For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തു യോനിയിലെ ചില അരുതുകള്‍...

ഗര്‍ഭകാലത്തു യോനിയിലെ ചില അരുതുകള്‍...

|

ഗര്‍ഭകാലം ഏറെ ശ്രദ്ധ വേണ്ട ഒരു കാലഘട്ടമാണ്. കാരണം ചെറിയൊരു തെറ്റു പോലും കുഞ്ഞിന് ദോഷമായി മാറുന്ന കാലഘട്ടം. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യവും എന്നതും പ്രധാനമാണ്.

ഗര്‍ഭകാലത്ത് ഭക്ഷണ വ്യായാമ കാര്യങ്ങളില്‍ മാത്രമല്ല, ശരീര സംബന്ധിയായ കാര്യങ്ങളിലും ശ്രദ്ധ വേണം. പ്രത്യേകിച്ചും വൃത്തിയുടെ കാര്യത്തില്‍.

ഗര്‍ഭധാരണത്തില്‍ യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഭാഗമാണ് വജൈന. വജൈനയിലൂടെയാണ് കുഞ്ഞും പുറത്തു വരുന്നത്. മറ്റേതു സമയത്തേക്കാളും പ്രധാനമായി ഗര്‍ഭകാലത്ത് വജൈനല്‍ വൃത്തിയും വജൈനല്‍ സംരക്ഷണവും പ്രധാനമാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്‌ക്കേണ്ട വജൈനല്‍ സംബന്ധിയായ കാര്യങ്ങള്‍ എന്തൊക്കെയെന്നറിയൂ,

 വജൈനല്‍ ഭാഗത്ത്

വജൈനല്‍ ഭാഗത്ത്

ഗര്‍ഭകാലത്ത് വജൈനല്‍ ഭാഗത്ത് ചൊറിച്ചിലുണ്ടാകുന്നതു സാധാരണയാണ്. ഇത് അണുബാധ കാരണം ആകണമെന്നില്ല, ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണാണ് ഇതിനു കാരണമാകുന്നത്. ഇതിന് വളരെ സുരക്ഷിതമായ വീട്ടുവൈദ്യങ്ങളുമുണ്ട്. ചൂടായ ടവല്‍, അതായത് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ വൃത്തിയുള്ള ടവ്വല്‍ തുടകള്‍ക്കിടയില്‍ പിടിയ്ക്കുന്നത് ആശ്വാസം നല്‍കും. ഇതു പോലെ ബേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്തു പേസ്റ്റാക്കി ഈ ഭഗത്തു പുരട്ടാം. ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതും നല്ലതാണ്.

വിയര്‍ക്കാന്‍

വിയര്‍ക്കാന്‍

ഗര്‍ഭകാലത്ത് ശാരീരിക അസ്വസ്ഥകള്‍ക്കൊപ്പം വജൈനല്‍ അസ്വസ്ഥതകളും സാധാരണയാണ്. പെട്ടെന്നു വിയര്‍ക്കാന്‍ ഇടയുള്ള ഭാഗവുമാണ്. ഇതു കൊണ്ടു തന്നെ കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുക. ഇതുപോലെ അയഞ്ഞതും വായു സഞ്ചാരവുമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുക. ഇതെല്ലാം അണുബാധ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കും.

വജൈനല്‍ അണുബാധ

വജൈനല്‍ അണുബാധ

ഗര്‍ഭകാലത്ത് വജൈനല്‍ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ബാക്ടീരിയല്‍ വജൈനോസിസ്, യീസ്റ്റ് ഇന്‍ഫെക്ഷന്‍, ട്രൈകോമോണിയാസിസ് എന്നിവയ്ക്കു സാധ്യതയുണ്ട്. ഇതെല്ലാം അമ്മയെ മാത്രമല്ല, കുഞ്ഞിനേയും ബാധിയ്ക്കും. ഇത്തരം അവസ്ഥകളില്‍ നിന്നും വിടുതല്‍ നേടാന്‍ വൃത്തി പ്രധാനം. മാത്രമല്ല, വജജൈനല്‍ ഡിസ്ചാര്‍ജില്‍ ഗന്ധമോ മറ്റെന്തെങ്കിലും വ്യത്യാസമോ കണ്ടാല്‍ പെട്ടെന്നു തന്നെ ചികിത്സ നേടുക.

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

ഗര്‍ഭകാലത്ത് വജൈനല്‍ ഡിസ്ചാര്‍ജ് വര്‍ദ്ധിയ്ക്കുന്നതു സാധാരമാണ്. ഇതിനു കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും കാരണമാണ്. എന്നാല്‍ വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറത്തിലോ ഗന്ധത്തിലോ വ്യത്യാസമോ വജൈനല്‍ ഭാഗത്തു വേദനയോ ഡിസ്ചാര്‍ജിനൊപ്പം മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ശ്രദ്ധ വേണം.

