For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഈ പഞ്ചാമൃതം അമൃതിന്റെ ഗുണം

|

ഗര്‍ഭകാലമെന്നത് രണ്ടു പേരുടെ ആരോഗ്യം കാക്കേണ്ട സമയാണെന്നു പറയാം. അമ്മയുടേയും ഒപ്പം കുഞ്ഞിന്റേയും. അമ്മയെ ബാധിയ്ക്കുന്നതെന്തും കുഞ്ഞിനേയും ബാധിയ്ക്കുവാന്‍ സാധ്യതയുള്ള കാലമാണിത്.

ഗര്‍ഭകാലത്ത് ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ് ഭക്ഷണം. ഗര്‍ഭിണി കഴിയ്ക്കാവുന്നതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ പലതുണ്ട്. ചിലത് അമ്മയ്ക്കും കുഞ്ഞിനും ദോഷം വരുത്തും. ചിലത് കുഞ്ഞിനാകും, കൂടുതല്‍ ദോഷം. ചിലത് അമ്മയ്ക്കും. അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതു മുതല്‍ വയററിലെ കുഞ്ഞിന്റെ ബുദ്ധി വര്‍ദ്ധിപ്പിയ്ക്കുന്നതു വരെയുളള ഭക്ഷണങ്ങളുണ്ട്.

ഗര്‍ഭകാലത്ത് അമ്മയ്ക്കും കുട്ടിയ്ക്കും ഉത്തമമായ ഒരു ഭക്ഷണമുണ്ട്. പഞ്ചാമൃതം. സാധാരണ രീതിയിലുണ്ടാക്കുന്ന പഞ്ചാമൃതമല്ല. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന, ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഇതിന്റെ ചേരുവകളെ കുറിച്ച്, ഇത് എങ്ങനെയുണ്ടാക്കുമെന്നതിനെ കുറിച്ച്, ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചറിയൂ,

പാല്‍

പാല്‍

അമ്മയ്ക്കും കുഞ്ഞിനുമുള്ള ഈ പഞ്ചാമൃതത്തിലെ ഒരു ചേരുവ പാലാണ്. നമ്മുടെ പാരമ്പര്യമനുസരിച്ചു പോലും പശുവിനെ അമ്മ എന്ന സങ്കല്‍പത്തില്‍ പണ്ടു മുതല്‍ കണ്ടു വരുന്നു. അമ്മയുടെ പാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ചത് പശുവിന്‍ പാലാണെന്നാണ് പറയുക. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ബി 12, എ, ഡി എന്നിവയെല്ലാം ഇതിലുണ്ട്. അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധ ശേഷി, ആരോഗ്യം തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഇതു നല്‍കുന്നു.

തൈര്

തൈര്

തൈര് വയര്‍ തണുപ്പിയ്ക്കുമെന്നു മാത്രമല്ല, നല്ലൊരു പ്രോബയോട്ടിക്കാണ്. മസിലുകളെ ശക്തിപ്പെടുത്തും. കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ പിത്ത ദോഷം തീര്‍ക്കാന്‍ ഇത് നല്ലതാണ്.

തേന്‍

തേന്‍

യോഗവാഹി എന്നാണ് തേന്‍ ആയുര്‍വേദത്തില്‍ അറിയപ്പെടുന്നത്. അതായത് ക്യരിയര്‍ അഥവാ വഹിച്ചു കൊണ്ടു പോകുന്നു എന്നര്‍ത്ഥം വരുന്ന ഒന്നാണിത്. പഞ്ചാമൃതത്തിലെ ബാക്കി നാലു ചേരുവകളുടെ ഗുണങ്ങളും അമ്മയ്ക്കും കുഞ്ഞിനും എത്തിയ്ക്കുന്ന ഒന്നാണിത്. ഇത് നല്ലൊരു ആന്റിസെപ്റ്റിക്കാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്.

 നെയ്യ്

നെയ്യ്

നെയ്യില്‍ ബ്യൂട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്. വൈറ്റമിന്‍ എ, ജി, ഇ, കെ എന്നിവയെല്ലാം അടങ്ങിയ ഒന്നാണിത്. ഇതിനു പുറമേ ഒമേഗ3, 6 ഫാറ്റി ആസിഡുകളും ഇതിലുണ്ട്. വയറ്റിലെ കുഞ്ഞിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന ഒന്നു കൂടിയാണ് നെയ്യ്.

