For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനയില്‍ ഗര്‍ഭകാലത്തു നടക്കുന്നത്.....

വജൈനയില്‍ ഗര്‍ഭകാലത്തു നടക്കുന്നത്.....

|

ഗര്‍ഭകാലം മാററങ്ങളുടെ സമയമാണ്. സ്ത്രീയുടെ ശരീരത്തിലും മനസിലും. ഇതില്‍ പ്രധാനമായും പങ്കു വഹിയ്ക്കുന്നത് ഹോര്‍മോണ്‍ മാറ്റങ്ങളാണ്.

പ്രധാനമായും സ്ത്രീയുടെ മാറിടത്തില്‍ മാററങ്ങള്‍ സംഭവിയ്ക്കുന്നു. മാറിടം പാലൂട്ടലിനായി ഒരുങ്ങുന്നതാണ് കാരണം.

പ്രസവമെന്ന പ്രക്രിയ നടക്കുന്ന വജൈനയിലും ഗര്‍ഭകാലത്തു തന്നെ മാറ്റങ്ങള്‍ ഏറെ സംഭവിയ്ക്കുന്നുണ്ട്. പ്രസവ ശേഷം വജൈനല്‍ മാറ്റങ്ങള്‍ സാധാരണയെങ്കിലും ഗര്‍ഭകാലത്തും ഇത്തരം മാറ്റങ്ങള്‍ സര്‍വസാധാരണം തന്നെയാണ്.

പിഎച്ച് നിലയില്‍

പിഎച്ച് നിലയില്‍

ഗര്‍ഭകാലത്ത് ഈ ഭാഗത്തെ പിഎച്ച് നിലയില്‍ വ്യത്യാസം വരും. വജൈനല്‍ ഡിസ്ചാര്‍ജ് വര്‍ദ്ധിയ്ക്കും. ഇതുമൂലം ഈ ഭാഗം കൂടുതല്‍ പശിമയുള്ളതായി അനുഭവപ്പെടും. ചിലര്‍ക്ക് ചൊറിച്ചിലും ഉണ്ടാകാറുണ്ട്. വജൈനല്‍ സ്രവം ഗര്‍ഭധാരണത്തിന്റെ ഒരു സൂചന കൂടിയാണ്. കട്ടി കുറഞ്ഞതും പാല്‍ നിറത്തിലുള്ളതും കാര്യമായ ഗന്ധമില്ലാത്തതുമായ ഇത് ഗര്‍ഭകാലത്ത് കൂടുതല്‍ പശിമയുള്ളതും അളവില്‍ കൂടുതലുമുണ്ടാകും.

വെരിക്കോസ് വെയിനുകള്‍

വെരിക്കോസ് വെയിനുകള്‍

വെരിക്കോസ് വെയിനുകള്‍ ഗര്‍ഭകാലത്തു പല സ്ത്രീകളിലും കാണാറുണ്ട്. ചിലര്‍ക്കിത് കാര്യമായ പ്രശ്‌നങ്ങളുമുണ്ടാക്കാറുണ്ട്. ചിലരില്‍ ഇത് പ്രസവ ശേഷം തനിയെ ഇല്ലാതാകും. ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് വജൈനയില്‍ വെരിക്കോസ് വെയിന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഈ ഭാഗത്തെ കൂടുതല്‍ നീല നിറമാക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

യോനിയുടെ കളറും

യോനിയുടെ കളറും

യോനിയുടെ കളറും ഗര്‍ഭകാലത്തു മാറും. ഈ ഭാഗത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. യോനി ഗര്‍ഭകാലത്ത് നീല നിറമാകാറുണ്ട്. ചിലപ്പോള്‍ ഇത് നീല കലര്‍ന്ന പര്‍പ്പിള്‍ നിറവുമാകും. വജൈന, ലേബിയ, സെര്‍വിക്‌സ് എന്നിവടങ്ങളിലെല്ലാം തന്നെ ഇത്തരം നിറമാകും.

