For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണുങ്ങൾ കരുതിയിരിക്കാം;ഈ മുഴ ഗര്‍ഭത്തിന് ഭീഷണി

|

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവങ്ങളാണ് ഗർഭാശയവും അണ്ഡായശയവും. എന്നാൽ ഏറെ ആരോഗ്യത്തോടെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഈ അവയവങ്ങൾ എന്ന കാര്യത്തിൽ സംശയം വേണ്ട. മാറിയ കാലം പലപ്പോഴും സ്ത്രീകളുടെ മാതൃത്വത്തിനും ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ ജീവിച്ചത് പോലെഇനി ജീവിക്കാനാവില്ല എന്ന് ഏത് സ്ത്രീയേയും ബോധ്യപ്പെടുത്തുന്ന ഒന്നാണ് പലപ്പോഴും ഗർഭാശയത്തിന് സംഭവിക്കുന്ന കേടുപാടുകൾ. ഏത് പ്രായക്കാരേയും വളരെയധികം മാനസികമായും ശാരീരികമായും തളർത്തുന്ന ആരോഗ്യ പ്രതിസന്ധികൾ ധാരാളമുണ്ട്.

എന്നാൽ ഇതിനെല്ലാം പരിഹാരം കാണാന്‍ വൈകുമ്പോഴാണ് അത് ജീവിതത്തിൽ വെല്ലുവിളി ഉയർത്തുന്ന മാതൃത്വം എന്ന അവസ്ഥക്കും ഭീഷണിയായി മാറുന്നത്.
പഴയകാലത്ത് സ്ത്രീകൾക്ക് രോഗങ്ങൾ നന്നേ കുറവായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നത് സ്ത്രീകളാണ്. ആർത്തവം ആരംഭിക്കുന്നതിലൂടെ ഒരു പെൺകുട്ടി അമ്മയാവാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കുകയാണ്.

Most read: ഗർഭിണിയായിട്ടും ടെസ്റ്റ് നെഗറ്റീവാകുന്നത് അപകടംMost read: ഗർഭിണിയായിട്ടും ടെസ്റ്റ് നെഗറ്റീവാകുന്നത് അപകടം

എന്നാൽ ഇത്തരം സന്തോഷത്തിൽ കരിനിഴൽ വീഴ്ത്തുന്ന ഒന്നാണ് പലപ്പോഴും ഫൈബ്രോയ്ഡുകൾ എന്നറിയപ്പെടുന്ന ഗർഭാശയ മുഴകൾ. അടി വയറ്റിൽ മൂത്രസഞ്ചിക്ക് മുകൾഭാഗത്തായാണ് ഗർഭാശയം സ്ഥാനം പിടിച്ചിരിക്കുന്നത്. വളരെയധികം സ്ത്രീകളെ അലട്ടുന്ന പ്രതിസന്ധികളിൽ പ്രധാനപ്പെട്ടതാണ് ഗർഭാശയ മുഴകൾ. ഇത് പലപ്പോഴും വന്ധ്യതയിലേക്കും അതിലൂടെ കുട്ടികൾ ഉണ്ടാവാത്ത ഗുരുതരമായ അവസ്ഥയിലേക്കും വരെ നിങ്ങളെ നയിക്കുന്നു.

പല തരത്തിലുള്ള മുഴകള്‍

പല തരത്തിലുള്ള മുഴകള്‍

ഗർഭാശയ മുഴകൾ എന്ന് പറയുമ്പോൾ ഒരിക്കലും അത് ഒരേ പോലുള്ളവ ആയിരിക്കില്ല. പല തരത്തിലാണ് മുഴകൾ കാണപ്പെടുന്നത്. ചിലത് ഗർഭാശയത്തിൻറെ ഭിത്തിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നവയായിരിക്കും, ചിലതാകട്ടെ ഗര്‍ഭാശയത്തിന്റെ അകത്തും പുറത്തുമായി ഉണ്ടാകുന്നവയായിരിക്കും, എന്നാൽ ചിലതാകട്ടെ ചെറിയ തണ്ടോട് കൂടി ചെറുതും വലുതുമായ ആകൃതികളിൽ കാണപ്പെടുന്നവ. ഇവയിൽ ഏതാണെങ്കിലും അതെല്ലാം ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണ് എന്ന് ആദ്യം മനസ്സിലാക്കണം. കൃത്യമായ രോഗനിർണയമാണ് ആദ്യം ന‌ടത്തേണ്ടത്. അല്ലെങ്കിൽ പിന്നെ അയ്യോ അമ്മേ വിളിച്ചിട്ട് കാര്യമില്ലെന്ന് എല്ലാവരും ഓർക്കണം.

