For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലഛര്‍ദിയെങ്കില്‍ കുഞ്ഞിന് ആരോഗ്യം,ബുദ്ധി

ഗര്‍ഭിണി ഛര്‍ദിച്ചാല്‍ കുഞ്ഞിന് ബുദ്ധി, ആരോഗ്യം

|

ഗര്‍ഭകാലത്ത് പല മാറ്റങ്ങളും സ്ത്രീയില്‍ നടക്കും. പല അസ്വസ്ഥതകളുമുണ്ടാകും. ഇതില്‍ ഒന്നാണ് ഗര്‍ഭകാല ഛര്‍ദി. പ്രത്യേകിച്ചും മോണിംഗ് സിക്‌നസ്. മനം പിരട്ടല്‍ എന്ന് ശരിയായി പറയാം. ഛര്‍ദ്ദിച്ചില്ലെങ്കിലും ചിലപ്പോള്‍ മനം പിരട്ടല്‍ ഉണ്ടാകുന്നതും സാധാരണയാണ് . ചില ഭക്ഷണങ്ങള്‍, ചില ഗന്ധങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകാം. ഇതൊന്നുമില്ലാതെയും ഛര്‍ദിയുണ്ടാകാം.
ഗര്‍ഭ ലക്ഷണങ്ങളില്‍ ഒന്നു തന്നെയാണ് ഇതെന്നു വേണം, പറയാന്‍.

മോണിംഗ് സിക്‌നസ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നതു വാസ്തവമാണ്. പലപ്പോഴും പലര്‍ക്കും പല ഭക്ഷണങ്ങള്‍ കഴിയ്ക്കുവാന്‍ സാധിയ്ക്കാതെ വരും. ചിലരില്‍ ഛര്‍ദിയില്ലെങ്കിലും മനം പിരട്ടലും ഓക്കാനവുമുണ്ടാകും. രാവിലെ എഴുന്നേറ്റ സമയത്താണ് ഇത് കൂടുതലായി ഉണ്ടാകുക. പല ഗര്‍ഭിണികളിലും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിത്.

പൊതുവേ ഇത്തരം ഛര്‍ദി ഗര്‍ഭകാലം മുഴുവനും നീണ്ടു നില്‍ക്കുന്ന ഗര്‍ഭിണികള്‍ കുറവാണെന്നു വേണം, പറയാന്‍. ഇത് ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലായിരിയ്ക്കും, കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യുക. പിന്നീട് ഇത് കുറയും. മോണിംഗ് സിക്‌നസ് അസ്വസ്ഥകളും കുറയും. ഇത്തരം ഛര്‍ദിയ്ക്കും ആദ്യ മൂന്നു മാസങ്ങളില്‍ ഇതുണ്ടാകുന്നതിനും പ്രധാനപ്പെട്ട ചില മെഡിക്കല്‍ കാരണങ്ങളുമുണ്ട്.

തലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞുംതലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞും

എന്നാല്‍ മോണിംഗ് സ്‌കിനസ് ദോഷമല്ലെന്ന്‌, ഇത് നല്ലതാണെന്നാണ് പറയുക. ഗര്‍ഭകാലത്തെ മോണിംഗ് സിക്‌നസ് നല്ല ലക്ഷണമാണെന്നു പറയുന്നതിനു പുറകില്‍ കാരണങ്ങള്‍ പലതുണ്ട്. വാസ്തവമാണ്. ഇത് കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിനുള്ള പ്രകൃതി ദത്ത സംരക്ഷണമാണെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.
ഇതെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ നടക്കുന്നുണ്ട്. ഇതിലൊന്നാണ് എച്ചിസിജി ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നത്. ഹ്യുമണ്‍ കോറിയോണിക് ഗൊണോഡോട്രോഫിന്‍ എന്ന ഹോര്‍മോണാണ് എച്ച്‌സിജി ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്നത്. പ്ലാസന്റ ഉല്‍പാദനം നടക്കുമ്പോഴാണ് ഇത് കൂടുതലാകുന്നത്. ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ ഇതിന്റെ അളവു ക്രമേണ ഉയര്‍ന്നു കൊണ്ടിരിയ്ക്കും. 14-15 മാസങ്ങള്‍ വരെ ഇതുണ്ടാകും. അതായത് കുഞ്ഞിന്റെ കാര്യത്തില്‍ ഉറപ്പാകുന്നതു വരെ.

