For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലാസന്റയിലെ പ്രശ്‌നങ്ങള്‍ അമ്മയറിയണം അല്ലെങ്കില്‍

|

ഗര്‍ഭകാലത്ത് പ്ലാസന്റ കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും വേണ്ടി സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചക്ക് അത്യാവശ്യമായ ന്യൂട്രീഷന്‍ പ്രോട്ടീന്‍ എല്ലാം ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്. കുഞ്ഞിന്റെ ഭാരം പോലും നിശ്ചയിക്കുന്നത് പലപ്പോഴും പ്ലാസന്റയാണ്. സ്‌പൈനല്‍ കോഡിനോ തലച്ചോറുമായോ യാതൊരു ബന്ധവും പ്ലാസന്റക്കില്ല.

അണ്ഡവും ബീജവും സംയോജിക്കുമ്പോള്‍ കുഞ്ഞ് മാത്രമല്ല രൂപം കൊള്ളുന്നത് പ്ലാസന്റ കൂടിയാണ് രൂപം കൊള്ളുന്നത് എന്നതാണ് സത്യം. അണ്ഡം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റി പിടിക്കുമ്പോള്‍ പുറത്തെ കോശങ്ങള്‍ ആഴത്തില്‍ തങ്ങുകയും പ്ലാസന്റയായി രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയാണ് പ്ലാസന്റ രൂപം കൊള്ളുന്നത്.

കുഞ്ഞിനെ പരിചരിക്കുന്ന പോലെ തന്നെ പ്ലാസന്റയും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗര്‍ഭം ധരിക്കുന്ന ദിവസം മുതല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്ലാസന്റ കുഞ്ഞിന്റെ ആരോഗ്യത്തിന് അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ്.

<strong>Most read: ചീര ദിവസവുമെങ്കില്‍ കുഞ്ഞിന് സൂപ്പര്‍പവ്വര്‍</strong>Most read: ചീര ദിവസവുമെങ്കില്‍ കുഞ്ഞിന് സൂപ്പര്‍പവ്വര്‍

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ആരോഗ്യം എത്രത്തോളം പ്ലാസന്റയില്‍ സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. പ്ലാസന്റയുടെ ധര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും പ്ലാസന്റയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളം നിങ്ങളുടെ കുഞ്ഞിനെ ബാധിക്കുന്നുണ്ട് എന്നും നോക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം നോക്കാവുന്നതാണ്.

പല ധര്‍മ്മങ്ങള്‍

പല ധര്‍മ്മങ്ങള്‍

പ്ലാസന്റയുടെ ധര്‍മ്മങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നതാണ്. നിങ്ങളുടെ കുഞ്ഞിന് ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കുന്നതിന് വേണ്ടി പ്ലാസന്റ സഹായിക്കുന്നുണ്ട്. പൊക്കിള്‍ കൊടിയിലൂടെയാണ് കുഞ്ഞിന് വേണ്ടി ആവശ്യമുള്ള പ്രോട്ടീനും മറ്റും എത്തുന്നത്. ഇത് തന്നെയാണ് മറുപിള്ളയിലൂടെ കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ എല്ലാം എത്തിക്കുന്നത്.

കിഡ്‌നിയുടെ ധര്‍മ്മം

കിഡ്‌നിയുടെ ധര്‍മ്മം

കിഡ്‌നിയുടെ ധര്‍മ്മം തന്നെയാണ് ഗര്‍ഭസ്ഥശിശുവിന് പ്ലാസന്റ നല്‍കുന്നത്. ഇത് കുഞ്ഞിന്റെ ശരീരത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള ദോഷകരമായ പ്രശ്‌നങ്ങളെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ച് മാറ്റുന്നതിന് സഹായിക്കുന്നുണ്ട് പ്ലാസന്റ. കിഡ്‌നി വഹിക്കുന്ന അതേ പങ്ക് തന്നെയാണ് പ്ലാസന്റയും ഗര്‍ഭകാലത്ത് കുഞ്ഞിന് നല്‍കുന്നത്.

 കുഞ്ഞിന് ഓക്‌സിജന്‍

കുഞ്ഞിന് ഓക്‌സിജന്‍

കുഞ്ഞിന് ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് പ്ലാസന്റ. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് കുഞ്ഞിന്റെ ശ്വസാനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ധര്‍മ്മങ്ങള്‍ വഹിക്കുന്നുണ്ട് പ്ലാസന്റ.