 ഗർഭാശയത്തിന്റെ അകത്തേക്ക് വളരുന്നവ

ഗർഭാശയത്തിന്റെ അകത്തേക്ക് വളരുന്നവ

ഗർഭാശയത്തിന്റെ അകത്തേക്ക് വളരുന്ന മുഴകൾ അതി കഠിനമായ വേദനക്ക് ഇടയാക്കുന്നു. പലപ്പോഴും പഴുപ്പ് പോലുള്ള സ്രവങ്ങൾ പുറത്തേക്ക് വരുന്നതിനും രക്തസ്രാവത്തിനും കാരണമാകുന്നു. ഇത് ശ്രദ്ധിച്ച് ഉടനേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ അമ്മയെന്ന നിങ്ങളുടെ സ്വപ്നത്തിന് ചിറക് മുളക്കും. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യ പ്രശ്നത്തിലേക്കായിരിക്കും നിങ്ങളെ എത്തിക്കുന്നത്.

പുറത്തേക്ക് തള്ളി നിൽക്കുന്നവ

പുറത്തേക്ക് തള്ളി നിൽക്കുന്നവ

ഗർഭാശയത്തിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന മുഴകൾ പുറമേക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയില്ലെങ്കിലും പലപ്പോഴും അകമേ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ അത്ര വലിയ പ്രതിസന്ധികൾ ഈ മുഴകൾ സൃഷ്ടിക്കുന്നില്ല. എങ്കിലും നിസ്സാരമായി വിടേണ്ട ഒന്നല്ല എന്ന കാര്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഗർഭാശയ ഭിത്തിക്കുള്ളിൽ

ഗർഭാശയ ഭിത്തിക്കുള്ളിൽ

ഗർഭാശയ ഭിത്തിക്കുള്ളിൽ ഉണ്ടാവുന്ന മുഴകളാണ് ഏറ്റവും ഭീകരം. കാരണം ഇത് ഗർഭധാരണത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിലുപരി ഇടക്കിടെയുള്ള അബോര്‍ഷനിലേക്കും ഇത് നയിക്കുന്നു. ഇതിന്റെ ഫലമായ ശക്തമായ നടുവേദനയും കാൽകഴപ്പും ഉണ്ടാവുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാൽ ഉടനേ തന്നെ നിങ്ങളുടെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ഗർഭാവസ്ഥയില്‍

ഗർഭാവസ്ഥയില്‍

ഗർഭാവസ്ഥയിൽ ഇത്തരം ഭീഷണികൾ നിങ്ങളെ ബാധിക്കുമ്പോൾ അത് കുഞ്ഞിനേയും കാര്യമായി തന്നെ ബാധിക്കുന്നു. നേരത്തേയുള്ള പ്രസവം, കുഞ്ഞിന്റെ പൊസിഷൻ ശരിയാവാതിരിക്കുക,മറുപിള്ളി തിരിഞ്ഞ് കിടക്കുക, പ്രസവം വൈകുക തുടങ്ങിയ അവസ്ഥകൾ ഉണ്ടാക്കുന്നു. മാത്രമല്ല ഗര്‍‌ഭം ആരോഗ്യമില്ലാത്തതാവുന്നതിനും അബോര്‍ഷനും പലപ്പോഴും ഇത്തരം മുഴകൾ കാരണമാകുന്നു.

