For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊക്കം കുറഞ്ഞവര്‍ ഗര്‍ഭിണിയായാല്‍ പ്രശ്‌നമാണ്....

പൊക്കം കുറഞ്ഞവര്‍ ഗര്‍ഭിണിയായാല്‍ പ്രശ്‌നമാണ്

|

ഗര്‍ഭധാരണത്തെ സുഗമവും ദുര്‍ഘടവുമാക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഒരു പരിധി വരെ പുരുഷനും പങ്കുണ്ടെങ്കിലും ഗര്‍ഭവാഹിനി സ്ത്രീയായ നിലയ്ക്ക് സ്ത്രീയെ സംബന്ധിച്ച പല ഘടകങ്ങളും ഗര്‍ഭധാരണത്തില്‍ പ്രത്യേക പങ്കു വഹിയ്ക്കാറുമുണ്ട്. ഗര്‍ഭധാരണത്തില്‍ മാത്രമല്ല, പ്രസവം പോലെയുള്ള കാര്യങ്ങളിലും.

ഇതില്‍ ഒന്നാണ് സ്ത്രീയുടെ ഉയരം. പൊതുവേ ഉയരക്കുറവുള്ള സ്ത്രീകള്‍ക്ക ഗര്‍ഭകാലത്ത് പല പ്രശ്‌നങ്ങളുമുണ്ടാകുമെന്നാണ് പറയുക. ഇതു സയന്‍സ് അടിസ്ഥാനത്തിലുള്ളതാണ്.

ഉയരക്കുറവ് ഗര്‍ഭധാരണത്തില്‍, പ്രത്യേകിച്ചും പ്രസവത്തില്‍ സ്ത്രീകള്‍ക്ക് ഏതെല്ലാം വിധത്തില്‍ ബുദ്ധിമുട്ടാകുമെന്നറിയൂ,

മാസം തികയാതെയുള്ള പ്രസവത്തിന്

മാസം തികയാതെയുള്ള പ്രസവത്തിന്

ഉയരക്കുറവുള്ള സ്ത്രീകള്‍ക്കു മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യതകള്‍ ഏറെയാണ്. 37 ആഴ്ചകള്‍ക്കു മുന്‍പു ജനിയ്ക്കുന്ന കുട്ടികളേയാണ് മാസം തികയാതെ പ്രസവിയ്ക്കുന്ന കുട്ടികളെന്നു പറയുക. കുട്ടികള്‍ വളരുമ്പോള്‍, പ്രത്യേകിച്ചും മാസം പൂര്‍ത്തീകരിയ്ക്കാറാകുമ്പോള്‍ ചെറിയ സ്ത്രീകളിലെ വയറ്റിനുളളിലെ സ്ഥലം വളരാന്‍, കുഞ്ഞിനു നീങ്ങാന്‍ മതിയാകാതെ വരും. ഇത് മാസം തികയാതെയുള്ള പ്രസവത്തിനു വഴിയൊരുക്കും. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ശ്വാസകോശ, ദഹന സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്.

സെഫാലോപെല്‍വിക് ഡിസ്‌പ്രൊപ്പോഷന്‍

സെഫാലോപെല്‍വിക് ഡിസ്‌പ്രൊപ്പോഷന്‍

ഉയരം കുറഞ്ഞ സ്ത്രീകളില്‍ സെഫാലോപെല്‍വിക് ഡിസ്‌പ്രൊപ്പോഷന്‍ എന്നൊരു അവസ്ഥയുണ്ടാകാറുണ്ട്. പ്രസവ സമയത്ത് പെല്‍വിക് മസിലുകള്‍ക്ക് കുഞ്ഞിന്റെ തലയുള്‍ക്കൊള്ളാന്‍ കഴിയാതെ വരിക, ഇതു വഴി സുഖപ്രസവം നടക്കാതെയും വരിക. ഇത് സിസേറിയനിലേയ്ക്കു വഴിയൊരുക്കും. ചിലപ്പോള്‍ ഉയരമുള്ള സ്ത്രീകള്‍ക്കും ഈ അവസ്ഥയുണ്ടാകാറുണ്ടെങ്കിലും ഇത് ഉയരക്കുറവുളള സ്ത്രീകളിലാണ് കൂടുതലായി കാണാറ്.

ഒബ്‌സ്ട്രക്റ്റീവ് ഫിസ്റ്റുല

ഒബ്‌സ്ട്രക്റ്റീവ് ഫിസ്റ്റുല

ഒബ്‌സ്ട്രക്റ്റീവ് ഫിസ്റ്റുല എന്നൊരു അവസ്ഥയും പൊക്കം കുറഞ്ഞ ഗര്‍ഭിണികള്‍ക്കുണ്ടാകാറുണ്ട്. വജൈനയ്ക്കും യൂറിനറി ട്രാക്റ്റിനും ഇടയ്ക്കുള്ള ലൈനിംഗ് നശിപ്പിയ്ക്കപ്പെടുന്ന അവസ്ഥയാണിത്. ചെറിയ വയറിനുള്ളില്‍ കുഞ്ഞിന് ഒതുങ്ങേണ്ടി വരുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഏറെ നേരം നീണ്ടു നില്‍ക്കുന്ന പ്രസവവേദന, കുഞ്ഞിന്റെ ഭാഗം മൂന്നര കിലോയില്‍ കൂടുതലെങ്കില്‍ എന്നിങ്ങനെയുള്ള അവസ്ഥകളിലും ഉണ്ടാകാറുണ്ട്. പൊക്കം കുറഞ്ഞ സ്ത്രീകളില്‍ സിസേറിയന്‍ ഇത്തരം അവസ്ഥയ്ക്കുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

