For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിത സെക്‌സും ഗര്‍ഭത്തിന് കാരണമാകും

സുരക്ഷിത സെക്‌സും ഗര്‍ഭത്തിന് കാരണമാകും

|

സേഫ് സെക്‌സ് അഥവാ സുരക്ഷിത സെക്‌സ് എന്നൊരു പ്രയോഗം തന്നെ നിലവിലുണ്ട്. പ്രധാനമായും ഗര്‍ഭധാരണം ഒഴിവാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഇതു മാത്രമല്ല, ലൈംഗിക ജന്യ രോഗങ്ങള്‍ ഒഴിവാക്കുന്നതും ഇതില്‍ പെടുന്നു.

സേഫ് സെക്‌സിനുള്ള വഴികള്‍ പലതാണ്. അതായത് ഗര്‍ഭ നിരോധനോപാധികള്‍ എന്നു പറയാം. ഇതില്‍ തന്നെ ഗര്‍ഭ നിരോധന ഉപാധികള്‍ ലൈംഗിക ജന്യ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നത് വളരെ കുറവാണ്. കോണ്ടംസ് പോലുള്ളവ മാത്രമാണ് ഇതിനുള്ള വഴി.

സേഫ് സെക്‌സ് മിക്കവാറും പേര്‍ ഗര്‍ഭം ഒഴിവാക്കാനുള്ള വഴി എന്ന രീതിയിലാണ് സ്വീകരിയ്ക്കുന്നത്. ഇതിനായുള്ള പല വഴികളുമുണ്ട്. ഇതില്‍ പില്‍സ്, കോണ്ടംസ് എന്നിവ പ്രധാനപ്പെട്ടതാണ്.

ഇതില്‍ തന്നെ കൂടുതല്‍ പേരും ഉപയോഗിയ്ക്കുന്നത് കോണ്ടംസ് എന്ന വഴിയാണെന്നു പറയാം. ഗര്‍ഭധാരണം ഒഴിവാക്കാന്‍ പറ്റുമെന്നതു മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ തടയാന്‍ സാധിയ്ക്കുമെന്നതും ഇതില്‍ ഏറെ പ്രധാനമാണ്.

സ്ത്രീകള്‍ക്കു കഴിയ്ക്കാവുന്ന ഗര്‍ഭനിരോധന ഗുളികകള്‍, മോണിംഗ് പില്‍സ് എന്നിവയുണ്ട്. ഇതും സേഫ് സെക്‌സ് ഉപാധികള്‍ എന്നു പറയാം. ഹോര്‍മോണ്‍ ഗുളികകളാണ് ഇവ. മോണിംഗ് പില്‍സ് മുന്‍കരുതലുകളില്ലാത്ത സെക്‌സിലൂടെയുണ്ടാകുന്ന ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്നവയുമാണ്.

കോപ്പര്‍ ടി പോലുള്ള ഇന്‍ട്രായൂട്രൈന്‍ ഡിവൈസുകള്‍ (ഐയുഡി) ഗര്‍ഭധാരണം തടയുന്നതിന് ഫലപ്രദമാണ്. സാധാരണ ആദ്യപ്രസവത്തിന് ശേഷമാണ് ഈ മാര്‍ഗം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. 5-12 വര്‍ഷം വരെ ഇതുപയോഗിക്കാം.സ്ത്രീകളില്‍ പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയുണ്ട്. ഇത് ട്യൂബക്ടമി, സ്റ്ററിലൈസേഷന്‍ എന്നെല്ലാം അറിയപ്പെടുന്നു. ഫെല്ലോപിയന്‍ ട്യൂബ് മുറിച്ചാണ് ഇതു ചെയ്യുന്നത്.

എന്നാല്‍ സേഫ് സെക്‌സ് എല്ലായ്‌പ്പോഴും സേഫാകണമെന്നില്ല. അതായത് കോണ്‍ട്രാസെപ്ഷന്‍ വഴികള്‍. യാതൊരു കോണ്‍ട്രാസെപ്ഷന്‍ വഴികളും 100 ശതമാനം വിജയമാകണം എന്നുമില്ല.