കുഞ്ഞ്

കുഞ്ഞ്

കുഞ്ഞ് ആരോഗ്യകരമായി വയറ്റില്‍ നിലയുറപ്പിയ്ക്കുന്നതു വരെ. ആദ്യ മൂന്നു മാസത്തിനു ശേഷം അബോര്‍ഷന്‍ സാധ്യത കുറയുന്നുവെന്നതാണ് വാസ്തവം. ഇതുവെ എച്ച്‌സിജി ഹോര്‍മോണ്‍ തോത് കുഞ്ഞിനു താങ്ങായി നില നില്‍ക്കുന്നു. ഇതാണ് ആദ്യമാസങ്ങളില്‍ മനംപിരട്ടലിനും ഛര്‍ദ്ദിയ്ക്കും കാരണമാകുന്നതും. പിന്നീട് ഇതു കുറയുന്നു. ഇതോടെ മോണിംഗ് സിക്‌നസും കുറയുന്നു.

മോണിഗ് സിക്‌സസ്

മോണിഗ് സിക്‌സസ്

ഇത്തരം മോണിഗ് സിക്‌സസ് ഗര്‍ഭകാലത്ത് പല തരത്തിലും പ്രയോജനം ചെയ്യുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകളും വേസ്റ്റുമെല്ലാം പുറംതള്ളുന്നതിനുള്ള സ്വാഭാവിക വഴിയാണ്. ഇതു വഴി അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതുണ്ടാകും. ചിലപ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ അമ്മയുടേയും കുഞ്ഞിേെന്റയും ആരോഗ്യത്തിന് ദോഷം വരുത്തുന്ന തരവുമാകും. ഇതും ഇതിലൂടെ പുറന്തള്ളിപ്പോകും.

ആദ്യ മാസങ്ങളില്‍

ആദ്യ മാസങ്ങളില്‍

ആദ്യ മാസങ്ങളില്‍ അമ്മയുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി പൊതുവേ കുറവാകും. ഇത് യൂട്രസില്‍ ഇംപ്ലാന്റേഷന്‍ അഥവാ ഭ്രൂണ രൂപീകരണം നടക്കുന്നതിനായി കൂടുതല്‍ പോഷകങ്ങള്‍ ഉപയോഗിയ്ക്കപ്പെടുന്നതു കൊണ്ടാണ്. ഈ സമയത്തു ശരീരത്തിലെ ദോഷകരമായ വസ്തുക്കള്‍ പുറന്തുള്ളുന്നിന്, അതായത് പ്രതിരോധ ശേഷി കുറഞ്ഞ അമ്മയേയും കുഞ്ഞിനേയും സംരക്ഷിയ്ക്കുന്നതിന് ശരീരം അനുവര്‍ത്തിയ്ക്കുന്ന സ്വാഭാവിക രീതിയാണ് ഇത്തരം ഛര്‍ദി. ഇതിലൂടെ ശരീരത്തി്‌ന് രോഗമുണ്ടാക്കാന്‍ സാധ്യതയുള്ളവ പുറന്തള്ളപ്പെടുന്നു.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നതിന്റെ തെളിവു കൂടിയാണ് ഇത്തരം ഛര്‍ദിയും മനംപുരട്ടലുമെല്ലാം. ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിയ്ക്കുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ച ആരോഗ്യകരമായ രീതിയില്‍ നടക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ്.

