For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ പല വിധത്തിലുള്ള പരിശോധനകള്‍ക്കും സ്‌കാനിംങ്ങിനും വിധേയമാവുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ഏത് സമയത്ത് ഏത് അവസ്ഥയില്‍ നടത്തണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. ഗര്‍ഭത്തിന്റെ ആദ്യ കാലത്ത് നടത്തുന്ന സ്‌കാനിംങ്ങുകള്‍ മറ്റ് പരിശോധനകള്‍ എല്ലാം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഗര്‍ഭാവസ്ഥയില്‍ പലരും കേട്ടിട്ടുള്ള ഒന്നാണ് ഗര്‍ഭപാത്രത്തിന്റെ അകം പരിശോധിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ചെയ്യുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല.

<strong>Most read: ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്</strong>Most read: ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്

ഭാര്യയായാലും ഭര്‍ത്താവ് ആയാലും ഇത്തരം കാര്യങ്ങളെക്കുറിച്ചും തങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ സ്ഥാനം, ഗര്‍ഭത്തിന്റെ ആരോഗ്യം, കുഞ്ഞിന്റെ വളര്‍ച്ച എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാര്‍ ട്രാന്‍സ് വജൈനല്‍ സ്‌കാനിംങ് നടത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍.

ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍

ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍

ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ ആണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിന് ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ സഹായിക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള നേട്ടങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭപാത്രത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരം സ്‌കാനിംങ്ങില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

എക്ടോപിക് പ്രഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സി തിരിച്ചറിയുന്നതിന് വേണ്ടി പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ വഴി മ നസ്സിലാക്കാവുന്നു. എക്ടോപിക് പ്രഗ്നന്‍സി വഴി അമ്മയുടെ ജീവനും ആരോഗ്യത്തിനും വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്.

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ച ഓരോ സമയത്തും കൃത്യമായി നടക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ ഉള്ള് പരിശോധന നടത്താറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ഫൈബ്രോയ്ഡ് ഉണ്ടെങ്കില്‍

ഫൈബ്രോയ്ഡ് ഉണ്ടെങ്കില്‍

ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല അല്ലാത്ത അവസ്ഥയിലും ഫൈബ്രോയ്ഡ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് പലപ്പോഴും ഫൈബ്രോയ്ഡ് പോലുള്ള അസ്വസ്ഥതകള്‍ അല്‍പം ഗുരുതരാവസ്ഥയില്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നേരത്തേ മനസ്സിലാക്കുന്നതിന് വേണ്ടി ടിവിഎസ് നടത്താറുണ്ട്.

 അണുബാധ

അണുബാധ

പല വിധത്തിലുള്ള അണുബാധകള്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇത് ആദ്യം തിരിച്ചറിയുന്നതിന് വേണ്ടി ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ നടത്തുന്നു. ഇതിലൂടെ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ നേരത്തേ കണ്ടെത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കണം.

അബോര്‍ഷന്‍ തിരിച്ചറിയാം

അബോര്‍ഷന്‍ തിരിച്ചറിയാം

അബോര്‍ഷന്‍ ഏതൊരു സ്ത്രീക്കും വളരെയധികം മാനസിക വിഷമവും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നേരത്തെ മനസ്സിലാക്കുന്നതിനും കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായ രീതിയില്‍ ആണോ എന്ന് മനസ്സിലാക്കുന്നതിനും ടിവിഎസ് ചെയ്യുന്നത് നല്ലതാണ്. കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് നിലച്ചിട്ടുണ്ടോ അല്ലെങ്കില്‍ വളര്‍ച്ചയില്ലേ എന്ന കാര്യങ്ങളെല്ലാം നമുക്ക് നേരത്തേ തിരിച്ചറിയാന്‍ ഈ സ്‌കാന്‍ സഹായിക്കുന്നുണ്ട്.

എപ്പോള്‍ ചെയ്യണം

എപ്പോള്‍ ചെയ്യണം

എന്നാല്‍ ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ എപ്പോള്‍ ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ചിലര്‍ ഗര്‍ഭത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഈ സ്‌കാന്‍ നടത്തുന്നുണ്ട്. പത്ത് ആഴ്ചക്കും പതിനാല് ആഴ്ചക്കും ഇടിലാണ് ഇത്തരം സ്‌കാനിംഗ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് ഗര്‍ഭത്തിന്റെ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്.

Read more about: pregnancy baby
English summary

Transvaginal Scan During Pregnancy

Is it safe to have a Transvaginal Scan during pregnancy, take a look
Story first published: Saturday, May 25, 2019, 15:55 [IST]
X
Desktop Bottom Promotion