പില്‍സ്

പില്‍സ്

പല സ്ത്രീകളും ഉപയോഗിയ്ക്കുന്ന ഗര്‍ഭനിരോധന വഴിയാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. പില്‍സ് കഴിയ്ക്കുന്ന സ്ത്രീകള്‍ സമയക്രമം തെറ്റി കഴിയ്ക്കുന്നതും കഴിയ്ക്കാന്‍ മറക്കുന്നതുമെല്ലാം ഇതിന്റെ ഫലം നഷ്ടപ്പെടുത്തും. ഇതു കഴിച്ചയുടന്‍ ഛര്‍ദ്ദിച്ചു പോകുന്നതും ദോഷം വരുത്തുന്ന ഒന്നാണ്. ഇതിന്റെ ഫലം ലഭിയ്ക്കാതെ വരും.

കോണ്ടംസ്

കോണ്ടംസ്

കോണ്ടംസ് പൊതുവേ പലരും ഉപയോഗിയ്ക്കുന്ന, ഏറെ പ്രചാരത്തിലുളള ഗര്‍ഭനിരോധന ഉപാധിയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇതും ഗര്‍ഭധാരണത്തിന് വഴിയൊരുക്കാറുണ്ട്. ഇതു തുറക്കുമ്പോള്‍ നഖം കൊണ്ടു കീറുന്നത്, പല്ലു കൊണ്ടു പായ്ക്കറ്റ് തുറക്കുന്നത്, തെറ്റായ രീതിയില്‍ ധരിയ്ക്കുന്നത് എന്നിവയെല്ലാം തന്നെ ഗര്‍ഭധാരണത്തിലേയ്ക്കു വഴിയൊരുക്കും.എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടംസ് ഉപയോഗിയ്ക്കുന്നത്‌സെക്‌സിനിടയില്‍ കോണ്ടംസ് കീറാനുള്ള സാധ്യത കൂടുതലാക്കുന്ന ഒന്നാണ്.

ലൂബ്രിക്കന്റുകള്‍

ലൂബ്രിക്കന്റുകള്‍

ഇതുപോലെയാണ് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതും. ഇത് കോണ്ടംസിനെ ദുര്‍ബലമാക്കി ഗര്‍ഭധാരണത്തിലേയ്ക്കു വഴിയൊരുക്കുന്ന മറ്റൊന്നാണ്. ഓയില്‍ ബേസായ ലൂബ്രിക്കന്റുകള്‍ കോണ്ടംസ് ഉണ്ടാക്കിയിരിയ്ക്കുന്ന ലാറ്റെക്‌സിനെ ദുര്‍ബലമാക്കും. ഇത് കോണ്ടംസ് പെട്ടെന്നു കീറാന്‍ ഇടയാക്കും.ഇത് ശരിയായി ധരിയ്ക്കാത്തത്, അതായത് അഗ്ര ഭാഗത്തെ എയര്‍ കളയാതെ ധരിയ്ക്കുന്നതും കോണ്ടംസ് പരാജയമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

എമര്‍ജന്‍സി മോണിംഗ് പില്‍സ്

എമര്‍ജന്‍സി മോണിംഗ് പില്‍സ്

എമര്‍ജന്‍സി മോണിംഗ് പില്‍സ്, അതായത് ഐ പില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയുന്ന ഒന്നാണ്. എന്നാല്‍ ഇതും നൂറു ശതമാനം ഫലം ഉറപ്പു തരുന്നില്ല.ഇതു പരാജയപ്പെടാനുള്ള സാധ്യത ഏതാണ്ടു 80 ശതമാനമാണെന്നു ഡോക്ടര്‍മാര്‍ തന്നെ അഭിപ്രായപ്പെടുന്നു.കൃത്യമായ സമയ ക്രമത്തില്‍ കഴിയ്ക്കണം.