 അബോര്‍ഷന്‍ സാധ്യത

അബോര്‍ഷന്‍ സാധ്യത

ഗര്‍ഭകാലത്ത് മോണിംഗ് സിക്‌നസുണ്ടാകുന്ന സ്ത്രീകളില്‍ അബോര്‍ഷന്‍ സാധ്യത ഏതാണ്ട് 50 ശതമാനം കുറയുമെന്നാണു പഠനങ്ങള്‍ പറയുന്നത്. 25 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ഈ സമയത്ത് മോണിംഗ് സിക്‌നസുണ്ടാകുന്നത് അബോര്‍ഷന്‍ സാധ്യത നാലു മടങ്ങു കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 35 വയസിനു മേല്‍ പ്രായമുള്ള സ്ത്രീകളിലെ മോണിംഗ് സിക്‌നസ് അബോര്‍ഷന്‍ സാധ്യത 12 മടങ്ങോളം കുറയ്ക്കും. ഇതിന്റെ സമയ പരിധിയും പഠനങ്ങളില്‍ പെടുത്തിയിരുന്നു

പ്രായം ചെന്ന ഗര്‍ഭിണികളില്‍

പ്രായം ചെന്ന ഗര്‍ഭിണികളില്‍

പ്രായം ചെന്ന ഗര്‍ഭിണികളില്‍ മോണിംഗ് സിക്‌നസ് ദൈര്‍ഘ്യം കൂടുതലെങ്കില്‍, അതായത് ഗര്‍ഭത്തിന്റെ ഏതാണ് മുഴുവന്‍ സമയവും മോണിംഗ് സിക്‌നസെങ്കില്‍ ഇത് അബോഷന്‍ സാധ്യത 20 ശതമാനം മാത്രമാണെന്നതാണു പഠനങ്ങള്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മോണിംഗ് സിക്‌നസ് ഉള്ള സ്ത്രീകളില്‍ അബോര്‍ഷന്‍ സാധ്യത കുറവാണെന്നു വേണം, പറയാന്‍.

പ്ലാസന്റയുടെ ശരിയായ വളര്‍ച്ച

പ്ലാസന്റയുടെ ശരിയായ വളര്‍ച്ച

പ്ലാസന്റയുടെ ശരിയായ വളര്‍ച്ച സൂചിപ്പിയ്ക്കുന്നതാണ് ഗര്‍ഭകാല മനം പിരട്ടലും ഛര്‍ദിയും. അതായത് പ്ലാസന്റല്‍ വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണ്‍ തോതു വര്‍ദ്ധിയ്ക്കുന്നതിന്റെ ഫലമെന്നു വേണം, പറയാന്‍. പ്ലാസന്റയിലൂടെയാണ് കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിയ്ക്കുന്നതും. മോണിംഗ് സിക്‌നസിലൂടെ പ്ലാസന്റയുടെ ആരോഗ്യവും ഇതു വഴി കുഞ്ഞിന്റെ ആരോഗ്യവും തൃപ്തികരമാണെന്ന സൂചന ലഭിയ്ക്കുന്നു.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

ഗര്‍ഭകാലത്ത് ഛര്‍ദിയും മനംപിരട്ടലുമുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ഐക്യു കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഇതിനെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നേയുള്ളൂവെങ്കിലും ഇത് ശരീരത്തിന് ദോഷകരമായ ഭക്ഷണങ്ങള്‍, വസ്തുക്കള്‍ എല്ലാം തന്നെ ഛര്‍ദിയിലൂടെ പുറന്തള്ളിപ്പോകുന്നുവെന്നതിന്റെ കാരണമായാണ് കണക്കാക്കപ്പെടുന്നത്. ഇത് കുഞ്ഞിന്റെ തലച്ചോറിനെ ദോഷകരമായി ബാധിയ്ക്കുന്ന ഘടകങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

English summary

Morning Sickness Is A Sign Of Health Pregnancy And IQ Of Baby

Morning Sickness Is A Sign Of Health Pregnancy And IQ Of Baby, Read more to know about,
X
Desktop Bottom Promotion