിലരില്‍

ചിലരില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ മാത്രമേ രക്തപ്രവാഹമുണ്ടാകൂ. ഇത് ചെറുപ്പം സ്ത്രീകളില്‍ എല്ലാ മാസവും കൃത്യമായി ആര്‍ത്തവം വരുന്നവരിലാണെങ്കില്‍ പ്രശ്‌ന സാധ്യതയില്ല. പ്രായമായ സ്ത്രീകളില്‍ ഇത് ആര്‍ത്തവം നിലയ്ക്കുന്നതിന്റെ ലക്ഷണമാകും. അതായത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ കുറയുന്നതു കാരണം എന്‍ഡെമെട്രിയം രൂപീകരിയ്ക്കുന്നില്ലെന്നു വേണം, പറയാന്‍.

പ്രത്യുല്‍പാദന പ്രായത്തിലെ സ്ത്രീകളില്‍

പ്രത്യുല്‍പാദന പ്രായത്തിലെ സ്ത്രീകളില്‍

പ്രത്യുല്‍പാദന പ്രായത്തിലെ സ്ത്രീകളില്‍ പെട്ടെന്നു തന്നെ ഇത്തരം കുറഞ്ഞ ദിവസങ്ങളാണ് ആര്‍ത്തവമുണ്ടാകുന്നതെങ്കില്‍ ഇതിനു കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാകാം. ഇത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണവുമാകാം.

ആര്‍ത്തവ ദിനങ്ങള്‍ കൂടുതല്‍

ആര്‍ത്തവ ദിനങ്ങള്‍ കൂടുതല്‍

ചില സ്ത്രീകളില്‍ ആര്‍ത്തവ ദിനങ്ങള്‍ കൂടുതല്‍ നീണ്ടു നില്‍ക്കാം. ബ്ലീഡിംഗും വയറു വേദനയുമെല്ലാം കൂടുതലുണ്ടാകാം. ഇതും നല്ല ലക്ഷണമല്ല. ഇവരില്‍ ഓവുലേഷന്‍ സാധ്യതകള്‍ കുറവാണ്. ഓവുലേഷന്‍ ക്രമക്കേടുകളും കാണാം. ഇതെല്ലാം പ്രത്യുല്‍പാദനത്തിനു തടസം നില്‍ക്കുന്നവയാണ്.

കഠിനമായ വയറു വേദന

കഠിനമായ വയറു വേദന

ചില സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് അതി കഠിനമായ വയറു വേദനയുണ്ടാകാം. ഇത് യൂട്രസ് കോണ്‍ട്രാക്ഷന്‍ കാരണമാണ്. പ്രോസ്റ്റാഗ്ലാന്റിന്‍സ് എന്ന ഹോര്‍്‌മോണാണ് ഇതിനു കാരണമാകുന്നത്. ഇതിന്റെ അളവു കൂടുമ്പോഴാണ് കൂടുതല്‍ വേദനയുണ്ടാകുന്നത്. ഇതും ചില ഘട്ടത്തില്‍ ഗര്‍ഭധാരണത്തിനു തടസമാകും. എപ്പോഴുമല്ല, മാത്രമല്ല, എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡുകള്‍ തുടങ്ങിയ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന പല അസുഖങ്ങളുടെയും ലക്ഷണമാണ് ആര്‍ത്തവ സമയത്തെ കഠിനമായ വയറുവേദന.

കട്ടി പിടിച്ചു രക്തം

കട്ടി പിടിച്ചു രക്തം

ചിലരില്‍ ആര്‍ത്തവ സമയത്ത് വല്ലാതെ കട്ടി പിടിച്ചു രക്തം പോകും. ഇതും നല്ലതല്ല. ആര്‍ത്തവ സമയത്ത് ശരീരം ആന്റികൊയാഗുലന്റുകള്‍ ഉല്‍പാദിപ്പിയ്ക്കും. ഇതാണ് രക്തം നേര്‍പ്പിച്ചു പോകാന്‍ സഹായിക്കുന്നത്. എന്നാല്‍ കൂടുതല്‍ രക്തപ്രവാഹമെങ്കില്‍ ഈ പ്രക്രിയ തടസപ്പെടും. രക്തം കട്ടിയായി യൂട്രസില്‍ തങ്ങും. ഇത് ടിഷ്യൂവും ഫൈബ്രിനും എല്ലാം അടങ്ങിയ അശുദ്ധ രക്തമാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കില്ല. ഈ അശുദ്ധ രക്തമാണ് പിന്നിടു കട്ടിയായി പുറത്തു വരുന്നത്.

