For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണോ പെണ്ണോ ബിപി കൂടുന്നത് നോക്കി അറിയാം

|

ഗര്‍ഭകാലത്ത് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ്. അത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും പ്രശ്‌നമില്ല. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ് ഏറ്റവും അധികം പ്രാധാന്യം നല്‍കേണ്ട ഒന്ന്. പക്ഷേ ചിലരെങ്കിലും ആണ്‍കുഞ്ഞ് വേണമെന്നോ പെണ്‍കുഞ്ഞ് വേണമെന്നോ ഒക്കെ ആഗ്രഹിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് പഴമക്കാര്‍ പലപ്പോഴും ഗര്‍ഭിണിയുടെ വയറ് നോക്കി കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പറയുന്നു.

എന്നാല്‍ രക്തസമ്മര്‍ദ്ദം നോക്കി നമുക്ക് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാം എന്നാണ് പഠനം പറയുന്നത്. കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തുന്നത് വളരെയധികം തെറ്റായ കുറ്റകരമായ ഒരു കാര്യമാണ്. എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ രക്തസമ്മര്‍ദ്ദം നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

<strong>Most read: കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ</strong>Most read: കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ

പെണ്‍കുട്ടികളെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടെ രക്തസമ്മര്‍ദ്ദവും ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടേയും രക്തസമ്മര്‍ദ്ദം രണ്ടും രണ്ട് തരത്തിലാണ്. ഇത് നോക്കി പല വിധത്തിലുള്ള ഗുണങ്ങളും അറിയാവുന്നതാണ്. ലിംഗ നിര്‍ണയം എങ്ങനെ രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

 രക്തസമ്മര്‍ദ്ദവും ലിംഗ നിര്‍ണയവും

രക്തസമ്മര്‍ദ്ദവും ലിംഗ നിര്‍ണയവും

രക്തസമ്മര്‍ദ്ദവും ലിംഗ നിര്‍ണയവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഡോ. രവി രത്‌നാകരന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങള്‍മ നസ്സിലാക്കാന്‍ സാധിച്ചത്. കുഞ്ഞിന്റെ ലിംഗ നിര്‍ണയം ഹോസ്പിറ്റലില്‍ നടത്തുന്നത് കുറ്റകരകമായ ഒരു കാര്യമാണ്.

പരിശോധന

പരിശോധന

ആയിരത്തി നാനൂറിലധികം ഗര്‍ഭിണികളില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരം കാര്യം മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പല വിധത്തിലാണ് മനസ്സിലാക്കാന്‍ സാധിച്ചത്. മാത്രമല്ല അപകടകരമായ അവസ്ഥയിലേക്ക് രക്തസമ്മര്‍ദ്ദം എത്തുന്ന അവസ്ഥയുണ്ടെങ്കില്‍ അത് നേരത്തേ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

ഗര്‍ഭധാരണത്തിന് മുന്‍പ്

ഗര്‍ഭധാരണത്തിന് മുന്‍പ്

ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. അതിനായി ഗര്‍ഭം ധരിക്കുന്നതിന്റെ ഇരുപത്തി ആറ് ആഴ്ച മുന്‍പ് സ്ത്രീകളുടെ രക്തസമ്മര്‍ദ്ദം ഇതിന് വേണ്ടി സംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലും ആണ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയത്.

 രക്തസമ്മര്‍ദ്ദം പെണ്‍കുഞ്ഞെങ്കില്‍

രക്തസമ്മര്‍ദ്ദം പെണ്‍കുഞ്ഞെങ്കില്‍

പ്രസവ ശേഷം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച് സ്ത്രീകളുടെയെല്ലാം രക്തസമ്മര്‍ദ്ദം താരതമ്യേന കുറഞ്ഞ അവസ്ഥയിലായിരുന്നു. പ്രസവത്തിന് മുന്‍പ് ഇവരെ പരിശോധിച്ചപ്പോഴും രക്ത സമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥയില്‍ തന്നെയായിരുന്നു. ഇത് ഇവരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പെട്ടന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.

 ആണ്‍കുഞ്ഞെങ്കില്‍

ആണ്‍കുഞ്ഞെങ്കില്‍

എന്നാല്‍ ആണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച സ്ത്രീകളുടെ രക്തസമ്മര്‍ദ്ദം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച സ്ത്രീകളേക്കാള്‍ താരതമ്യേന ഉയര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ഇവരിലെല്ലാം ആണ്‍കുട്ടികള്‍ തന്നെയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ പരീക്ഷണം വളരെയധികം വിജയകരമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം.

ശാരീരിക പ്രത്യേകതകളും

ശാരീരിക പ്രത്യേകതകളും

സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളും ഇതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെ ശരീര ശാസ്ത്രപരമായ കാര്യങ്ങള്‍ കുഞ്ഞിന്റെ ജന്മത്തിലും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഹായിക്കുന്നുണ്ട്. ശാരീരിക മാറ്റങ്ങള്‍ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. അമ്മയുടെ രക്തസമ്മര്‍ദ്ദവും കുഞ്ഞിന്റെ ലിംഗ നിര്‍ണയവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്.

Read more about: pregnancy baby
English summary

Maternal blood pressure before conception predicts gender of baby

Maternal blood pressure before conception predicts gender of baby
Story first published: Saturday, June 22, 2019, 12:02 [IST]
X
Desktop Bottom Promotion