പിഗ്മെന്റേഷനും

പിഗ്മെന്റേഷനും

വജൈനല്‍ ഭാഗത്ത് ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ പിഗ്മെന്റേഷനും അനുഭവപ്പെടാറുണ്ട്. ഈ ഭാഗം കൂടുതല്‍ ഇരുണ്ടതായി മാറാനും സാധ്യതയുണ്ട്. വജൈനല്‍ ഭാഗത്തെ ഇത്തരം നിറ വ്യത്യാസങ്ങള്‍ ഗര്‍ഭാധാരണ സൂചനകളാണ്.

വജൈനല്‍ ഭാഗത്ത്

വജൈനല്‍ ഭാഗത്ത്

വജൈനല്‍ ഭാഗത്ത് ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ ലൈറ്റനിംഗ് ക്രോച്ച് അനുഭവപ്പെടും. കുത്തുന്നതു പോലെയുള്ള വേദയ വരികയും പെട്ടെന്നു പോകുകയും ചെയ്യുന്നതാണിത്. കുഞ്ഞ് ചില നെര്‍വുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതാണ് ഇതിനു കാരണമാകുന്നത്. ഇത് സാധാരണ ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്നു മാസങ്ങളിലാണ് ഉണ്ടാകുന്നത്.

ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളില്‍

ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളില്‍

ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളില്‍ സ്‌പോട്ടിംഗ് സാധാരണയാണ്. ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്. പലരും ഇതിനെ മെന്‍സസ് എന്ന രീതിയിലും അബോര്‍ഷന്‍ എന്ന രീതിയിലും തെറ്റിദ്ധരിയ്ക്കാറുമുണ്ട്. ഗര്‍ഭകാലത്തു സെക്‌സിനു ശേഷം ഇത് അനുഭവപ്പെടുന്നതിന് കാരണമുണ്ട്. ഈ സമയത്ത് യോനീഭാഗം വളരെ സെന്‍സിററീവാകും. ഇതാണ് രക്തം വരാന്‍ കാരണമാകുന്നത്.

ഗര്‍ഭകാലത്ത് വജൈന

ഗര്‍ഭകാലത്ത് വജൈന

ഗര്‍ഭകാലത്ത് വജൈന കൂടുതല്‍ വീര്‍ത്തതാകാന്‍ സാധ്യതയുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം. എന്നാല്‍ അണുബാധ പോലെയുള്ള ചില കാരണങ്ങളും ഇതിനു പുറകിലുണ്ട്. വജൈനയ്ക്കുള്ളിലെ വ്യുള്‍വയും വീര്‍പ്പുള്ളതാകാറുണ്ട്.

വജൈനല്‍ ഭാഗത്ത്

വജൈനല്‍ ഭാഗത്ത്

വജൈനല്‍ ഭാഗത്ത് ഇന്‍ഗ്രോണ്‍ ഹെയര്‍, അതായത് രോമം ഉള്ളിലേയ്ക്കു വളരുന്ന പ്രക്രിയയും നടക്കാറുണ്ട്. ഈ സമയത്ത് ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം കൂടുതലാകും. ഇത് ഈ ഭാഗത്തു കൂടുതല്‍ രോമങ്ങള്‍ വളരാന്‍ കാരണവുമാകും. രോമങ്ങള്‍ കൂടുതല്‍ വളരുമ്പോള്‍ രോമകൂപങ്ങള്‍ വളരുന്ന ചെറിയ ദ്വാരങ്ങള്‍ മൂടപ്പെടും. ഇത് രോമം ഉള്ളിലേയ്ക്കു വളരാന്‍ ഇടയാകും.

English summary

Strange Things That Happens In Women's Private Part

Strange Things That Happens In Women's Private Part, Read more to know about,
Story first published: Tuesday, June 18, 2019, 22:16 [IST]
X
Desktop Bottom Promotion