കുഞ്ഞിലെ മാലിന്യങ്ങള്‍

കുഞ്ഞിലെ മാലിന്യങ്ങള്‍

കുഞ്ഞിലെ പ്ലാസന്റയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറംതള്ളുന്നതിന് വേണ്ടി സഹായിക്കുന്നു പ്ലാസന്റ. കുഞ്ഞില്‍ നിന്നും പ്ലാസന്റയില്‍ നിന്നും പുറന്തള്ളുന്ന ബയോ വേസ്റ്റ് അമ്മമാര്‍ മൂത്രത്തിലൂടെ പുറന്തള്ളുന്നു. ഇടക്കിടക്കുള്ള മൂത്രശങ്ക ഇത്തരത്തില്‍ പ്ലാസന്റ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് കണക്കാക്കുന്നത്.

 അണുബാധ പരിഹരിക്കുന്നു

അണുബാധ പരിഹരിക്കുന്നു

അണുബാധ പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പ്ലാസന്റ. ഇത് കുഞ്ഞിനുണ്ടാവുന്ന അണുബാധക്ക് പരിഹാരം കാണുന്നതിനും നല്ലൊരു ഫില്‍റ്റര്‍ പോലെയും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അണുബാധയെന്ന പ്രതിസന്ധിയെ ഗര്‍ഭകാലത്ത് കുറക്കുന്നതിന് സഹായിക്കുന്നുണ്ട് പ്ലാസന്റ.

കുഞ്ഞിന് ന്യൂട്രീഷ്യന്‍

കുഞ്ഞിന് ന്യൂട്രീഷ്യന്‍

പ്ലാസന്റ അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഫുഡ് പാര്‍ട്ടിക്കിള്‍സ് വേര്‍തിരിച്ച് കുഞ്ഞിന് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം സഹായിക്കുന്നുണ്ട് ന്യൂട്രീഷ്യന്‍. കുഞ്ഞിന്റെ ആവശ്യത്തിന് വേണ്ടി എല്ലാ വിധത്തിലുള്ള പ്രോട്ടീന്‍ എത്തുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

<strong>Most read: ഡോക്ടര്‍ പറഞ്ഞ ഡേറ്റ് ആയിട്ടും പ്രസവം നടന്നില്ലേ?</strong>Most read: ഡോക്ടര്‍ പറഞ്ഞ ഡേറ്റ് ആയിട്ടും പ്രസവം നടന്നില്ലേ?

പ്ലാസന്റയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍

പ്ലാസന്റയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍

എന്നാല്‍ പ്ലാസന്റയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് കുഞ്ഞിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ പ്ലാസന്റ ബാധിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

പ്രമേഹം കൂടുതലാണെങ്കില്‍

പ്രമേഹം കൂടുതലാണെങ്കില്‍

പ്രമേഹം കൂടുതലുള്ള സ്ത്രീകളില്‍ പ്ലാസന്റ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്ലാസന്റ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇവരില്‍ പ്രസവവും അല്‍പം സങ്കീര്‍ണമാവുന്നുണ്ട്.

രക്തം കട്ട പിടിക്കുന്ന അവസ്ഥ

രക്തം കട്ട പിടിക്കുന്ന അവസ്ഥ

രക്തം കട്ട പിടിക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും പ്ലാസന്റയില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ചില മെഡിക്കല്‍ കണ്ടീഷനുകളാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉള്ളവരില്‍ പലപ്പോഴും പ്ലാസന്റ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും പ്ലാസന്റയിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭിണിയാവാന്‍ പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ ഇത്തരം അവസ്ഥകള്‍ എല്ലാം പരിശോധിച്ചിരിക്കണം.

ഉയര്‍ന്ന പ്രായം

ഉയര്‍ന്ന പ്രായം

ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടെ പ്രായം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭകാലം നേരത്തെയാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ കോംപ്ലിക്കേഷനുകള്‍ ഗര്‍ഭകാലത്ത് ഉണ്ടാക്കുന്നുണ്ട്.

ഒന്നിലധികം ഗര്‍ഭം

ഒന്നിലധികം ഗര്‍ഭം

ഗര്‍ഭാവസ്ഥയില്‍ ഇരട്ടക്കുട്ടികള്‍ ആണെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഇവരില്‍ പ്ലാസന്റ ചിലപ്പോള്‍ രണ്ടെണ്ണം ഉണ്ടായിരിക്കും. എന്നാല്‍ ചില ഇരട്ട ഗര്‍ഭത്തില്‍ പ്ലാസന്റ ഒന്ന് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

English summary

placental insufficiency causes, symptoms and diagnosis

Here we talking about the placental insufficiency causes, symptoms and diagnosis. Take a look.
Story first published: Wednesday, June 12, 2019, 12:07 [IST]
X
Desktop Bottom Promotion