സാധ്യതകൾ ഇവരിലാണ്

സാധ്യതകൾ ഇവരിലാണ്

ഗർഭാശയ മുഴകൾക്കുള്ള സാധ്യതകൾ ആർക്കൊക്കെ എന്നത് അൽപം ഗൗരവമേറി ചിന്തിക്കേണ്ട ഒരു വിഷയമാണ്. കാരണം ചിലരിൽ എന്തുകൊണ്ട് ഇത്തരം അവസ്ഥകൾ രൂപപ്പെടുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. അല്ലെങ്കിൽ അത് ഒരു പക്ഷേ നിങ്ങളിലെ അനാരോഗ്യകരമായ ചിന്തകൾക്ക് കാരണമായേക്കാം. അതുകൊണ്ട് ഗർഭാശയ മുഴകൾ ആർക്കൊക്കെ ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്ന് ആദ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

നേരത്തെ ആർത്തവം ഉണ്ടായവരിൽ

നേരത്തെ ആർത്തവം ഉണ്ടായവരിൽ

എട്ട് വയസ്സിനു മുന്നിൽ ആര്‍ത്തവം കാണപ്പെടുന്ന അവസ്ഥ ചില പെൺകുട്ടികളിൽ ഉണ്ടാവാറുണ്ട്. ഇതിന് അപക്വമായ ആർത്തവം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയുള്ളവരിൽ അല്ലെങ്കിൽ ഉണ്ടായവരിൽ ഫൈബ്രോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരിൽ വന്ധ്യതക്കുള്ള സാധ്യതയും വളരെയധികം കാണപ്പെടുന്നു.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണവും നമ്മുടെ ജീവിത ശൈലിയും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. കാരണം അമിതവണ്ണമുള്ളവരിൽ ഇത്തരം മുഴകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായി പറഞ്ഞാൽ പകുതിയിലും അധികം. അതുകൊണ്ട് അമിതവണ്ണം കുറക്കുന്നതിനും അതിന് വേണ്ടി ആരോഗ്യകരമായ വഴികൾ തേടുന്നതിനും വേണം നിങ്ങള്‍ ശ്രദ്ധിക്കാൻ. അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഓർത്ത് കരയേണ്ട അവസ്ഥ അവരിൽ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്.

 വന്ധ്യതയെന്ന സംശയമുള്ളവരിൽ

വന്ധ്യതയെന്ന സംശയമുള്ളവരിൽ

ഗർഭാശയ മുഴകൾ പലപ്പോഴും വന്ധ്യത സംശയിക്കുന്നവരിലും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കാരണം കാലങ്ങൾ കാത്തിരുന്നിട്ടും മക്കളുണ്ടായില്ലെങ്കിലായിരിക്കും പലരും ചികിത്സിക്കുന്നതിന് തയ്യാറാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. കാരണം ഇവരിൽ പലപ്പോഴും ആദ്യ ലക്ഷണം എന്ന് പറയുന്നത് വന്ധ്യതയായിരിക്കും. ഇതും കൊണ്ട് ഡോക്ടറെ കാണാന്‍ ചെല്ലുമ്പോഴായിരിക്കും ഡോക്ടർ ഇങ്ങനെയൊരു സാധ്യതയെക്കുറിച്ചും പറയുന്നത്.

 രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ

പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും പ്രകടമായി ഉണ്ടാവാറില്ല. എങ്കിലും അൽപം ശ്രദ്ധിച്ചാല്‍ അല്ലെങ്കിൽ നിരീക്ഷിച്ചാൽ അത് നമുക്ക് കണ്ടെത്താവുന്നതാണ്. ഒരു മാസത്തില്‍ തന്നെ രണ്ട് തവണ ആർത്തവം, അമിത രക്തസ്രാവം, ഇടക്കിടെയുള്ള മൂത്രശങ്ക, ആര്‍ത്തവ വേദന, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതികഠിനമായ വേദന എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധിയുടെ ലക്ഷണമായി തന്നെ കണക്കാക്കാവുന്നതാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ അൽപം നീണ്ട് നിന്നാൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

Read more about: pregnancy ഗര്‍ഭം
English summary

Risks of Fibroid during Pregnancy

Most women will experience no effects from fibroid during their pregnancy. But in this article we have listed some risk factors of fibroid during pregnancy.
X
Desktop Bottom Promotion