പഞ്ചസാര

പഞ്ചസാര

അല്‍പം പഞ്ചസാരയും ഇതില്‍ ചേര്‍ക്കും. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇത് അമിതമാകരുതെന്നു മാത്രം. ഈ പ്രത്യേക കൂട്ടില്‍ ആരോഗ്യപരമായ മറ്റു ചേരുവകളും ഉള്‍പ്പെടുത്താം. പഞ്ചാമൃതത്തിന്റെ അടിസ്ഥാനം ഈ അഞ്ചു ചേരുവകളാണെങ്കിലും ഗര്‍ഭകാലത്ത് അമ്മയ്ക്കു കുഞ്ഞിനും ഗുണകരമായ മറ്റു ചിലതും ഇതില്‍ ഉള്‍പ്പെടുത്താം.

റെസിപ്പി

റെസിപ്പി

തൈര് 1 ടീസ്പൂണ്‍, പാല്‍ 5 ടീസ്പൂണ്‍, തേന്‍ 1 ടീസ്പൂണ്‍, പഞ്ചസാര 1 ടീസ്പൂണ്‍, നെയ്യ് 2 ടീസ്പൂണ്‍ എന്നിവ കലര്‍ത്തിയാണ് ഇതുണ്ടാക്കുക. ഇതെല്ലാം ചേര്‍ത്ത് നല്ലപോലെ അടിയ്ക്കുകയോ ഇളക്കുകയോ ചെയ്യുക. ഇതില്‍ പഴുത്ത പഴക്കഷ്ണങ്ങള്‍ ചേര്‍ക്കാം. തുളസിയില ചേര്‍ക്കാം. ബദാം കഷ്ണമാക്കി ചേര്‍ക്കാം. ഒരു നുളള് കുങ്കുമപ്പൂവും ചേര്‍ക്കാം. ഇതു വേണമെങ്കില്‍ ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കാം. ഫ്രഷായി തയ്യാറാക്കി, അതായത് അപ്പപ്പോള്‍ വേണ്ടത് അപ്പോള്‍ തന്നെ തയ്യാറാക്കി കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ കഴിയ്ക്കാം.

പഴമൊഴികെ

പഴമൊഴികെ

എപ്പോഴും തേനിനേക്കാള്‍ കൂടുതല്‍ നെയ്യെടുക്കുക. പഴമൊഴികെയുള്ള മറ്റു ഫ്രൂട്‌സ് ചേര്‍ക്കരുത്. പുറത്തു വച്ചിരിയ്ക്കുകയാണെങ്കില്‍ കുറച്ചു സമയത്തിനു ശേഷം ഇതു കേടാകാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിലാണെങ്കിലും അധികം വച്ചേക്കരുത്.

ഈ പഞ്ചാമൃതം

ഈ പഞ്ചാമൃതം

ഈ പഞ്ചാമൃതം പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ അമ്മയ്ക്കു കുഞ്ഞിനും നല്‍കുന്നുണ്ട്. ആദ്യ മൂന്നു മാസങ്ങളില്‍ ഉണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് തുടങ്ങിയ അസ്വസ്ഥകള്‍ക്കുളള നല്ലൊരു പരിഹാരമാണിത്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണമുണ്ടാകുന്ന അള്‍സറുകളും ഇതു പരിഹരിയ്ക്കും.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് പഞ്ചാമൃതം. ശരീരത്തിനു ശക്തി നല്‍കുന്ന ശരീരത്തിലെ 7 കോശങ്ങള്‍ക്കും ഇതു സഹായകമാകുന്നു. അതായത് പ്രത്യുല്‍പാദന, ഫാറ്റി, നാഡീ, മസില്‍, പ്ലാസ്മ, രക്ത കോശങ്ങള്‍ക്ക്.

അമ്മയുടേയും കുഞ്ഞിന്റേയും നിറത്തിന്

അമ്മയുടേയും കുഞ്ഞിന്റേയും നിറത്തിന്

അമ്മയുടേയും കുഞ്ഞിന്റേയും നിറത്തിന് ഇതു സഹായിക്കും. കുഞ്ഞിന്റെ തലച്ചോര്‍ വളര്‍ച്ചയെ സഹായിക്കും. അമ്മയുടേയും ഇതു വഴി കുഞ്ഞിന്റേയും ഇമോഷണല്‍ വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്.

ചൂട്

ചൂട്

ഗര്‍ഭകാലത്തു പിത്ത ദോഷമെങ്കില്‍ ശരീരം വല്ലാതെ ചൂടാകും, ചൂട് അനുഭവപ്പെടും. ഇതും കുഞ്ഞിനും നല്ലതല്ല. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പ്ഞ്ചാമൃതം.

English summary

Special Pachamrutha Benefits During Pregnancy Benefits

Special Pachamrutha Benefits During Pregnancy Benefits, Read more to know about,
Story first published: Friday, April 5, 2019, 15:30 [IST]
X