For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളില്‍ ഹിമോഗ്ലോബിന്‍ അളവ് അപകടമാവുന്നത്

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. കാരണം അത് കുഞ്ഞിന്റെ ആരോഗ്യത്തെക്കൂടി ബാധിക്കുന്നതാണ് എന്നതാണ് സത്യം. ഗര്‍ഭകാലത്ത് രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വളരെയധികം പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ വിളര്‍ച്ച (അനിമീയ) പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അത് അല്‍പം പ്രശ്‌നമാണ്. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീന്‍ ആണ് ഹിമോഗ്ലോബിന്‍. ശരീരത്തിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കുന്നതും ഹിമോഗ്ലോബിന്‍ ആണ്.

<strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം</strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം

ഗര്‍ഭസ്ഥശിശുവിന് ആരോഗ്യവും കുഞ്ഞിന് ഓക്‌സിജന്‍ നല്‍കുന്നതിനും എല്ലാം ഹിമോഗ്ലോബിന്റെ അളവ് സഹായിക്കുന്നുണ്ട്. ശരീരത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഹിമോഗ്ലോബിന്‍. ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നതിലൂടെ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. ഇത് അനീമിയയിലേക്ക് എത്തുന്നുണ്ട്. മാത്രമല്ല മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് തൂക്കം കുറവ് എന്നീ അവസ്ഥകള്‍ ഇതിലൂടെ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പ്രകൃതിദത്തമായി തന്നെ നമുക്ക് ഇത്തരം അസ്വസ്ഥതകളെ നേരിടാവുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാവുന്നതാണ്.

അയേണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം

അയേണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം

അയേണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിനായി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം ഗര്‍ഭകാലത്ത് എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും 27 മില്ലിഗ്രാം അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നോക്കാവുന്നതാണ്.

 പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും വളരെയധികം എച്ച് ബി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ചീര, പാഴ്സ്ലി, മുളപ്പിച്ച പയര്‍, ബ്രോക്കോളി, കാബേജ്, തക്കാളി എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല പഴങ്ങളുടെ കൂട്ടത്തില്‍ ഓറഞ്ച്, ആപ്പിള്‍, ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിവയെല്ലാം കഴിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

 ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ് കഴിക്കുന്നതും ഗര്‍ഭകാലത്ത് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഉണക്കമുന്തിരി, ഈന്തപ്പഴം, ഉണങ്ങിയ അത്തിപ്പഴം, കടല, ബദാം എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത് ഗര്‍ഭിണികള്‍ കഴിക്കുന്നത് കുഞ്ഞിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

പല വിധത്തിലുള്ള ധാന്യങ്ങള്‍ ഉണ്ട്. അവയെല്ലാം സഹായിക്കുന്നുണ്ട് എച്ച്ബി ലെവല്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന്. ബ്രെഡ്, ധാന്യങ്ങള്‍, തവിട് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം.

ചിക്കനും മീനും

ചിക്കനും മീനും

ചിക്കനും മീനും ഗര്‍ഭകാലത്ത് കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ പലര്‍ക്കും അറിയുകയില്ല. ബീഫ്, മട്ടണ്‍, കടല്‍മത്സ്യങ്ങള്‍ എന്നിവയെല്ലാം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇവയെല്ലാം കഴിക്കാവുന്നതാണ്. ചിക്കനും മീനും എല്ലാം കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിച്ച് ഉപദേശം തേടേണ്ടതാണ്.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കോളിഫ്‌ളവര്‍, ഓറഞ്ച്, കിവി ഫ്രൂട്ട്, സ്‌ട്രോബെറി എന്നിവയെല്ലാം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല തക്കാളി ജ്യൂസ്, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് ഗര്‍ഭിണികളില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പക്ഷേ ചില ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടതായുണ്ട്. ചീസ്, യോഗര്‍ട്ട്, പാല്‍, കാപ്പി എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. കാരണം ഇവ ശരീരത്തില്‍ അയേണ്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്‍വലിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഭക്ഷണങ്ങള്‍ എല്ലാം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങള്‍

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങള്‍

എന്നാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളും മരുന്നുകളും കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹിമോഗ്ലോബിന്റെ അളവ് കുറയുമ്പോളും കൂടുമ്പോഴും അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ അനീമിയ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ കുഞ്ഞിനെയും വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

natural ways to increase Hemoglobin level during pregnancy

Low level of hemoglobin during pregnancy is the major cause of low birth weight and preterm birth. Here are the natural ways to increase HB level during pregnancy. Read on.
Story first published: Tuesday, May 28, 2019, 12:08 [IST]
X
Desktop Bottom Promotion