പ്രസവസമയത്ത്

പ്രസവസമയത്ത്

പ്രസവസമയത്ത് എപിസിയോട്ടമി എന്നൊരു കണ്ടീഷനുണ്ടാകാറുണ്ട്. ഇത് കുഞ്ഞിന് എളുപ്പം പുറത്തു വരാനായി വജൈനയ്ക്കും മലദ്വാരത്തിനുമിടയിലുള്ള സ്ഥലത്ത് ചെറിയ മുറിവുണ്ടാക്കുന്നതാണ്. കുഞ്ഞിന്റെ തല പുറത്തു വരാന്‍ ഇത് കൂടുതല്‍ എളുപ്പമാക്കുന്നു. ഉയരം കുറഞ്ഞ സ്ത്രീകളില്‍ ഇത്തരം മുറിവ് കൂടുതല്‍ ആഴത്തിലുണ്ടാക്കേണ്ടി വരുന്നു. അതായത് സ്വഭാവിക പ്രസവമെങ്കില്‍. ഇത്തരം മുറിവുകള്‍ വേദനയുണ്ടാക്കുമെന്നു മാത്രമല്ല, ഇത് ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിയ്ക്കുകയും ചെയ്യും.

പൊക്കം കുറഞ്ഞ സ്ത്രീകളിലെ

പൊക്കം കുറഞ്ഞ സ്ത്രീകളിലെ

പൊക്കം കുറഞ്ഞ സ്ത്രീകളിലെ വയറ്റിലെ കുറവു സ്ഥലം കുഞ്ഞിന്റെ ശരിയായ ഉയരത്തിനും തൂക്കത്തിനും കുറവുണ്ടാക്കും. ഇത്തരം അവസ്ഥകള്‍ കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും ബാധിയ്ക്കുന്നവയാണ്. കുട്ടികള്‍ക്കുണ്ടാകുന്ന തൂക്കക്കുറവ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുമുണ്ട്.

സിസേറിയന്‍

സിസേറിയന്‍

ഉയരം കുറഞ്ഞ സ്ത്രീകള്‍ക്കു പലപ്പോഴും സിസേറിയന്‍ വേണ്ടി വരും. സാധാരണ പ്രസവത്തേക്കാള്‍ അപകട സാധ്യത കൂടുതലുള്ളതാണ് സിസേറിയന്‍. ഇതിനു ശേഷവും മുറിവും മററും ഉണങ്ങാന്‍ ഏറെ സമയം പിടിയ്ക്കും. സിസേറിയന്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാമെങ്കിലും ഉയരക്കുറവ് ഒരു കാരണം തന്നെയാണ്.

 അംമ്‌നിയോട്ടിക് സഞ്ചി

അംമ്‌നിയോട്ടിക് സഞ്ചി

സാധാരണ ഗതിയില്‍ അംമ്‌നിയോട്ടിക് സഞ്ചി പൊട്ടിക്കഴിഞ്ഞാല്‍ പ്രസവത്തിലേയ്‌ക്കെത്തുന്നു. അതായത് പ്രസവമടുക്കുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്. എന്നാല്‍ ഉയരം കുറഞ്ഞ സ്ത്രീകളില്‍ കുഞ്ഞിന്റെ ഭാരവും മറ്റും പ്രസവമടുക്കുന്നതിനു മുന്‍പു തന്നെ ഈ സഞ്ചി പൊട്ടുവാനും കുഞ്ഞിനെ സംരക്ഷിയ്ക്കുന്ന അംമ്‌നിയോട്ടിക് ദ്രാവകം പുറത്തു പോകുവാനും ഇടയാക്കുന്നു. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനു ദോഷകരമവുമാണ്.

ഇത്തരം സ്ത്രീകളില്‍

ഇത്തരം സ്ത്രീകളില്‍

ഇത്തരം സ്ത്രീകളില്‍ സെഫാലോപെല്‍വിക് ഡിസ്‌പ്രൊപ്പോഷന്‍ കാരണം പ്രസവ സമയം ഏറെ നീണ്ടതാകും. ഇതു കുഞ്ഞിന് ആവശ്യമായ ഓക്‌സിജന്‍ ലഭിയ്ക്കുന്നതിനു തടസമാകും. കുഞ്ഞിനും അമ്മയ്ക്കും ഇത് നല്ല അവസ്ഥയല്ല എന്നു പറയേണ്ടിയിരിയ്ക്കുന്നു.

സാധാരണ പ്രസവത്തിന്

സാധാരണ പ്രസവത്തിന്

സാധാരണ പ്രസവത്തിന് ഉയരം കുറഞ്ഞ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രഷര്‍ കൊടുക്കേണ്ടി വരുന്നു. ഇത് കോശങ്ങള്‍ കേടാകാനും കൂടുതല്‍ ബ്ലീഡിംഗിനും കാരണമാകുകയും ചെയ്യുന്ന ഒന്നണ്. ബ്ലീഡിംഗ് കൂടുന്നത് പ്രസവ സമയത്ത് അമ്മയുടെ മരണത്തിലേയ്ക്കു വരെ നയിക്കാവുന്ന ഒന്നാണ്.

English summary

Risks Short Women Facing During Pregnancy

Risks Short Women Facing During Pregnancy, Read more to know about,
Story first published: Tuesday, April 9, 2019, 15:36 [IST]
X
Desktop Bottom Promotion