വജൈനല്‍ വൃത്തിയും

വജൈനല്‍ വൃത്തിയും

ഗര്‍ഭകാലത്ത് വജൈനല്‍ വൃത്തിയും ശരീര വൃത്തിയും പ്രധാനമാണ്. എന്നാല്‍ ഏറെ നേരം കുളിയ്ക്കുന്നതും ഏറെ നേരം ഈ ഭാഗം കഴുകുന്നതുമെല്ലാം ദോഷമേ വരുത്തൂ. ഇത് ഈ ഭാഗത്തെ സ്വാഭാവികമായ ആരോഗ്യത്തെ ബാധിയ്ക്കും. ഇതു പോലെ ഈ ഭാഗത്ത് സോപ്പുകളോ സുഗന്ധ ദ്രവ്യമോ ഒന്നും തന്നെ ഉപയോഗിയ്ക്കരുത്. ഡൗച്ചിംഗ് അതായത് വെള്ളം വല്ലാതെ ഉള്ളിലേയ്ക്കു തെറിപ്പിച്ചുള്ള കഴുകല്‍ രീതിയും വേണ്ട. ഇതെല്ലാം ഗര്‍ഭകാലത്തു ദോഷം വരുത്തുന്നതാണ്. ഇതുപോലെ ബാത്ടബില്‍ കൂടുതല്‍ നേരം കിടന്നുള്ള കുളിയും ഒഴിവാക്കുക. ശുദ്ധമായ വെളളം കുളിയ്ക്കാനും കഴുകാനും എടുക്കുക.

ശരീരത്തിലെ സ്രവങ്ങള്‍

ശരീരത്തിലെ സ്രവങ്ങള്‍

ഗര്‍ഭകാല സെക്‌സ് ഗര്‍ഭിണിയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ അനുവദനീയമാണ്. ഇതിന് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. എന്നാല്‍ ഇതിനു ശേഷം ശരീരത്തിലെ സ്രവങ്ങള്‍ പെട്ടെന്നു തന്നെ കഴുകി വൃത്തിയാക്കുക. ഇതെല്ലാം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും പ്രധാനമാണ്. ഇതുപോലെ സെക്‌സ് ശേഷം പെട്ടെന്നു തന്നെ പോയി മൂത്രവിസര്‍ജനവും നടത്തുക. ഇത് അണുബാധ സാധ്യത ഇല്ലാതാക്കുന്നു.

 ഭക്ഷണ വസ്തുക്കള്‍

ഭക്ഷണ വസ്തുക്കള്‍

യോനീഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികളും ഈ ഭാഗത്തെ പിഎച്ചുമെല്ലാം നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി തൈരു പോലെ പ്രോബയോട്ടിക് ആയ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുക. പച്ചക്കറികളും പഴ വര്‍ഗങ്ങളും കഴിയ്ക്കുന്നതും നല്ലതാണ്.

നനവ്

നനവ്

വജൈനല്‍ ഭാഗത്തെ നനവ് നീക്കുക. ഇത് ഈ ഭാഗം കഴുകിയ ശേഷമായാലും അധികം ഡിസ്ചാര്‍ജുണ്ടെങ്കിലും. അടിവസ്ത്രങ്ങള്‍ രണ്ടു നേരം മാറ്റുക. നല്ല പോലെ ഉണങ്ങിയവ മാത്രം ധരിയ്ക്കുക. നൈലോണ്‍ അടിവസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇവ നനവ് നീക്കില്ല. പകരം കോട്ടന്‍ അടിവസ്ത്രങ്ങളെങ്കില്‍ ഇവ നനവു വലിച്ചെടുക്കും. ഈ ഭാഗം വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് സൂക്ഷിയ്ക്കുക.

യോനീ ഭാഗത്ത്

യോനീ ഭാഗത്ത്

യോനീ ഭാഗത്ത് ഫോറിന്‍ വസ്തുക്കള്‍ ഇടാതിരിയ്ക്കുക. യോനീയ്ക്കുള്ളിലേയ്ക്കു പ്രത്യേകിച്ചും. സെക്‌സ് ടോയ്‌സ് പോലുള്ളവ ഗര്‍ഭകാലത്ത് ഒഴിവാക്കുക. ഇതുപോലെ ഇളം ചൂടുവെള്ളം കൊണ്ടു കഴുകുന്നതും ഈ ഭാഗത്തെ രോമം നീക്കുന്നതുമെല്ലാം നല്ലതാണ് കെമിക്കലുകള്‍ ഈ ഭാഗത്ത് ഉപയോഗിയ്ക്കാതിരിയ്ക്കുക.

Read more about: pregnancy
English summary

Vaginal Protection During Pregnancy Is Important

Vaginal Protection During Pregnancy Is Important, Read more to know about,
Story first published: Thursday, February 14, 2019, 16:47 [IST]
X
Desktop Bottom Promotion