ഇത് 72 മണിക്കൂറിനുള്ളില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നു പറയാം. ഇതിനു ശേഷം കഴിച്ചാല്‍ ഗുണകരമാകില്ല. സമയം കൂടുന്തോറും ഫലവും കുറയും.

ഇന്‍ട്രാ യൂട്രൈന്‍ ഉപകരണങ്ങള്‍

ഇന്‍ട്രാ യൂട്രൈന്‍ ഉപകരണങ്ങള്‍

പ്രസവ ശേഷം പല സ്ത്രീകളും ഉപയോഗിയ്ക്കുന്ന വഴിയാണ് കോപ്പര്‍ ടി പോലുള്ള ഇന്‍ട്രാ യൂട്രൈന്‍ ഉപകരണങ്ങള്‍. പ്രസവ ശേഷം പല സ്ത്രീകളും ഉപയോഗിയ്ക്കുന്ന വഴിയാണ് കോപ്പര്‍ ടി പോലുള്ള ഇന്‍ട്രാ യൂട്രൈന്‍ ഉപകരണങ്ങള്‍. അഞ്ചു മുതല്‍ പത്തു വരെ വര്‍ഷം ഇവ നിക്ഷേപിയ്ക്കാം. ഫെല്ലോപിയന്‍ ട്യൂബില്‍ നിക്ഷേപിയ്ക്കുന്ന ഇവയും സ്ഥാനം തെറ്റുകയോ മറ്റോ ചെയ്താല്‍ ഫലം നഷ്ടപ്പെടാം.

പുള്ളൗട്ട്

പുള്ളൗട്ട്

സ്ഖലനത്തിനു മുന്‍പായി ലിംഗം പുറത്തെടുക്കുന്ന പുള്ളൗട്ട് മെത്തേഡ് രീതിയില്‍ പരാജയസാധ്യത 30-40 ശതമാനമാണ്. സമയത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയാല്‍ ഗര്‍ഭധാരണമാകാം ഫലം,കാരണം ബീജത്തിന് അതിവേഗം സഞ്ചരിച്ച് സ്ത്രീ ശരീരത്തില്‍ എത്താം. എത്ര നിയന്ത്രിച്ചാലും ചിലപ്പോള്‍ പെട്ടെന്നു സ്ഖലനം നടന്നുവെന്നു വരാം.

ബര്‍ത്ത് കണ്‍ട്രോള്‍

ബര്‍ത്ത് കണ്‍ട്രോള്‍

ബര്‍ത്ത് കണ്‍ട്രോള്‍ സ്‌പോഞ്ചുമുണ്ട്. സ്ത്രീകളുടെ വജൈനയില്‍ ലൈംഗികബന്ധത്തിനു മുന്‍പായി നിക്ഷേപിക്കാവുന്ന ഇതില്‍ സ്‌പെര്‍മിസൈഡ് അടങ്ങിയിട്ടുണ്ട്.ബര്‍ത്ത് കണ്‍ട്രോള്‍ റിംഗുമുണ്ട്. മാസത്തില്‍ ഒരിക്കല്‍ വജൈനയിലേക്കുള്ളിലേക്ക് ഇറക്കി വയ്ക്കാവുന്ന ഇത് ഓരോ മാസവും മാറ്റിയിടണം.ഡയഫ്രം സ്ത്രീകള്‍ക്കുള്ള മറ്റൊരു ഗര്‍ഭനിരോധന ഉപാധിയാണ്. ഇവ ഉള്ളിലേക്കിറക്കി വയ്ക്കുമ്പോള്‍ ഗര്‍ഭാശയമുഖം മൂടുകയും അങ്ങനെ ഗര്‍ഭധാരണം തടയുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം വഴികളും 100 ശതമാനം ഫലം ഉറപ്പു നല്‍കില്ലെന്നു വേണം, പറയാന്‍.

English summary

Reasons Why Safe Intercourse Is Not Always Safe

Safe Intercourse Is Not Always Safe, Read more to know about,
Story first published: Monday, February 4, 2019, 15:02 [IST]
X
Desktop Bottom Promotion