ചിലരില്‍ കൂടുതല്‍ ബ്ലീഡിംഗ്

ചിലരില്‍ കൂടുതല്‍ ബ്ലീഡിംഗ്

ചിലരില്‍ കൂടുതല്‍ ബ്ലീഡിംഗ് കാണപ്പെടും. അതും എല്ലാ തവണയും ആര്‍ത്തവത്തില്‍. ഇത് ഇത് മെനോറേജിയ എന്ന അവസ്ഥയാണ് സൂചിപ്പിയ്ക്കുന്നത്. എന്‍ഡെമെട്രിയോസിസ് പോലുള്ള അവസ്ഥകളാണ് ഇതിനു കാരണം. ഇത്തരം അവസ്ഥകളെങ്കില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാകും. എന്നാല്‍ യൂട്രസ് ഭിത്തിയിലെ സാധാരണ ബ്ലഡ് ക്ലോട്ടിംഗ് കാരണവും ഇത്തരം അവസ്ഥയുണ്ടാകാറുണ്ട്. ഇത് പേടിയ്്ക്കാനില്ല.

ഷോര്‍ട്ട് സൈക്കിള്‍

ഷോര്‍ട്ട് സൈക്കിള്‍

ഷോര്‍ട്ട് സൈക്കിള്‍, അതായത് 21 ദിവസത്തില്‍ കുറഞ്ഞ ആര്‍ത്തവ ചക്രം ചിലരിലുണ്ടാകും. ഇത് സാധാരണ ഗതിയില്‍ മെനോപോസിനോട് അനുബന്ധിച്ചാകും, ഉണ്ടാകുക. ഗര്‍ഭധാരണ സാധ്യതയുള്ളവരില്‍ ഇത് കുറവാണ്. ഇത്തരം അവസ്ഥ ചെറുപ്പക്കാരിലെങ്കില്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളിയാകും. ഇവരില്‍ അണ്ഡോല്‍പാദനം കുറയുക, അല്ലെങ്കില്‍ അണ്ഡത്തിന് സംയോഗം നടന്ന് ഭ്രൂണമായി ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കാന്‍ കഴിയുന്നതിനു മുന്‍പായി അടുത്ത ആര്‍ത്തവത്തിലൂടെ ഇതു പുറന്തള്ളിപ്പോകുക എന്ന അവസ്ഥയുണ്ടാകുന്നു. അണ്ഡത്തിന് യൂട്രസ് ഭിത്തിയില്‍ പിടിയ്ക്കുവാന്‍ എത്തുവാന്‍ എടുക്കുന്ന സമയമാണ് ല്യൂട്ടിയല്‍ ഫേസ് എന്നറിയപ്പെടുന്നത്. ഈ ല്യൂട്ടിയല്‍ ഫേസ് കുറയുന്നു.

ലോംഗ് മെന്‍സ്ട്രല്‍ സൈക്കിള്‍

ലോംഗ് മെന്‍സ്ട്രല്‍ സൈക്കിള്‍

ലോംഗ് മെന്‍സ്ട്രല്‍ സൈക്കിള്‍

35 ദിവസത്തില്‍ കൂടുതല്‍ ഇടവേള വരുന്ന മെന്‍സസ് ആണ്. ഇവിടെ പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നില്ല. ഇതു കൊണ്ട് ഈസ്ട്രജന്‍ ഗര്‍ഭാശയ ഭിത്തിയുടെ കട്ടി കൂട്ടുകയും ഇത് പിന്നീട് ഹെവി ബ്ലീഡിംഗ് ആയി പോകുകയും ചെയ്യുന്നു. ഇതും ഗര്‍ഭധാരണത്തിന് വെല്ലുവിളിയാണ്. ഇവിടെ ഓവുലേഷന്‍ നടക്കാതിരിയ്ക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ സമയം എടുക്കുകയോ ചെയ്യും.

Read more about: pregnancy periods infertility
English summary

What Your Periods Says About Fertility

What Your Periods Says About Fertility, Read more to know about,
X
Desktop Bottom Promotion